ജാലകം നിത്യജീവൻ: 2021

nithyajeevan

nithyajeevan

Friday, October 1, 2021

യുഗാന്ത്യത്തിനായി ഒരുങ്ങുക

                             

                 യുഗാന്ത്യത്തിനും ക്രിസ്തുനാഥൻ്റെ രണ്ടാം വരവിനും  തൊട്ടു മുമ്പുളള ശുദ്ധീകരണ നാളുകളിലാണ് നാമിപ്പോൾ ജീവിക്കുന്നത്. ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകവും തുടർച്ചയായതുമായ പ്രകൃതിക്ഷോഭങ്ങളും മറ്റു ദുരന്തസംഭവങ്ങളുമെല്ലാം അതാണു സൂചിപ്പിക്കുന്നത്‌.

    2017 ഓഗസ്റ്റിൽ, ഒരു ദർശകനിലൂടെ ഈശോ വെളിപ്പെടുത്തി: "എത്രയോ പ്രാവശ്യം ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുകൾ നൽകി.. എൻ്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ കൺമുമ്പിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തങ്ങൾ കാണാതിരിക്കാനും മാത്രം അന്ധരാണോ നിങ്ങൾ? നിന്ന നിൽപ്പിൽ ആളുകളും സ്ഥലങ്ങളും ഇല്ലാതാകുന്നത് നിങ്ങൾ കാണുന്നു.. എന്നിട്ടും നിങ്ങൾക്കു മാറ്റം വരുന്നില്ല.."

        2019 മെയ്മാസത്തിൽ നൽകിയ സന്ദേശത്തിൽ ദൈവപിതാവ്‌ പറയുന്നു: "പ്രവചിക്കപ്പെട്ട കാര്യങ്ങൾ ഓരോന്നായി നിറവേറുന്നത് നിങ്ങൾ കാണും.  ഇതാണ്‌ സമയം.  

    തിന്മയുടെ അഴിഞ്ഞാട്ടമാണ്‌  ലോകത്തിലിപ്പോൾ നടക്കുന്നത്.  മൃഗങ്ങളേക്കാൾ മോശമായി ജീവിച്ചിട്ട്‌ എൻ്റെ രാജ്യത്തിൽ പ്രവേശിക്കാമെന്ന വ്യാമോഹം നിങ്ങൾക്കു വേണ്ടാ.. മാനസാന്തരപ്പെടുന്നില്ലെങ്കിൽ  വലിയ ശിക്ഷ വരുമെന്ന് പഴയനിയമകാലത്ത് ഞാൻ നോഹ വഴി ജനത്തെ അറിയിച്ചു.  ആരും വിശ്വസിച്ചില്ല. അതിൻ്റെ ഫലം അവർ അനുഭവിച്ചു.  അതുപോലെ, ലോകമെമ്പാടുമുളള അനേകരിലുടെ ഇപ്പോൾ ഞാൻ സന്ദേശങ്ങൾ നൽകുന്നു.    സ്വീകരിക്കാത്തവർ എന്നെന്നേക്കുമായി നശിക്കും."

         അഞ്ചും ആറും പ്രമാണങ്ങളുടെ ലംഘനമാണ് (അബോർഷൻ, വ്യഭിചാരം, അവിഹിതബന്ധങ്ങൾ, സ്വവർഗ ബന്ധങ്ങൾ, പിഞ്ചുകുഞ്ഞുങ്ങളെ ദുരുപയോഗിക്കുന്നത്) ഇപ്പോഴത്തെ ഏറ്റവും വലിയ പാപമെന്നും ഈ അവസ്ഥ തുടരാൻ ഇനി അനുവദിക്കില്ലെന്നും തൻ്റെ നീതി ഉടൻ നടപ്പാകുമെന്നും അതോടെ ലോകത്തിൽ തിന്മ ഇല്ലാതാകുമെന്നും  ഈശോയും സന്ദേശം നൽകുന്നു. ഈശോ പറയുന്നു: "മനുഷ്യർക്ക്‌ മാനസാന്തരം വരണമെന്ന്‌ അവർ മനസ്സിലാക്കുന്നതിനായി പ്രകൃതിക്ഷോഭങ്ങളിലുടെ  ഞാൻ മുന്നറിയിപ്പു നൽകുന്നു. എന്നാൽ, അധികം പേരും അതു ഗൗനിക്കുന്നില്ല. ഇവ കാണുമ്പോൾ നിങ്ങൾ പാപവഴിയിലാണെന്നു മനസ്സിലാക്കണം.  പീഢനകാലം തൊട്ടടുത്തെത്തിയെന്നും പിശാചിൻ്റെ ഭരണം അവസാനിക്കാൻ പോകയാണെന്നും ഭൂമിക്കൊരു സമാധാനകാലം ഞാൻ കൊണ്ടുവരുമെന്നും ഗ്രഹിച്ചുകൊളളുക... അനുതപിച്ച് ഒരുങ്ങുക.  ആകാശത്തിൽ അടയാളം കാണുമ്പോൾ കൃപയിലായിരിക്കണം.."

   പരിശുദ്ധ അമ്മ പറയുന്നു: "ദൈവനീതിയുടെ പാനപാത്രം നിറഞ്ഞുകഴിഞ്ഞു; അതു മുഴുവനായി നിറഞ്ഞു കവിഞ്ഞൊഴുകുന്നു. ഇക്കാലത്ത്‌ മനുഷ്യരിൽ ഭൂരിഭാഗവും കർത്താവിൻ്റെ പത്തു പ്രമാണങ്ങൾ അനുസരിക്കുന്നില്ല. നിങ്ങളുടെ ദൈവം പരസ്യമായി അവഹേളിക്കപ്പെടുന്നു, നിഷേധിക്കപ്പെടുന്നു, അവിടുത്തേക്കെതിരേ ദൂഷണം പറയപ്പെടുന്നു. കർത്താവിൻ്റെ ദിവസം ആചരിക്കാത്തവരുടെ എണ്ണം കുടിക്കൂടി വരുന്നു.

      ഓരോ വർഷവും ലോകമാസകലം ലക്ഷക്കണക്കിനു നിരപരാധികളായ ശിശുക്കൾ അവരുടെ മാതാക്കളുടെ ഉദരങ്ങളിൽ വച്ചുതന്നെ വധിക്കപ്പെടുന്നു. കൊലപാതകങ്ങൾ, മോഷണങ്ങൾ, അക്രമങ്ങൾ, ബലാൽക്കാരങ്ങൾ, തുടങ്ങിയവയുടെ എണ്ണം കൂടിക്കൂടി വരുന്നു.

     ലൈംഗികപാപം, ദുഷിച്ച ജലപ്രവാഹം പോലെ എങ്ങും പ്രചരിക്കുന്നു.  സാമൂഹ്യമാധ്യമങ്ങളത്രേ ഇതിനിത്ര പ്രചാരം നൽകുന്നത്. ടെലിവിഷനും കംപ്യൂട്ടറുകളും പാപവശീകരണത്തിൻ്റേയും വഷളത്തത്തിൻ്റേയും സൂക്ഷ്മവും പൈശാചികവുമായ ഒരുപകരണമായി ഓരോ കുടുംബത്തിലും നുഴഞ്ഞു കയറുന്നു.  അതിൻ്റെ ബലിയാടുകൾ, യാതൊരു സംരക്ഷണവും ലഭിക്കാത്ത കുഞ്ഞുങ്ങളും യുവാക്കളുമാണ്‌. അവരെ ഞാൻ ഒരമ്മയുടെ ആർദ്രമായ ഉത്കണ്ഠയോടെ വീക്ഷിക്കുന്നു.

