ജാലകം നിത്യജീവൻ: ആദവും ഹവ്വയും - ഈശോയുടെ പ്രബോധനം

nithyajeevan

nithyajeevan

Tuesday, June 21, 2011

ആദവും ഹവ്വയും - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു: 

"ഉല്‍പത്തി പുസ്തകം പറയുന്നു;  ആദം തന്റെ ഭാര്യ ഹവ്വായുമായി ചേര്‍ന്നു."

            നന്മതിന്മകളുടെ രഹസ്യ മറിയുവാന്‍ അവര്‍ ആഗ്രഹിച്ചു. മാംസത്തില്‍    തങ്ങളെത്തന്നെ     വീണ്ടും     ഉത്പാദിപ്പിക്കുക എന്നതിന്റെ   വേദന അനുഭവിച്ചറിയുക     എന്നുള്ളത് കേവലം ന്യായം മാത്രമായിരുന്നു. മനുഷ്യന് സൃഷ്ടിക്കുവാന്‍ കഴിയാത്തതിനു മാത്രം - അരൂപിയുടെ സൃഷ്ടിക്കു മാത്രം - ദൈവത്തിന്റെ നേരിട്ടുള്ള സഹായം വേണ്ടി വന്നു. ദൈവത്തില്‍ നിന്ന് വിട്ടു പോരുന്ന ഒരു കനല്‍ - ദൈവം  നിശ്വസിക്കുന്ന ശ്വാസം -    ഇത് നിത്യനായ സൃഷ്ടാവിന്റെ മുദ്ര മംസത്തിന്മേല്‍ പതിപ്പിക്കുന്നു. ഹവ്വാ കായേനു ജന്മം നല്‍കി.

             ഹവ്വാ അവളുടെ പാപത്താല്‍ ഭാരപ്പെട്ടിരിക്കയായിരുന്നു. അവളുടെ പാപത്തിന്റെ ഗൌരവം കുറയ്ക്കത്തക്ക വിധം അവള്‍ വേദന   സഹിച്ചിരുന്നുമില്ല. വിഷവസ്തുക്കളാല്‍  നിറഞ്ഞ ഒരു ജീവിയെപ്പോലെ അവളില്‍ ഉണ്ടായിരുന്നവ അവള്‍ മകനിലേക്ക്‌ പകര്‍ന്നു.   അങ്ങനെ ഹവ്വയുടെ   ആദ്യജാതന്‍ കായേന്‍, കടുപ്പക്കാരനും അസൂയാലുവും  ജഡികാസക്തനും ദുഷ്ടനുമായി വളര്‍ന്നു. സ്വാഭാവിക പ്രവണതകളില്‍ അവന്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് അത്ര വ്യത്യ സ്ത നായിരുന്നില്ല. സ്വഭാവാതീത കാര്യങ്ങളില്‍ വളരെ വിമു ഖനായിരുന്നു. അവന്റെ ഭീകരമായ അഹന്തയില്‍ ദൈവത്തിനു    പോലും അവന്‍ ബഹുമാനം കൊടുത്തില്ല. ദൈവത്തെ     ശത്രുവായി     അവന്‍      കരുതി.      ദൈവത്തെ നിന്ദിക്കണമെന്ന്      സാത്താന്‍      അവനെ       പ്രേരിപ്പിച്ചു കൊണ്ടിരുന്നു.     ദൈവത്തെ      നിന്ദിക്കുന്നവന്‍         ഭൂമിയില്‍ ഒരുത്തരെയും    ബഹുമാനിക്കയില്ല.       അതിനാല്‍, ദൈവ നിന്ദകരുമായി    കൂട്ടുപിടിക്കുന്നവര്‍ക്ക്  കണ്ണീരിന്റെ കയ്പ് നന്നായി അറിയാം.      കാരണം,    തങ്ങളുടെ    മക്കളില്‍      നിന്ന് ബഹുമാനത്തോടെയുള്ള    സ്നേഹം    അവര്‍ക്ക്    ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കയില്ല. ജീവിതസഖിയില്‍  നിന്ന് വിശ്വസ്ത സ്നേഹം കിട്ടുമെന്ന്   ഉറപ്പില്ല.     സ്നേഹിതരില്‍ നിന്ന് ആത്മാര്‍ത്ഥ സ്നേഹം പ്രതീക്ഷിക്കാനും സാധിക്കയില്ല.




              ഹവ്വയുടെ  കവിളിലൂടെ  കണ്ണീര്‍ ധാരാളമായി പ്രവഹിച്ചു. അവളുടെ     ഹൃദയം    കയ്പേറിയ ദുഃഖത്താല്‍ വീര്‍ത്തു.   അവളുടെ മകന്റെ ഹൃദയശൂന്യതതയാണ് അവള്‍ക്കു വിഷമം വരുത്തിയത്. ആ കണ്ണീര്‍, അനുതാപത്തിന്റെ വിത്തുകള്‍ ഹൃദയത്തില്‍ വിതച്ചു. അതവളുടെ       കുറ്റത്തെ     അല്‍പ്പമായി    കുറച്ചു.      കാരണം, അനുതപിക്കുന്നവരുടെ ദുഃഖം നിമിത്തം ദൈവം അവരുടെ പാപം പൊറുക്കുന്നു. ഹവ്വയുടെ രണ്ടാമത്തെ മകന്റെ ആത്മാവ്, അവന്റെ അമ്മയുടെ     കണ്ണീരില്‍      കഴുകപ്പെട്ടു.       അങ്ങനെ     അവന്‍, മാതാപിതാക്കളോട്     കാരുണ്യവും     ബഹുമാനവും     കാണിച്ചു. കര്‍ത്താവിനോട്     അവനു      ഭക്തിയുണ്ടായി.     കര്‍ത്താവിന്റെ ശക്തിപ്രഭാവം   അവന്‍   ആകാശത്തില്‍  കണ്ടു ഗ്രഹിച്ചു. അവന്‍, സാധുവായിത്തീര്‍ന്ന  അമ്മയുടെ സന്തോഷമായിത്തീര്‍ന്നു."