ജാലകം നിത്യജീവൻ: ആറാം പ്രമാണം - വ്യഭിചാരം ചെയ്യരുത്

nithyajeevan

nithyajeevan

Monday, June 13, 2011

ആറാം പ്രമാണം - വ്യഭിചാരം ചെയ്യരുത്

ഈശോ വാസ്സുല റിഡന്‍ വഴി  നല്‍കിയ സന്ദേശം:


"ഞാനാണ് ഭൂമിയിലെ രാജാക്കന്മാരുടെ അധിപതി. ഏതെങ്കിലും അശുദ്ധ പ്രവൃത്തികളോ വ്യഭിചാരമോ ചെയ്യരുതെന്ന് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടിരുന്നു. അല്‍മായരിലും സഭാശ്രേണികളിലും വ്യഭിചാരത്തിന് അതിന്റെ അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്ന വിധത്തില്‍ സാത്താന്‍ വ്യഭിചാരത്തെ പരിഷ്കരിച്ചിരിക്കുന്നു. നിങ്ങളുടെ പാപത്തിന്റെ നേര്‍ക്കുള്ള എന്റെ സഹിഷ്ണുത അതിന്റെ അവസാനത്തില്‍ എത്തിയിരിക്കുന്നു. 

അധപ്പതിച്ച വികാരങ്ങള്‍ ഉള്ള വഴിപിഴച്ച മനുഷ്യരെ  പുരോഹിതരായി അഭിഷേകം ചെയ്തുകൊണ്ട് നിങ്ങള്‍  എന്റെ  ദേവാലയത്തെ 
അശുദ്ധമാക്കിയിരിക്കുന്നു. ഒരുപോലെകളങ്ക പ്പെട്ട അവരാരും എന്നെ ഭയപ്പെടുന്നില്ല. അതിനാല്‍ ഇന്ന് ദൈവവിശ്വാസമില്ലാത്തവര്‍ വ്യഭിചാരം ചെയ്യുകയും അത് സ്വാഭാവികമാണെന്ന് കാണുകയും ചെയ്യുന്നെങ്കില്‍ അതിനു കാരണം സത്യത്തെ തെറ്റാണെന്ന് കാണിക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മൃഗത്തിന്റെ നിര്‍ദ്ദേശങ്ങളാല്‍ എന്റെ സഭയില്‍ നല്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യമാണ്. നിങ്ങളുടെ ശരീരങ്ങള്‍ എന്റെ ശരീരത്തിലെ അവയവങ്ങ ളാണെന്നത്‌ എന്തുകൊണ്ട് ഇത്ര എളുപ്പത്തില്‍ നിങ്ങള്‍ വിസ്മരിക്കുന്നു?നിങ്ങളുടെ ശരീരങ്ങള്‍ എന്റെ പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുന്നതിനാല്‍ ലൈംഗിക വൈകൃതങ്ങളില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രരായിക്കുന്നതു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പരിശുദ്ധനായതിനാല്‍ നിങ്ങളും പരിശുദ്ധരായിക്കാണുവാന്‍ നിങ്ങളുടെ ദൈവമായ ഞാന്‍ ആഗ്രഹിക്കുന്നു. 

വിവാഹത്തെ ആദരിക്കേണ്ടതും പരിശുദ്ധമായി കാത്തു 
സൂക്ഷിക്കേണ്ടതുമാണ്.  ഞാന്‍ കര്‍ത്താവാണ്; ഭക്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പരിശുദ്ധിയുടേതുമായ ഒരു ജീവിതത്തിലേക്കാണ്  ഞാന്‍ നിങ്ങളെ വിളിച്ചിരിക്കുന്നത്.  നിങ്ങള്‍ എനിക്കുള്ളവരും എന്നോട് വിവാഹവാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നവരും ആണെന്ന് നിങ്ങള്‍ ഗ്രഹിക്കുന്നതു വരെ എനിക്കെതിരെ പാപം ചെയ്യുന്നതും വ്യഭിചാരം ചെയ്യുന്നതും നിങ്ങള്‍ അവസാനിപ്പിക്കുകയില്ല. എന്റെ പരിശുദ്ധ നാമത്തെപ്രതി   നിങ്ങളെ സുബോധത്തിലേക്ക് തിരിയെ കൊണ്ടുവരുന്നതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നത് ഞാനും   അവസാനിപ്പിക്കുകയില്ല.   നിങ്ങളെ സുഖപ്പെടുത്താനുള്ള ശക്തി എനിക്കുണ്ട്. അതിനാല്‍ വന്ന്‌ അനുതപിക്കുവിന്‍."