AD 700 ല്‍ നടന്ന ദിവ്യകാരുണ്യ മഹാത്ഭുതം
ഇറ്റലിയിലെ ആക്സനം (ലാന്‍സിയാനോ) നഗരത്തിലെ ഒരു പള്ളിയില്‍ ഒരു ബസീലിയന്‍ സന്യാസി ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരിക്കവേ, ആശീര്‍വദിച്ച തിരുവോസ്തി മാംസമായും വീഞ്ഞ് രക്തമായും രൂപാന്തരപ്പെട്ടു.
(പരിശുദ്ധ കുര്‍ബാനയിലുള്ള ഈശോയുടെ സാന്നിദ്ധ്യത്തെപ്പറ്റി തീര്‍ത്തും സംശയാലുവായിരുന്നു ഈ വൈദികന്‍. സംശയം മൂത്ത് പൌരോഹിത്യം ഉപേക്ഷിക്കുന്നതിനെപ്പറ്റി അദ്ദേഹം ഗൌരവമായി ചിന്തിക്കുന്ന കാലമായിരുന്നു അത്) കൂദാശാവചനങ്ങള്‍ ഉച്ചരിച്ചു കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച വൈദികനെ പരിഭ്രാന്തനാക്കി. തിരുവോസ്തി മാംസമായും വീഞ്ഞ് രക്തമായും രൂപാന്തരപ്പെട്ടിരിക്കുന്നു!!
ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്നും ആവര്‍ത്തിക്കപ്പെടുന്ന ദിവ്യകാരുണ്യ മഹാത്ഭുതങ്ങള്‍ക്കു തുടക്കം കുറിക്കുകയായിരുന്നു അവിടെ. അദ്ഭുതം നടന്ന് 1300 ലധികം വര്‍ഷങ്ങളായിട്ടും ഇന്നും അവ കേടു കൂടാതെയിരിക്കുന്നു. സ്വാഭാവികാവസ്ഥയില്‍ സൂക്ഷിക്കുകയും പ്രകൃത്യാന്തരീക്ഷ ജൈവ ശക്തികള്‍ക്ക് വിധേയമാക്കിയിരിക്കയും ചെയ്തിട്ടും യാതൊരു
മാറ്റവുമില്ലാതെ ഇന്നും ആ മാംസവും രക്തവും നിലകൊള്ളുന്നു.
ഈ അത്ഭുതത്തിന്റെ ആധികാരികത പല തവണ അന്വേഷണവിധേയമാക്കപ്പെട്ടു. പ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രൊഫസ്സര്‍ ഒഡോര്‍ഡോ ലിനോളിയും സഹായി പ്രൊഫസ്സര്‍ റുഗറോ ബര്‍ട്ടീലിയും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും ഈ മഹാത്ഭുതത്തെ സ്ഥിരീകരിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
ഗവേഷണ ഫലങ്ങള്‍ ഇവയായിരുന്നു:
- മാംസം യഥാര്‍ത്ഥ മാംസവും രക്തം യഥാര്‍ത്ഥ രക്തവുമാണ്. മാംസവും രക്തവും മനുഷ്യന്റേതു തന്നെ. മാംസം ഹൃദയ പേശികളുടെയും (Muscular tissue of the Heart). ഒരു പൂര്‍ണ ഹൃദയത്തിന്റെ മുഴുവന്‍ ഘടകങ്ങളും ഉള്‍പ്പെട്ടതാണ് മാംസഭാഗം.
- രക്തഗ്രൂപ്പ് AB +ve ആണ്.
- രക്തത്തില്‍ ക്ലോറൈഡ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, കാത്സ്യം എന്നീ ധാതുക്കളും ഉണ്ട്.
അന്വേഷണപരിധിയില്‍പ്പെടുന്നതല്ലെങ്കിലും, ഈ അത്ഭുതത്തെക്കുറിച്ച് താഴെ പ്പറയുന്ന ഒരു നിരീക്ഷണവും പ്രൊഫസ്സര്‍ ലിനോളി നടത്തുകയുണ്ടായി.
"Though it is alien to my task strictly speaking, I feel I should insert the following reflection into the study just completed: The clarification, which comes through in these studies, of the nature of the Flesh gives little support to the hypothesis of a "FRAUD" perpetrated centuaries ago. As a matter of fact, supposing that the Heart may have been taken from a CADAVER, I maintain that only a hand experienced in ANATOMIC dissection would have been able to obtain from a HOLLOW INTERNAL ORGAN such a uniform CUT (as can still be GLIMPSED in the FLESH."

1978 ല്‍ നാസായിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ ടുറിനില്‍ സൂക്ഷിച്ചിരിക്കുന്ന തിരുക്കച്ച (The Holy Shroud of Turin) പരീക്ഷണവിധേയമാക്കുകയുണ്ടായി. തിരുക്കച്ചയുടെ ആധികാരികത തെളിയിക്കുന്ന പല കണ്ടുപിടിത്തങ്ങള്‍ക്കുമൊപ്പം മറ്റൊരു സുപ്രധാന കണ്ടുപിടിത്തവും അവര്‍ നടത്തി. അതായത്, തിരുക്കച്ചയില്‍ കാണപ്പെട്ട രക്തത്തിന്റെ ഗ്രൂപ്പ് AB + ve ആണ് ! ലാന്‍സിയാനോവിലെ അത്ഭുതത്തില്‍ കാണപ്പെട്ട രക്തത്തിന്റെ അതേ ഗ്രൂപ്പ് തന്നെ!