(സ്ത്രീകൾക്കായുള്ള ഈശോയുടെ ഒരു പ്രബോധനം)
ഈശോ പറയുന്നു: "നിങ്ങൾ സ്ത്രീകൾ ശ്രദ്ധിച്ചു കേൾക്കൂ. നിങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്ന കൊലപാതകിനികളാണ്. എത്ര ജീവനാണ് നിങ്ങൾ അപഹരിക്കുന്നത്! ഉദരത്തിൽ വളരുന്ന ഫലത്തെ അതിൽനിന്ന് വേർപെടുത്തുന്നത് കൊലപാതകമാണ്. ഒന്നുകിൽ അത് കുറ്റകരമായ ബീജസ്വീകരണത്തിൽ നിന്നുണ്ടായതായിരിക്കാം. അല്ലെങ്കിൽ അത് ആവശ്യമില്ലാത്ത ഒരു ഭ്രൂണം; നിങ്ങൾക്ക് ഉപകാരമില്ലാത്ത ഒരു ഭാരം; നിങ്ങളുടെ ശരീരത്തിനും സ്വത്തിനും ഒരു ഭാരം എന്നു നിങ്ങൾ കരുതുന്നു. ഈ ഭാരമുണ്ടാകാതിരിക്കാൻ ഒരു മാർഗ്ഗമേയുള്ളൂ. പരിശുദ്ധമായ ജീവിതം നയിക്കുക. ജഡികാസക്തിയോടു കൂടെ കൊലപാതകവും ചേർക്കാതിരിക്കുക. അനുസരണയില്ലായ്മയോടു കൂടെ അക്രമവും ചേർക്കാതിരിക്കുക. മനുഷ്യൻ കാണാത്തതു കൊണ്ട് ദൈവവും കാണുന്നില്ല എന്നു വിചാരിക്കാതിരിക്കൂ. ദൈവം എല്ലാം കാണുന്നു; എല്ലാം ഓർത്തിരിക്കയും ചെയ്യുന്നു. ഇതും നിങ്ങൾ ഓർമ്മിച്ചുകൊള്ളുക."