ജാലകം നിത്യജീവൻ: June 2011

nithyajeevan

nithyajeevan

Sunday, June 26, 2011

ഇത്ര ചെറുതാകാന്‍ എത്ര വലുതാകണം !

 ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍.



ഇത്ര ചെറുതാകാന്‍ എത്ര വലുതാകണം !

നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു.     അവരുടെ     മേലാവായ 
കോര്‍പ്പറല്‍  ദൂരെ മാറി നിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്.  "ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു    വന്ന   ഒരാള്‍   കേട്ടു.     വീണ്ടും തടി ഉയര്‍ത്താന്‍ 
പാടുപെടുന്ന     ഭടന്മാരുടെ      ദയനീയസ്ഥിതി      കണ്ട് 
അശ്വാരൂഡനായ മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു; "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും."
"ഞാനൊരു കോര്‍പ്പറലാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല" ഇതായിരുന്നു കോര്‍പ്പറലിന്റെ മറുപടി. 
ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ  കുതിരപ്പുറത്തു നിന്നും ഇറങ്ങി ആ ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാന്‍ കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ പറഞ്ഞ താങ്ക്സ് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു.
               അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡണ്ടായി 
തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണ് ഒരു 
പൌരസ്വീകരണം  അവിടെ നടന്നു. ആ ചടങ്ങില്‍ മേല്‍പ്പറഞ്ഞ  കോര്‍പ്പറലും പങ്കെടുത്തിരുന്നു. സ്വീകരണം  ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടനെ കണ്ടപ്പോള്‍ കോര്‍പ്പറല്‍ ഞെട്ടി! കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു  വേദിയിലിരുന്നത്!

വലിയ മനുഷ്യര്‍ക്കേ  ചെറിയവരാകാന്‍ കഴിയു. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും. ദൈവം ഏറ്റവും വലിയവനാകയാല്‍ അവിടുത്തേക്കു മാത്രമേ ഏറ്റവും ചെറിയവനാകാനും സാധിക്കൂ.
ദിവ്യകാരുണ്യത്തിന്റെ മുന്‍പിലിരുന്ന് 'ഇത്ര ചെറുതാകാന്‍ എത്ര വലുതാകണം' എന്ന പാട്ടുകേട്ട് പലപ്പോഴും എനിക്ക് കരച്ചില്‍ വന്നിട്ടുണ്ട്. എന്റെ വലിപ്പത്തിന്റെ പൊള്ളത്തരങ്ങളെല്ലാം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ എളിമ! മനുഷ്യനാല്‍ കടിച്ചു ചവച്ചരയ്ക്കപ്പെടാന്‍ പറ്റിയ വിധം ഒരു അപ്പത്തില്‍പ്പോലും സന്നിഹിതനാകാന്‍ കഴിയുന്ന അവിടുത്തെ "വലിമ" നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിലും മഹിമയുള്ളതുതന്നെ. 


'ബതലഹേം' എന്ന പദത്തിന്റെ അര്‍ഥം "അപ്പത്തിന്റെ 
ഭവനം" എന്നാണ്.   മനുഷ്യര്‍ക്കു ജീവന്‍ നല്‍കാന്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന  ജീവനുള്ള അപ്പമായ ക്രിസ്തു  പിറന്നു വീഴാന്‍ തെരഞ്ഞെടുത്തതും അപ്പത്തിന്റെ ഭവനം തന്നെയെന്നത്‌ എത്രയോ അര്‍ത്ഥപൂര്‍ണ്ണമാണ്! സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥന്‍, നിസ്സഹായനായ ഒരു മനുഷ്യശിശുവായി പുല്‍ത്തൊഴുത്തില്‍ ജന്മം 
കൊള്ളണമെങ്കില്‍  അവിടുന്ന്  എത്രമാത്രം 
എളിമപ്പെട്ടിരിക്കണം! എളിമപ്പെടാനും ചെറുതാകാനും  
വിഷമമുള്ള മനുഷ്യര്‍ക്കുവേണ്ടി ദൈവം ചെറുതായി. 

ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക്  ക്ഷമിക്കാനും മറക്കാനും  പറ്റില്ല.   വാശിയുടെയും   മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും  പിന്നിലുള്ളത്  ചെറുതാകാനുള്ള വിഷമമാണ്. ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലുമൊന്നു ചെറുതാകാന്‍ മനസ്സുവച്ചാല്‍ കുടുംബ കലഹങ്ങള്‍ നീങ്ങിപ്പോകും.   രാഷ്ട്രീയകലഹങ്ങളും പള്ളിവഴക്കുകളുമെല്ലാം വലുതാകാന്‍  ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്. ചെറുതാകാന്‍ മനസ്സുള്ളവര്‍ക്കു  മാത്രമേ ബതലഹേമിലെ പുല്‍ക്കൂട്ടില്‍  നിറഞ്ഞു നിന്ന ശാന്തി സ്വന്തമാക്കാനാവൂ.

(ശ്രീ. ബെന്നി പുന്നത്തറയുടെ 'ആത്മാവിന്റെ പ്രതിധ്വനികള്‍'  എന്ന പുസ്തകത്തില്‍ നിന്ന്)  

ദിവ്യകാരുണ്യത്തിരുനാള്‍

ഇന്ന് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ 


യേശു പറഞ്ഞു:  'സ്വര്‍ഗ്ഗത്തില്‍  നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും അപ്പത്തില്‍  നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനു വേണ്ടി ഞാന്‍  നല്കുന്ന അപ്പം എന്റെ ശരീരമാണ്.' 
ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്ക് ഭക്ഷണമായിത്തരാന്‍ ഇവനെങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു.  യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു  പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം  ഭക്ഷിക്കുകയും  അവന്റെ  രക്തം  പാനം  ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍‍  നിങ്ങള്‍ക്ക്  ജീവന്‍ ഉണ്ടായിരിക്കുകയില്ല.  എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍എന്റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ത്ഥ പാനീയവുമാണ്.
എന്റെ  ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍  എന്നിലും ഞാന്‍  അവനിലും വസിക്കുന്നു: ജീവിക്കുന്നവനായ   പിതാവ്  എന്നെ അയച്ചു: ഞാന്‍  പിതാവു മൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍  
ഞാന്‍ മൂലം ജീവിക്കും. ഇത് സ്വര്‍ഗത്തില്‍  നിന്നിറങ്ങി വന്ന അപ്പമാണ്. പിതാക്കന്മാര്‍  മന്നാ ഭക്ഷിച്ചു: എങ്കിലും മരിച്ചു. അതുപോലെയല്ല അപ്പം. ഇതു ഭക്ഷിക്കുന്നവന്‍  എന്നേക്കും ജീവിക്കും
കഫര്‍നാമിലെ സിനഗോഗില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് യേശു ഇതു പറഞ്ഞത്.

 (John 6:51- 59)

Saturday, June 25, 2011

ലാന്‍സിയാനോയിലെ ദിവ്യകാരുണ്യ മഹാത്ഭുതം

AD 700 ല്‍  നടന്ന ദിവ്യകാരുണ്യ മഹാത്ഭുതം


           ഇറ്റലിയിലെ  ആക്സനം (ലാന്‍സിയാനോ)  നഗരത്തിലെ ഒരു പള്ളിയില്‍  ഒരു  ബസീലിയന്‍  സന്യാസി  ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരിക്കവേ,   ആശീര്‍വദിച്ച   തിരുവോസ്തി മാംസമായും വീഞ്ഞ്   രക്തമായും   രൂപാന്തരപ്പെട്ടു.   
(പരിശുദ്ധ   കുര്‍ബാനയിലുള്ള  ഈശോയുടെ സാന്നിദ്ധ്യത്തെപ്പറ്റി തീര്‍ത്തും സംശയാലുവായിരുന്നു ഈ വൈദികന്‍.  സംശയം മൂത്ത്  പൌരോഹിത്യം ഉപേക്ഷിക്കുന്നതിനെപ്പറ്റി അദ്ദേഹം  ഗൌരവമായി ചിന്തിക്കുന്ന കാലമായിരുന്നു അത്)    കൂദാശാവചനങ്ങള്‍ ഉച്ചരിച്ചു   കഴിഞ്ഞപ്പോള്‍   കണ്ട   കാഴ്ച  വൈദികനെ  പരിഭ്രാന്തനാക്കി.    തിരുവോസ്തി  മാംസമായും   വീഞ്ഞ് രക്തമായും രൂപാന്തരപ്പെട്ടിരിക്കുന്നു!!
                ലോകത്തിന്റെ  പല ഭാഗങ്ങളിലായി ഇന്നും    ആവര്‍ത്തിക്കപ്പെടുന്ന ദിവ്യകാരുണ്യ മഹാത്ഭുതങ്ങള്‍ക്കു തുടക്കം കുറിക്കുകയായിരുന്നു  അവിടെ.  അദ്ഭുതം നടന്ന്‌ 1300 ലധികം  വര്‍ഷങ്ങളായിട്ടും  ഇന്നും  അവ   കേടു കൂടാതെയിരിക്കുന്നു. സ്വാഭാവികാവസ്ഥയില്‍ സൂക്ഷിക്കുകയും പ്രകൃത്യാന്തരീക്ഷ   ജൈവ   ശക്തികള്‍ക്ക് വിധേയമാക്കിയിരിക്കയും ചെയ്തിട്ടും യാതൊരു 
മാറ്റവുമില്ലാതെ ഇന്നും ആ മാംസവും രക്തവും നിലകൊള്ളുന്നു.

