ഈശോ വാസ്സുല റിഡന്‍ വഴി നല്‍കിയ സന്ദേശം:
"കൊല്ലരുത് എന്ന് ഞാന്‍ നിങ്ങളെ വിലക്കിയിരിക്കുന്നത് നിങ്ങള്‍ക്കറിയാം. തലമുറയേ, നിന്നെത്തന്നെ എന്റേതെന്നു നീ വിളിക്കുകയും കൊല്ലുന്നതിനെതിരെ പ്രസംഗിക്കുകയും ചെയ്യുന്ന നീ, എന്തുകൊണ്ട് കൊല്ലുന്നു? അബോര്‍ഷന്‍ മൂലം, ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ നീ കൂട്ടി വെയ്ക്കുമ്പോള്‍, വിധി ദിവസത്തില്‍ എന്റെ മുന്‍പില്‍ വലതുഭാഗത്തു നിന്ന് നിന്റെ
നിഷ് കളങ്കത തെളിയിക്കാമെന്ന് നീ വിചാരിക്കുന്നുണ്ടോ?
ഓ! ഭയാനകമായ കാഴ്ചകള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു നോക്കിക്കാണുന്നു. കുഞ്ഞിനെ രൂപപ്പെടുത്തിയ ഉദരം, യാതൊരു വിധ ദുഃഖവുമില്ലാതെ അവനെ ഉപേക്ഷിക്കുകയും മരണത്തിലേക്ക് അയയ്ക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ഞാന്‍ എത്ര മാത്രം സഹിക്കുന്നു!! അവനെ രൂപപ്പെടുത്തിയ ഉദരം, പിന്നീട് ഒരിക്കലും അവനെ ഓര്‍ക്കുന്നില്ല! അവരോടു ഞാന്‍ പറയുന്നു: 'നിന്റെ വാളിന് നീ മൂര്‍ച്ച കൂട്ടിയേക്കാം; എന്നാല്‍ നീ തയാറാക്കിയ വാള്‍ നിന്നെ വധിക്കും. ഇപ്പോള്‍ നീ ഗര്‍ഭം ധരിച്ചിരിക്കുന്നത് ശിശുവിനെയല്ല, പിന്നെയോ, അധര്‍മ്മത്തെയാണ്. നീ വിദ്വേഷത്തെ ഗര്‍ഭം ധരിച്ച് അത്യാഹിതത്തിനു ജന്മം നല്‍കും. നിന്റെ സ്വന്തം കെണിയില്‍ വീഴുവാന്‍ വേണ്ടിത്തന്നെ നീ ഒരു കുഴി കുഴിച്ചിരിക്കുന്നു! നിന്റെ വിദ്വേഷം നിന്റെ തലയില്‍ത്തന്നെ തിരിച്ചടിക്കുകയും നിന്റെ അക്രമം നിന്റെ തലയില്‍ത്തന്നെ
നിപതി ക്കുകയുംചെയ്യും.' *
ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുവിന്‍: കൊലപാതകത്തിനെതിരായി നീ പ്രസംഗിക്കുന്നു! എന്നാല്‍ നീ എന്റെ ആത്മാവിനെ കൊല്ലുന്നു. നിയമത്തെപ്പറ്റി നീ ആത്മപ്രശംസ നടത്തുന്നു! എന്നിട്ട് നീ നിയമനിഷേധം നടത്തുന്നു. എന്തെന്നാല്‍ എന്റെ മറഞ്ഞിരിക്കുന്ന മന്നായുടെ രഹസ്യം നീ മനസ്സിലാക്കിയിട്ടില്ല.
ഞാന്‍ അത്ഭുതകരമായി അപ്പം വര്‍ധിപ്പിച്ചു തീറ്റിയ സംഭവങ്ങളെപ്പറ്റിയോ അല്ലെങ്കില്‍ എന്റെ രൂപാന്തരീകരണത്തിന്റെ രഹസ്യ ത്തെപ്പറ്റിയോ നീ ഇതുവരെയും മനസ്സിലാക്കിയിട്ടില്ല. കാലത്തിന്റെ അവസാനത്തില്‍ എന്റെ സ്വര്‍ഗ്ഗീയ മന്നാ കൊണ്ട് നിങ്ങളെ ജീവിപ്പിക്കുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പെര്‍ഗാമോസിലെ എന്റെ സഭയോട് ഞാന്‍ പറഞ്ഞു: 'വിജയം വരിക്കുന്നവന് ഞാന്‍ ഒരു നിഗൂഡ മന്നാ നല്‍കും. അവനു ഞാന്‍ വെണ്ണക്കല്ലും കൊടുക്കും. അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്ന് സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല.'**
നിങ്ങളുടെ ദരിദ്രമായ ആത്മാവിനു വേണ്ടി എന്റെ ആത്മാവിന്റെ പോഷണമായ, സ്വര്‍ഗീയ ഭക്ഷണമായ, നിങ്ങളുടെ കാലത്തിനായി നീക്കിവച്ചിരുന്ന ഈ മന്നാ ഇന്ന് ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങളുടെ ആന്തരിക മരുഭൂമിയെ നിറയ്ക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ ആത്മാവിനെ അതിന്റെ പൂര്‍ണ്ണതയില്‍ വര്‍ഷിക്കുന്നു. എന്റെ സ്വര്‍ഗീയ മന്നാ ഞാന്‍ നിങ്ങള്‍ക്കു സൌജന്യമായി നല്‍കുന്നു. എന്തെന്നാല്‍ ഇതാണ് ദരിദ്രന്റെ ഭക്ഷണം........ എന്നാല്‍ നീ
മനസ്സിലാക്കിയിട്ടില്ല.... അതിനാല്‍ അതു ഭക്ഷിക്കുവാന്‍ നീ വിസമ്മതിക്കുകയും അതു ഭക്ഷിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ വിലക്കുകയും ചെയ്യുന്നു. ദരിദ്രന് മാത്രം വെളിപ്പെടുന്ന എന്റെ പുതിയ നാമം ഞാന്‍ ഇതിനകം തന്നെ വെണ്ണക്കല്ലില്‍ കൊത്തിയിരിക്കുന്നു. നീ വിനീതനും ദരിദ്രനുമാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ നീ വിനീതനോ ദരിദ്രനോ അല്ല. നിന്റെ ആത്മാവ് സാത്താന്റെ സമ്പത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു."
*(സങ്കീര്‍ത്തനം 7:12-16)

**(വെളിപാട് 2:17)