ജാലകം നിത്യജീവൻ: ലിസ്യൂവിലെ വി.കൊച്ചുത്രേസ്യാ

nithyajeevan

nithyajeevan

Saturday, October 1, 2011

ലിസ്യൂവിലെ വി.കൊച്ചുത്രേസ്യാ

ഒക്ടോബര്‍ 1                     
ഇന്ന് കത്തോലിക്കാ സഭയിലെ മഹാവിശുദ്ധയായ  ലിസ്യൂവിലെ വി. കൊച്ചു ത്രേസ്യായുടെ തിരുനാള്‍.
St.Therese of Child Jesus

       പുണ്യശ്ലോകനായ വി. പത്താം പീയുസ് മാര്‍പ്പാപ്പ  വി.കൊച്ചുത്രേസ്യായെ  വിശേഷിപ്പിച്ചത്, ആധുനികകാലത്തെ ഏറ്റവും വലിയ വിശുദ്ധ എന്നാണ്.
               മാതൃകാ ജീവിതം നയിച്ചിരുന്ന കത്തോലിക്കാ ദമ്പതികളായിരുന്നു അവളുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിനും സെലിഗ്വെരിനും. സമര്‍പ്പിതജീവിതം നയിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അതിനു സാധ്യമാകാതെ വിവാഹിതരാകേണ്ടിവന്നവരായിരുന്നു അവരിരുവരും.   വിവാഹാനന്തരവും പരസ്പരസമ്മതത്തോടെ സഹോദരസഹോദരീസമാനം ജീവിക്കുവാനാണവര്‍  തീരുമാനിച്ചത്.   എന്നാല്‍   പത്തു മാസം കഴിഞ്ഞപ്പോള്‍    ആത്മ പിതാവിന്റെ  
നിര്‍ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.  1858 ജൂലൈ 13 ന് വിവാഹിതരായ അവര്‍ക്ക്   1860    മുതല്‍ 1873       വരെയുള്ള കാലയളവില്‍ ജനിച്ച  ഒന്‍പതു  മക്കളില്‍ ഏറ്റവും ഇളയ സന്താനമായിരുന്നു  കൊച്ചുത്രേസ്യാ.

15 - മത്തെ  വയസ്സില്‍  കര്‍മലീത്താ സന്യാസിനിയായ അവളുടെ ഹൃസ്വമായ സഹനജീവിതം,   24 വയസ്സു വരെ   മാത്രമേ നീണ്ടുനിന്നുള്ളൂ.  ആഴമേറിയ ദൈവാശ്രയബോധവും തീക്ഷ്ണമായ ദൈവസ്നേഹവും അവളുടെ ജീവിതത്തിന്റെ മുഖമുദ്രകളായിരുന്നു.  സന്യാസമഠത്തിന്റെ നാലു  ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന ആ കൊച്ചു സന്യാസിനി ഇന്ന് ലോകം ആദരിക്കുന്ന മഹാവിശുദ്ധയാണ്.   നിശബ്ദസഹനങ്ങളും തീക്ഷ്മായ പ്രാര്‍ത്ഥനകളും കൊണ്ട് അവള്‍    അവളുടെ മണവാളനായ ഈശോയ്ക്കുവേണ്ടി നേടിയെടുത്ത ആത്മാക്കളുടെ എണ്ണം അസംഖ്യമാണ്.  
               ഇതെപ്പറ്റി ഈശോ തന്നെ ഇപ്രകാരം  പറയുന്നു:
"ഒരു നൂറു മിഷനറിമാര്‍ ഒരുമിച്ചു നേടുന്നതിലും അധികം ആത്മാക്കളെ ഈ വിശുദ്ധ തനിയെ   അവളുടെ ജീവിതകാലത്ത്  നേടിയിട്ടുണ്ട്. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു."


1925 ല്‍  വിശുദ്ധ പദവിയിലേക്കുയത്തപ്പെട്ട വി. കൊച്ചുത്രേസ്യാ, 1997ല്‍  സഭയുടെ 33 -മത്തെ വേദപാരംഗതയുമായി.