ജാലകം നിത്യജീവൻ: നിന്റെ അയല്‍ക്കാരന്റെ വസ്തുക്കള്‍ മോഹിക്കരുത്

nithyajeevan

nithyajeevan

Wednesday, June 22, 2011

നിന്റെ അയല്‍ക്കാരന്റെ വസ്തുക്കള്‍ മോഹിക്കരുത്

ഈശോ പറയുന്നു:


"നിന്റെ അയല്‍ക്കാരന്റെ ഭാര്യയെയോ നിന്റെ അയല്‍ക്കാരന്റെ വസ്തുക്കളെയോ മോഹിക്കരുതെന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ നിങ്ങളോടു കല്‍പ്പിച്ചിരുന്നു. അല്‍മായര്‍ മുതല്‍ പുരോഹിതര്‍ വരെ ഈ കല്‍പ്പന പാലിക്കുന്നില്ല. എന്റെ ബലിയില്‍ ക്കൂടി ഭൂമിയിലെ എല്ലാ സൃഷ്ടികളോടും എന്റെ സ്നേഹം വെളിപ്പെടുത്തിയിരിക്കുന്നു. ഈ ബലി വഴി ഞാന്‍ നിങ്ങള്‍ക്ക്  നിത്യജീവനും എന്റെ സ്നേഹത്തിന്റെ സന്ദേശവും നല്‍കിയിരിക്കുന്നു. നിങ്ങളില്‍ അനേകര്‍ സ്നേഹവും ക്ഷമയും എളിമയും വിശുദ്ധിയും പ്രസംഗിക്കുന്നു. എന്നാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കാത്തതിനാല്‍ ഈ ദിവസം വരെ നിങ്ങളില്‍ അനേകരും കൊല്ലുവാന്‍ വരെ തയാറായിരിക്കുന്നു.

            നിന്റെ   അയല്‍ക്കാരന്  ഞാന്‍   നല്‍കിയിട്ടുള്ളത് നിനക്കില്ലാത്തതു കാരണം നിങ്ങള്‍ വിഷശരങ്ങള്‍ പരസ്പരം എയ്തു കൊണ്ടിരിക്കുന്നു. ആബേലിന്റെ കാലം മുതല്‍ ഈ ദിവസം വരെ ഈ പാപം സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്നു. തന്റെ സഹോദരന്റെ വസ്തുക്കള്‍ മോഹിച്ച ആദ്യത്തെ മനുഷ്യന്‍ കായേന്‍ ആയിരുന്നു. എന്നാല്‍ ഇന്ന് എത്രയധികം കായേന്മാരും എസാവുമാരുമുണ്ട്?  മറ്റൊന്നിനാലുമല്ല, 
സൗകര്യത്താല്‍ പ്രേരിപ്പിക്കപ്പെട്ട് അവന്‍ തന്റെ 
ജന്മാവകാശം (കടിഞ്ഞൂല്‍ പുത്രന്റെ അവകാശം) ഉപേക്ഷിച്ച് വിശ്വാസ ത്യാഗത്തിലേക്ക് നിപതിച്ചു.

            സ്നേഹിക്കുക എന്നുവെച്ചാല്‍  വിശുദ്ധമായും എന്റെ കല്‍പ്പനകളനുസരിച്ചും ജീവിക്കുക എന്നതാണ്.  രാവും പകലും നിങ്ങള്‍ എന്നെ സ്തുതിക്കുകയും എന്നാല്‍ നിങ്ങളുടെ അയല്‍ക്കാരുടെ വസ്തുക്കള്‍ മോഹിക്കുകയും ചെയ്യുന്നെങ്കില്‍,  അനുതപിക്കുവാന്‍ ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നു! "എന്റെ വസ്തുക്കളും എന്റെ ജീവിതവും സര്‍വവും അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്ന ഞാന്‍ എങ്ങിനെയാണ് എന്റെ അയല്‍ക്കാരുടെ വസ്തുക്കള്‍ മോഹിക്കുന്നത്?" എന്നു നിങ്ങള്‍ എന്നോടു ചോദിക്കയാണെങ്കില്‍ ഞാന്‍ നിങ്ങളോടു മറുപടി പറയും: നിന്റെ അയല്‍ക്കാരന്റെ ആത്മാവിന് ഞാന്‍ നല്‍കിയിരിക്കുന്ന വരദാനങ്ങളെയും അവന്റെ ആത്മാവിനെയും നിന്റെ ആത്മാവ് മോഹിക്കുന്നു. സാത്താന്‍ നിന്റെ ആത്മാവിന് ഒരു കെണി വെച്ചിരിക്കുന്നു; അതില്‍ വീഴരുത്!"


(ദൈവത്തിലുള്ള യഥാര്‍ത്ഥ ജീവിതം vol.4)