ഈശോ പറയുന്നു: "ധാരാളം ജോലി ചെയ്യുകയും മറ്റുള്ളവരുടെ ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിക്കയും ചെയ്യുന്ന ശുശ്രൂഷകര്‍ (വൈദികര്‍) ക്രിസ്തുവിന് എന്നുമുണ്ടായിരിക്കും. അവരാണ് "ഗുരുക്കന്മാര്‍". നിര്‍ഭാഗ്യവശാല്‍, ബാഹ്യമായ അഭിനയങ്ങളും ശബ്ദവും മാത്രമുള്ള, നടന്മാരുടെ രീതിയിലുള്ള കപട ഇടയന്മാരും ഉണ്ടായിരിക്കും. അവര്‍ വൈദികരല്ല; ഹാസ്യാനുകരണക്കാരാണ്. ലൗകികമായ അറിവോ ലോകത്തിലെ ശക്തന്മാരുമായിട്ടുള്ള അടുപ്പമോ ഒരാളെ വൈദികനാക്കയില്ല. ളോഹയോ അഭിനയങ്ങളോ അതിനുപകരിക്കയില്ല. ഒരുവന്റെ ആത്മാവാണ് അവനെ വൈദികനാക്കുന്നത്. മാംസത്തെ ഞെരിച്ചു കളയത്തക്ക ശക്തമായ ആത്മാവ്. എന്റെ വൈദികന്‍ പൂര്‍ണ്ണമായി ആദ്ധ്യാത്മികതയുള്ളവനാണ്. വിശുദ്ധരായ എന്റെ വൈദികര്‍ അങ്ങനെയായിരിക്കും. ആത്മാവിന് നാടകനടന്റെ സ്വരമോ ഭാവമോ ഒന്നും ഉണ്ടായിരിക്കയില്ല. അരൂപിയായതുകൊണ്ട് പദാര്‍ത്ഥപരമായവയ്ക്ക് ചേരുന്ന മുഖംമൂടിയൊന്നും അതിനില്ല. അത് എന്താണോ അതു മാത്രമായിരിക്കും. അത് ചാരിത്ര്യശുദ്ധിയോടെ സംസാരിക്കുന്നു.
വി . ജോണ്‍ വിയാനി |
വിശുദ്ധനായ ഒരു വൈദികന് തന്റെ സഹജീവികളായ മനുഷ്യരില്‍ വലുതായ സ്വാധീനം ചെലുത്താന്‍ കഴിയും. എന്റെ വിശുദ്ധരായ വൈദികരില്‍ എല്ലായ്പ്പോഴും കുറച്ചുപേര്‍ ദൈവസ്നേഹത്തിനും തങ്ങളുടെ അയല്‍ക്കാരോടുള്ള സ്നേഹത്തിനും വേണ്ടി മരിക്കാന്‍ തയ്യാറുള്ളവരായിരിക്കും.
തങ്ങളുടെ ജീവിതത്തില്‍ പരിപൂര്‍ണ്ണതയ്ക്കായി നിശ്ശബ്ദതയില്‍ നിരന്തരം പരിശ്രമിച്ച അവരെ ലോകം ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകയില്ല. ഒച്ചപ്പാടില്ലാതെ ജീവിക്കുന്ന അവര്‍ നിമിത്തമാണ് - മൗനത്തിന്റെയും വിശ്വസ്തമായ അദ്ധ്വാനത്തിന്റെയും വീരാത്മാക്കളായ അവര്‍ നിമിത്തമാണ് ലോകം മുഴുവന്‍ ജഡികപാപങ്ങളിലേക്കും വിഗ്രഹാരാധനയിലേക്കും വീണു താഴാതിരിക്കുന്നത്. എല്ലാക്കാലത്തും അങ്ങനെയുള്ള ഏതാനും വൈദികരുണ്ടായിരിക്കും. ദൈവത്തിന്റെ കൃപയാല്‍ ലോകത്തിന്റെ ഭാഗ്യത്തിനു വേണ്ടി അവരുണ്ടായിരിക്കും."