               ഈ അത്ഭുതത്തിന്റെ ആധികാരികത പല തവണ അന്വേഷണവിധേയമാക്കപ്പെട്ടു. പ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രൊഫസ്സര്‍  ഒഡോര്‍ഡോ  ലിനോളിയും സഹായി   പ്രൊഫസ്സര്‍ റുഗറോ ബര്‍ട്ടീലിയും ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും ഈ മഹാത്ഭുതത്തെ സ്ഥിരീകരിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. 
ഗവേഷണ ഫലങ്ങള്‍ ഇവയായിരുന്നു:
  • മാംസം യഥാര്‍ത്ഥ മാംസവും രക്തം യഥാര്‍ത്ഥ രക്തവുമാണ്. മാംസവും രക്തവും മനുഷ്യന്റേതു തന്നെ. മാംസം ഹൃദയ പേശികളുടെയും (Muscular tissue of the Heart). ഒരു പൂര്‍ണ ഹൃദയത്തിന്റെ മുഴുവന്‍ ഘടകങ്ങളും  ഉള്‍പ്പെട്ടതാണ് മാംസഭാഗം.
  • രക്തഗ്രൂപ്പ് AB +ve ആണ്.
  • രക്തത്തില്‍ ക്ലോറൈഡ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം, കാത്സ്യം എന്നീ ധാതുക്കളും ഉണ്ട്. 
                    അന്വേഷണപരിധിയില്‍പ്പെടുന്നതല്ലെങ്കിലും, ഈ അത്ഭുതത്തെക്കുറിച്ച് താഴെ പ്പറയുന്ന ഒരു നിരീക്ഷണവും  പ്രൊഫസ്സര്‍  ലിനോളി നടത്തുകയുണ്ടായി.


           "Though it is alien to my task strictly speaking, I feel  I should insert  the  following reflection into the study just completed:  The clarification, which comes through in these studies, of the nature of the Flesh gives little support to the hypothesis of a  "FRAUD"  perpetrated centuaries ago.  As a matter of fact,  supposing that  the Heart may have been taken from a  CADAVER, I  maintain that only a hand experienced in  ANATOMIC  dissection would have been able to obtain from a  HOLLOW INTERNAL ORGAN  such a uniform  CUT (as can still be  GLIMPSED in the  FLESH."

                          1978 ല്‍  നാസായിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ ടുറിനില്‍ സൂക്ഷിച്ചിരിക്കുന്ന  തിരുക്കച്ച (The Holy Shroud of Turin) പരീക്ഷണവിധേയമാക്കുകയുണ്ടായി.    തിരുക്കച്ചയുടെ   ആധികാരികത  തെളിയിക്കുന്ന പല   കണ്ടുപിടിത്തങ്ങള്‍ക്കുമൊപ്പം മറ്റൊരു സുപ്രധാന  കണ്ടുപിടിത്തവും അവര്‍ നടത്തി. അതായത്, തിരുക്കച്ചയില്‍ കാണപ്പെട്ട രക്തത്തിന്റെ ഗ്രൂപ്പ്‌ AB + ve ആണ് !  ലാന്‍സിയാനോവിലെ അത്ഭുതത്തില്‍ കാണപ്പെട്ട രക്തത്തിന്റെ അതേ ഗ്രൂപ്പ് തന്നെ!

ദിവ്യകാരുണ്യം - ഈശോയുടെ പ്രബോധനം

1944 ജൂണ്‍ 2 ന്,  മരിയ വാള്‍ത്തോര്‍ത്തക്ക് ആട്ടിടയന്മാര്‍ ഉണ്ണീശോയെ ബെത്ലഹെമില്‍ വന്നുകണ്ട് ആരാധിക്കുന്ന ദര്‍ശനം ഈശോ  നല്‍കി. അന്ന്, പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ തലേദിവസമായിരുന്നു. ദര്‍ശനത്തിനുശേഷം അതെപ്പറ്റി ഈശോ ഇപ്രകാരം 
വിശദീകരണം നല്‍കുന്നു. 


"പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ തലേദിവസമാണല്ലോ ഇന്ന്.           ദിവ്യകാരുണ്യത്തെക്കുറിച്ചും അതിന്റെ പ്രേഷിതരെക്കുറിച്ചും ഞാന്‍ പറയാം. 
ദൈവത്തിന്റെ ശരീരത്തിന്റെ ആദ്യത്തെ ആരാധകര്‍ ആട്ടിടയന്മാരായിരുന്നു. മാംസമായ വചനത്തിന്റെ ശരീരത്തെ ആദ്യം ആരാധിച്ചത് അവരായിരുന്നു. എന്റെ ശരീരത്തിന്റെ ആരാധകരാകുവനുള്ള എല്ലാ ഗുണവിശേഷങ്ങളും അവര്‍ക്കുണ്ടായിരുന്നു. 
ഉറച്ച വിശ്വാസം :
അവര്‍ ദൈവദൂതനെ ചോദ്യം ചെയ്യാതെ ഉത്സാഹപൂര്‍വം വിശ്വസിക്കുന്നു.
ഔദാര്യം :
അവര്‍ക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ കര്‍ത്താവിനു കൊടുത്തു.
എളിമ :
മാനുഷികമായ വീക്ഷണത്തില്‍ അവരെക്കാള്‍ ദരിദ്രരായവരെ അവര്‍ സമീപിക്കുന്നു. അവരെ ഒട്ടും താഴ്ത്താതെ വിനയത്തോടെ പെരുമാറുന്നു.തങ്ങളെത്തന്നെ ദാസരായി  ഏറ്റു പറയുന്നു. 
ആഗ്രഹം :
അവര്‍ക്ക് കൊടുക്കാന്‍ സാധിക്കാത്തത് അവരുടെ പരിശ്രമ ഫലമായി മറ്റുള്ളവരെക്കൊണ്ട് കൊടുപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. 
(ഇടയന്മാരുടെ പരിശ്രമഫലമായി  തിരുക്കുടുംബത്തിനു താമസിക്കാന്‍ അന്ന എന്ന സ്ത്രീയുടെ വീട്ടില്‍ പിന്നീട് സൗകര്യം ലഭിച്ചു. ഇടയന്‍ ഏലിയാസിന്റെ സ്വാമിനിയായിരുന്നു അന്ന.) 
ഉത്സാഹപൂര്‍വമുള്ള അനുസരണം 
ഈശോ ജനിച്ച വിവരം ബന്ധുവായ സക്കറിയാസിനെ അറിയിക്കുവാന്‍ മേരി ആഗ്രഹിക്കുന്നു. ഏലിയാസ് ഉടനെ പോകുന്നു. അക്കാര്യം നീട്ടി വെയ്ക്കുന്നില്ല. 
സ്നേഹം :
ഈശോയുടെ അടുത്തുനിന്നു പോകുന്നത് അവര്‍ക്ക് വേദനയായിരുന്നു.   അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ ഉണ്ണിയുടെ പക്കല്‍ എല്പിച്ചിട്ടാണ് പോയത്.  

                       ഇതു തന്നെ പരിശുദ്ധ കുര്‍ബാനയെക്കുറിച്ചും 
സംഭവിക്കേണ്ടതല്ലേ? എന്നാല്‍ വേറൊരു കാര്യമുണ്ട്. ദൈവദൂതന്‍ ആര്‍ക്കാണ് ആദ്യമേ സ്വയം വെളിപ്പെടുത്തിയത്? ബാലനായ ലേവിക്കല്ലേ?  (ആട്ടിടയന്മാരില്‍ ഏറ്റം പ്രായം  കുറഞ്ഞവന്‍  ബാലനായ   ലേവിയായിരുന്നു. ലേവിക്കാണ് ദൈവദൂതന്‍ ആദ്യമായി കാണപ്പെട്ടത്)  
ഒരു ശിശുവിന്റെ ആത്മാവുള്ളവര്‍ക്കാണ് ദൈവം സ്വയം  വെളിപ്പെടുത്തുന്നത്. തന്റെ രഹസ്യങ്ങള്‍ അവിടുന്ന് അവര്‍ക്ക് വെളിപ്പെടുത്തികൊടുക്കുന്നു.

