ജാലകം നിത്യജീവൻ: കാവല്‍ മാലാഖമാര്‍

nithyajeevan

nithyajeevan

Sunday, October 2, 2011

കാവല്‍ മാലാഖമാര്‍

ഒക്ടോബര്‍ 2 -  ഇന്ന് കാവല്‍ മാലാഖമാരുടെ തിരുനാള്‍.
  

ദൈവത്താല്‍ അയക്കപ്പെടുന്ന നമ്മുടെ സ്വര്‍ഗീയ സംരക്ഷകരാണ് കാവല്‍ മാലാഖമാര്‍.
             
പരിശുദ്ധ ബലിയില്‍ നാം        സ്നേഹത്തോടെ,       വിശ്വാസത്തോടെ,     ഭക്തിതീക്ഷ്ണതയോടെ       
 പങ്കെടുക്കുമ്പോഴാണ് നമ്മുടെ കാവല്‍ മാലാഖമാര്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. ആ സമയം, അവരുടെ നാഥനായ ദൈവത്തെ നമ്മോടൊത്ത് അവര്‍ ആരാധിക്കുന്നു; നമ്മുടെ പ്രാര്‍ഥനകളും യാചനകളും അവര്‍ ബലി മദ്ധ്യേ ദൈവത്തിന് കാഴ്ചയര്‍പ്പിക്കുന്നു.   

 പരിശുദ്ധ ബലിയിലെ കാഴ്ചവെയ്പു സമയത്ത് എപ്രകാരമാണ് ഈ മാലാഖമാര്‍ നമ്മുടെ പ്രാര്‍ഥനകളും യാചനകളും ദൈവത്തിന്  അര്‍പ്പിക്കുന്നതെന്ന് ഒരു ദര്‍ശകയ്ക്ക് പരിശുദ്ധ അമ്മ വെളിപ്പെടുത്തുകയുണ്ടായി.  അവര്‍ കണ്ടത് ഇപ്രകാരമാണ്:    കാഴ്ചവെയ്പ്പിന്റെ   
സമയമായപ്പോള്‍  ദേവാലയത്തിലുണ്ടായിരുന്ന ഓരോരുത്തരുടെയും വശങ്ങളില്‍  നിന്ന് അതീവ സൌന്ദര്യമുള്ള,  ധവള വസ്ത്രധാരികളായ  രൂപങ്ങള്‍  എഴുന്നേറ്റ്  ദേവാലയ മധ്യത്തിലുള്ള പാതയിലൂടെ അള്‍ത്താരയിലേക്ക് നീങ്ങുവാനാരംഭിച്ചു.      ആ       കാഴ്ച
അതിമനോഹരമായിരുന്നു. ഈ സമയം   പരിശുദ്ധ അമ്മ ദര്‍ശകയോട്   പറഞ്ഞു:   "കാണുക; ഈ ദേവാലയത്തില്‍ ബലിയര്‍പ്പണത്തിനായി    വന്നിരിക്കുന്ന ഓരോരുത്തരുടെയും  കാവല്‍ മാലാഖമാരാണത്. ഈ സമയത്താണ് നിങ്ങളുടെ പ്രാര്‍ഥനകളും യാചനകളും  നിങ്ങളുടെ കാവല്‍ മാലാഖമാര്‍ വഴി   ദൈവ  തിരുമുന്‍പാകെ അര്‍പ്പിക്കപ്പെടുന്നത്.  അവരെ സൂക്ഷിച്ചു വീക്ഷിക്കുക:   ചിലരുടെ കൈകളില്‍   ഒരു സുവര്‍ണ്ണ ചഷകത്തില്‍  ശോഭായമാനമായ കാഴ്ചവസ്തുക്കളാണുള്ളത്.  പരിശുദ്ധ ബലിഎന്താണെന്നും  എങ്ങിനെയാണ് 
ബലിയര്‍പ്പിക്കേണ്ടത് എന്നുംനന്നായി അറിയാവുന്നവരുടെ കാവല്‍ മാലാഖമാരാണവര്‍-..നന്നായി ഒരുങ്ങി,     നിരവധി നിയോഗങ്ങളുമായാണവര്‍  ബലിയര്‍പ്പണത്തിനായി അണയുന്നത്. 
ഈ ഗണം മാലാഖമാര്‍ക്കു പുറകെ വരുന്നവരെ കാണുക: അവര്‍ ഒഴിഞ്ഞ കൈകളുമായാണ് അള്‍ത്താരയെ സമീപിക്കുന്നത്. ദൈവത്തിനു സമര്‍പ്പിക്കാന്‍ യാതൊന്നുമില്ലാതെ  ദേവാലയത്തിലേക്ക് വരുന്നവരുടെ കാവല്‍ മാലാഖമാരാണവര്‍..

