ഈശോ പറയുന്നു: :
"ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍ നമ്മള്‍ വായിക്കുന്നു; 'പിന്നെ ആദം അവന്റെ ഭാര്യയെ ഹവ്വ എന്ന് വിളിച്ചു. കാരണം, ജീവിച്ചിരിക്കുന്ന എല്ലാവരുടെയും അമ്മയായിരുന്നു അവള്‍.'
ശരിയാണ്; ആദത്തിനു കൂട്ടായി അവന്റെ വാരിയെല്ലില്‍ നിന്ന് ദൈവം സ്ത്രീയെ രൂപപ്പെടുത്തി. എന്നാല്‍ അവള്‍, ദൈവം അവളില്‍ നിന്ന് മറച്ചു വച്ചതെന്താണെന്നറിയുവാന്‍ ആഗ്രഹിച്ചു. ഐന്ദ്രികതയുടെ മഹത്വം നഷ്ടപ്പെടുത്തി അതിനെ നികൃഷ്ടമാക്കാതെ സന്താന ലബ്ധിയുടെ സന്തോഷം നല്‍കുവാന്‍ ഉദ്ദേശിച്ചിരുന്ന ദൈവത്തിന്റെ പദ്ധതിയില്‍ അവള്‍ കൈ കടത്തി. ലുസിഫറിന്റെ ആകര്‍ഷണത്തിന് ഇരയായി, ദൈവത്തിനു മാത്രം ആപത്തു കൂടാതെ സ്വന്തമാ ക്കാവുന്ന അറിവിനായി അവള്‍ ആഗ്രഹിച്ചു. അവള്‍ സ്വയം സൃഷ്ടികര്‍തൃണിയായി. നന്മക്കുണ്ടായിരുന്ന കഴിവ്
അയോഗ്യമായി ഉപയോഗിച്ചതിനാല്‍ അത് തിന്മയുടെ
പ്രവൃത്തിയായി അവള്‍ വഷളാക്കി. കാരണം, അത് ദൈവത്തോടുള്ള അനുസരണയില്ലായ്മയും തിന്മയും മാംസത്തിന്റെ അത്യാഗ്രഹ വുമായിരുന്നു."
(ദൈവ മനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്)