ജാലകം നിത്യജീവൻ: യേശുവിന്റെ ശക്തമായ നാമം

nithyajeevan

nithyajeevan

Monday, August 1, 2011

യേശുവിന്റെ ശക്തമായ നാമം

 നിത്യപിതാവ് സംസാരിക്കുന്നു:

"താർസൂസിലെ പൗലോസ് സൻഹെദ്രീൻ പക്ഷക്കാരനും ക്രിസ്തുശിഷ്യരുടെ കൊടുംപകയുള്ള പീഢകനുമായിരുന്നു. പിന്നീട്  ഇടിവാ
ള്‍ മൂലം പ്രകാശത്തിലേക്കു തിരിച്ചുപോയി, അവന്‍ എന്റെ പുത്രന്റെ ക്ഷീണമില്ലാത്ത അപ്പസ്തോലനായി മാറി. ആതന്‍സിലെ അരിയൊപ്പഗസ്സിൽ വച്ച് ആതന്‍സുകാരോട് അജ്ഞാതനായ ദൈവത്തെക്കുറിച്ചു സംസാരിച്ചു. അറിയപ്പെടാത്ത ദൈവത്തിനായി അവർ ഒരു ബലിപീഠം സമർപ്പിച്ചിട്ടുണ്ടായിരുന്നു.  ആ ബലിപീഠത്തിൽ ഒരു പ്രതിമയോ നാമമോ ഇല്ലായിരുന്നു.  അവർ അറിയപ്പെടാത്ത ആ ദൈവത്തോടു യാചിക്കയായിരുന്നു, സ്വയം വെളിപ്പെടാന്‍
എന്നാലിന്ന് അനേകം ജീവിക്കുന്ന ബലിപീഠങ്ങള്‍ ദൈവത്തെക്കൂടാതെയുണ്ട്.  നിങ്ങള്‍ 
ആതന്‍സുകാരേക്കാള്‍ ദുർബ്ബലരായിരിക്കുന്നു. നിങ്ങള്‍ക്കു് സത്യദൈവത്തെ അറിയാം. കാരണം, അവനെ ഞാന്‍ നൂറുനൂറു വർഷങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിത്തന്നു. അതുകൊണ്ട് തൃപ്തിപ്പെടാതെ,  അവനെ നിങ്ങളുടെ പക്കലേക്കയച്ചു. കുറച്ചുനാളത്തേക്കു മാത്രമായിരുന്നില്ല അത്. അവനെ മാംസം ധരിപ്പിച്ച് ഒരു  ജീവിതകാലം മുഴുവന്‍ നിങ്ങളോടുകൂടെ ആയിരിക്കുവാനാണ് അയച്ചത്. 

ദൈവത്തിന്റെ പൂർണ്ണതയുടെ പൂർണ്ണതയായ അവന്, നിങ്ങളുടെ മദ്ധ്യത്തിൽ
പ്രവർത്തിക്കുവാ
ന്‍ വന്ന അവന് ഒരു നാമം ഞാന്‍ നൽകി. ഓ! ജനമേ, ഓർമ്മിക്കുവിന്‍; ദൈവം സ്നേഹമാകുന്നു. അതിന്റെ സത്തയും പൂർണ്ണതയും, നിങ്ങള്‍ക്കു ജീവന്‍ നൽകുവാന്‍ മാംസം ധരിച്ച ക്രിസ്തുവിലാണുള്ളത്. അവന്റെ നാമത്തിൽ അവന്റെ പൂർണ്ണതയുടെ ചുരുക്കം അടങ്ങിയിട്ടുണ്ട്. അതിന്റെ ശരിയായിട്ടുള്ള അർത്ഥം ദൈവം മാത്രം അറിയുന്നു. ആ നാമത്തിന്റെ മുമ്പിൽ നരകം വിറകൊള്ളുന്നു; പ്രകൃതിശക്തികള്‍ തങ്ങളുടെ ശക്തി അടിയറ വയ്ക്കുന്നു. കാരണം, അവർ രാജാവിന്റെ നാമം തിരിച്ചറിയുന്നു. അവന്‍ വഴിയാണ് സകലതും സൃഷ്ടിക്കപ്പെട്ടത്. 

