ജാലകം നിത്യജീവൻ: സഹനത്തിന്റെ മൂല്യം

nithyajeevan

nithyajeevan

Tuesday, August 9, 2011

സഹനത്തിന്റെ മൂല്യം

ഈശോ പറയുന്നു: "ഒന്നാമത്തെ പ്രാവശ്യം ഭൂമിയെ ശുദ്ധീകരിക്കുന്നതിന് എന്റെ പിതാവ് ജലം കൊണ്ടുള്ള ശുദ്ധീകരണം അയച്ചു; രണ്ടാം പ്രാവശ്യം "രക്തം" കൊണ്ടുള്ള ശുദ്ധീകരണം... അതും ഏതു രക്തം!!  ആദ്യത്തെ ശുദ്ധീകരണമോ രണ്ടാമത്തെ ശുദ്ധീകരണമോ മനുഷ്യരെ ദൈവമക്കളാക്കി മാറ്റിയില്ല. ഇപ്പോൾ പിതാവും മടുത്തു. മനുഷ്യവംശം നശിക്കുന്നതിന് നാരകീയ ശക്തികൾ കിരാതമായി വാഴുന്നതിന് അവൻ അനുവദിക്കുന്നു; കാരണം, മനുഷ്യർ സ്വർഗ്ഗത്തേക്കാൾ ഇഷ്ടപ്പെടുന്നത് നരകത്തെയാണ്. അവരുടെ നേതാവ് ലൂസിഫർ,  അവരെ പീഡിപ്പിച്ച്, ഞങ്ങളെ ദൈവദൂഷണം കൊണ്ടു നിന്ദിച്ച് അവരെ പൂർണ്ണമായി അവന്റെ മക്കളാക്കുവാൻ ശ്രമിക്കുന്നു.
രണ്ടാമതും മരിക്കാൻ വരുന്നതിനു് എനിക്കു മനസ്സാണ്; മനുഷ്യർ കൂടുതൽ ഭയാനകമായ മരണത്തിൽ നിന്ന് സംരക്ഷിതരായിക്കൊള്ളട്ടെ! എന്നാൽ എന്റെ പിതാവ് അതനുവദിക്കയില്ല. എന്റെ സ്നേഹം അതനുവദിക്കും; എന്നാൽ നീതി അതനുവദിക്കയില്ല. അത് നിഷ്ഫലമാണെന്ന് പിതാവിനറിയാം. അതിനാൽ അവസാന മണിക്കൂറിൽ മാത്രമേ ഞാൻ വരികയുള്ളൂ. എന്നാൽ, അപ്പോൾ എന്നെക്കാണുന്നവർക്ക്, ലൂസിഫറിനെ തങ്ങളുടെ കർത്താവായി സ്വീകരിച്ചു കഴിഞ്ഞിരുന്നവർക്ക് ദുരിതം. അന്തിക്രിസ്തുമാർക്ക് എതിരേയുള്ള യുദ്ധത്തിൽ ജയിക്കുവാൻ എന്റെ ദൂതന്മാർക്ക് ആയുധങ്ങളൊന്നും ആവശ്യമില്ല; എന്റെ നോട്ടം ധാരാളം മതി.
ഓ! രക്ഷയായ എന്നിലേക്ക് തിരിയുവാൻ മനുഷ്യർക്ക് ഇനിയെങ്കിലും കഴിഞ്ഞിരുന്നെങ്കിൽ!! അതു മാത്രമേ ഞാനാഗ്രഹിക്കുന്നുള്ളൂ. സ്വർഗ്ഗത്തിൽ നിന്ന് എന്റെ കരങ്ങൾ ഞാനവരുടെ
നേർക്കു നീട്ടുന്നു. എന്റെ പക്കലേക്ക് അവരെ അടുപ്പിക്കുവാൻ യാതൊന്നിനും കഴിയാത്തതിനാൽ ഞാൻ കരയുകയാണ്.
സഹിക്കുവാൻ നല്ലവരായ ആളുകളോട് പറയുവിൻ. രണ്ടാമതൊരു രക്തസാക്ഷിത്വം പിതാവ്  എനിക്കനുവദിക്കയില്ല. അതിനു പകരമായി നിങ്ങൾ സഹിക്കുവിൻ. തങ്ങളെത്തന്നെ ബലിയാക്കുന്നവർക്ക് ഏതാനും ആത്മാക്കളെ രക്ഷിക്കാൻ കഴിയും."