    ദൈവനീതി തയാറാക്കി വച്ചിരിക്കുന്ന ശിക്ഷയിൽ നിന്ന്‌ ലോകത്തെ രക്ഷിക്കാൻ പ്രാർത്ഥനയുടേയും പരിഹാര പ്രായശ്ചിത്തങ്ങളുടേയും പ്രബലശക്തിക്കു മാത്രമേ കഴിയുകയുളളൂ.  എന്നാൽ, പശ്ചാത്തപിക്കുന്നതിനുളള ഓരോ അഭ്യർത്ഥനയും ലോകം മർക്കടമുഷ്ടിയോടെ തളളിക്കളയുന്നു..."


Thursday, September 30, 2021

ആൾമാറാട്ടക്കാരനായ കർദിനാൾ

(വാലന്റീന പാപ്പഗ്ന എന്ന ദർശകയ്ക്ക് ലഭിച്ച ദർശനം)

ഇന്നു രാവിലെ ഞാൻ ശുദ്ധീകരണാത്മാക്കൾക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയും കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ മാലാഖ വന്നു പറഞ്ഞു: "എന്നോടൊപ്പം വരിക."
                    ഒരു ഗണം ശുദ്ധീകരണാത്മാക്കളുടെ അടുത്തേക്കാണ് മാലാഖ എന്നെ കൊണ്ടുപോയത്. അവർ ഏതാണ്ട് അൻപതോളം പേരുണ്ടായിരുന്നു. അവർക്ക് വലുതായ സഹനമൊന്നും ഉള്ളതായി തോന്നിയില്ല.   അവരെ പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാനായി ദേവാലയത്തിൽ അൾത്താരയുടെ മുൻപിലേക്കു കൊണ്ടുപോകണമെന്ന്  എനിക്കു  തോന്നി. ഞാനത് അവരോടു പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി.  
              സാധാരണയായി, എൻ്റെയടുത്തു പ്രാർത്ഥന ചോദിച്ചു വരുന്ന ആത്‌മാക്കളെ ഞാൻ പരിശുദ്ധ കുർബാനയുടെ സമയത്ത് സമർപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാലിപ്പോൾ ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് ഞാനാലോചിച്ചു. ആത്മാക്കളെല്ലാം പ്രതീക്ഷയോടെ കാത്തു നിൽക്കുകയുമാണ്..

                   ഞാനവരെയും കൂട്ടിക്കൊണ്ട് നടക്കുമ്പോൾ ഒരു ചെറിയ കറുത്ത സ്റ്റീൽ ഗേറ്റ് കണ്ടു.  ഗേറ്റ് തള്ളിത്തുറന്ന്  ഒരു പൂന്തോട്ടത്തിലേക്ക് ഞങ്ങൾ പ്രവേശിച്ചു.  അവിടെ, ഒരു കസേരയിൽ, ഏതാണ്ട് എഴുപതു വയസ്സോളം പ്രായമുള്ള ഒരു  മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു. കർദിനാളന്മാർ ധരിക്കുന്ന തരത്തിലുള്ള ചുവന്ന കുപ്പായവും തലയിൽ ചുവന്ന തൊപ്പിയും  അദ്ദേഹം ധരിച്ചിരുന്നു.  ഞാനദ്ദേഹത്തിന്റെ മുൻപിൽ ചെന്ന് മുട്ടുകുത്തി സ്തുതി ചൊല്ലിയിട്ടു പറഞ്ഞു,  "അങ്ങയെ കണ്ടതിൽ വളരെ സന്തോഷമുണ്ട് പിതാവേ,  പരിശുദ്ധ ബലിയിൽ സമർപ്പിച്ചു പ്രാർഥിക്കുന്നതിനായി ഈ ആത്മാക്കളെ ഞാൻ കൂട്ടിക്കൊണ്ടു വന്നതാണ്.  എനിക്ക് ദിവ്യകാരുണ്യം തന്നാലും..  ഞങ്ങൾ താമസിച്ചുപോയോ?"

കർദിനാൾ മറുപടി പറഞ്ഞു; ഇല്ല, നിങ്ങൾ താമസിച്ചുപോയില്ല.  നിങ്ങൾക്ക് ദിവ്യകാരുണ്യം തരാൻ സാധിക്കുകയില്ല. കാരണം, അങ്ങനെയൊന്ന് ഇപ്പോഴില്ല. അതൊക്കെ പഴംകഥയാണ്.  ദിവ്യകാരുണ്യം ഇല്ലാതെതന്നെ നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് മനസ്സിലായില്ലേ?  അതൊക്ക മനുഷ്യർ മെനഞ്ഞെടുത്ത ഓരോ കഥകളാണ്."
ഞാൻ സ്തംഭിച്ചു പോയി.   "ഏതു മനുഷ്യർ? ദൈവമാണ് 
ദിവ്യകാരുണ്യം സ്ഥാപിച്ചത്..."
"അല്ലേയല്ല,  ദിവ്യകാരുണ്യത്തെപ്പറ്റി ആകുലത വേണ്ട.. നിങ്ങൾക്ക് അതിൻ്റെ ആവശ്യമില്ല.  അതില്ലാതെതന്നെ നിങ്ങൾക്ക് കഴിയാൻ പറ്റും."
വീണ്ടും ഞാൻ ഞെട്ടി..
"ഇല്ല..ഇത് ശരിയല്ല.. ദിവ്യകാരുണ്യമില്ലാതെ ജീവിക്കാൻ എനിക്കാഗ്രഹമില്ല.  ഈ ആത്മാക്കളെയൊക്കെ ഞാൻ കൂട്ടിക്കൊണ്ടുവന്നത് എൻ്റെ ദിവ്യകാരുണ്യ സ്വീകരണത്തിലൂടെ അവർക്ക് ആശ്വാസം നൽകുന്നതിനായിട്ടാണ്... ദിവ്യകാരുണ്യം നൽകാൻ താങ്കൾക്കു നിർവാഹമില്ലെങ്കിൽ  താങ്കളുടെ മുകളിലുള്ള അധികാരിയെക്കാണാൻ എന്നെ അനുവദിക്കുക."

കർദിനാളിൻ്റെ പുറകിലായി  തിരുവസ്ത്രമെന്നു തോന്നിക്കുന്ന തരത്തിലുള്ള  വസ്ത്രങ്ങളണിഞ്ഞ മൂന്നു സ്ത്രീകൾ നിൽപ്പുണ്ടായിരുന്നു.  ദിവ്യകാരുണ്യം നൽകാൻ ഒരു വൈദികനെ കിട്ടുമോ എന്ന് ഞാനവരോടു ചോദിച്ചു.  അവർ പറഞ്ഞു; ഇല്ല, ദിവ്യകാരുണ്യം ഇനിമേൽ നല്കപ്പെടുകയില്ല! ഞങ്ങൾ അതിലൊന്നും വിശ്വസിക്കുന്നില്ല."