ദിവ്യകാരുണ്യത്തിന്റെ വാഹകയാണ് മേരി. ജീവനുള്ള അരുളിക്കയാണവള്‍. മേരിയുടെ പക്കല്‍ പോകുന്നവര്‍ എന്നെ കാണുന്നു. അവളോടു ചോദിക്കുന്നവര്‍ക്ക് അവളില്‍ നിന്ന് എന്നെ ലഭിക്കുന്നു."

Wednesday, June 22, 2011

നിന്റെ അയല്‍ക്കാരന്റെ വസ്തുക്കള്‍ മോഹിക്കരുത്

ഈശോ പറയുന്നു:


"നിന്റെ അയല്‍ക്കാരന്റെ ഭാര്യയെയോ നിന്റെ അയല്‍ക്കാരന്റെ വസ്തുക്കളെയോ മോഹിക്കരുതെന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് ഞാന്‍ നിങ്ങളോടു കല്‍പ്പിച്ചിരുന്നു. അല്‍മായര്‍ മുതല്‍ പുരോഹിതര്‍ വരെ ഈ കല്‍പ്പന പാലിക്കുന്നില്ല. എന്റെ ബലിയില്‍ ക്കൂടി ഭൂമിയിലെ എല്ലാ സൃഷ്ടികളോടും എന്റെ സ്നേഹം വെളിപ്പെടുത്തിയിരിക്കുന്നു. ഈ ബലി വഴി ഞാന്‍ നിങ്ങള്‍ക്ക്  നിത്യജീവനും എന്റെ സ്നേഹത്തിന്റെ സന്ദേശവും നല്‍കിയിരിക്കുന്നു. നിങ്ങളില്‍ അനേകര്‍ സ്നേഹവും ക്ഷമയും എളിമയും വിശുദ്ധിയും പ്രസംഗിക്കുന്നു. എന്നാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കാത്തതിനാല്‍ ഈ ദിവസം വരെ നിങ്ങളില്‍ അനേകരും കൊല്ലുവാന്‍ വരെ തയാറായിരിക്കുന്നു.

            നിന്റെ   അയല്‍ക്കാരന്  ഞാന്‍   നല്‍കിയിട്ടുള്ളത് നിനക്കില്ലാത്തതു കാരണം നിങ്ങള്‍ വിഷശരങ്ങള്‍ പരസ്പരം എയ്തു കൊണ്ടിരിക്കുന്നു. ആബേലിന്റെ കാലം മുതല്‍ ഈ ദിവസം വരെ ഈ പാപം സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്നു. തന്റെ സഹോദരന്റെ വസ്തുക്കള്‍ മോഹിച്ച ആദ്യത്തെ മനുഷ്യന്‍ കായേന്‍ ആയിരുന്നു. എന്നാല്‍ ഇന്ന് എത്രയധികം കായേന്മാരും എസാവുമാരുമുണ്ട്?  മറ്റൊന്നിനാലുമല്ല, 
സൗകര്യത്താല്‍ പ്രേരിപ്പിക്കപ്പെട്ട് അവന്‍ തന്റെ 
ജന്മാവകാശം (കടിഞ്ഞൂല്‍ പുത്രന്റെ അവകാശം) ഉപേക്ഷിച്ച് വിശ്വാസ ത്യാഗത്തിലേക്ക് നിപതിച്ചു.

            സ്നേഹിക്കുക എന്നുവെച്ചാല്‍  വിശുദ്ധമായും എന്റെ കല്‍പ്പനകളനുസരിച്ചും ജീവിക്കുക എന്നതാണ്.  രാവും പകലും നിങ്ങള്‍ എന്നെ സ്തുതിക്കുകയും എന്നാല്‍ നിങ്ങളുടെ അയല്‍ക്കാരുടെ വസ്തുക്കള്‍ മോഹിക്കുകയും ചെയ്യുന്നെങ്കില്‍,  അനുതപിക്കുവാന്‍ ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുന്നു! "എന്റെ വസ്തുക്കളും എന്റെ ജീവിതവും സര്‍വവും അങ്ങേക്ക് സമര്‍പ്പിച്ചിരിക്കുന്ന ഞാന്‍ എങ്ങിനെയാണ് എന്റെ അയല്‍ക്കാരുടെ വസ്തുക്കള്‍ മോഹിക്കുന്നത്?" എന്നു നിങ്ങള്‍ എന്നോടു ചോദിക്കയാണെങ്കില്‍ ഞാന്‍ നിങ്ങളോടു മറുപടി പറയും: നിന്റെ അയല്‍ക്കാരന്റെ ആത്മാവിന് ഞാന്‍ നല്‍കിയിരിക്കുന്ന വരദാനങ്ങളെയും അവന്റെ ആത്മാവിനെയും നിന്റെ ആത്മാവ് മോഹിക്കുന്നു. സാത്താന്‍ നിന്റെ ആത്മാവിന് ഒരു കെണി വെച്ചിരിക്കുന്നു; അതില്‍ വീഴരുത്!"


(ദൈവത്തിലുള്ള യഥാര്‍ത്ഥ ജീവിതം vol.4)

Tuesday, June 21, 2011

ആദവും ഹവ്വയും - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു: 

"ഉല്‍പത്തി പുസ്തകം പറയുന്നു;  ആദം തന്റെ ഭാര്യ ഹവ്വായുമായി ചേര്‍ന്നു."

            നന്മതിന്മകളുടെ രഹസ്യ മറിയുവാന്‍ അവര്‍ ആഗ്രഹിച്ചു. മാംസത്തില്‍    തങ്ങളെത്തന്നെ     വീണ്ടും     ഉത്പാദിപ്പിക്കുക എന്നതിന്റെ   വേദന അനുഭവിച്ചറിയുക     എന്നുള്ളത് കേവലം ന്യായം മാത്രമായിരുന്നു. മനുഷ്യന് സൃഷ്ടിക്കുവാന്‍ കഴിയാത്തതിനു മാത്രം - അരൂപിയുടെ സൃഷ്ടിക്കു മാത്രം - ദൈവത്തിന്റെ നേരിട്ടുള്ള സഹായം വേണ്ടി വന്നു. ദൈവത്തില്‍ നിന്ന് വിട്ടു പോരുന്ന ഒരു കനല്‍ - ദൈവം  നിശ്വസിക്കുന്ന ശ്വാസം -    ഇത് നിത്യനായ സൃഷ്ടാവിന്റെ മുദ്ര മംസത്തിന്മേല്‍ പതിപ്പിക്കുന്നു. ഹവ്വാ കായേനു ജന്മം നല്‍കി.

             ഹവ്വാ അവളുടെ പാപത്താല്‍ ഭാരപ്പെട്ടിരിക്കയായിരുന്നു. അവളുടെ പാപത്തിന്റെ ഗൌരവം കുറയ്ക്കത്തക്ക വിധം അവള്‍ വേദന   സഹിച്ചിരുന്നുമില്ല. വിഷവസ്തുക്കളാല്‍  നിറഞ്ഞ ഒരു ജീവിയെപ്പോലെ അവളില്‍ ഉണ്ടായിരുന്നവ അവള്‍ മകനിലേക്ക്‌ പകര്‍ന്നു.   അങ്ങനെ ഹവ്വയുടെ   ആദ്യജാതന്‍ കായേന്‍, കടുപ്പക്കാരനും അസൂയാലുവും  ജഡികാസക്തനും ദുഷ്ടനുമായി വളര്‍ന്നു. സ്വാഭാവിക പ്രവണതകളില്‍ അവന്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് അത്ര വ്യത്യ സ്ത നായിരുന്നില്ല. സ്വഭാവാതീത കാര്യങ്ങളില്‍ വളരെ വിമു ഖനായിരുന്നു. അവന്റെ ഭീകരമായ അഹന്തയില്‍ ദൈവത്തിനു    പോലും അവന്‍ ബഹുമാനം കൊടുത്തില്ല. ദൈവത്തെ     ശത്രുവായി     അവന്‍      കരുതി.      ദൈവത്തെ നിന്ദിക്കണമെന്ന്      സാത്താന്‍      അവനെ       പ്രേരിപ്പിച്ചു കൊണ്ടിരുന്നു.     ദൈവത്തെ      നിന്ദിക്കുന്നവന്‍         ഭൂമിയില്‍ ഒരുത്തരെയും    ബഹുമാനിക്കയില്ല.       അതിനാല്‍, ദൈവ നിന്ദകരുമായി    കൂട്ടുപിടിക്കുന്നവര്‍ക്ക്  കണ്ണീരിന്റെ കയ്പ് നന്നായി അറിയാം.      കാരണം,    തങ്ങളുടെ    മക്കളില്‍      നിന്ന് ബഹുമാനത്തോടെയുള്ള    സ്നേഹം    അവര്‍ക്ക്    ഒരിക്കലും പ്രതീക്ഷിക്കാന്‍ സാധിക്കയില്ല. ജീവിതസഖിയില്‍  നിന്ന് വിശ്വസ്ത സ്നേഹം കിട്ടുമെന്ന്   ഉറപ്പില്ല.     സ്നേഹിതരില്‍ നിന്ന് ആത്മാര്‍ത്ഥ സ്നേഹം പ്രതീക്ഷിക്കാനും സാധിക്കയില്ല.