ഏകവും ത്രിത്വവുമായ ദൈവത്തിന്റെ തേജസ്സും മഹത്വവും, പരിശുദ്ധവും ശക്തവുമായ  ഈശോ എന്ന നാമത്തിലുണ്ട്; കാരണം അവനാണ് വിശുദ്ധരിൽ വിശുദ്ധ
ന്‍

ഓ! ക്രിസ്ത്യാനികളേ, ദൈവത്തിനു മാത്രമേ തന്റെ നാമം രക്ഷയുടെ അടയാളമായി ഭൂമിയിലെ എല്ലാ വർഗ്ഗങ്ങ
ള്‍ക്കും കൊടുക്കുവാന്‍ സാധിക്കൂ. നിത്യമായി മരിക്കാതിരിക്കുന്ന എല്ലാവരുടേയും നെറ്റിത്തടത്തിൽ ദൈവദൂതന്‍ ആ പേരു വായിക്കും. ആ നാമത്തിൽ അവരെയെല്ലാം അവസാനത്തെ ദുരിതങ്ങളിൽ നിന്നു രക്ഷിക്കും.  ആ നാമത്തെ നിഷേധിക്കുന്നവർക്കും ആ നാമത്തിനു പകരം സാത്താന്റെ അടയാളം സ്ഥാപിക്കുന്നവർക്കും ദുരിതം. എന്റെ പുത്രന്റെ നാമത്തെ അംഗീകരിക്കാത്തവർക്കായി കാത്തിരിക്കുന്നത് യഥാർത്ഥ മരണമാണ്. എല്ലാ അധികാരവും എല്ലാ വിധിയും എന്റെ പുത്രന്റെ പേർക്ക് ഞാന്‍ നീക്കിവച്ചിരിക്കുന്നു. അവന്റെ പേരിൽ  എന്റെ മഹത്വം എല്ലാ അത്ഭുതങ്ങളോടും സഹകരിക്കുന്നു. 
നീതിമാനായവന്റെ നാമം; പിതാവ് എതിർക്കാതിരിക്കുന്നവന്റെ നാമം; കാരുണ്യമുള്ളവന്റെ നാമം;  പരിശുദ്ധനായവന്‍, ശക്തനായവന്‍, ഭരണകർത്താവ്, എല്ലാം കീഴടക്കുന്നവന്‍, അവന്‍ നിങ്ങളെ വളരെയേറെ സ്നേഹിച്ചു; അതിനാൽ ഭൂമിയിലെ ജീവിതവും മരണവും അനുഭവിച്ചറിയുവാന്‍ അവന്‍ ആഗ്രഹിച്ചു. നിങ്ങളുടെ ബലഹീനതയെ മാറ്റി പോഷിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണമാകുവാന്‍ ആഗ്രഹിച്ചു. അവന്‍ സ്വർഗ്ഗത്തിലേക്കു തിരിച്ചു പോയിക്കഴിയുമ്പോള്‍ നിങ്ങളുടെ മദ്ധ്യേ ആയിരിക്കുന്നതിനും ദൈവത്തെ നിങ്ങളുടെ   ഉള്ളിലേക്കു കൊണ്ടുവരുന്നതിനും കൂദാശയാകുവാന്‍  ആഗ്രഹിച്ചു.
എന്റെ വിശുദ്ധിയെക്കൊണ്ട് ഞാന്‍ ശപഥം ചെയ്തു പറയുന്നു: ഈ നാമത്തേക്കാൾ വലുതായ ഒരു നാമമില്ല; ഇല്ലായിരുന്നു; ഇനി ഉണ്ടാവുകയുമില്ല."