ജൂലൈ 29 - ഇന്ന് വി.മാർത്തായുടെ തിരുനാൾ
ഈശോയുടെ പ്രിയ സ്നേഹിതനായ ലാസ്സറസ്സിന്റെ സഹോദരിയും ഈശോയുടെ ശിഷ്യകളിൽ ഒരാളുമായിരുന്നു മാർത്ത. ഈശോയുടെ കുരിശുമരണസമയത്ത് മറ്റ് ഭക്തസ്ത്രീകളോടൊപ്പം മാർത്തയും സഹോദരി മേരിയും കാൽവരിയിലുണ്ടായിരുന്നു.
ഈശോയുടെ ഭൗമികജീവിതത്തിൽ ഏറ്റവുമധികം സ്നേഹവും സഹായവും കിട്ടിയത് ലാസ്സറസ്സിന്റെ ഭവനത്തിൽ നിന്നാണ്. "ബഥനിയിലെ എന്റെ സ്നേഹിതരിൽ നിന്നു സ്വീകരിച്ചിട്ടുള്ളതു പോലെ മറ്റാരിൽ നിന്നും ഒന്നും ഞാൻ സ്വീകരിച്ചിട്ടില്ല" എന്ന് ഈശോ തന്നെ ലാസ്സറസ്സിനോട് ഒരവസരത്തിൽ പറയുന്നുണ്ട്.
സഹോദരിമാരിൽ മൂത്തവളായിരുന്നു മാർത്ത. ജഡമോഹങ്ങൾക്കടിപ്പെട്ട് പാപജീവിതം നയിച്ചിരുന്ന ഇളയവളായ മേരിക്ക് മാനസാന്തരത്തിന്റെ കൃപ നേടിക്കൊടുത്തത് സഹോദരങ്ങളുടെ കണ്ണീരും പ്രാർത്ഥനയുമായിരുന്നു.