(ഈശോ തന്റെ പീഡാനുഭവങ്ങള്‍ക്കും കുരിശു മരണത്തിനും മുന്‍പ് ശിഷ്യകള്‍ക്കു നല്‍കിയ പ്രബോധനം.)
ഈശോ ലാസറസ്സിന്റെ ഭവനത്തിലാണ്. ഈശോയുടെ നിര്‍ദേശ പ്രകാരം ശിഷ്യകളെല്ലാം അവിടെ വന്നു ചേര്‍ന്നിട്ടുണ്ട്. അവര്‍ ഇരിക്കുന്ന മുറിയിലേക്ക് ഈശോ കടന്നു ചെല്ലുമ്പോള്‍ വലിയ ബഹുമാനത്തോടെ എല്ലാവരും എഴുനേറ്റ് താണുവണങ്ങുന്നു.
കരുണാമസൃണമായ പുഞ്ചിരിയോടെ ഈശോ പറയുന്നു:
"നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം...."
"ഗുരുവേ, നിനക്കു സമാധാനം. ഞങ്ങള്‍ വന്നിരിക്കുന്നു. നീ
പറഞ്ഞയച്ചത്. യോവന്നയോടു കൂടെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും പോരട്ടെ എന്നാണല്ലോ. ഞങ്ങള്‍ അതനുസരിച്ചു. ഇതാ, ഞങ്ങള്‍ വന്നിരിക്കുന്നു." യോവന്ന പറയുന്നു.
"ഞാന്‍ നിങ്ങളെ വിളിച്ചു വരുത്തിയത്, ഇനിയും നമുക്ക്
സമാധാനത്തോടുകൂടെ ഒരുമിച്ചു കൂടുവാന്‍ സാധിക്കാത്തതിനാലാണ്. നിങ്ങള്‍ ഇസ്രായേലിന്റെയും പുതിയ രാജ്യത്തിന്റെയും ഏറ്റം പ്രിയപ്പെട്ട ഗണമാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഇക്കാര്യം ഓര്‍മ്മിച്ചു കൊള്ളണം.
പീഡിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ രാജാവിന്, കുറ്റം ആരോപിക്കപ്പെടുന്ന കളങ്കമില്ലാത്തവന്, നിങ്ങള്‍ നല്‍കുന്ന ബഹുമാനം, അവന്റെ ദുഖത്തില്‍ സാന്ത്വനമരുളുന്നു.
നിങ്ങള്‍ ഇപ്പോഴും എപ്പോഴും എന്റെ അമ്മയോട് പുത്രിമാരെപ്പോലെ വര്‍ത്തിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും അവള്‍ നിങ്ങളെ വഴി കാണിച്ചു നയിക്കും. പെണ്‍കുട്ടികളെയും വിധവകളെയും ഭാര്യമാരെയും അമ്മമാരെയും നയിക്കാന്‍ അവള്‍ക്കു കഴിയും. സ്വന്തം അനുഭവത്തില്‍ നിന്നും സ്വഭാവാതീതമായ ജ്ഞാനത്തില്‍ നിന്നും ഓരോ
അവസ്ഥയുടെയും പ്രത്യേകതയും അനുഭവങ്ങളും അവള്‍ക്കറിയാം. നിങ്ങള്‍ തമ്മില്‍ത്തമ്മിലും എന്നെയും സ്നേഹിക്കുന്നത് മേരിയിലൂടെ ആയിരിക്കണം. നിങ്ങള്‍ ഒരിക്കലും പരാജയപ്പെടുകയില്ല. കാരം അവള്‍ ജീവന്റെ വൃക്ഷമാണ്. ദൈവത്തിന്റെ സജീവ പേടകം. ജ്ഞാനത്തിന്റെ ഇരിപ്പിടമായ ദൈവം രൂപമെടുത്തത്, കൃപാവരം മാംസമായിത്തീര്‍ന്നത്, അവളിലാണ്."
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)
(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്)