JULY 26 - ഇന്ന് വിശുദ്ധ ജോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാള്‍
പരിശുദ്ധ കന്യകാ മാതാവിന്റെ മാതാപിതാക്കളായ
വിശുദ്ധ ജോവാക്കിമും വിശുദ്ധ അന്നയും നീതി നിഷ്ഠരായിരുന്നു.
അവരെപ്പറ്റി ഈശോ പറയുന്നു: "എന്റെ വല്യപ്പനും വല്യമ്മയും നീതിയുള്ളവരായിരുന്നു. വിശ്വാസമാകുന്ന പുണ്യം, സ്നേഹമാകുന്ന പുണ്യം, പ്രതീക്ഷയാകുന്ന പുണ്യം, ചാരിത്ര്യമാകുന്ന പുണ്യം ഇതെല്ലാം അവര്‍ക്കുണ്ടായിരുന്നു. വിവാഹിതരായ ദമ്പതിമാരുടെ ചാരിത്ര്യം, അത് അവര്‍ക്കുണ്ടായിരുന്നു. ചാരിത്ര്യം അഥവാ, പരിശുദ്ധി പാലിക്കുന്നതിന് കന്യാത്വം ആവശ്യമായിരുന്നില്ല. പരിശുദ്ധമായ വിവാഹശയ്യകള്‍ ദൈവദൂതന്മാര്‍ കാത്തു സൂക്ഷിക്കുന്നു. അവയില്‍ നിന്ന് നല്ല കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഈ കുഞ്ഞുങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുടെ പുണ്യം അവരുടെ ജീവിത പ്രമാണമാക്കും
എന്നാല്‍ ഇന്ന് അതെല്ലാം എവിടെ? ഇപ്പോള്‍ കുട്ടികളെ വേണ്ടല്ലോ? പരിശുദ്ധിയും വേണ്ട. അതിനാല്‍ ഞാന്‍ പറയുന്നു: സ്നേഹവും വിവാഹവും പങ്കിലമാക്കപ്പെട്ടിരിക്കുന്നു."