              ഹവ്വയുടെ  കവിളിലൂടെ  കണ്ണീര്‍ ധാരാളമായി പ്രവഹിച്ചു. അവളുടെ     ഹൃദയം    കയ്പേറിയ ദുഃഖത്താല്‍ വീര്‍ത്തു.   അവളുടെ മകന്റെ ഹൃദയശൂന്യതതയാണ് അവള്‍ക്കു വിഷമം വരുത്തിയത്. ആ കണ്ണീര്‍, അനുതാപത്തിന്റെ വിത്തുകള്‍ ഹൃദയത്തില്‍ വിതച്ചു. അതവളുടെ       കുറ്റത്തെ     അല്‍പ്പമായി    കുറച്ചു.      കാരണം, അനുതപിക്കുന്നവരുടെ ദുഃഖം നിമിത്തം ദൈവം അവരുടെ പാപം പൊറുക്കുന്നു. ഹവ്വയുടെ രണ്ടാമത്തെ മകന്റെ ആത്മാവ്, അവന്റെ അമ്മയുടെ     കണ്ണീരില്‍      കഴുകപ്പെട്ടു.       അങ്ങനെ     അവന്‍, മാതാപിതാക്കളോട്     കാരുണ്യവും     ബഹുമാനവും     കാണിച്ചു. കര്‍ത്താവിനോട്     അവനു      ഭക്തിയുണ്ടായി.     കര്‍ത്താവിന്റെ ശക്തിപ്രഭാവം   അവന്‍   ആകാശത്തില്‍  കണ്ടു ഗ്രഹിച്ചു. അവന്‍, സാധുവായിത്തീര്‍ന്ന  അമ്മയുടെ സന്തോഷമായിത്തീര്‍ന്നു."

പ്രാര്‍ത്ഥനയുടെ ശക്തി

ഈശോ പറയുന്നു: 


"നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.  അനവരതം പ്രാര്‍ഥിക്കുവിന്‍. പ്രാര്‍ത്ഥനകളാല്‍ അനേകര്‍ ശുദ്ധരാക്കപ്പെടും. ത്യാഗങ്ങളാലും ഉപവാസത്താലും  അനേകര്‍ ശുദ്ധീകരിക്കപ്പെടും. സമയം പാഴാക്കരുത്. സമയം അത്യാസന്നമായിരിക്കുന്നു. എന്നെ കൂടുതലായി പുകഴ്ത്തുക. അധികമായ സ്നേഹം എനിക്ക് 
നല്‍കിക്കൊണ്ടും അത് എന്നോട് പ്രകടിപ്പിച്ചുകൊണ്ടും ഈ ലോകത്തിന്റെ അതിക്രമങ്ങളെ ഉന്മൂലനം ചെയ്യുവിന്‍. എന്റെ മക്കളെ, എന്നെ പ്രസാദിപ്പിക്കുകയും എന്നോട് ഈ വാക്കുകള്‍ പറയുകയും ചെയ്യുക:
"യേശുവേ,  അങ്ങയെ വാത്സല്യപൂര്‍വ്വം സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ! അങ്ങയെ സ്നേഹിക്കാത്തവര്‍ക്കും അങ്ങയുടെ തിരുഹൃദയത്തിന്റെ ഉജ്ജ്വലിതമായ അഗ്നിയെ ഗ്രഹിക്കാത്തവര്‍ക്കും ഈ കൃപ നല്കണമേ!"  

വൈദികരുടെ അമ്മ

1974   ഫെബ്രുവരി 23 ന് പരിശുദ്ധ അമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി  വഴി നല്‍കിയ സന്ദേശം:


"ഞാന്‍ പ്രത്യേകമായി സ്നേഹിക്കുന്ന എന്റെ മക്കളാണ് വൈദികര്‍. കാരണം അവരുടെ ദൈവവിളി തന്നെ യേശു 
ആകുന്നതിനത്രേ.
തങ്ങളുടെ ന്യുനതകള്‍ കൊണ്ടോ വീഴ്ചകള്‍ കൊണ്ടോ അവര്‍ അസ്വസ്ഥരാകാതിരിക്കട്ടെ. ഞാന്‍ അമ്മയാണ്. എന്റെ ഏറ്റവും വലിയ ആനന്ദം മാപ്പു നല്‍കുന്നതിലത്രെ. കാരണം, ഇത് മൂലം പിന്നീട് അവരോടു കൂടുതല്‍ സ്നേഹം കാണിക്കാന്‍ എനിക്ക് കഴിയും. 
എന്റെ ഈ മക്കള്‍ തങ്ങളെ പൂര്‍ണ്ണമായും എനിക്ക് തരുന്നതിന് ഭയപ്പെടരുത്. പ്രശ്നസങ്കീര്‍ണ്ണമായ ഒരു കാലഘട്ടത്തിലാണ് അവര്‍ ജീവിക്കുന്നത്. അവരില്‍ പലര്‍ക്കും എന്റെ പുത്രനിലും എന്നിലുമുള്ള വിശ്വാസം കുറഞ്ഞു വരുന്നു. ദുര്‍മാതൃകകള്‍ എല്ലായിടത്തും വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്നു. അവരില്‍ അനേകം പേരും വളരെയധികം നിരുല്‍സാഹപ്പെട്ടു പോകുന്നു. എന്നെ വിളിച്ചപേക്ഷിക്കേണ്ട സമയം ഇതാണ്. അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്താന്‍ ഞാന്‍ 
കാത്തിരിക്കുകയാണ്. 
കൊച്ചുകുട്ടികളെപ്പോലെ അവര്‍ നിലവിളിക്കുന്നതു കാണുന്നതാണ് എന്റെ ഹൃദയത്തെ ഏറ്റം ശക്തമായി സ്പര്‍ശിക്കുന്നത്.  നിലവിളിക്കുന്ന സ്വന്തം കുഞ്ഞിന്റെ മുന്‍പില്‍ അലിവില്ലാതിരിക്കുവാന്‍ ഒരമ്മക്ക് കഴിയുമോ?കണ്ടാലും!! സര്‍വതും തകരുമ്പോള്‍ അവശേഷിക്കുന്നത്, ശക്തിയായി ഇടപെടാന്‍ എന്നെ നിര്‍ബന്ധിക്കുന്ന  അവരുടെ കണ്ണുനീരിന്റെ ശക്തിയത്രേ! എന്റെ വിജയം വൈദികരായ എന്റെ ഈ പ്രിയപ്പെട്ടവരിലാണ് ആരംഭിക്കുന്നത്."  

ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായെപ്പറ്റി പരിശുദ്ധഅമ്മ

1991 മേയ്  13 ന് പരിശുദ്ധ അമ്മ ഫാദര്‍ സ്റ്റെഫാനോ ഗോബി  വഴി നല്‍കിയ സന്ദേശം 

"എന്റെ പോപ്പ്, ജോണ്‍പോള്‍ രണ്ടാമന്‍, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്ന പ്രത്യേക ദാനമാണ്. ഈ സമയം അദ്ദേഹം, ഫാത്തിമായിലെ കോവാ - ദെ- ഉറിയായില്‍ പ്രാര്‍ഥിക്കുകയാണ്. 
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, സെന്റ്‌ പീറ്റര്‍സ് സ്ക്വയറില്‍ വെച്ച് അദ്ദേഹത്തിന്റെ ജീവനു നേരെ നടന്ന രക്തപങ്കിലമായ ആക്രമണത്തിനെതിരെ  ഞാന്‍ കൊടുത്ത പ്രത്യേകമായ മാതൃസംരക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ട്.
ഇന്ന് ഞാന്‍ നിങ്ങളോട് സ്ഥിരീകരിക്കുന്നു. ഇത് എന്റെ രഹസ്യങ്ങളുടെ പാപ്പായാണ്. എന്റെ ഫാത്തിമാ ദര്‍ശനത്തില്‍ കുട്ടികളോട് ഞാന്‍ പറഞ്ഞത് ഈ പാപ്പായെക്കുറിച്ചാണ്. ക്ഷീണവും നാനാവിധമായ അപകടങ്ങളും  അവഗണിച്ചു കൊണ്ട് എല്ലാവരെയും സത്യവിശ്വാസത്തില്‍ 
സ്ഥിരപ്പെടുത്തുവാനായി വിപദി ധൈര്യത്തോടും അമാനുഷികമായ ശക്തിയോടും കൂടി അദ്ദേഹം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുന്നു.  അങ്ങനെ, പത്രോസിന്റെ പിന്‍ ഗാമിയായും ക്രിസ്തുവിന്റെ വികാരിയായുമുള്ള തന്റെ ശ്ലൈഹിക കടമകള്‍ നിര്‍വഹിക്കുന്നു. 
വലിയ അന്ധകാരത്തിന്റെതായ ഈ സമയത്ത്, മാര്‍പ്പാപ്പ നമുക്കെല്ലാവര്‍ക്കും ക്രിസ്തുവിന്റെ വെളിച്ചം നല്‍കുന്നു. പൊതുവായ വിശ്വാസ ത്യാഗത്തിന്റെതായ ഈ സമയത്ത്, തികഞ്ഞ ഊര്‍ജ്വസ്വലതയോടെ അദ്ദേഹം നമ്മെ 
വിശ്വാസത്തിന്റെ പാതയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു.  അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും കലഹത്തിന്റെയും യുദ്ധത്തിന്റെയുമായ ഈ കാലഘട്ടത്തില്‍, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയില്‍ നടക്കുവാന്‍ അദ്ദേഹം നമ്മെ ആഹ്വാനം ചെയ്യുന്നു


ഈ മാര്‍പ്പാപ്പാ അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്തു തീര്‍ക്കുമ്പോള്‍, അദ്ദേഹത്തിന്റെ ബലി സ്വീകരിക്കാന്‍ ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു വരുമ്പോള്‍,  നിങ്ങളെല്ലാവരും വിശ്വാസ ത്യാഗത്തിന്റെ ഒരു അന്ധകാരാവരണത്തിലാവുകയും  അത് പൊതുവേ ദൃശ്യമാവുകയും ചെയ്യും."


(On May 13th, 1981, Turkish revolutionary Mehmet Ali Agca attempted the assassination of Pope John Paul II in St. Peter’s Square in Vatican City. After seriously injuring the Pope and wounding multiple bystanders with multiple bullets, Agca was apprehended and sentenced to life in prison, but in 2000, he was pardoned at the Pope’s request, but he remained imprisoned following an extradition to Turkey.)  

ആദി മാതാപിതാക്കള്‍ - ഈശോയുടെ പ്രബോധനം

ഈശോ പറയുന്നു: :

"ഉല്‍പ്പത്തിയുടെ പുസ്തകത്തില്‍  നമ്മള്‍ വായിക്കുന്നു; 'പിന്നെ ആദം അവന്റെ ഭാര്യയെ ഹവ്വ എന്ന് വിളിച്ചു. കാരണം, ജീവിച്ചിരിക്കുന്ന എല്ലാവരുടെയും അമ്മയായിരുന്നു അവള്‍.'
ശരിയാണ്; ആദത്തിനു കൂട്ടായി അവന്റെ വാരിയെല്ലില്‍ നിന്ന് ദൈവം സ്ത്രീയെ രൂപപ്പെടുത്തി. എന്നാല്‍ അവള്‍, ദൈവം അവളില്‍ നിന്ന് മറച്ചു വച്ചതെന്താണെന്നറിയുവാന്‍ ആഗ്രഹിച്ചു. ഐന്ദ്രികതയുടെ മഹത്വം നഷ്ടപ്പെടുത്തി അതിനെ നികൃഷ്ടമാക്കാതെ  സന്താന ലബ്ധിയുടെ സന്തോഷം നല്‍കുവാന്‍ ഉദ്ദേശിച്ചിരുന്ന ദൈവത്തിന്റെ പദ്ധതിയില്‍ അവള്‍ കൈ കടത്തി. ലുസിഫറിന്റെ ആകര്‍ഷണത്തിന് ഇരയായി, ദൈവത്തിനു മാത്രം ആപത്തു കൂടാതെ സ്വന്തമാ ക്കാവുന്ന അറിവിനായി അവള്‍ ആഗ്രഹിച്ചു. അവള്‍ സ്വയം സൃഷ്ടികര്‍തൃണിയായി. നന്മക്കുണ്ടായിരുന്ന കഴിവ് 
അയോഗ്യമായി ഉപയോഗിച്ചതിനാല്‍ അത് തിന്മയുടെ 
പ്രവൃത്തിയായി അവള്‍ വഷളാക്കി. കാരണം, അത് ദൈവത്തോടുള്ള അനുസരണയില്ലായ്മയും തിന്മയും മാംസത്തിന്റെ അത്യാഗ്രഹ വുമായിരുന്നു."

(ദൈവ മനുഷ്യന്റെ സ്നേഹഗീതയില്‍ നിന്ന്) 

Monday, June 13, 2011

ആറാം പ്രമാണം - വ്യഭിചാരം ചെയ്യരുത്

ഈശോ വാസ്സുല റിഡന്‍ വഴി  നല്‍കിയ സന്ദേശം:


"ഞാനാണ് ഭൂമിയിലെ രാജാക്കന്മാരുടെ അധിപതി. ഏതെങ്കിലും അശുദ്ധ പ്രവൃത്തികളോ വ്യഭിചാരമോ ചെയ്യരുതെന്ന് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടിരുന്നു. അല്‍മായരിലും സഭാശ്രേണികളിലും വ്യഭിചാരത്തിന് അതിന്റെ അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്ന വിധത്തില്‍ സാത്താന്‍ വ്യഭിചാരത്തെ പരിഷ്കരിച്ചിരിക്കുന്നു. നിങ്ങളുടെ പാപത്തിന്റെ നേര്‍ക്കുള്ള എന്റെ സഹിഷ്ണുത അതിന്റെ അവസാനത്തില്‍ എത്തിയിരിക്കുന്നു. 

അധപ്പതിച്ച വികാരങ്ങള്‍ ഉള്ള വഴിപിഴച്ച മനുഷ്യരെ  പുരോഹിതരായി അഭിഷേകം ചെയ്തുകൊണ്ട് നിങ്ങള്‍  എന്റെ  ദേവാലയത്തെ 
അശുദ്ധമാക്കിയിരിക്കുന്നു. ഒരുപോലെകളങ്ക പ്പെട്ട അവരാരും എന്നെ ഭയപ്പെടുന്നില്ല. അതിനാല്‍ ഇന്ന് ദൈവവിശ്വാസമില്ലാത്തവര്‍ വ്യഭിചാരം ചെയ്യുകയും അത് സ്വാഭാവികമാണെന്ന് കാണുകയും ചെയ്യുന്നെങ്കില്‍ അതിനു കാരണം സത്യത്തെ തെറ്റാണെന്ന് കാണിക്കുവാന്‍ ലക്ഷ്യമിട്ടിരിക്കുന്ന മൃഗത്തിന്റെ നിര്‍ദ്ദേശങ്ങളാല്‍ എന്റെ സഭയില്‍ നല്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യമാണ്. നിങ്ങളുടെ ശരീരങ്ങള്‍ എന്റെ ശരീരത്തിലെ അവയവങ്ങ ളാണെന്നത്‌ എന്തുകൊണ്ട് ഇത്ര എളുപ്പത്തില്‍ നിങ്ങള്‍ വിസ്മരിക്കുന്നു?നിങ്ങളുടെ ശരീരങ്ങള്‍ എന്റെ പരിശുദ്ധാത്മാവിന്റെ ആലയമായിരിക്കുന്നതിനാല്‍ ലൈംഗിക വൈകൃതങ്ങളില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രരായിക്കുന്നതു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പരിശുദ്ധനായതിനാല്‍ നിങ്ങളും പരിശുദ്ധരായിക്കാണുവാന്‍ നിങ്ങളുടെ ദൈവമായ ഞാന്‍ ആഗ്രഹിക്കുന്നു. 