ഇനി, ഏറ്റവും പിന്നിലായി, അതീവ  ദുഃഖത്തോടെ കൂപ്പിയ കൈകളുമായി   വരുന്ന മാലാഖമാരെ കണ്ടോ? ഇവിടെ വരാന്‍ ഇഷ്ട മില്ലാത്ത, എന്നാല്‍ നിര്‍ബന്ധിക്കപ്പെടുകയാല്‍ വരേണ്ടി വന്നവരുടെ,  അല്ലെങ്കില്‍ കടമ തീര്‍ക്കാന്‍ വേണ്ടി   മാത്രം   വന്നവരുടെ   കാവല്‍ മാലാഖമാരാണവര്‍.  തങ്ങളുടെ   സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് അവര്‍ അള്‍ത്താരയെ സമീപിക്കുന്നു. കാഴ്ചയര്‍പ്പി ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് അവര്‍ ദു ഖിതരായിരിക്കുന്നത്."

മാലാഖമാര്‍ ഓരോരുത്തരും  അള്‍ത്താരയുടെ മുന്‍പില്‍ മുട്ടുകുത്തി,  കാഴ്ചവസ്തുക്കള്‍ കൈയി ലുണ്ടായിരുന്നവര്‍, അത് അള്‍ത്താരയില്‍ 
വെച്ചതിനു ശേഷം സാഷ്ടാംഗം പ്രണമിച്ച് അപ്രത്യക്ഷരായി.

പരിശുദ്ധ അമ്മ വീണ്ടും പറഞ്ഞു: "ഇതാണ്  പരിശുദ്ധ ബലിയില്‍  കാഴ്ചവെയ്പു സമയത്ത് സംഭവിക്കുന്നത്‌. അതുകൊണ്ട്, നിങ്ങളുടെ കാവല്‍ മാലാഖമാരെ ദുഖിപ്പിക്കാതിരിക്കുക.   ധാരാളം നിയോഗങ്ങളുമായിവേണം ബലിക്ക് അണയാന്‍. നിങ്ങള്‍ക്കു വേണ്ടി മാത്രമല്ല, മറ്റുള്ള വര്‍ക്കു വേണ്ടിക്കൂടെയും നിങ്ങള്‍ പ്രാര്‍ഥിക്കണം.     പാപികളുടെ മാനസാന്തരത്തിന്, ലോക സമാധാനത്തിന്, നിങ്ങളുടെ കുടുംബങ്ങള്‍ക്കു വേണ്ടി, നിങ്ങളുടെ അയല്‍ക്കാര്‍ക്കുവേണ്ടി,  എല്ലാം നിങ്ങള്‍ പ്രാര്‍ഥിക്കണം. ഒരു ബലിയുടെ യോഗ്യത അളവറ്റതാണ്. അതുകൊണ്ട് പ്രാര്‍ഥിക്കുന്നതിലും യാചിക്കുന്നതിലും നിങ്ങള്‍ഉദാരമതികളാകുക."