ജാലകം നിത്യജീവൻ: കുഞ്ഞുങ്ങളെപ്പോലെയാകുവിൻ

nithyajeevan

nithyajeevan

Monday, August 8, 2011

കുഞ്ഞുങ്ങളെപ്പോലെയാകുവിൻ

  ഈശോ പറയുന്നു: "കുഞ്ഞുങ്ങൾ എന്റെ ഹൃദയത്തിന്റെ ഓമനകളാകുന്നു. അഹങ്കാരമില്ല, വക്രതയില്ല; ജഡികതയില്ല. ഞാൻ ഗൗരവമായി പറയുന്നു, എന്റെ രാജ്യത്തിൽ പ്രവേശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ കുഞ്ഞുങ്ങളെപ്പോലെയാകൂ. കാരണം, നിങ്ങൾക്കു ലഭിച്ചിട്ടുള്ള ദൈവദൂതസമാനമായ മാതൃകകളാണ് അവർ. നിങ്ങൾ  ദൈവദൂതന്മാരെപ്പോലെ ആകേണ്ടവരാണ്. എന്നാൽ നിങ്ങൾ ഒഴികഴിവായി പറയാൻ പോകുന്നത് "ദൈവദൂതന്മാരെ ഞങ്ങൾ കാണുന്നില്ല" എന്നായിരിക്കും. എന്നാൽ ദൈവം കുട്ടികളെ നിങ്ങൾക്കു  മാതൃകയായി നൽകിയിരിക്കുന്നു. ഒരു കുട്ടി അവന്റെ നിഷ്ക്കളങ്കമായ കണ്ണുകൾ കൊണ്ടുള്ള നോട്ടത്താൽ വിശുദ്ധീകരിക്കുകയും ആശ്വാസവും പുതുജീവനും പ്രസരിപ്പിക്കുകയും ചെയ്യുന്നു. സസാധിക്കുന്നിടത്തോളം കാലം അവർ  ദൈവദൂതന്മാരെപ്പോലെ ആയിരിക്കട്ടെ.
സ്വർഗ്ഗത്തിൽ നിന്നു വരുന്ന ആത്മാക്കൾക്കു് ലോകവും മാംസവും വളരെ അറപ്പുളവാക്കുന്നവയാണ്. ഒരു കുട്ടി, അവന്റെ നിഷ്ക്കളങ്കത നിമിത്തം ഇപ്പോഴും പൂർണ്ണമായി ഒരാത്മാവാണ്. വിശുദ്ധമായ ഒരു സ്ഥലത്തെ നിങ്ങൾ  ബഹുമാനിക്കുന്നതു പോലെ ഒരു കുട്ടിയുടെ ആത്മാവിനെയും ശരീരത്തെയും ബഹുമാനിക്കുക. നിങ്ങളുടെ വികാരത്തള്ളലുകളാകുന്ന കാറ്റ്,  ജഡികതയുടെ മോഹങ്ങളെക്കുറിച്ച് അവർക്കുള്ള അറിവില്ലായ്മയാകുന്ന  വിരികളെ ഉലയ്ക്കാതിരിക്കട്ടെ!