ജാലകം നിത്യജീവൻ: പത്തുകൽപ്പനകൾ

nithyajeevan

nithyajeevan

Sunday, June 5, 2011

പത്തുകൽപ്പനകൾ

ഈശോ അർബേലാ എന്ന ഗ്രാമത്തിൽ ജനക്കൂട്ടത്തോടുസംസാരിക്കുകയാണ്.
"എല്ലാവരും ശ്രദ്ധിച്ചുകേൾക്കുവിൻ. സങ്കീർത്തകനായ ദാവീദ് ഒരു സങ്കീർത്തനത്തിലൂടെ ഇപ്രകാരം ചോദിക്കുന്നു: "ദൈവത്തിന്റെ കൂടാരത്തിൽ ആരു വസിക്കും? ദൈവത്തിന്റെ  മലയിൽ ആരു വിശ്രമിക്കും? തുടർന്നു പറയുന്നത് ആ ഭാഗ്യവാന്മാൻ ആരെന്നും എന്തുകൊണ്ടാണ് ആ ഭാഗ്യം അവർക്കുണ്ടാകുന്നതെന്നുമാണ്.  ദാവീദ് പറയുന്നു; 'കുറ്റമില്ലാത്ത ജീവിതം നയിക്കുന്നവനും ശരിയായവ ചെയ്യുന്നനും ഹൃദയത്തിൽനിന്ന് സത്യം പറയുന്നവനും നാവുകൊണ്ട് വഞ്ചിക്കാത്തവനും അയൽക്കാരനോട് തിന്മ ചെയ്യാത്തവനും:'   ഞാൻ ഗൗരവമായിപറയുന്നു; സങ്കീർത്തകൻ സത്യം പറഞ്ഞു. 

സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുള്ള ഒന്നാമത്തെ വ്യവസ്ഥ: 'കുറ്റം കൂടാതെ ജീവിക്കണം.'
പക്ഷേ ബലഹീനനായ മനുഷ്യന് കുറ്റംകൂടാതെ ജീവിക്കാൻ കഴിയുമോ? ജഡവും ലോകവും സാത്താനും വികാരങ്ങളെ നിരന്തരം ഇളക്കിമറിക്കുന്നു. ദുഷിച്ച ചായ്വുകളും വിരോധവും എല്ലാംകൂടെച്ചേർന്ന് അവയുടെ ദുഷിച്ച ജലം ആത്മാക്കളുടെമേൽ തളിച്ച് അവയെ മലനപ്പെടുത്തുവാൻ നിരന്തരം ശ്രമിക്കുന്നു. വിവേചനയുടെ പ്രായംമുതൽ കുറ്റംകൂടാതെ ജീവിച്ചിട്ടുള്ളവർക്കു മാത്രമാണ് സ്വർഗ്ഗം തുറക്കപ്പടുന്നതെങ്കിൽ വളരെക്കുറച്ച് ആളുകൾ മാത്രമേ സ്വർഗ്ഗരാജ്യതിൽ പ്രവേശിക്കയുള്ളൂ. തങ്ങളുടെ ജീവിതകാലത്ത് ഗൗരവമായ ഒരു രോഗവും പിടിപെടാതെ മരണംവരെ എത്തുന്ന ആളുകൾ വവളരെക്കുറവായിരിക്കുന്നതുപോലെ തന്നെ. അതുകൊണ്ട് ? ദൈവത്തിന്റെ മക്കൾ സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്ക്കരിപ്പെടുകയാണോ? പാപികൾക്ക് ഇനി പാപമോചനം കിട്ടുകയില്ലേ? അരൂപിയെ വിരൂപമാക്കിയ കറനീക്കുവാൻ യാതൊന്നിനും കഴിവില്ലേ? നിങ്ങളുടെ ദൈവത്തെ അന്യായമായി ഭയപ്പെടേണ്ട. അവൻ ഒരു പിതാവാണു്. ഒരു പിതാവ് എപ്പോഴും മക്കൾക്ക് കൈ നീട്ടിക്കൊടുക്കുന്നു. അവർ വീഴ്ചയിൽ നിന്ന് എഴുന്നേൽക്കാൻ അവൻ സഹായം നൽകുകയും കാരുണ്യത്തിന്റെ വഴിയിലൂടെ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. 
പാപിയുടെ അനുതാപം, പരിഹാരം ചെയ്യാനുള്ള ആഗ്രഹം, ഇവ ദൈവസ്നേഹത്തിൽ നിന്ന് ഉൽഭൂതമാകുമ്പോൾ അവ കുറ്റംമൂലമുണ്ടായ മാലിന്യത്തെ നീക്കി ദൈവത്തിൽനിന്ന് പാപമോചനം ലഭിക്കുന്നതിന് അർഹമാക്കുന്നു. നിങ്ങളോടു സംസാരിക്കുന്ന ആൾ, തന്റെ  ദൗത്യം ഭൂമിയിൽ നിർവഹിച്ചു കഴിയുമ്പോൾ, തന്റെ ബലി വഴിയായി ഏറ്റം  ശക്തമായ പാപമോചനം  ക്രിസ്തു നേടിക്കഴിയുമ്പോൾ, അത് സ്നേഹവും അനുതാപവും സന്മനസ്സും കൂടെ നേടുന്ന പാപപ്പൊറുതിയോടു ചേരുന്നതായിരിക്കും. നവജാതശിശുക്കളേക്കാൾ പരിശുദ്ധിയുള്ള ആത്മാക്കൾ നിങ്ങൾക്കുണ്ടായിരിക്കും. കാരണം എന്നിൽ വിശ്വസിക്കുന്നവരുടെ ഹൃദയത്തിൽനിന്ന് ജീവജലത്തിന്റെ അരുവികൾ പുറപ്പെടും. ആദ്യപാപം അതു കഴുകി ശുദ്ധിനൽകും; ആ പാപമാണല്ലോ മനുഷ്യന്റെ ബലഹീനതയുടെ കാരണം. സ്വർഗ്ഗത്തെ, ദൈവരാജ്യത്തെ ആഗ്രഹിച്ചു് പ്രതീക്ഷിക്കുവാൻ നിങ്ങൾക്കു കഴിയും. കാരണം ഞാൻ നിങ്ങൾക്കു തിരിച്ചുതരാൻ പോകുന്ന കൃപാവരം, നീതിപാലിക്കുവാൻ നിങ്ങളെ സഹായിക്കും. കൂടുതൽ കൂടുതൽ നീതിപാലിക്കുന്നതനുസരിച് സ്വർഗ്ഗരാജ്യത്തിന്റെ ആനന്ദത്തിലേക്കു പ്രവേശിക്കുവാൻ നിങ്ങൾക്കുള്ള അവകാശം വർദ്ധിക്കും. കുറ്റമറ്റ അരൂപിയാണ് ഈ അവകാശം  തരുന്നത്. കുഞ്ഞുങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. സ്വർഗ്ഗഭാഗ്യം അവർക്കു സൗജന്യമായി നൽകപ്പെടുന്നു. എന്നാൽ പ്രായപൂർത്തിയായവരും വൃദ്ധരും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും.  അവർ ജീവിച്ചു, യുദ്ധം ചെയ്തു, വിജയിച്ചു; അവർക്കു് കൃപാവരത്തിന്റെ വെൺമഞ്ഞുപോലുള്ള കിരീടത്തിന്റെ കൂടെ ബഹുവർണ്ണമായ ഒരു കിരീടവും കാണും. അത് അവരുടെ സൽപ്രവൃത്തികളും സാത്താൻ, ജഡം, ലോകം എന്നിവയിന്മേൽ നേടിയ വിജയവും നിമിത്തമായിരിക്കും. വിജയികളുടെ ഭാഗ്യം മനുഷ്യന്  ഭാവന ചെയ്യുവാൻ പോലും കഴിയാത്ത വിധത്തിൽ അത്ര വലുതായിരിക്കും."