ജാലകം നിത്യജീവൻ: അസ്ഥികളുടെ താഴ്വര (എസക്കിയേൽ 37) - വിശദീകരണം

nithyajeevan

nithyajeevan

Tuesday, August 30, 2011

അസ്ഥികളുടെ താഴ്വര (എസക്കിയേൽ 37) - വിശദീകരണം

   കൂടാരപ്പെരുനാളിൻ്റെ അവസാന ദിവസമാണ്.    ഈശോ ജറുസലേം ദേവാലയത്തിലേക്കു പ്രവേശിക്കുന്നു. അപ്പസ്തോലന്മാരും ശിഷ്യരുടെ ഒരു വലിയ സംഘവും കൂടെയുണ്ട്.  അവർ മുമ്പോട്ടു നടന്ന് ഇസ്രായേൽക്കാരുടെ അങ്കണത്തിലേക്കു പ്രവേശിച്ച്    പ്രാര്‍ഥിച്ചശേഷം പുറജാതിക്കാരുടെ   അങ്കണത്തിലേക്ക് പോയി. ഈശോ എളിമയോടെ നിലത്തിരുന്ന് തന്നെ സമീപിച്ച് ഉപദേശം തേടുന്നവരോട് മറുപടി പറയുന്നു. അൽപ്പസമയം കൊണ്ടു് ജനക്കൂട്ടം വളരെ വലുതായിക്കഴിഞ്ഞു. ഈശോ തലയുയർത്തി ചുറ്റും നോക്കുകയാണ്. അതിനുശേഷം ഈശോ എഴുന്നേറ്റു നിന്ന് ഏറ്റം ഉച്ചസ്വരത്തിൽ വ്യക്തമായിപ്പറയുന്നു: "ദാഹിക്കുന്നവർ എൻ്റെ  പക്കൽ വരട്ടെ; വന്നു പാനം ചെയ്യട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ പുറപ്പെടും."
ഈശോയുടെ സ്വരം വിസ്തൃതമായ ആ അങ്കണം നിറഞ്ഞു നിൽക്കുന്നു. പറഞ്ഞുകഴിഞ്ഞു് ഈശോ ഒരുനിമിഷം മൗനം അവലംബിക്കുന്നു. തന്നെ ശ്രവിക്കുവാൻ
താൽപ്പര്യമില്ലാത്തവർക്ക് മറ്റുള്ളവരെ അസ്വസ്ഥരാക്കാതെ ഇറങ്ങിപ്പോകുവാൻ അവസരം നൽകുന്നതു പോലെ തോന്നുന്നു. നിയമജ്ഞരും പണ്ഡിതന്മാരും മൗനം പാലിക്കുന്നു.
                     ഈശോ മുന്നോട്ടു നീങ്ങി, പൂമുഖത്തി
ൻ്റെ മൂലയിലേക്കു പോയി മുകളിലത്തെ നടയിൽ നിന്നു.  സാധാരണ പ്രസംഗിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ വലുതുകൈ ഈശോ ഉയർത്തിപ്പിടിച്ചു; ഇടതുകൈ കൊണ്ടു് മേലങ്കി നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്നു.
            ആദ്യത്തെ വാക്കുകൾ ഈശോ ആവർത്തിക്കുകയാണ്.
           "ദാഹിക്കുന്നവർ എ
ൻ്റെ  പക്കൽ വരട്ടെ; വന്നു പാനം ചെയ്യട്ടെ. എന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ജീവജലത്തിൻ്റെ അരുവികൾ പുറപ്പെടും.
      പുരോഹിതനും പ്രവാചകനുമായിരുന്ന എസക്കിയേലിന് ദൈവദർശനമുണ്ടായി. കർത്താവി
ൻ്റെ ഭവനത്തെ അശുദ്ധമാക്കിയിരുന്ന അശുദ്ധ പ്രവൃത്തികളെ പ്രവാചകൻ മുന്നിൽക്കണ്ടു. വീണ്ടും അദ്ദേഹം കണ്ടു; 'താവ്' അടയാളം ലഭിച്ചിട്ടുള്ളവർ മാത്രമേ യഥാർത്ഥ ജറുസലേമിൽ ജീവിക്കയുള്ളൂ എന്ന്;  മറ്റുള്ളവർക്ക് ഒന്നിലധികം മരണവും ശിക്ഷാവിധിയും ഉണ്ടാകും എന്ന്... ആ സമയം ഇതാ വന്നിരിക്കുന്നു. എന്നെ ശ്രവിക്കുന്ന നിങ്ങൾ വിചാരിക്കുന്നതിലും സമീപെ എത്തിയിരിക്കുന്നു. അതിനാൽ ഗുരുവും രക്ഷകനുമായ ഞാൻ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു: രക്ഷയുടെ അടയാളത്താൽ നിങ്ങളെത്തന്നെ അടയാളപ്പെടുത്തുവിൻ. പ്രകാശവും ജ്ഞാനവും നിങ്ങളിലേക്കു പ്രവേശിപ്പിക്കുന്നത് വൈകിപ്പോകാതെ കരുതലുള്ളവരായിരിക്കുവിൻ.  
ഇതും ഇതിലധികവും ദർശിച്ച  എസക്കിയേൽ ഭയാനകമായ മറ്റൊരു ദർശനത്തെക്കുറിച്ച് പറയുന്നു. ഉണങ്ങി വരണ്ട അസ്ഥികളുടെ ദർശനം.
               ഒരു ദിവസം വരും; മൃതമായ ലോകത്തിന്മേൽ ഇരുണ്ടുപോയ ആകാശവിതാനത്തിനടിയിൽ ദൈവദൂതൻ കാഹളം മുഴക്കുമ്പോൾ മൃതരായവരുടെ അസ്ഥികൾ പ്രത്യക്ഷമാകും. പ്രസവത്തിന് ഉദരം തുറക്കുന്നതുപോലെ ഭൂമി അതിനുള്ളിലുള്ള മൃതരായ എല്ലാവരുടേയും അസ്ഥികൾ പുറന്തള്ളും. അപ്പോഴായിരിക്കും മൃതരായവരുടെ ഉയിർപ്പ്. ആ വലിയ വിധിക്കായി, അന്ത്യവിധിക്കായി, മൃതരായവർ ഉയിർപ്പിക്കപ്പെടും. അതിനുശേഷം സോദോമിലെ ആപ്പിൾ പോലെ ലോകം പൊള്ളയാകും; ശൂന്യമാകും. ആകാശവിതാനം, അതിലെ നക്ഷത്രങ്ങളോടു കൂടെ മറഞ്ഞ് ഇല്ലാതാകും. എല്ലാം അവസാനിക്കും. നിത്യമായ രണ്ടുകാര്യങ്ങൾ മാത്രം നിലനിൽക്കും.  അളക്കാനാവാത്ത രണ്ടു വലിയ ഗര്‍ത്തങ്ങള്‍ കാണപ്പെടും. രണ്ടും കടകവിരുദ്ധമായിരിക്കും. ദൈവത്തിന്റെ ശക്തി അവയില്‍ പ്രകടമാകും. പറുദീസാ - പ്രകാശം, സന്തോഷം, സമാധാനം, സ്നേഹം എന്നിവ അന്ത്യമില്ലാതെ അതില്‍ നിലനില്‍ക്കും.  നരകം - അന്ധകാരം, ഭയം, വിദ്വേഷം, ദുഃഖം എന്നിവയായിരിക്കും ഇതില്‍.
  ഇത്ര വിസ്തൃതമായ ഭൂമി, ജീവനില്ലാത്ത, ഉണങ്ങിയ, നിശ്ചലമായ, പരസ്പരബന്ധമില്ലാത്ത അസ്ഥികൾ കൊണ്ടു് മൂടപ്പെട്ടിട്ടില്ല എന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? ലോകം മൃതമല്ല, മൃതരെ ഒരുമിച്ചുകൂട്ടാൻ ദൈവദൂതൻ്റെ കാഹളം മുഴങ്ങുന്നില്ല; അതുകൊണ്ട് ഇതു സംഭവിച്ചിട്ടില്ല എന്നു നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ അതു ശരിയല്ല. ഞാൻ ഗൗരവമായി പറയുന്നു: ശ്വാസം എടുക്കുന്നതിനാൽ ജീവിച്ചിരിക്കുന്നവരുടെ ഇടയിൽ മൃതശരീരങ്ങൾ പോലുള്ള ആളുകൾ എണ്ണമില്ലാത്തവിധം അത്രയധികമുണ്ട്. എസക്കിയേൽ ദർശിച്ച ഉണങ്ങിയ അസ്ഥികൾ പോലെയാണവർ... അരൂപിയുടെ ജീവൻ ഇല്ലാത്തവർ."
   അങ്ങനെയുള്ള ആളുകള്‍ ഇസ്രായേലിലും ലോകം മുഴുവനിലും ഉണ്ട്. പുറജാതികളുടെയും വിഗ്രഹാരാധകരുടെയും ഇടയില്‍ മൃതരായ ആളുകള്‍  മാത്രം  ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. ജീവന് മൃതരായ അവര്‍ ജീവിക്കുവാന്‍ കാത്തിരിക്കുന്നു. ജ്ഞാനമുള്ളവർക്ക് ഇതു  ദുഃഖകാരണമാണ്. കാരണം, നിത്യനായ പിതാവ് മനുഷ്യരെ സൃഷ്ടിച്ചത് തനിക്കു വേണ്ടവരായിട്ടാണ്. വിഗ്രഹാരാധകരാകാനല്ല. അതിനാല്‍, അവരില്‍  അനേകര്‍  മൃതരായിരിക്കുന്നതു  കാണുക  ആ 
          പിതാവിനെ ദുഃഖിപ്പിക്കുന്നു. ഇവരെപ്രതി പിതാവിന് ഇതുപോലെ ദുഃഖമാണെങ്കിൽ അവൻ്റെ ജനമായ ഇസ്രായേൽമക്കളിൽ വിളറി ജീവനില്ലാതെ, അരൂപിയില്ലാതെ അസ്ഥികൾ മാത്രമായവരെ കാണുമ്പോൾ അവനു് എത്ര വലിയ ദുഃഖമായിരിക്കും!!
 എന്തുകൊണ്ടാണ് അവൻ്റെ തെരഞ്ഞെടുക്കപ്പെട്ടവർ, പ്രിയപ്പെട്ടവർ, കാത്തുപരിപാലിക്കപ്പെട്ടവർ, നേരിട്ട് അഥവാ തന്റെ പ്രവാചകന്മാർ വഴി പഠിപ്പിക്കപ്പെട്ടവർ സ്വന്തം കുറ്റത്താൽ ഉണങ്ങിയ അസ്ഥികളായിത്തീരുന്നത്? നിത്യനായ അരൂപി ജ്ഞാനത്തിന്റെ ഒരു ഭണ്ഡാരം തന്നെ അവർക്കു നൽകിയിട്ടും എന്തുകൊണ്ടാണ് അവരുടെ അരൂപി മൃതമായിപ്പോയത്? ആ ജ്ഞാനത്തിൻ്റെ  ഭണ്ഡാരത്തിൽ നിന്ന് ആവശ്യമുള്ളവ സ്വീകരിച്ചു് അവർക്കു ജീവിക്കാമായിരുന്നു. ദൈവം നൽകിയ പ്രകാശത്തെ അവർ തന്നെ ഉപേക്ഷിച്ച്, അന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, വൃത്തിഹീനമായ വെള്ളം കുടിച്ച് അശുദ്ധമായ ഭക്ഷണവും കുഴിച്ചു നടന്നാൽ ജീവനിലേക്കു തിരിച്ചു വരാൻ പിന്നെ ആരെക്കൊണ്ട് കഴിയും?
      അതുകൊണ്ട് ഇനിയൊരിക്കലും അവർ ജീവനുള്ളവരായിത്തീരുകയില്ലേ? തീരും. അവർ ജീവിക്കും. അത്യുന്നതൻ്റെ നാമത്തിൽ ഞാൻ ശപഥം ചെയ്തുപറയുന്നു; ധാരാളം പേർ വീണ്ടും ഉയിർക്കും. ദൈവം ആ അത്ഭുതം തയ്യാറാക്കിക്കഴിഞ്ഞിരിക്കുന്നു. അല്ല, അത് ഇപ്പോൾത്തന്നെ ആരംഭിച്ചു കുഴിഞ്ഞിരിക്കുന്നു. ചിലരുടെ മേൽ അതു പ്രവർത്തിച്ചു കുഴിഞ്ഞു. ഉണങ്ങി വരണ്ട  അസ്ഥികളിന്മേൽ ജീവൻ വന്നുകഴിഞ്ഞു. ജീവൻ പ്രതീക്ഷിച്ചു കഴിയുന്ന അസ്ഥികളോട് അവൻ ഉന്നതസ്വർഗ്ഗത്തിൽ നിന്നു വിളിച്ചുപറയുന്നു, ഇപ്പോൾ അരൂപിയെ നിങ്ങളിൽ ഞാൻ നിവേശിപ്പിക്കും. നിങ്ങൾ ജീവിക്കുകയും ചെയ്യും. അങ്ങനെ അവൻ  അവന്റെ അരൂപിയെ എടുത്തു; അവൻ  തന്നെത്തന്നെ എടുത്തു;  അവന്റെ വചനത്തെ ധരിപ്പിക്കാൻ അവൻ  മാംസം രൂപപ്പെടുത്തി. അവനെ മൃതരായ ഈ ആളുകളുടെയടുത്തേക്ക് അയച്ചു. അങ്ങനെ ചെയ്തത് അവരോടു സംസാരിച്ചു് വീണ്ടും  അവരിൽ ജീവൻ  നിവേശിപ്പിക്കുന്നതിനാണ്.
ഞാൻ പുനരുത്ഥാനവും ജീവനുമാണ്. അന്ധകാരത്തിൽ  കിടക്കുന്നവരെ പ്രകാശിപ്പിക്കുന്ന പ്രകാശമാണു ഞാൻ. നിത്യജീവൻ പുറപ്പെടുവിക്കുന്ന അരുവിയാണ് ഞൻ.
              എ
ൻ്റെ പക്കൽ വരുന്നവർ മരണം അറിയുകയില്ല. ജീവനായി ദാഹിക്കുന്നവർ എൻ്റെ പക്കൽ വന്ന് പാനം ചെയ്യട്ടെ. ജീവൻ  നേടുവാൻ, അതായത് ദൈവത്തെ സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ എന്നിൽ വിശ്വസിക്കട്ടെ. അപ്പോൾ സജീവജലത്തിന്റെ നദികൾ അവരുടെ ഹൃദയങ്ങളിൽ നിന്ന് ഒഴുകും.
              ജനപദങ്ങളേ, എ
ൻ്റെ പക്കലേക്ക് വരിക. സൃഷ്ടികളേ, എൻ്റെ പക്കലേക്ക് വരുവിൻ. വന്ന് ഒരു ദേവാലയം പണിയുക. ഒന്നു മാത്രം. ഞാൻ ആരേയും നിരസിക്കുന്നില്ല. സ്നേഹം നിമിത്തം ഞാൻ നിങ്ങളെ വിളിക്കുന്നു. എന്നോടൊപ്പം എൻ്റെ ജോലിക്ക് നിങ്ങൾ വേണം. എൻ്റെ യോഗ്യതകളിലും എൻ്റെ മഹത്വത്തിലും നിങ്ങൾ നിങ്ങൾ എന്നോടുകൂടെയുണ്ടാകണം."


 "പിന്നെ ഞാൻ കണ്ടു; ഭവനത്തിൻ്റെ വാതിലിനടിയിലൂടെ ജലം കിഴക്കോട്ട് ഒഴുകുന്നു. ബലിപീഠത്തിന്റെ തെക്കുഭാഗത്ത് വലതുവശത്ത് അടിയിലൂടെ ജലമൊഴുകി."
           "കർത്താവിൻ്റെ മ്ശിഹായാകുന്ന ക്രിസ്തുവിൽ വിശ്വസിക്കുന്നവർ, പുതിയനിയമത്തിൽ വിശ്വസിക്കുന്നവർ, രക്ഷയുടെയും സമാധാനത്തിന്റെയും സമയമായി എന്ന പ്രബോധനത്തിൽ വിശ്വസിക്കുന്നവരാണ് ആ ദേവാലയം. 
             വെള്ളം ഊറി വരുന്ന കിഴക്കോട്ട് ദർശനമായിട്ടുള്ള ബലിപീഠം ഞാനാണു്. അതിൻ്റെ വലതുവശത്തു നിന്നാണു് വെള്ളം ഉറവയായി വരുന്നത്. കാരണം, ആ വശമാണ് ദൈവരാജ്യത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവരുടെ സ്ഥലം. ആ ഉറവ എന്നിൽ നിന്നാണു് പുറപ്പെടുന്നത്. ഞാൻ തെരഞ്ഞെടുത്തവരിലേക്ക് അതു പ്രവഹിക്കുന്നു. അവരെ സജീവജലത്താൽ സമ്പന്നമാക്കുന്നു. അവരതു സംഭരിച്ചു്  തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള ആളുകൾക്ക് ജീവൻ  കൊടുക്കും. പ്രകാശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അതു കൊടുക്കും. 
എന്നില്‍ നിന്നു വരുന്ന ജീവജലം പല ഭാഗത്തേക്കും ഒഴുകി ഞാന്‍ എൻ്റെ അനുയായികള്‍ക്ക് നല്കിയതും നല്കാനിരിക്കുന്നതുമായ ജീവജലത്തോടു ചേര്‍ന്ന് ഭൂമിയെ നല്ലതാക്കുവാന്‍ കൂടുതല്‍ പരന്നൊഴുകും. എങ്കിലും അതു 
 കൃപാവരത്തിന്റെ ഒരു നദി മാത്രമായിരിക്കും. അതു കൂടുതല്‍ കൂടുതല്‍ ആഴവും കൂടുതല്‍ കൂടുതല്‍  വീതിയുമുള്ളതായിത്തീരും.
    അനുദിനം പടിപടിയായി അതു വളരും. പുതിയ പുഷ്പങ്ങളുടെ ജലം അതില്‍ ചേരും. അവസാനം ഭൂമി മുഴുവനിലും ഒഴുകി അതിനെ കഴുകി വിശുദ്ധീകരിക്കുന്ന ഒരു കടല്‍ പോലെയാകും. 
  ദൈവം അതാഗ്രഹിക്കുന്നു; അതു ചെയ്യുകയും ചെയ്യുന്നു. ഒരു  വലിയ ജലപ്രളയം ഒഴുകി ലോകത്തെ മുഴുവൻ കഴുകി. പാപികളെ കൊന്നു. ഒരു  പുതിയ പ്രളയം, മഴയല്ലാത്ത വേറൊരു ദ്രവം ലോകത്തെ കഴുകി അതിനു ജീവൻ  നൽകും. കൃപാവരത്തിൻ്റെ നിഗൂഡമായ ഒരു  പ്രവർത്തനത്താൽ മനുഷ്യർക്ക് വിശുദ്ധീകരിക്കുന്ന ഒരു  പ്രളയത്തിൽ പങ്കുകൊള്ളാൻ കഴിയും. അവരുടെ മനസ്സിനെ എൻ്റെ മനസ്സിനോടു ചേർക്കണം. അവരുടെ ക്ഷീണം എൻ്റെതിനോടു ചേർക്കണം; അവരുടെ സഹനം എൻ്റെതിനോടു ചേർക്കണം; അപ്പോൾ ലോകം സത്യത്തെയും ജീവനെയും പരിചയപ്പെടും. അതിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാൻ കഴിയും. ജീവൻ്റെ ജലം കൊണ്ടു് പോഷിപ്പിക്കപ്പെടാൻ ആഗ്രഹമില്ലാത്തവർ ഒരു ചതുപ്പുനിലമായി മാറും. എല്ലാ കീടങ്ങളും അതിൽ സമൃദ്ധമാകും. 

ഞാൻ ഗൗരവമായി ഒരിക്കൽക്കൂടി നിങ്ങളോടു പറയുന്നു; ദാഹിക്കയും എന്റെ പക്കൽ വരികയും ചെയ്യുന്നവർ പാനം ചെയ്യും. പിന്നെ ഒരിക്കലും അവർക്ക് ദാഹിക്കയില്ല. കാരണം, എൻ്റെ കൃപാവരം ജീവജലത്തിന്റെ അരുവികളും നദികളും അവരിൽ പുറപ്പെടുവിക്കും. എന്നിൽ വിശ്വസിക്കാത്തവർ ജീവനില്ലത്ത ഉപ്പുവെള്ളം പോലെ നശിക്കും."

ഈശോ സംസാരം നിർത്തി. പ്രസംഗത്തിൽ വിസ്മയഭരിതരായി ശ്രദ്ധിച്ചിരുന്ന ജനം മെല്ലെ അഭിപ്രായങ്ങൾ പറഞ്ഞുതുടങ്ങി. ചിലർ പറയുന്നു; "എന്തൊരു വാക്കുകൾ! ഇവൻ ശരിക്കും ഒരു   പ്രവാചകൻ തന്നെ!"
വേറെ ചിലർ; "ഇവൻ ക്രിസ്തുവാണ്. സ്നാപകൻ പോലും ഇതുപോലെ സംസാരിച്ചിട്ടില്ല."
"പ്രവാചകന്മാരെ മനസ്സിലാക്കിത്തരുന്നു ഇവൻ. മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള എസക്കിയേൽ പ്രവാചകൻ  പറഞ്ഞിട്ടുള്ള അടയാളങ്ങൾ പോലും ഇവൻ  വിശദമാക്കുന്നു."
""ഉണങ്ങിയ അസ്ഥികൾ! നിയമജ്ഞരും പ്രീശരുമെല്ലാം ചൂളിപ്പോയതു കണ്ടോ?"
ഈ സമയം ഈശോ ത
ൻ്റെ അരികിൽ കൊണ്ടുവരപ്പെട്ട ഏതാനും രോഗികളെ സുഖപ്പെടുത്തുകയാണ്. അപ്പോഴേക്കും കുറെ ദേവാലയപ്രമാണികളും പ്രീശരും ഉന്തിത്തള്ളി ആൾക്കൂട്ടത്തിനിടയിലൂടെ ഈശോയുടെ അടുത്തെത്തി ഭീഷണിപ്പെടുത്താൻ തുടങ്ങുന്നു.