ഇതുകേട്ട് ഞാൻ വളരെ അസ്വസ്ഥയായി. 
 അപ്പോൾ ഒരു മാലാഖ എൻ്റെയടുത്തേക്കു  വന്നു. കർദിനാളിനെ ഉദ്ദേശിച്ച് മാലാഖ പറഞ്ഞു:  "അത് ആൾമാറാട്ടക്കാരനായ കർദിനാളാണ്. അവരെല്ലാം ആൾമാറാട്ടക്കാരാണ്. ഇതാണ് ഇപ്പോൾ ദേവാലയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.  ദേവാലയങ്ങൾ അടയ്ക്കപ്പെടാൻ കാരണമിതാണ്."
ഞാൻ ചോദിച്ചു: "ദിവ്യകാരുണ്യം സ്വീകരിക്കേണ്ട ആവശ്യമില്ല എന്നു പറയുന്ന കർദിനാൾ എന്തുതരം കർദിനാളാണ് ?"
മാലാഖ പറഞ്ഞു; "വിശ്വാസികൾക്ക്  ദിവ്യകാരുണ്യം നൽകാൻ ഇവർക്ക് താൽപര്യമില്ല. അവർക്ക് അതിലൊന്നും വിശ്വാസവുമില്ല."
ഞാൻ ചോദിച്ചു; "അവർ എവിടെയുള്ളവരാണ്?"
മാലാഖ പറഞ്ഞു; "അതു വെളിപ്പെടുത്താൻ നിർവാഹമില്ല."
പെട്ടെന്ന് ഞാനോർത്തു; കർദിനാളന്മാർ കൂടുതലും റോമിലാണ് !!
ഞാൻ തിരിഞ്ഞ് എൻ്റെയൊപ്പം ഉണ്ടായിരുന്ന ആത്മാക്കളോടു പറഞ്ഞു; "നിങ്ങൾ കാണുന്നില്ലേ, എനിക്ക് നിങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ കഴിയുന്നില്ല.. ഇനി ഞാനെവിടെ പോകും?"

    എന്നോടും മാലാഖയോടുമൊപ്പം ആയിരിക്കുന്നതിൽ ആത്മാക്കൾ സന്തുഷ്ടരായിരുന്നു. ഞങ്ങൾ വീണ്ടും നടന്ന് ഒരു ചെറിയ താഴ്വരയിലെത്തി. ആത്മാക്കൾക്ക് ആശ്വാസം ലഭിക്കുന്നതിനായി അവരെ നേരെ ഈശോയുടെ അടുക്കലേക്കു കൊണ്ടുപോകാമെന്ന് ഞാൻ കരുതി.  അവർക്കത് വളരെ ഇഷ്ടമായി..

Thursday, September 23, 2021

ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു

 

ഈശോ പറയുന്നു: 



                                         "ആറാം മുദ്ര പൊട്ടിക്കാറായിരിക്കുന്നു  (വെളിപാട്  6:12).  നിങ്ങളെല്ലാം അന്ധകാരത്തിൽ ആഴ്ത്തപ്പെടാൻ പോകുന്നു. അൽപം പോലും വെളിച്ചം ഉണ്ടായിരിക്കുകയില്ല.  കാരണം, പാതാളത്തിൽ നിന്ന് കോരിയൊഴിക്കപ്പെടുന്ന പുക, വലിയൊരു ചൂളയിൽ നിന്ന് വമിക്കുന്ന പുക പോലെ ഉയർന്ന് സൂര്യനെയും ആകാശത്തെയും ഇരുളിലാഴ്ത്തും (വെളിപാട്  9:2).  

                             കണ്ടുകൊള്ളുക !എൻ്റെ നാലു  മാലാഖമാർ ഇപ്പോൾ ആകാംക്ഷയോടെ എൻ്റെ സിംഹാസനത്തിനു ചുറ്റും എൻ്റെ ആജ്ഞ കാത്തുനിൽക്കുകയാണ്.  ഇടിനാദം കേൾക്കുകയും മിന്നൽപ്രഭ കാണുകയും ചെയ്യുമ്പോൾ ഓർത്തുകൊള്ളുക, എൻ്റെ നീതിവിധിയുടെ മണിക്കൂർ സമാഗതമായിരിക്കുന്നു എന്ന്.  

                          ഭൂമി ഇളകുകയും അതിൻ്റെ അച്ചുതണ്ടിൽ ഒരു ഉൽക്ക പോലെ കറങ്ങുകയും പർവ്വതങ്ങളെയും ദ്വീപുകളെയും വേരോടെ പിഴുതെറിയുകയും ചെയ്യും.

                                  രാജ്യങ്ങൾ മുഴുവൻ നശിപ്പിക്കപ്പെടും. മുകളിലേക്കു തെറുത്തു കയറുന്ന ഒരു ചുരുൾ പോലെ ആകാശം അപ്രത്യക്ഷമാകും (വെളിപാട്  6:14)  എല്ലാ ജനങ്ങളും മരണവേദനയിൽ പിടയും ... അവിശ്വാസിക്ക് ദുരിതം! അന്ധകാരത്തിൻ്റെ മണിക്കൂർ വരുമ്പോൾ നിങ്ങളുടെ ഉള്ള് ഞാൻ തുറന്നുകാട്ടും. നിങ്ങളുടെ ആത്മാവിൻ്റെ അകം ഞാൻ പുറത്തു കൊണ്ടുവരും.  കരി പോലെ കറുത്ത നിങ്ങളുടെ ആത്മാവിനെ നിങ്ങൾ കാണുമ്പോൾ അഭൂതപൂർവമായ ഒരസ്വാസ്ഥ്യം നിങ്ങൾ അനുഭവിക്കുകയും ചുറ്റും കാണുന്ന അന്ധകാരത്തെക്കാൾ കടുപ്പമേറിയതാണ് ഉള്ളിലെ അന്ധകാരമെന്നു പറഞ്ഞ് ഹൃദയവേദനയോടെ നിങ്ങൾ നെഞ്ചത്തടിച്ചു കരയുകയും ചെയ്യും.

               ലോകരാജ്യങ്ങളെ എൻ്റെ നീതി കാണിച്ചുകൊടുക്കുന്നത് ഇങ്ങനെയായിരിക്കും. ആ മണിക്കൂർ ആഗതമാകുമ്പോൾ എല്ലാ രാജ്യങ്ങളും എൻ്റെ വിധിവാചകം കേൾക്കും. " 

(From "The True Life in God" - messages given by Jesus to Vassula Ryden) 

അന്ത്യകാലം വളരെ അടുത്തിരിക്കുന്നു

മഹാ മുന്നറിയിപ്പ് 

(ഫാ.ജോൺ മാത്യു കുന്നത്തുമറ്റത്തിൻ്റെ  പ്രഭാഷണങ്ങളിൽ നിന്ന്)



                        മനുഷ്യ ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ  ഒരു കാലയളവിലാണ് നാമിപ്പോൾ ജീവിക്കുന്നത്.  എങ്കിലും നാമൊക്കെ മഹാഭാഗ്യവാന്മാരാണെന്നു കൂടി പറയേണ്ടതുണ്ട്; കാരണം, മാനവചരിത്രത്തിലെ  ഏറ്റവും വലിയ വിശുദ്ധരെ സൃഷ്ടിക്കുന്ന കാലമാണ് വരാൻ പോകുന്നത്.  പാപംനിറഞ്ഞ ഈ ലോകത്തെ ശുദ്ധീകരിക്കുന്നതിനും അവിടുത്തെ പ്രിയമക്കളായ നമ്മെ എല്ലാ പൈശാചിക സ്വാധീനങ്ങളിൽ നിന്നും പാപത്തിൻ്റെ അടിമത്തത്തിൽനിന്നും മോചിപ്പിക്കുന്നതിനുമായി  ദൈവത്തിൻ്റെ മഹാകരുണ ഒരുക്കിയിരിക്കുന്ന ഒരു മഹാ പ്രതിഭാസം ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തിൽ സംഭവിക്കാൻ പോകുന്നു!  മഹാ മുന്നറിയിപ്പ് അഥവാ The Great Warning എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെപ്പറ്റി പല കാലഘട്ടങ്ങളിലായി പല മിസ്റ്റിക്കുകളിലൂടെ ദൈവം അനേകം വെളിപ്പെടുത്തലുകൾ നൽകിയിട്ടുണ്ട്.  വി.പാദ്രേ പിയോ, വി.ഫൗസ്റ്റീനാ തുടങ്ങിയവർ അവരിൽ ചിലർ മാത്രം..

