ജാലകം നിത്യജീവൻ: ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെപ്പറ്റി പരിശുദ്ധഅമ്മ

nithyajeevan

nithyajeevan

Tuesday, June 21, 2011

ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെപ്പറ്റി പരിശുദ്ധഅമ്മ

1991 മേയ്  13 ന് പരിശുദ്ധ അമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി  വഴി നല്‍കിയ സന്ദേശം 

"എന്റെ പോപ്പ്, ജോണ്‍പോള്‍ രണ്ടാമന്‍, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന പ്രത്യേക ദാനമാണ്. ഈ സമയം അദ്ദേഹം, ഫാത്തിമായിലെ കോവാ - ദെ- ഉറിയായില്‍ പ്രാര്‍ഥിക്കുകയാണ്. 
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, സെന്റ്‌ പീറ്റര്‍സ് സ്ക്വയറില്‍ വെച്ച് അദ്ദേഹത്തിന്റെ ജീവനു നേരെ നടന്ന രക്തപങ്കിലമായ ആക്രമണത്തിനെതിരെ  ഞാന്‍ കൊടുത്ത പ്രത്യേകമായ മാതൃസംരക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ട്.
ഇന്ന് ഞാന്‍ നിങ്ങളോട് സ്ഥിരീകരിക്കുന്നു. ഇത് എന്റെ രഹസ്യങ്ങളുടെ പാപ്പായാണ്. എന്റെ ഫാത്തിമാ ദര്‍ശനത്തില്‍ കുട്ടികളോട് ഞാന്‍ പറഞ്ഞത് ഈ പാപ്പായെക്കുറിച്ചാണ്. ക്ഷീണവും നാനാവിധമായ അപകടങ്ങളും  അവഗണിച്ചു കൊണ്ട് എല്ലാവരെയും സത്യവിശ്വാസത്തില്‍ 
സ്ഥിരപ്പെടുത്തുവാനായി വിപദി ധൈര്യത്തോടും അമാനുഷികമായ ശക്തിയോടും കൂടി അദ്ദേഹം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്നു.  അങ്ങനെ, പത്രോസിന്റെ പിന്‍ ഗാമിയായും ക്രിസ്തുവിന്റെ വികാരിയായുമുള്ള തന്റെ ശ്ലൈഹിക കടമകള്‍ നിര്‍വഹിക്കുന്നു. 
വലിയ അന്ധകാരത്തിന്റെതായ ഈ സമയത്ത്, മാര്‍പ്പാപ്പ നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിന്റെ വെളിച്ചം നല്‍കുന്നു. പൊതുവായ വിശ്വാസ ത്യാഗത്തിന്റെതായ ഈ സമയത്ത്, തികഞ്ഞ ഊര്‍ജ്വസ്വലതയോടെ അദ്ദേഹം നമ്മെ 
വിശ്വാസത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.  അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും കലഹത്തിന്റെയും യുദ്ധത്തിന്റെയുമായ ഈ കാലഘട്ടത്തില്‍, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ നടക്കുവാന്‍ അദ്ദേഹം നമ്മെ ആഹ്വാനം ചെയ്യുന്നു


ഈ മാര്‍പ്പാപ്പാ അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്തു തീര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ ബലി സ്വീകരിക്കാന്‍ ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു വരുമ്പോള്‍,  നിങ്ങളെല്ലാവരും വിശ്വാസ ത്യാഗത്തിന്റെ ഒരു അന്ധകാരാവരണത്തിലാവുകയും  അത് പൊതുവേ ദൃശ്യമാവുകയും ചെയ്യും."


(On May 13th, 1981, Turkish revolutionary Mehmet Ali Agca attempted the assassination of Pope John Paul II in St. Peter’s Square in Vatican City. After seriously injuring the Pope and wounding multiple bystanders with multiple bullets, Agca was apprehended and sentenced to life in prison, but in 2000, he was pardoned at the Pope’s request, but he remained imprisoned following an extradition to Turkey.)