ജാലകം നിത്യജീവൻ: അനുഗ്രഹീതയായ കന്യകയുടെ കടന്നുപോകലിനെക്കുറിച്ച് ഈശോ സംസാരിക്കുന്നു

nithyajeevan

nithyajeevan

Saturday, June 11, 2011

അനുഗ്രഹീതയായ കന്യകയുടെ കടന്നുപോകലിനെക്കുറിച്ച് ഈശോ സംസാരിക്കുന്നു

                                      ഈശോ പറയുന്നു: "യഥാര്‍ത്ഥ മരണത്തില്‍ ആത്മാവ്    ശരീരത്തില്‍ നിന്ന്   വേര്‍പിരിയുന്നതും ആനന്ദപാരവശ്യം, അതീന്ദ്രിയ       ധ്യാനത്തിന്റെ             ആവാഹം   നിമിത്തമുള്ള            പരമാനന്ദം   ഇവ നിമിത്തം,         താത്ക്കാലികമായി അരൂപി ശരീരത്തില്‍    നിന്ന്            വേറിട്ട്‌ നില്‍ക്കുന്നതും തമ്മില്‍  വ്യത്യാസമുണ്ട്.    ശരീരത്തില്‍   നിന്നുള്ള         ആത്മാവിന്റെ   വേര്‍പാട്  മരണം ഉളവാക്കുന്നു. എന്നാല്‍   പരമധ്യാനത്തിലുണ്ടാകുന്ന         
ആനന്ദപാരവശ്യം അരൂപിയെ ഇന്ദ്രിയങ്ങളുടെയും പദാര്‍ത്ഥപരമായഎല്ലാറ്റിന്റെയും അപ്പുറത്തേക്ക് താത്കാലികമായി നയിച്ചാല്‍ അത്  മരണം ഉളവാക്കുന്നില്ല.   കാരണം, ആത്മാവ് 
പരിപൂര്‍ണ്ണമായി  ശരീരത്തില്‍ നിന്ന്  വേര്‍പെടുത്തപ്പെടുകയും 
അകറ്റപ്പെടുകയും ചെയ്യുന്നില്ല. ആത്മാവിന്റെ ശ്രേഷ്ഠ ഭാഗത്തെ മാത്രമേ അത് സ്വാധീനിക്കുന്നുള്ളൂ.  പരമ ധ്യാനത്തിന്റെ അഗ്നിയില്‍ അതു മാത്രമേ ആമഗ്നമാകുന്നുള്ളൂ.
എല്ലാ മനുഷ്യര്‍ക്കും അവര്‍ ജീവിക്കുന്നിടത്തോളം കാലം ഒരാത്മാവ് ഉള്ളിലുണ്ട്. അത്  മരിച്ചതോ ജീവനുള്ളതോ  ആകാം. പാപം നിമിത്തമോ നീതി നിമിത്തമോ അത് സംഭവിക്കുന്നു. എന്നാല്‍ ദൈവത്തെ ആഴത്തില്‍   സ്നേഹിക്കുന്ന    ആത്മാക്കള്‍    മാത്രമേ യഥാര്‍ഥത്തില്‍ 
പരമധ്യാനത്തിലെത്തു കയുള്ളൂ. 

 ഇത്  ഒരു കാര്യം തെളിയി ക്കുന്നു. ശരീരത്തിനും ജീവന്‍ നല്‍കി സംരക്ഷിക്കുന്ന ആത്മാവിനും കൂടുതല്‍ ശ്രേഷ്ടമായ ഒരു ഭാഗമുണ്ട്; ആത്മാവിന്റെ ആത്മാവ്, അഥവാ അരൂപിയുടെ അരൂപി.   
നീതിമാന്‍മാരായ  മനുഷ്യരില്‍ അത് വളരെ ശക്തമാണ്. എന്നാല്‍ ദൈവത്തെയും അവന്റെ നിയമത്തെയും സ്നേഹിക്കാത്തവര്‍ക്ക് - 
മന്ദജീവിതവും ചെറു പാപങ്ങളും മാത്രമേ ഉള്ളുവെങ്കിലും - ആത്മാവ് ബലഹീനമാകുന്നു. പരമധ്യാനത്തിലൂടെ ദൈവത്തെയും അവന്റെ 
നിത്യസത്യങ്ങളെയും അറിയുവാനുള്ള കഴിവ് ഇല്ലാതാകുന്നു. ഒരു സൃഷ്ടി, അതിന്റെ സര്‍വ്വശക്തിയോടും കഴിവുകളോടും  കൂടെ ദൈവത്തെ സ്നേഹിക്കയും ശുശ്രുഷിക്കയും ചെയ്യുമ്പോള്‍, അതിന്റെ അരൂപിയുടെ ശ്രേഷ്ടമായ ഭാഗത്തിന് നിത്യസത്യങ്ങള്‍ അറിയുവാനും ധ്യാനിക്കുവാനും അവയുടെ ഉള്ളിലേക്ക് കടക്കുവാനുമുള്ള കഴിവ് വര്‍ദ്ധിക്കുന്നു. 
                                    
ക്രിസ്തു കഴിഞ്ഞാല്‍, എല്ലാ സൃഷ്ടികളിലും വെച്ച് ഏറ്റം 
വിശുദ്ധയായവള്‍ മേരിയായിരുന്നു.  അവള്‍ ദൈവത്താലും അവന്റെ കൃപകളാലും  പരസ്നേഹത്താലും കാരുണ്യത്താലും  പൂരിതയായിരുന്നു. 
കാലത്തിന്റെ അന്ത്യം വരെയുള്ള യുഗങ്ങള്‍ മുഴുവനിലുമുള്ള ക്രിസ്തു സ്നേഹിതരിലേക്ക്  നിറഞ്ഞുപോകാനുള്ളവയായിരുന്നു  അത്.

സ്നേഹത്തിന്റെ തിരമാല കളില്‍ മുങ്ങിത്താണുകൊണ്ട് അവള്‍ കടന്നു പോയി. ഇപ്പോള്‍ സ്നേഹത്തിന്റെ   ഒരു സമുദ്ര മായി അവള്‍ 
സ്വര്‍ഗ്ഗത്തിലുണ്ട്. സ്നേഹത്തിന്റെ തിരമാലകള്‍ അവളുടെ വിശ്വസ്തരായ മക്കളുടെ മേലും ധൂര്‍ത്തപുത്രരുടെ മേലും അവള്‍ ഒഴുക്കുന്നു.  അവള്‍ ലോകം മുഴുവന്റെയും അമ്മയായതിനാല്‍, സാര്‍വത്രികരക്ഷ അവള്‍ ആഗ്രഹിക്കുന്നു."