വിവാഹത്തെ ആദരിക്കേണ്ടതും പരിശുദ്ധമായി കാത്തു 
സൂക്ഷിക്കേണ്ടതുമാണ്.  ഞാന്‍ കര്‍ത്താവാണ്; ഭക്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പരിശുദ്ധിയുടേതുമായ ഒരു ജീവിതത്തിലേക്കാണ്  ഞാന്‍ നിങ്ങളെ വിളിച്ചിരിക്കുന്നത്.  നിങ്ങള്‍ എനിക്കുള്ളവരും എന്നോട് വിവാഹവാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നവരും ആണെന്ന് നിങ്ങള്‍ ഗ്രഹിക്കുന്നതു വരെ എനിക്കെതിരെ പാപം ചെയ്യുന്നതും വ്യഭിചാരം ചെയ്യുന്നതും നിങ്ങള്‍ അവസാനിപ്പിക്കുകയില്ല. എന്റെ പരിശുദ്ധ നാമത്തെപ്രതി   നിങ്ങളെ സുബോധത്തിലേക്ക് തിരിയെ കൊണ്ടുവരുന്നതിനായി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നത് ഞാനും   അവസാനിപ്പിക്കുകയില്ല.   നിങ്ങളെ സുഖപ്പെടുത്താനുള്ള ശക്തി എനിക്കുണ്ട്. അതിനാല്‍ വന്ന്‌ അനുതപിക്കുവിന്‍."

Sunday, June 12, 2011

അഞ്ചാം പ്രമാണം - കൊല്ലരുത്


ഈശോ വാസ്സുല റിഡന്‍ വഴി  നല്‍കിയ സന്ദേശം:


"കൊല്ലരുത്  എന്ന് ഞാന്‍ നിങ്ങളെ വിലക്കിയിരിക്കുന്നത്  നിങ്ങള്‍ക്കറിയാംതലമുറയേ, നിന്നെത്തന്നെ എന്റേതെന്നു നീ വിളിക്കുകയും കൊല്ലുന്നതിനെതിരെ പ്രസംഗിക്കുകയും ചെയ്യുന്ന നീ, എന്തുകൊണ്ട് കൊല്ലുന്നു? അബോര്‍ഷന്‍ മൂലം, ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ നീ കൂട്ടി വെയ്ക്കുമ്പോള്‍, വിധി ദിവസത്തില്‍ എന്റെ  മുന്‍പില്‍  വലതുഭാഗത്തു നിന്ന്  നിന്റെ 
നിഷ് കളങ്കത  തെളിയിക്കാമെന്ന്  നീ വിചാരിക്കുന്നുണ്ടോ?
ഓ! ഭയാനകമായ കാഴ്ചകള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു നോക്കിക്കാണുന്നു. കുഞ്ഞിനെ രൂപപ്പെടുത്തിയ ഉദരം, യാതൊരു വിധ ദുഃഖവുമില്ലാതെ അവനെ ഉപേക്ഷിക്കുകയും മരണത്തിലേക്ക്  അയയ്ക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ ഞാന്‍ എത്ര മാത്രം സഹിക്കുന്നു!! അവനെ രൂപപ്പെടുത്തിയ ഉദരം, പിന്നീട് ഒരിക്കലും അവനെ ഓര്‍ക്കുന്നില്ല! അവരോടു ഞാന്‍ പറയുന്നു: 'നിന്റെ വാളിന് നീ മൂര്‍ച്ച കൂട്ടിയേക്കാം; എന്നാല്‍ നീ തയാറാക്കിയ വാള്‍ നിന്നെ വധിക്കും. ഇപ്പോള്‍ നീ ഗര്‍ഭം ധരിച്ചിരിക്കുന്നത്‌ ശിശുവിനെയല്ല, പിന്നെയോ, അധര്‍മ്മത്തെയാണ്. നീ വിദ്വേഷത്തെ ഗര്‍ഭം ധരിച്ച് അത്യാഹിതത്തിനു ജന്മം നല്‍കും. നിന്റെ സ്വന്തം കെണിയില്‍ വീഴുവാന്‍ വേണ്ടിത്തന്നെ നീ ഒരു കുഴി കുഴിച്ചിരിക്കുന്നു!  നിന്റെ    വിദ്വേഷം നിന്റെ തലയില്‍ത്തന്നെ തിരിച്ചടിക്കുകയും   നിന്റെ അക്രമം നിന്റെ   തലയില്‍ത്തന്നെ 
നിപതി ക്കുകയുംചെയ്യും.' *

ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുവിന്‍: കൊലപാതകത്തിനെതിരായി നീ പ്രസംഗിക്കുന്നു!  എന്നാല്‍ നീ എന്റെ ആത്മാവിനെ കൊല്ലുന്നു. നിയമത്തെപ്പറ്റി നീ ആത്മപ്രശംസ നടത്തുന്നു! എന്നിട്ട് നീ നിയമനിഷേധം നടത്തുന്നു. എന്തെന്നാല്‍ എന്റെ മറഞ്ഞിരിക്കുന്ന മന്നായുടെ രഹസ്യം നീ മനസ്സിലാക്കിയിട്ടില്ല.  
 ഞാന്‍  അത്ഭുതകരമായി അപ്പം വര്‍ധിപ്പിച്ചു തീറ്റിയ സംഭവങ്ങളെപ്പറ്റിയോ   അല്ലെങ്കില്‍ എന്റെ രൂപാന്തരീകരണത്തിന്റെ രഹസ്യ ത്തെപ്പറ്റിയോ  നീ ഇതുവരെയും മനസ്സിലാക്കിയിട്ടില്ല. കാലത്തിന്റെ അവസാനത്തില്‍ എന്റെ സ്വര്‍ഗ്ഗീയ മന്നാ കൊണ്ട് നിങ്ങളെ ജീവിപ്പിക്കുമെന്ന് ഞാന്‍ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. പെര്‍ഗാമോസിലെ എന്റെ സഭയോട് ഞാന്‍ പറഞ്ഞു: 'വിജയം വരിക്കുന്നവന് ഞാന്‍ ഒരു നിഗൂഡ മന്നാ നല്‍കും. അവനു ഞാന്‍ വെണ്ണക്കല്ലും കൊടുക്കും. അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്ന് സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല.'**
 നിങ്ങളുടെ ദരിദ്രമായ ആത്മാവിനു വേണ്ടി എന്റെ ആത്മാവിന്റെ പോഷണമായ, സ്വര്‍ഗീയ ഭക്ഷണമായ, നിങ്ങളുടെ കാലത്തിനായി നീക്കിവച്ചിരുന്ന ഈ മന്നാ ഇന്ന് ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങളുടെ ആന്തരിക മരുഭൂമിയെ നിറയ്ക്കുന്നതിനു വേണ്ടി ഞാന്‍ എന്റെ ആത്മാവിനെ അതിന്റെ പൂര്‍ണ്ണതയില്‍ വര്‍ഷിക്കുന്നു. എന്റെ സ്വര്‍ഗീയ മന്നാ ഞാന്‍ നിങ്ങള്‍ക്കു സൌജന്യമായി നല്‍കുന്നു. എന്തെന്നാല്‍ ഇതാണ്  ദരിദ്രന്റെ  ഭക്ഷണം........   എന്നാല്‍  നീ 
മനസ്സിലാക്കിയിട്ടില്ല.... അതിനാല്‍ അതു ഭക്ഷിക്കുവാന്‍ നീ വിസമ്മതിക്കുകയും അതു ഭക്ഷിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ വിലക്കുകയും ചെയ്യുന്നു. ദരിദ്രന് മാത്രം വെളിപ്പെടുന്ന എന്റെ പുതിയ നാമം ഞാന്‍ ഇതിനകം തന്നെ വെണ്ണക്കല്ലില്‍ കൊത്തിയിരിക്കുന്നു. നീ വിനീതനും ദരിദ്രനുമാണെന്ന്  അവകാശപ്പെടുന്നു. എന്നാല്‍ നീ വിനീതനോ ദരിദ്രനോ അല്ല. നിന്റെ ആത്മാവ് സാത്താന്റെ സമ്പത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു."
   
