ജാലകം നിത്യജീവൻ: വി. ബര്‍ണബാസ്

nithyajeevan

nithyajeevan

Saturday, June 11, 2011

വി. ബര്‍ണബാസ്


 


ഇന്ന്, അപ്പസ്തോലനായ വി. ബര്‍ണബാസിന്റെ തിരുനാള്‍.


ഈശോയുടെ,  72 പേരടങ്ങുന്ന ശിഷ്യഗണത്തിലെ  പ്രധാനിയായിരുന്നു വി. ബര്‍ണബാസ്.  ഈശോ തെരഞ്ഞെടുത്ത 12 അപ്പസ്ടോലന്മാര്‍ക്ക് പുറമേ,  അപ്പസ് തോല പദവി നല്കപ്പെട്ടവരാണ് വി. പൌലോസും വി. ബര്‍ണബാസും.
Acts.4:36,  9:27,11:19-26, 11:30, 13:1-12, 14:14 എന്നീ വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍ വി. ബര്‍ണബാസിനെപ്പറ്റി പരാമര്‍ശമുണ്ട്.

സൈപ്രസിലെ സാലമിസിലുള്ള  സെന്റ്‌ ബാര്‍ണബാസിന്റെ ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു രേഖയില്‍ ഇപ്രകാരം കാണുന്നു:  "കര്‍ത്താവിന്റെ 72 പേരടങ്ങുന്ന ശിഷ്യഗണത്തില്‍ ഒന്നാമനായിരുന്നു സൈപ്രസ്സുകാരനായ വി. ബര്‍ണബാസ്. കര്‍ത്താവിന്റെ മരണശേഷം അദ്ദേഹം നിരവധി രാജ്യങ്ങളില്‍ സുവിശേഷ പ്രചാരണം നടത്തി. എന്നാല്‍ ജന്മനാട്ടിലേക്കു തിരിയെ വന്ന ഒരവസരത്തില്‍, ചില യഹൂദര്‍ ചേര്‍ന്ന് അദ്ദേഹത്തെ  കല്ലെറിഞ്ഞു  കൊലപ്പെടുത്തി. ഇതിനു 
സാക്ഷിയായിരുന്ന അദ്ദേഹത്തിന്റെ ബന്ധുവും പില്‍ക്കാലത്ത്‌ 
സുവിശേഷകനുമായിത്തീര്‍ന്ന വി. മാര്‍ക്കോസ്, അദ്ദേഹത്തിന്റെ പാവനമായ ശരീരം രഹസ്യമായി ഒരു കല്ലറയില്‍ അടക്കം ചെയ്തു. 
A.D.477 വരെ ഈ കബറിടത്തെപ്പറ്റി ആര്‍ക്കും ഒരറിവും 
ഉണ്ടായിരുന്നില്ല. ആ വര്‍ഷം, സാലമിസിലെ ഒരു ആര്‍ച്ച് ബിഷപ്പിന് വി. ബര്‍ണബാസ് സ്വപ്നത്തില്‍ പ്രത്യക്ഷനായി തന്റെ കബറിടത്തിന്റെ സ്ഥാനം പറഞ്ഞു കൊടുത്തു. പിറ്റേ ദിവസം, ആര്‍ച്ചുബിഷപ്പ്  വിശുദ്ധന്റെ കബറിടം  കണ്ടെത്തിയപ്പോള്‍ അതിനുള്ളില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകളോടൊപ്പം  വി. മാര്‍ക്കോസിന്റെ സുവിശേഷത്തിന്റെ കൈയെഴുത്തുപ്രതിയും ഉണ്ടായിരുന്നു. അത് ആര്‍ച്ചു ബിഷപ്പ്, കോണ്‍സ്ടാന്റിനോപ്പിളിലെ    സീനോ ചക്രവര്‍ത്തിക്ക് (A.D 474-481) കൈമാറുകയും  ചക്രവര്‍ത്തി അദ്ദേഹത്തിന്     ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ   ആര്‍ച്ചുബിഷപ്പിന്റെ  അധികാരചിഹ്ന്നമായ   purple നിറത്തിലുള്ള സ്ഥാനവസ്ത്രവും അംശവടിയും  സമ്മാനിക്കുകയും ചെയ്തു."