എന്താണ് ഈ മുന്നറിയിപ്പ്?

           നിനച്ചിരിക്കാത്ത ഒരു ദിവസം, ഭൂമി അതിവേഗത്തിൽ കറങ്ങുന്നതായി ജനങ്ങൾക്കനുഭവപ്പെടും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനായി അവർ തങ്ങളുടെ ഭവനങ്ങളിൽ നിന്ന്, അല്ലെങ്കിൽ ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് പുറത്തുവരും. ആകാശത്തിലേക്കു നോക്കുന്ന അവർ ഒരു അസാധാരണ ദൃശ്യം കാണും; സൂര്യൻ അസാധാരണമാം വിധം വലുതായിരിക്കുന്നതായി അവർ കാണും; സമീപത്തായി മറ്റൊരു സൂര്യനെയും കാണും. പിന്നീട്, ഫാത്തിമായിൽ മാതാവിൻ്റെ അവസാന ദർശനവേളയിൽ സംഭവിച്ചതുപോലെ, സൂര്യൻ സ്വയം അതിവേഗത്തിൽ കറങ്ങി ഭൂമിയിലേക്കു വരുന്നതായി കാണുകയും വലിയ ചൂട് എല്ലാവർക്കും അനുഭവപ്പെടുകയും ചെയ്യും. ഈ സമയം, വിപരീതദിശകളിൽ നിന്നു വരുന്ന രണ്ടു വാൽനക്ഷത്രങ്ങൾ വലിയ ശക്തിയോടുകൂടി കൂട്ടിയിടിച്ചു പൊട്ടിത്തെറിക്കും. ഈ ദൃശ്യം ഭൂമിയിലെ സകല മനുഷ്യരും ഒരേസമയം ദർശിക്കും. ഇതേത്തുടർന്ന് ഭൂമിയിൽ വലിയ ഭൂകമ്പം ഉണ്ടാവുകയും ഭൂമിയുടെ പല ഭാഗങ്ങളും ഇല്ലാതാവുകയും ചെയ്യും.

               പെട്ടെന്ന് ഭൂമി മുഴുവൻ അന്ധകാരം വ്യാപിക്കും. ആകാശത്തിലെയും ഭൂമിയിലെയും സകല വിളക്കുകളും അണയും. ആമോസ് 8:9 - ൽ  ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു; "അന്ന് മധ്യാഹ്നത്തിൽ സൂര്യൻ അസ്തമിക്കും; നട്ടുച്ചയ്ക്ക് ഞാൻ ഭൂമിയെ അന്ധകാരത്തിൽ ആഴ്ത്തും."  ജോയേൽ 2:30 പറയുന്നു; "ആകാശത്തിലും ഭൂമിയിലും ഞാൻ അത്ഭുതകരമായ അടയാളങ്ങൾ കാണിക്കും."  ഈ വചനങ്ങൾ കൃത്യമായി ഇവിടെ നിറവേറും. 

മൂന്നു മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ അന്ധകാരത്തിലാണ്ടുപോകും. (ത്രിദിനാന്ധകാരമല്ല ഇവിടെ വിവക്ഷിക്കുന്നത്.)  ആകാശം ഒരു പായ തെറുത്തുമാറ്റുന്നതുപോലെ തെറുത്തു മാറ്റപ്പെടും.  (വെളിപാട് 6:14) അവിടെ ഒരു വലിയ അടയാളം കാണപ്പെടും; കർത്താവിൻ്റെ കുരിശിൻ്റെ അടയാളം.  കുരിശിൽ തറയ്ക്കപ്പെട്ടതായി കാണപ്പെടുന്ന കർത്താവിൻ്റെ തിരുശരീരത്തിലെ തിരുമുറിവുകളിൽ നിന്ന് അതിശക്തമായ പ്രകാശരശ്മികൾ ഭൂമിയിലെ   ഓരോ മനുഷ്യനിലേക്കും  കടന്നുചെന്ന് അവൻ്റെ ചേതനയെ പ്രകാശിപ്പിക്കും.  ആ പ്രകാശത്തിൽ അവൻ തൻ്റെ ആത്മാവിൻ്റെ  നിജസ്ഥിതി ദർശിക്കും.  ദൈവത്തിനെതിരായി താൻ ചെയ്ത പാപങ്ങളും അതുവഴിയായി തൻ്റെ ആത്മാവിനേറ്റ കളങ്കങ്ങളും എല്ലാം വളരെ വ്യക്തമായി അവൻ കാണും. തൻ്റെ പാപങ്ങളാൽ ദൈവത്തെ എത്രയധികമായി ദ്രോഹിച്ചുവെന്ന് ഓരോ മനുഷ്യനും മനസ്സിലാക്കും. തൻ്റെ ആത്മാവിൻ്റെ ഭീകരമായ അവസ്ഥ കണ്ട് അവൻ ഞെട്ടിവിറയ്ക്കും.  എത്രമാത്രം വലിയ പാപിയായിരുന്നു താൻ എന്ന് ഓരോ ആത്മാവും മനസ്സിലാക്കും.  ഈശോയുടെ തിരുമുറിവുകൾ വീണ്ടും കാണുന്ന ആ ആത്മാവ്,  താൻ ചെയ്ത പാപങ്ങളാൽ ഈശോയെ വീണ്ടും വീണ്ടും കുരിശിൽ തറയ്ക്കുകയായിരുന്നു എന്ന ബോധ്യത്തിലേക്കു വരുന്നതോടെ അവനിൽ അനുതാപം ഉളവാകുകയും ദൈവത്തിൻ്റെ അതിരറ്റ കരുണയാൽ  പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും കടന്നുവരാൻ ആ ആത്മാവിന് ദൈവം അവസരം നൽകുകയും ചെയ്യും. 

ഏതാണ്ട് പതിനഞ്ചു മിനിറ്റോളം നീണ്ടുനിൽക്കുന്ന ഈ കാഴ്ചയുടെ സമയമത്രയും ലോകം മുഴുവൻ വലിയ നിശ്ശബ്ദതയിലേക്കു വീഴും.  സകല ചരാചരങ്ങളും ഈ സമയം നിശ്ചലമാകും.  

ഇത് ദൈവകരുണയുടെ അസാധാരണവും അവസാനത്തേതുമായ പ്രവൃത്തിയായിരിക്കും.  ശതകോടികൾ ഈ അവസരത്തിൽ മാനസാന്തരത്തിലേക്കു കടന്നുവരുമെന്ന് കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ, അനേകം കഠിനപാപികൾ അനുതപിക്കുവാൻ വിസമ്മതിക്കുമെന്നും അവർ നിത്യശിക്ഷയ്ക്കായി വിധിക്കപ്പെടുമെന്നതിനാൽ അവർക്കായി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് പ്രാർത്ഥിക്കണമെന്നും  അവിടുന്ന് നമ്മോടാവശ്യപ്പെടുന്നു. 

അതോടൊപ്പം,  ഈ മുന്നറിയിപ്പിനായി പ്രാർഥനയോടെ ഒരുങ്ങിയിരിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു.

Video of Fr. John Kunnathumattom

https://youtu.be/GPwcKOU3XPg

Wednesday, September 8, 2021

ഉറ കെട്ടുപോയ ഉപ്പ്

(പരിശുദ്ധ 'അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

     എൻ്റെ പാവപ്പെട്ട അനേകം വൈദികസുതരെ പിശാച് ഇപ്പോൾ പൂർണ്ണമായി കൈവശപ്പെടുത്തിക്കഴിഞ്ഞു.   ഇതുമൂലം എൻ്റെ ഹൃദയത്തിൽ കവിഞ്ഞൊഴുകുന്ന  കയ്‌പ്പേറിയ മഹാദുഃഖത്തിൻ്റെ ഒരു ചെറിയ തുള്ളി നീയും രുചിച്ചു നോക്കണമെന്ന് ഞാനാഗ്രഹിച്ചു.

എൻ്റെ പാവപ്പെട്ട മക്കൾ! എത്രമാത്രം മനോവേദനയാണ് അവരെനിക്കു വരുത്തുന്നത്!!

എൻ്റെ പുത്രൻ്റെ പുരോഹിതർ! അവർ എൻ്റെ പുത്രനിൽ വിശ്വസിക്കുന്നില്ല. അവനെ അവർ തുടർച്ചയായി ഒറ്റിക്കൊടുക്കുന്നു.  പ്രസാദവരം പ്രദാനം ചെയ്യുന്നതിനു വിളിക്കപ്പെട്ട വൈദികർ ഇപ്പോൾ പാപത്തിൽ സ്ഥിരമായി ജീവിക്കുന്നു! അവരുടെ ജീവിതം തുടർച്ചയായ ഒരു ദൈവനിന്ദയാണ്. അനേകം ആത്മാക്കളെ അവർ നാശത്തിൻ്റെ പാതയിലേക്കു നയിക്കുന്നു.

വിനാശത്തിൻ്റെ  അശുദ്ധലക്ഷണം ദൈവത്തിൻ്റെ ആലയത്തിൽ യഥാർത്ഥമായി പ്രവേശിച്ചിരിക്കുന്ന സമയം ഇതാണ്.

അവർ ഭൂമിയുടെ ഉപ്പല്ലാതായിത്തീർന്നിരിക്കുന്നു. ഉപ്പുരസം നഷ്ടപ്പെട്ട്, അഴുകി ദുർഗന്ധം വമിക്കുകയും തറയിൽ എറിയപ്പെടുകയും സർവ്വരാലും ചവുട്ടി മെതിക്കപ്പെടുകയും ചെയ്യുന്ന ലവണം മാത്രമാണവർ. അവർ ദീപപീഠത്തിന്മേൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദീപമല്ല, പ്രത്യുത, രാത്രിയെ കൂടുതൽ ഇരുണ്ടതാക്കിത്തീർക്കുന്ന അന്ധകാരം മാത്രം..

രോഗത്തിൽ വീണ് വേദനിക്കുന്ന എൻ്റെ വൈദികസുതരാണവർ. പിശാചിൻ്റെ ആധിപത്യത്തിന് അവർ അടിമപ്പെട്ടുപോയതാണ് ഇതിൻ്റെ കാരണം.

എൻ്റെ പ്രസ്ഥാനത്തിലെ വൈദികരേ, ഈ പുരോഹിതരെ രക്ഷിക്കാൻ നിങ്ങൾ എന്തുചെയ്യണം?

അവരെ വിധിക്കാതെ അവർക്കു സഹായമരുളുക. അവരെ എപ്പോഴും സ്നേഹിക്കുക. അവർക്കുവേണ്ടി പ്രാർത്ഥിക്കുക.

എൻ്റെ ഈ ദുർഭഗസുതരുടെ മാനസാന്തരം യേശുവിൽനിന്നു നേടാൻ വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്. എൻ്റെ വിമലഹൃദയം ലോകത്തിൽ കൈവരിക്കാൻപോകുന്ന വിജയത്തിനുവേണ്ടി തെരെഞ്ഞെടുക്കപ്പെട്ടവരാണ് നിങ്ങൾ. ഈ വിജയം, എൻ്റെയീ വഴിതെറ്റിപ്പോയ നിരവധി വൈദികസുതരുടെ ആത്മരക്ഷയോടുകൂടിയാണ് ആരംഭിക്കുന്നത്.

           അവർക്കുവേണ്ടി സഹിക്കുക. മാർപാപ്പായോടുകൂടെ, മെത്രാന്മാരോടുകൂടെ, വൈദികരോടുകൂടെ ഉപവസിക്കുക.

നിങ്ങളിൽനിന്ന് ഇപ്പോൾ യേശു ആവശ്യപ്പെടുന്ന കുരിശ് ഇതാണ്. 


Saturday, August 21, 2021

എൻ്റെ പാപ്പാമാരെ പിന്താങ്ങുക

ഈശോയുടെ  11 - 08 - 2018 ലെ  സന്ദേശം 


എൻ്റെ അജഗണമേ, സമാധാനം നിങ്ങളോടുകൂടെ !

                         സഭയ്‌ക്കെതിരായ ആക്രമണങ്ങളും  കർദിനാളന്മാരുടെ നിസ്സഹകരണവും നിമിത്തം, ഭൂമിയിലെ എൻ്റെ ഇപ്പോഴത്തെ വികാരി ഈസമയം നിശബ്‌ദസഹനങ്ങളിലൂടെ കടന്നുപോവുകയാണ്.  അനേകം കർദിനാളന്മാരും ബിഷപ്പുമാരും വൈദികരും അദ്ദേഹത്തെ അനുസരിക്കുന്നില്ല. കർദിനാളന്മാരുടെ സംഘം വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു കൂട്ടർ മാർപാപ്പായെ പിന്താങ്ങുമ്പോൾ മറ്റൊരു കൂട്ടർ അദ്ദേഹത്തെ എതിർക്കുന്നു. നിലവിലെ പാപ്പായ്‌ക്കെതിരായ ഉപജാപങ്ങളും ഭിന്നതയും അവരുടെയിടയിൽ നിലനിൽക്കുന്നു.  

അധികാരികൾക്കു വഴങ്ങാത്ത വഴക്കാളികളായ ഒരു കൂട്ടം കർദിനാളന്മാർ, നിലവിലെ മാർപാപ്പാ രാജി വെച്ച് പുതിയ കോൺക്ളേവ് കൂടി മറ്റൊരു പാപ്പായെ തെരെഞ്ഞെടുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടർക്ക് വഴങ്ങിക്കൊണ്ട് പുതിയ പാപ്പായെ തെരഞ്ഞെടുക്കുമ്പോൾ,  ഇനി ആരാണ് പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കാൻ പോകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുക.  

ആകയാൽ, എൻ്റെ അജഗണമേ, കാനോനികമായി തെരെഞ്ഞെടുക്കപ്പെട്ട ഇപ്പോഴുള്ള എൻ്റെ രണ്ടു വികാരിമാർക്കും വേണ്ടി പ്രാർഥിക്കുക.  കാരണം സഭ പിളർക്കപ്പെടുമ്പോൾ ഈ രണ്ടു പാപ്പാമാരുടെയും ജീവൻ അപകടത്തിലാകും.  കാരണം ഇവർ രണ്ടുപേരും വത്തിക്കാനുള്ളിൽ പൂർണമായ സ്വീകാര്യതയുള്ളവരല്ല. 

സഭ ആടിയുലയുകയാണ്; എന്നാൽ, അതു വീണുപോകാൻ ഞാൻ അനുവദിക്കില്ല.  അടുത്തുതന്നെ ഉണ്ടാകാൻ പോകുന്ന ഭിന്നിപ്പിനും കലാപത്തിനുമിടയ്ക്ക് പുതിയൊരു മാർപ്പാപ്പാ തെരെഞ്ഞെടുക്കപ്പെടും; എന്നാൽ, അത് എൻ്റെ പാപ്പായായിരിക്കുകയില്ല!  ഈ എതിർപാപ്പാ വന്നുകഴിയുമ്പോൾ എൻ്റെ ആലയങ്ങൾ അടയ്ക്കപ്പെടുകയും എൻ്റെ  സക്രാരികൾ അശുദ്ധമാക്കപ്പെടുകയും ചെയ്യും.  ദൈനംദിനബലി നിർത്തലാക്കപ്പെടും; എൻ്റെ ജനം പീഡിപ്പിക്കപ്പെടുകയും അവരിൽ അനേകം പേർ രക്തസാക്ഷികളാവുകയും ചെയ്യും.  എതിർപാപ്പാ തെരെഞ്ഞെടുക്കപ്പെട്ടു കഴിയുന്നതോടെ ഇപ്പോഴുള്ള മാർപാപ്പായ്ക്ക് റോമിൽനിന്ന് പലായനം ചെയ്യേണ്ടിവരും; എൻ്റെ 'അമ്മ ഫാത്തിമയിൽ വെച്ചു പ്രവചിച്ച കാര്യങ്ങൾ അതിൻ്റെ പൂർണതയിൽ നിറവേറുന്നത് നിങ്ങൾ  കാണും.

എൻ്റെ അജഗണമേ,    എൻ്റെ സഭയ്ക്കും  എൻ്റെ വികാരിയ്ക്കും കുടിക്കാനുള്ള  കയ്പ്പ് നിറഞ്ഞ കാസായെ പ്രതി  നിങ്ങൾ പ്രാർഥിക്കുകയും  ഉപവസിക്കുകയും  പരിഹാരം ചെയ്യുകയും ചെയ്യുക.  സഭ ആത്മീയമായ ഒരു പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സഭയുടെ ഈ ശുദ്ധീകരണ നാളുകളിൽ നിങ്ങൾ അപാരമായ ധൈര്യവും അടിപതറാത്ത വിശ്വാസവും ഉള്ളവരായിരിക്കണമെന്ന്  ഞാനാഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ എൻ്റെ സുവിശേഷത്തിൽ നിന്നും ക്രിസ്തീയ തത്വങ്ങളിൽ നിന്നും വ്യതിചലിക്കുന്നവരാകാതിരിക്കട്ടെ!  

എൻ്റെ സഭയുടെ കാൽവരി യാത്ര തുടങ്ങിക്കഴിഞ്ഞു. എൻ്റെ പാപ്പാമാരെ നിങ്ങളുടെ പ്രാർത്ഥനയാൽ പിന്താങ്ങുക;  ഒരിക്കലും സഭ വിട്ടുപോകരുത്.  ലോകം മുഴുവനും വ്യാപിക്കുന്ന പ്രാർത്ഥന കൊണ്ട് - വിശേഷിച്ചും എൻ്റെ അമ്മയോടു ചേർന്നുള്ള ജപമാല പ്രാർഥന കൊണ്ട് സഭയ്ക്ക് സഭയ്ക്ക് സംരക്ഷണം തീർക്കുക; നരകകവാടങ്ങൾ അവൾക്കെതിരേ പ്രബലപ്പെടാതിരിക്കട്ടെ!! വി.മിഖായേലിനോടുള്ള പ്രാർത്ഥന ഒഴിവാക്കരുത്.   

     ഭയപ്പെടാതിരിക്കുക; എൻ്റെ അജഗണമേ, എഴുതപ്പെട്ടിരിക്കുന്നവയെല്ലാം നിറവേറേണ്ടിയിരിക്കുന്നു. ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ, എൻ്റെ വാക്കുകൾ കടന്നുപോകയില്ല!

അനുതപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യുവിൻ; എന്തെന്നാൽ ദൈവരാജ്യം സമീപിച്ചിരിക്കുന്നു..


Wednesday, August 18, 2021

മൈക്രോ ചിപ്പുകൾ

 മൈക്രോ ചിപ്പുകളെ സംബന്ധിച്ച ദൈവിക സന്ദേശങ്ങൾ 


30 - 07 - 2017  - പരിശുദ്ധ മാതാവ് 

     നിങ്ങളുടെ ശരീരത്തിൽ ഒരുതരത്തിലുള്ള ചിപ്പുകളും നിവേശിപ്പിക്കുവാൻ അനുവദിക്കരുത്. മനുഷ്യശരീരത്തിൽ മൈക്രോചിപ്പു കൊണ്ടു മുദ്രകുത്തി  ലോകത്തെ അടക്കി ഭരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന അന്തിക്രിസ്തുവിൻ്റെ ആധിപത്യത്തിന് നാന്ദി കുറിക്കുന്ന ഒരു കാര്യമായിരിക്കും അത്.

മൈക്രോചിപ്പ് വഴി മനുഷ്യശരീരത്തിൽ മുദ്ര കുത്തുന്നതിലൂടെ  സാത്താൻ   അവരുടെ ചിന്താശക്തിയെ  ദുർബലമാക്കുകയും എൻ്റെ പുത്രൻ അവർക്കു നൽകിയ സ്വാതന്ത്ര്യം അപഹരിക്കുകയും ചെയ്യും. അന്തിക്രിസ്തുവിൻ്റെ പരസ്യ പ്രവേശനത്തിൻ്റെ ഏറ്റവും പ്രകടമായ അടയാളമായിരിക്കും മൈക്രോചിപ്പ്.

വിശ്വാസമുള്ളവരായിക്കുക; എൻ്റെ പുത്രനും ഞാനും,  ഞങ്ങളുടെ പ്രിയപ്പെട്ട മക്കൾ  അന്തിക്രിസ്തുവിൻ്റെ അനുയായികളുടെ കൂട്ടത്തിൽ അണി നിരക്കുന്നവരായി കാണപ്പെടുവാൻ ഒരിക്കലും അനുവദിക്കുകയില്ല. 

 

Tuesday, August 17, 2021

ഡയാനാ രാജകുമാരിയുമായുള്ള കണ്ടുമുട്ടൽ

 (വാലൻറ്റീന  പാപ്പാഗ്നയുടെ   23-07-2017 ലെ  വിവരണത്തിൽ നിന്ന്)

 



       1997 ഓഗസ്റ്റ് 31 - ഞായറാഴ്ച..    അന്നു കാലത്ത് ഞാൻ പള്ളിയിൽ പോയി. ഡയാനാ രാജകുമാരിക്കു പാരീസിൽവെച്ചു നേരിട്ട കാറപകടത്തെപ്പറ്റിയുള്ള വാർത്ത ഞങ്ങളുടെ നാട്ടിലുമെത്തിയിരുന്നു.  പള്ളിയിൽനിന്ന് തിരിച്ചുവന്നപ്പോൾ തൊട്ടടുത്തുതന്നെ താമസിച്ചിരുന്ന എൻ്റെ സഹോദരി, ഡയാനായുടെ മരണവിവരം എന്നെ അറിയിച്ചു. അവൾ കരയുകയായിരുന്നു. 




       ഞാനും കരയാൻ തുടങ്ങി. എനിക്കയ്ക്കവരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.  എന്നാൽ, പെട്ടെന്നുതന്നെ ഞാനോർമിച്ചു; അവർക്ക് വളരെയേറെ പ്രാർത്ഥന ആവശ്യമുണ്ട്.. അവിചാരിതമായും ഒരുക്കമില്ലാതേയും മരണമടയുന്ന ആത്മാക്കൾക്ക് വളരെയേറെ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ശുദ്ധീകരാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാളെന്ന നിലയിൽ  എൻ്റെ അനുഭവത്തിൽ നിന്ന് ഞാൻ പഠിച്ചതാണിത്.  പെട്ടെന്നുതന്നെ ഞാനവൾക്കുവേണ്ടി ഒരു തിരി കത്തിച്ചു; കൊന്ത ചൊല്ലാൻ തുടങ്ങി. അവളുടെ ആത്മാവി
ൻ്റെ മേൽ കരുണയായിരിക്കണമേ എന്ന് ഈശോയോട് മുട്ടിപ്പായി പ്രാർഥിച്ചു.. 

                                പിറ്റേന്ന് വെളുപ്പിന് അഞ്ചു മണിയാകാറായപ്പോൾ വലിയൊരു ശബ്‌ദം  കേട്ട് ഞാനുണർന്നു.  ശ്വാസംമുട്ടലുള്ള ഒരാൾ വളരെ വിമ്മിഷ്ടപ്പെട്ട് ശ്വാസം കഴിക്കുന്നതുപോലെയുള്ള ഒരു സ്വരമായിരുന്നു അത്. 

                 ഞാൻ കണ്ണുതുറന്നപ്പോൾ എൻ്റെ കിടക്കയ്ക്ക് അരികിലായി ഡയാനാ രാജകുമാരിയെക്കണ്ടു. പെട്ടെന്നുതന്നെ ഞാനവളെ തിരിച്ചറിഞ്ഞു. അവളുടെ കണ്ണുകളൊഴികെ മുഖത്തിൻ്റെ ബാക്കിഭാഗങ്ങൾ ഒരു മുഖംമൂടികൊണ്ടെന്നപോലെ മറഞ്ഞിരുന്നു.

ഞാനവളോടു പറഞ്ഞു; ഡയാനാ,  നീ പോകൂ.. കർത്താവിന്റെ അടുത്തേക്കു പോകൂ.. നിൻ്റെ ആത്മാവിന് ശാന്തി കിട്ടട്ടെ..

എന്നാലവൾ പോയില്ല. ഞാൻ വീണ്ടും വീണ്ടും ഇതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.. എനിക്കു പേടി തോന്നി; എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ഞാൻ ബെഡ്ഷീറ്റ് തലവഴി മൂടിയിട്ട് ഈശോയെ വിളിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. 

അവസാനം, ഏറെ സമയത്തിനു ശേഷം അവൾ പോയി.. ഞാൻ ആശ്വസിച്ചു... കുരിശുവരച്ചതിനു ശേഷം ഞാൻ കൊന്ത ചൊല്ലാൻ തുടങ്ങി.  അന്നത്തെ  പ്രഭാതബലിയിൽ  പ്രത്യേകമായി അവൾക്കുവേണ്ടി പ്രാർഥിച്ചു.  എൻ്റെ ആത്മീയപിതാവായ ഫാ. വലേറിയനോട് എൻ്റെ അനുഭവം പങ്കുവെച്ചു.  അവൾ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടോ എന്ന് ഫാ.വലേറിയൻ ചോദിച്ചു.  ഇല്ലെന്നും എന്നാൽ  ആസ്മാരോഗമുള്ള ഒരാൾ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നതുപോലെ വളരെ  ബുദ്ധിമുട്ടിയാണ്  അവൾ ശ്വാസമെടുത്തിരുന്നത് എന്നും ഞാൻ പറഞ്ഞപ്പോൾ അച്ചൻ പറഞ്ഞു; "അവൾ വളരെയധികം സഹിക്കുന്നുണ്ട്; അതാണവൾക്കു സംസാരിക്കാൻ സാധിക്കാതിരുന്നത്."

ആ നിമിഷം മുതൽ ഞാൻ ഡയാനാ രാജകുമാരിക്കുവേണ്ടി എന്നും തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി..

ഡിസംബർ മാസമായി..  ഞാൻ ക്രിസ്തുമസ്സിനായി ഒരുങ്ങുകയായിരുന്നു.  എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മറ്റുമായി ക്രിസ്മസ് കാർഡുകൾ അയയ്ക്കാനാരംഭിച്ചു.

രാത്രികളിൽ ഞാൻ വളരെ വൈകിയാണ് ഉറങ്ങാറുള്ളത്.  പ്രാർത്ഥനകളൊക്കെ കഴിഞ്ഞു കിടക്കുമ്പോൾ മിക്കപ്പോഴും ഒന്നര മണിയൊക്കെയാകും.

ഡിസംബറിലെ ഒരു രാത്രിയിൽ എൻ്റെ കിടപ്പുമുറിയിൽ ഞാൻ മുട്ടുകുത്തി പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എൻ്റെ പിന്നിൽനിന്ന് ആരോ എന്നെ വിളിക്കുന്നത് ഞാൻ കേട്ടു.

"വാലൻറ്റീനാ  !  എനിക്കും ഒരു ക്രിസ്മസ് കാർഡ് അയയ്ക്കുമോ?"

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഡയാനാ രാജകുമാരിയുടെ രൂപം  കണ്ടു.  

അവൾ മനോഹരിയായി കാണപ്പെട്ടു. ആദ്യം കണ്ടപ്പോൾ അവളുടെ മുഖത്തു ഞാൻ കണ്ട മുഖംമൂടി ഇപ്പോഴുണ്ടായിരുന്നില്ല... 

വീണ്ടും അവൾ അഭ്യർഥിച്ചു; "പ്ലീസ്, വാലൻറ്റീനാ !  ദയവായി എനിക്കുകൂടി ഒരു  ക്രിസ്മസ് കാർഡ് അയയ്ക്കൂ.."

ഞാൻ ആശയക്കുഴപ്പത്തിലായി.. ഞാൻ ചോദിച്ചു; "പക്ഷെ,  എങ്ങോട്ടേക്കാണ് അയയ്‌ക്കേണ്ടത്?"

പെട്ടെന്ന് അവൾ അപ്രത്യക്ഷയായി!

കിടക്കാൻപോകുമ്പോഴും ഇതുതന്നെയായിരുന്നു എൻ്റെ ചിന്ത. എന്തുകൊണ്ടാണ് തനിക്കൊരു ക്രിസ്മസ് കാർഡയയ്ക്കാൻ ഡയാന ആവശ്യപ്പെട്ടത്? എങ്ങോട്ടേക്കാണ് അത് അയയ്‌ക്കേണ്ടത്? എൻ്റെ ചിന്തകളെല്ലാം ഈശോയ്ക്ക് സമർപ്പിച്ച് ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. എന്നാൽ, ഈശോ ഒരു മറുപടിയും തന്നില്ല.  മൂന്നാം ദിവസം പ്രഭാതത്തിൽ ഞാൻ ബലിയർപ്പണത്തിനായി  പോയി.  കുർബാനസമയത്തും ഇക്കാര്യം എൻ്റെ ചിന്തയിൽനിന്നു വിട്ടുപോയില്ല.  

"എന്തുകൊണ്ടായിരിക്കാം ഡയാന അങ്ങനെ പറഞ്ഞത്? എന്താണിതിൻ്റെയൊക്കെ അർത്ഥം ?"

ഒരു ഉത്തരവും കിട്ടിയില്ല.

ക്രിസ്മസ് സമീപിച്ചുകൊണ്ടിരുന്നു. ഞാൻ ക്രിസ്മസ് കാർഡുകൾ അയയ്‌ക്കുന്നത്‌ തുടർന്നു.

ഒരു രാത്രിയിൽ പ്രാർത്ഥനയ്ക്കു ശേഷം  വളരെ വൈകി ഞാൻ കിടക്കാനൊരുങ്ങുമ്പോൾ  ഈശോയുടെ മനോഹരമായ തിരുഹൃദയ രൂപത്തിലേക്കുനോക്കി അന്നത്തെ ദിവസത്തിനു നന്ദി പറഞ്ഞു.  പെട്ടെന്ന് എനിക്കു പിടികിട്ടി, ഡയാന എന്നോട് എന്താണ് ആവശ്യപ്പെട്ടതെന്ന്..

ഞാൻ ഉച്ചത്തിൽ എന്നോടുതന്നെ പറഞ്ഞു; എന്തൊരു മണ്ടിയാണു ഞാൻ!

ഈശോയോടായി ഞാൻ പറഞ്ഞു: "ക്രിസ്മസ് കാർഡ് എങ്ങോട്ടാണ് അയയ്‌ക്കേണ്ടതെന്ന് എനിക്കു മനസ്സിലായി.. കർത്താവേ, ഡയാനാ രാജകുമാരിക്കല്ല, ഞാനത് അവിടുത്തേക്കാണ് അയയ്ക്കാൻ പോകുന്നത്...

ഇതാണെൻ്റെ അപേക്ഷ:

എൻ്റെ സ്നേഹമുള്ള ഈശോയേ,  എൻ്റെ പേരിലും ഡയാനാ രാജകുമാരിയുടെ പേരിലും ഞാനവിടുത്തോട് അപേക്ഷിക്കുന്നു; ഈ ക്രിസ്മസ്സിന് സ്വർഗ്ഗത്തിലെത്താനുള്ള കൃപ അവൾക്കു നൽകണമേ.. നന്ദി ഈശോയെ.."

പ്രാർത്ഥന കഴിഞ്ഞപ്പോൾ എനിക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു.  ഇത് മനസ്സിലാക്കാൻ ഇത്രയും സമയം എടുത്ത ഞാൻ എന്തൊരു മണ്ടിയാണ്? എന്തായാലും പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു. 

അവസാനം ഞാൻ കിടക്കാനൊരുങ്ങി.  സുഖമായൊരുറക്കം  പ്രതീക്ഷിച്ചാണ് ഞാൻ കിടന്നത്. പക്ഷേ, അതല്ല സംഭവിച്ചത്.  ഡയാനയ്ക്കുവേണ്ടിയുള്ള എൻ്റെ പ്രാർത്ഥന സമർപ്പിച്ച് അരമണിക്കൂറിനകം എനിക്ക് ശരീരത്തിൽ അസ്വസ്ഥതകളനുഭവപ്പെടാൻ തുടങ്ങി. കടുത്ത പനിയും ശരീരനൊമ്പരവും മൂലം ഞാൻ വലഞ്ഞു. മരിക്കാൻ പോകുന്നതുപോലെ എനിക്ക് തോന്നി.  എൻ്റെ മകനെപ്പോലും  ഒന്നുവിളിക്കാൻ പറ്റാതെ മരിക്കേണ്ടി വരുമല്ലോ എന്നു  ഞാൻ ചിന്തിച്ചു. ഈശോയെയും മാതാവിനെയും മാറി മാറി വിളിച്ച് ഞാൻ പ്രാർത്ഥനയോടെ കിടന്നു. ആരും എൻ്റെ സഹായത്തിനു വന്നില്ല. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ പെട്ടെന്ന് ഈശോ പ്രത്യക്ഷനായി. മൃദുവായ ഒരു പുഞ്ചിരിയോടെ അവിടുന്ന് പറഞ്ഞു:  വാലൻറ്റീനാ,  നീ ഇത്രമാത്രം സഹിക്കേണ്ടി വരുന്നതിൽ എനിക്കു ദുഃഖമുണ്ട്.  എന്നാൽ, നീ മരിക്കുകയില്ല.  നീ അപേക്ഷിച്ച കൃപ ലഭിക്കുന്നതിന് നീ സഹിക്കേണ്ടതുണ്ട്."

അവിടുന്ന് വീണ്ടും പറഞ്ഞു: "നന്നായി സഹിക്കുക! സന്മനസ്സോടെ സഹിക്കുക!"

ഇതു പറഞ്ഞിട്ട് അവിടുന്ന് അപ്രത്യക്ഷനായി !

രാത്രി മുഴുവൻ എൻ്റെ വേദനകളും സഹനവും  തുടർന്നു.   രാവിലെ ഏഴുമണിയായപ്പോൾ ഈശോ വീണ്ടും വന്നു. അവിടുത്തെ  പരിശുദ്ധമായ കരങ്ങൾ  എൻ്റെ ശിരസ്സിൽ വച്ചു. തൽക്ഷണം എൻ്റെ വേദനയും അസ്വസ്ഥതകളും മാറി! എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു: "എൻ്റെ കുഞ്ഞേ, ഈ സഹനങ്ങളെ പ്രതി ഞാൻ നിനക്കു നന്ദി പറയുന്നു. ഇനി ശാന്തമായി അൽപ്പം  വിശ്രമിക്കൂ.."

ഇതിനായിട്ടാണ് ഡയാനാ രാജകുമാരി എൻ്റെയരികിൽ വന്നതെന്ന് എനിക്കു മനസ്സിലായി. 

പൂജ്യരാജാക്കന്മാരുടെ തിരുനാളിനുശേഷം, മാലാഖ എൻ്റെയടുത്ത് വന്നുപറഞ്ഞു: "വരൂ, നീ പ്രാർത്ഥനയാൽ സഹായിച്ച ഒരാളിനെ ഞാൻ കാണിച്ചുതരാം.."

പെട്ടെന്നുതന്നെ ഞങ്ങൾ മനോഹരമായ ഒരുദ്യാനത്തിലെത്തി.  മാലാഖ പറഞ്ഞു: " ഇതാണ് ഡയാനാ രാജകുമാരിയുടെ അന്ത്യവിശ്രമസ്ഥലം.  അവളിപ്പോൾ സ്വർഗത്തിലാണ്.."

          എനിക്ക് അത്യധികമായ സന്തോഷം അനുഭവപ്പെട്ടു.  എൻ്റെ ചെറിയൊരു സഹായവും  സഹനവും  കൊണ്ട് അവളെ സഹായിക്കാൻ  അനുവദിച്ചതിന് ദൈവത്തിനു ഞാൻ നന്ദി പറഞ്ഞു.

എന്നെങ്കിലും അവളുടെ പുത്രന്മാരെ കാണാനിടവരികയാണെങ്കിൽ ഈ അനുഭവം അവരോടു  പറയുവാൻ ഞാനാഗ്രഹിക്കുന്നു.  അവർക്കിത് സന്തോഷകരമാകുമെന്നും ഞാൻ പ്രത്യാശിക്കുന്നു.  

അവളുടെ മരണത്തിൻ്റെ ഇരുപതാം വാർഷികത്തിൽ  ഇത് പരസ്യമാക്കാൻ ആഴമായ ഒരു ദൈവികപ്രേരണ   ലