ജാലകം നിത്യജീവൻ: കർത്താവിന്റെ രണ്ടാമത്തെ ആഗമനം

nithyajeevan

nithyajeevan

Tuesday, August 9, 2011

കർത്താവിന്റെ രണ്ടാമത്തെ ആഗമനം

ഈശോ പറയുന്നു:

"എന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി നല്‍കപ്പെടുന്ന അടയാളങ്ങളില്‍ ഒന്ന് ക്ഷാമവും പകര്‍ ച്ചവ്യാധികള്‍  മൂലമുള്ള മരണങ്ങളുമാണ്. നിങ്ങള്‍ക്കു ശിക്ഷയായും നിങ്ങളെ ദൈവത്തിലേക്ക് തിരിച്ചു വിളിക്കുവാനുമുള്ള പ്രഹരങ്ങള്‍, ദൈവത്തിന്റെ മക്കളെയും സാത്താന്റെ സന്തതികളേയും വേര്‍തിരിക്കുന്ന പ്രവൃത്തികളിൽ ഒന്നായിത്തീരും.
ശപിക്കപ്പെട്ട യുദ്ധങ്ങളും കൊള്ളകളും നിമിത്തം വിശപ്പിന്റെ വിളി ഉയരും. യാതൊരു നീതീകരണവുമില്ലാത്ത യുദ്ധങ്ങള്‍  ഉണ്ടാകുന്നത്, കിരാതമായ അധികാര പ്രവണത മൂലവും മനുഷ്യരൂപമെടുത്തിരിക്കുന്ന പിശാചുക്കള്‍  മൂലവുമാണ്.


ദൈവനിശ്ചയപ്രകാരം, പ്രകൃതിനിയമങ്ങള്‍  നിർത്തലാക്കപ്പെടും. യുദ്ധങ്ങള്‍, ഭൂമികുലുക്കങ്ങള്‍, കൊടുങ്കാറ്റുകള്‍, മറ്റു പ്രഹരങ്ങള്‍  എന്നിവ നിമിത്തം നല്ലവരും ദുഷ്ടരുമായ അനേകര്‍  പരലോകജീവിതത്തിലേക്ക് വേഗം അയയ്ക്കപ്പെടും. ദൈവത്തിന്റെ കണ്ണുകള്‍  തെരഞ്ഞെടുക്കപ്പെട്ടവരെ വേര്‍തിരിക്കും. ഇന്നത്തെ ജറുസലേം ആയ സഭയുടെ അകം അവന്റെ കണ്ണുകള്‍  പരിശോധിക്കും. ആത്മാക്കളുടെ അകവും അവന്‍ പരിശോധിക്കും. മടിയന്മാന്‍ക്കും നിസ്സംഗരായവര്‍ക്കും മന്ദോഷ്ണരായവര്‍ക്കും എതിര്‍പ്പുകാര്‍ക്കും വഞ്ചകര്‍ക്കും അരൂപിയുടെ ഘാതകര്‍ക്കും ദൈവത്തെ 'ഇല്ലായ്മ'യാക്കുന്നവര്‍ക്കും ഒരേവിധി അവന്‍  എഴുതും.


ആ ദിവസം അടുത്തുവരുന്നു. പിതാവിനെ തള്ളിപ്പറഞ്ഞ മക്കളേ! ഭൂമിയിലെ സമയം ഒരേ സമയത്തു തന്നെ നീണ്ടതും ഹൃസ്വവുമാണ്. അവസാന മണിക്കൂറില്‍  നന്നായി ജോലി ചെയ്യുന്നവന്‍, പ്രഭാതം മുതല്‍  സന്ധ്യവരെ കലപ്പ പിടിച്ചു് അവസാനം അതിന്മേല്‍ വീഴുന്നവനൊപ്പം ദൈവരാജ്യത്തിലേക്കു പ്രവേശിക്കും. സ്വര്‍ഗ്ഗത്തില്‍  പല ഭവനങ്ങള്‍ ഉള്ളതിനെക്കുറിച്ച് നിങ്ങള്‍  പരാതിപ്പെടുകയില്ല. സ്വര്‍ഗ്ഗത്തില്‍  ഇടുങ്ങിയ മനസ്ഥിതിയില്ല. നിങ്ങള്‍ക്കായി ഞാന്‍  സൃഷ്ടിക്കുകയും എന്റെ കുരിശുമരണം വഴി തുറന്നു തരികയും ചെയ്ത ഈ സ്വര്‍ഗ്ഗം നിങ്ങള്‍  പിടിച്ചടക്കുവിന്‍!  കര്‍ത്താവ്, വിധികര്‍ത്താവിന്റെ മഹത്വത്തോടെ നിങ്ങളുടെ പക്കലേക്കു വരുന്നതിനു മുമ്പ് നിങ്ങള്‍   കര്‍ത്താവിന്റെ പക്കലേക്കു വരുവിന്‍  !"

 മരിയ വാൾത്തോർത്തയുടെ 'ലോകാവസാന നാളുകൾ' എന്ന പുസ്തകത്തിൽ നിന്ന്)