ജാലകം നിത്യജീവൻ: അരൂപിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

nithyajeevan

nithyajeevan

Monday, August 8, 2011

അരൂപിയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍

  ഈശോ പറയുന്നു: : ഭൂമിയില്‍ നിങ്ങള്‍ക്ക് സ്വന്തമായിരിക്കുന്നതെല്ലാം മാംസത്തോടുകൂടി മരിക്കുന്നവയാണ്. പരലോകജീവിതത്തിലേക്ക് ഒന്നും കൊണ്ടുപോകുവാന്‍  സാധിക്കയില്ല. എന്നാല്‍ അരൂപി (ആത്മാവ്) കൂടെയുണ്ട്. യഥാര്‍ത്ഥത്തില്‍ അരൂപി നിങ്ങള്‍ക്കു മുന്‍പേ പോകുന്നു.  വിധികര്‍ത്താവിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത് അരൂപിയാണ്; ആദ്യത്തെ വിധിവാചകം സ്വീകരിക്കുന്നത് അരൂപിയാണ്. അവസാനവിധിയുടെ സമയത്ത് മാംസത്തെ ഉണര്‍ത്തുന്നത്  അരൂപിയാണ്. 
അതിന് ഉയിരുണ്ടാക്കി വിധിവാചകം ശ്രവിക്കുവാനിടയാക്കുന്നത് അരൂപിയാണ്. വിധിയനുസരിച്ച് അവ ഒരുമിച്ചു് ആനന്ദിക്കയോ ശപിക്കപ്പെട്ട് പീഡയനുഭവിക്കയോ ചെയ്യും. മാംസം പുനരുത്ഥാനത്തിനു മുമ്പ് നൂറ്റാണ്ടുകൾ തന്നെയോ ഏതാനും നിമിഷങ്ങൾ മാത്രമോ പിന്നിടുന്നുണ്ടാവും. എന്നാൽ അരൂപി ഒരു മരണം മാത്രം അനുഭവിക്കുന്നു. അതിൽനിന്ന് ഒരിക്കലും അത് മോചിക്കപ്പെടുകയില്ല."

(മരിയ വാൾത്തോർത്തയുടെ 'ലോകാവസാന നാളുകൾ' എന്ന പുസ്തകത്തിൽ നിന്ന്)