*(സങ്കീര്‍ത്തനം 7:12-16)
**(വെളിപാട് 2:17)

വിശുദ്ധ സ്ഥലങ്ങള്‍


ബെതലഹേം - ഈശോയുടെ നാളുകളില്‍

                                നസറത്ത് - ഈശോ വളര്‍ന്ന സ്ഥലം

                   ഹെബ്രോണ്‍ -  സ്നാപക യോഹന്നാന്റെ ജന്മസ്ഥലം 
              വി.എലിസബത്തിനെ കാണാന്‍ കന്യകാമേരി ഇവിടെയാണ് വന്നത് 

                                                                 ഗത് സെമെന്‍

                                                                   ദുഃഖവെള്ളി 
 

പരിശുദ്ധാത്മാവിന്റെ ആഗമനം


പരിശുദ്ധ അമ്മയും 12 അപ്പസ്തോലന്‍മാരും അന്ത്യ അത്താഴ മുറിയില്‍ ഒന്നിച്ചു കൂടിയിരിക്കയാണ്. .അമ്മ തനിയെ അവളുടെ ഇരിപ്പിടത്തില്‍ ഇരിക്കുന്നു. പത്രോസും ജോണും അവളുടെ ഇരുവശങ്ങളിലും പുതിയ അപ്പസ്തോലന്‍ മത്തിയാസ്, ഈശോയുടെ സഹോദരന്മാരായ (കസിന്‍സ് ) ജയിംസിന്റെയും യുദാ തദ്ദേവുസിന്റെയും ഇടയ്ക്കായും അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു. 
മേരി ഒരു ചുരുള്‍  കൈയില്‍ നിവര്‍ത്തിപ്പിടിച്ചു വായിക്കയാണ്. മറ്റുള്ളവര്‍ നിശബ്ട്തയില്‍  അവളെ ശ്രവിച്ചു ധ്യാനിക്കുന്നു. ഇടയ്ക്കിടെ അവര്‍  ഉചിതമായ മറുപടി പ്രാര്‍ത്ഥന നടത്തുന്നു.
 മേരിയുടെ വായന പത്രോസിനെ ആഴമായി സ്പര്‍ശിക്കുന്നു. രണ്ടു വലിയ കണ്നീര്‍ത്തുള്ളികള്‍ അയാളുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീഴുന്നു. 
വായന കഴിഞ്ഞു. മേരിയുടെ ശബ്ദം നിന്നു. അവള്‍ ഇരു കരങ്ങളും മാറോടണച്ച് ശിരസ്സു കുനിച്ചു രഹസ്യമായി പ്രാര്‍ഥിക്കുന്നു. 
 പെട്ടെന്ന്,  വളരെ ഉച്ചത്തിലുള്ള ഒരു കുടുക്കം, മാധുര്യമുള്ള ഒരു ശബ്ദം,  കാറ്റിന്റെതു പോലെയും  വീണയുടേതു പോലെയും ഒരു സ്വരം, പുലരിയുടെ നിശബ്ദതയില്‍  കേള്‍ക്കുന്നു. അത് അടുത്തടുത്ത് വരികയാണ്.  ഇമ്പമേറിയ സംഗീതം; ആ സംഗീത പ്രവാഹം ആ ഭവനത്തെ പ്രകമ്പനം കൊള്ളിക്കുന്നു. 
അപ്പസ്തോലന്മാര്‍ ഭയപ്പെട്ട് ശിരസ്സുയര്‍ത്തുന്നു. മ്മധുര്യമേറിയ ആ സ്വര്‍ഗ്ഗീയ സംഗീത പ്രകമ്പനം അടുത്തടുത്തു വന്നപ്പോള്‍ ചിലരെല്ലാം ഓടി രക്ഷപ്പെടുവാന്‍ എഴുന്നേറ്റു. ചിലര്‍ നിലത്തു പതുങ്ങിക്കിടന്ന് അവരുടെ ശിരസ്സ്‌ കൈകള്‍ കൊണ്ടും മേലങ്കി കൊണ്ടും മറച്ചു. ചിലര്‍ മാറത്തടിച്ചു നിലവിളിച്ചു കൊണ്ട് ദൈവത്തോട് മാപ്പപേക്ഷിച്ചു; ചിലര്‍ പേടിച്ച് മേരിയുടെ അടുത്തു വന്നു ചേര്‍ന്ന് നില്‍ക്കുന്നു. അവര്‍ക്ക് മേരിയോടുണ്ടായിരുന്ന ആ ബഹുമാനത്തില്‍ നിന്നുള്ള അകല്‍ച്ച, പേടി കൊണ്ട് വിട്ടുപോയി. ജോണിനു മാത്രം ഭയമില്ല.  കാരണം, മേരിയുടെ മുഖത്തു കാണുന്ന  സമാധാനപൂര്‍ണ്ണമായ വര്‍ദ്ധിച്ച സന്തോഷത്തില്‍, അവള്‍ തലയുയര്‍ത്തി പുഞ്ചിരി തൂകിക്കൊണ്ട്   ഊര്‍ന്നിറങ്ങി മുട്ടിന്മേല്‍ നിന്നു.  അവളുടെ ഇരു  കരങ്ങളും നീട്ടിയപ്പോള്‍ മേലങ്കി ചിറകുകള്‍ പോലെ വിടര്‍ന്നു പത്രോസും ജോണും അതിനുള്ളിലായി. അവളെ അനുകരിച്ച് അവരും മുട്ടു കുത്തി  നില്‍ക്കുന്നു. 
അതിനുശേഷം, പ്രകാശം, അഗ്നി, പരിശുദ്ധ റൂഹാ,  കത്തിജ്ജ്വലിക്കുന്ന ഒരു പ്രകാശഗോളമായി അടച്ചിരിക്കുന്ന ആ മുറിയിലേക്ക് വന്നു. അത് മേരിയുടെ  ശിരസ്സിനു  മുകളില്‍  ഒരു  മിനിറ്റു  നിന്നു.   പിന്നീട്, 
അതിപരിശുദ്ധമായ  ആ അഗ്നിഗോളം, പതിമൂന്ന്  ശക്തമായ ജ്വാലകളായി വിഭജിച്ച്, ഭൂമിയിലെ  യാതൊന്നുമായി  താരതമ്യം ചെയ്യാന്‍ കഴിയാത്ത പ്രഭയോടെ താണ് ഓരോ അപ്പസ്തോലന്റെയും നെറ്റിത്തടത്തില്‍  ചുംബിക്കുന്നു.
എന്നാല്‍ മേരിയുടെ മേല്‍ ഇറങ്ങുന്ന ജ്വാല, നേരെയുള്ള ഒരു തീനാവല്ല. അവളുടെ ശിരസ്സിനു ചുറ്റും വെയ്ക്കുന്ന ഒരു മുടി പോലെയാണുള്ളത്...  രാജ്ഞിയും പുത്രിയുമായി അവളെ മുടി ധരിപ്പിക്കയാണ്‌... അവളുടെ അനുഗ്രഹീതമായ മുഖം, അതി സ്വാഭാവിക ആനന്ദത്താലും പുഞ്ചിരിയാലും രൂപാന്തരപ്പെട്ടിരിക്കുന്നു...
ആ അഗ്നി പ്രകാശം കുറച്ചു സമയത്തേക്കുണ്ട്.  പിന്നീട് അത് അപ്രത്യക്ഷമായി...അത് താണിറങ്ങിയതിന്റെ ഓര്‍മ്മക്കായി ഒരു സുഗന്ധം അവശേഷിച്ചിരിക്കുന്നു....

പെന്തക്കുസ്ത തിരുനാള്‍.


ഇന്ന് പെന്തക്കുസ്ത തിരുനാള്‍.


                                      "Come, Holy Spirit, 
 
                             Fill the hearts of Your faithful,
 
                    And enkindle in them the fire of Your love.
 
               Send forth Your Spirit, and they shall be created,
 
                    And You shall renew the face of the earth."

Saturday, June 11, 2011

അനുഗ്രഹീതയായ കന്യകയുടെ കടന്നുപോകലിനെക്കുറിച്ച് ഈശോ സംസാരിക്കുന്നു

                                      ഈശോ പറയുന്നു: "യഥാര്‍ത്ഥ മരണത്തില്‍ ആത്മാവ്    ശരീരത്തില്‍ നിന്ന്   വേര്‍പിരിയുന്നതും ആനന്ദപാരവശ്യം, അതീന്ദ്രിയ       ധ്യാനത്തിന്റെ             ആവാഹം   നിമിത്തമുള്ള            പരമാനന്ദം   ഇവ നിമിത്തം,         താത്ക്കാലികമായി അരൂപി ശരീരത്തില്‍    നിന്ന്            വേറിട്ട്‌ നില്‍ക്കുന്നതും തമ്മില്‍  വ്യത്യാസമുണ്ട്.    ശരീരത്തില്‍   നിന്നുള്ള         ആത്മാവിന്റെ   വേര്‍പാട്  മരണം ഉളവാക്കുന്നു. എന്നാല്‍   പരമധ്യാനത്തിലുണ്ടാകുന്ന         
ആനന്ദപാരവശ്യം അരൂപിയെ ഇന്ദ്രിയങ്ങളുടെയും പദാര്‍ത്ഥപരമായഎല്ലാറ്റിന്റെയും അപ്പുറത്തേക്ക് താത്കാലികമായി നയിച്ചാല്‍ അത്  മരണം ഉളവാക്കുന്നില്ല.   കാരണം, ആത്മാവ് 
പരിപൂര്‍ണ്ണമായി  ശരീരത്തില്‍ നിന്ന്  വേര്‍പെടുത്തപ്പെടുകയും 
അകറ്റപ്പെടുകയും ചെയ്യുന്നില്ല. ആത്മാവിന്റെ ശ്രേഷ്ഠ ഭാഗത്തെ മാത്രമേ അത് സ്വാധീനിക്കുന്നുള്ളൂ.  പരമ ധ്യാനത്തിന്റെ അഗ്നിയില്‍ അതു മാത്രമേ ആമഗ്നമാകുന്നുള്ളൂ.
എല്ലാ മനുഷ്യര്‍ക്കും അവര്‍ ജീവിക്കുന്നിടത്തോളം കാലം ഒരാത്മാവ് ഉള്ളിലുണ്ട്. അത്  മരിച്ചതോ ജീവനുള്ളതോ  ആകാം. പാപം നിമിത്തമോ നീതി നിമിത്തമോ അത് സംഭവിക്കുന്നു. എന്നാല്‍ ദൈവത്തെ ആഴത്തില്‍   സ്നേഹിക്കുന്ന    ആത്മാക്കള്‍    മാത്രമേ യഥാര്‍ഥത്തില്‍ 
പരമധ്യാനത്തിലെത്തു കയുള്ളൂ. 

 ഇത്  ഒരു കാര്യം തെളിയി ക്കുന്നു. ശരീരത്തിനും ജീവന്‍ നല്‍കി സംരക്ഷിക്കുന്ന ആത്മാവിനും കൂടുതല്‍ ശ്രേഷ്ടമായ ഒരു ഭാഗമുണ്ട്; ആത്മാവിന്റെ ആത്മാവ്, അഥവാ അരൂപിയുടെ അരൂപി.   
നീതിമാന്‍മാരായ  മനുഷ്യരില്‍ അത് വളരെ ശക്തമാണ്. എന്നാല്‍ ദൈവത്തെയും അവന്റെ നിയമത്തെയും സ്നേഹിക്കാത്തവര്‍ക്ക് - 
മന്ദജീവിതവും ചെറു പാപങ്ങളും മാത്രമേ ഉള്ളുവെങ്കിലും - ആത്മാവ് ബലഹീനമാകുന്നു. പരമധ്യാനത്തിലൂടെ ദൈവത്തെയും അവന്റെ 
നിത്യസത്യങ്ങളെയും അറിയുവാനുള്ള കഴിവ് ഇല്ലാതാകുന്നു. ഒരു സൃഷ്ടി, അതിന്റെ സര്‍വ്വശക്തിയോടും കഴിവുകളോടും  കൂടെ ദൈവത്തെ സ്നേഹിക്കയും ശുശ്രുഷിക്കയും ചെയ്യുമ്പോള്‍, അതിന്റെ അരൂപിയുടെ ശ്രേഷ്ടമായ ഭാഗത്തിന് നിത്യസത്യങ്ങള്‍ അറിയുവാനും ധ്യാനിക്കുവാനും അവയുടെ ഉള്ളിലേക്ക് കടക്കുവാനുമുള്ള കഴിവ് വര്‍ദ്ധിക്കുന്നു. 
                                    
ക്രിസ്തു കഴിഞ്ഞാല്‍, എല്ലാ സൃഷ്ടികളിലും വെച്ച് ഏറ്റം 
വിശുദ്ധയായവള്‍ മേരിയായിരുന്നു.  അവള്‍ ദൈവത്താലും അവന്റെ കൃപകളാലും  പരസ്നേഹത്താലും കാരുണ്യത്താലും  പൂരിതയായിരുന്നു. 
കാലത്തിന്റെ അന്ത്യം വരെയുള്ള യുഗങ്ങള്‍ മുഴുവനിലുമുള്ള ക്രിസ്തു സ്നേഹിതരിലേക്ക്  നിറഞ്ഞുപോകാനുള്ളവയായിരുന്നു  അത്.

സ്നേഹത്തിന്റെ തിരമാല കളില്‍ മുങ്ങിത്താണുകൊണ്ട് അവള്‍ കടന്നു പോയി. ഇപ്പോള്‍ സ്നേഹത്തിന്റെ   ഒരു സമുദ്ര മായി അവള്‍ 
സ്വര്‍ഗ്ഗത്തിലുണ്ട്. സ്നേഹത്തിന്റെ തിരമാലകള്‍ അവളുടെ വിശ്വസ്തരായ മക്കളുടെ മേലും ധൂര്‍ത്തപുത്രരുടെ മേലും അവള്‍ ഒഴുക്കുന്നു.  അവള്‍ ലോകം മുഴുവന്റെയും അമ്മയായതിനാല്‍, സാര്‍വത്രികരക്ഷ അവള്‍ ആഗ്രഹിക്കുന്നു."

വി. ബര്‍ണബാസ്


 


ഇന്ന്, അപ്പസ്തോലനായ വി. ബര്‍ണബാസിന്റെ തിരുനാള്‍.


ഈശോയുടെ,  72 പേരടങ്ങുന്ന ശിഷ്യഗണത്തിലെ  പ്രധാനിയായിരുന്നു വി. ബര്‍ണബാസ്.  ഈശോ തെരഞ്ഞെടുത്ത 12 അപ്പസ്ടോലന്മാര്‍ക്ക് പുറമേ,  അപ്പസ് തോല പദവി നല്കപ്പെട്ടവരാണ് വി. പൌലോസും വി. ബര്‍ണബാസും.
Acts.4:36,  9:27,11:19-26, 11:30, 13:1-12, 14:14 എന്നീ വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍ വി. ബര്‍ണബാസിനെപ്പറ്റി പരാമര്‍ശമുണ്ട്.

സൈപ്രസിലെ സാലമിസിലുള്ള  സെന്റ്‌ ബാര്‍ണബാസിന്റെ ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു രേഖയില്‍ ഇപ്രകാരം കാണുന്നു:  "കര്‍ത്താവിന്റെ 72 പേരടങ്ങുന്ന ശിഷ്യഗണത്തില്‍ ഒന്നാമനായിരുന്നു സൈപ്രസ്സുകാരനായ വി. ബര്‍ണബാസ്. കര്‍ത്താവിന്റെ മരണശേഷം അദ്ദേഹം നിരവധി രാജ്യങ്ങളില്‍ സുവിശേഷ പ്രചാരണം നടത്തി. എന്നാല്‍ ജന്മനാട്ടിലേക്കു തിരിയെ വന്ന ഒരവസരത്തില്‍, ചില യഹൂദര്‍ ചേര്‍ന്ന് അദ്ദേഹത്തെ  കല്ലെറിഞ്ഞു  കൊലപ്പെടുത്തി. ഇതിനു 
സാക്ഷിയായിരുന്ന അദ്ദേഹത്തിന്റെ ബന്ധുവും പില്‍ക്കാലത്ത്‌ 
സുവിശേഷകനുമായിത്തീര്‍ന്ന വി. മാര്‍ക്കോസ്, അദ്ദേഹത്തിന്റെ പാവനമായ ശരീരം രഹസ്യമായി ഒരു കല്ലറയില്‍ അടക്കം ചെയ്തു. 
A.D.477 വരെ ഈ കബറിടത്തെപ്പറ്റി ആര്‍ക്കും ഒരറിവും 
ഉണ്ടായിരുന്നില്ല. ആ വര്‍ഷം, സാലമിസിലെ ഒരു ആര്‍ച്ച് ബിഷപ്പിന് വി. ബര്‍ണബാസ് സ്വപ്നത്തില്‍ പ്രത്യക്ഷനായി തന്റെ കബറിടത്തിന്റെ സ്ഥാനം പറഞ്ഞു കൊടുത്തു. പിറ്റേ ദിവസം, ആര്‍ച്ചുബിഷപ്പ്  വിശുദ്ധന്റെ കബറിടം  കണ്ടെത്തിയപ്പോള്‍ അതിനുള്ളില്‍ വിശുദ്ധന്റെ തിരുശേഷിപ്പുകളോടൊപ്പം  വി. മാര്‍ക്കോസിന്റെ സുവിശേഷത്തിന്റെ കൈയെഴുത്തുപ്രതിയും ഉണ്ടായിരുന്നു. അത് ആര്‍ച്ചു ബിഷപ്പ്, കോണ്‍സ്ടാന്റിനോപ്പിളിലെ    സീനോ ചക്രവര്‍ത്തിക്ക് (A.D 474-481) കൈമാറുകയും  ചക്രവര്‍ത്തി അദ്ദേഹത്തിന്     ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ   ആര്‍ച്ചുബിഷപ്പിന്റെ  അധികാരചിഹ്ന്നമായ   purple നിറത്തിലുള്ള സ്ഥാനവസ്ത്രവും അംശവടിയും  സമ്മാനിക്കുകയും ചെയ്തു."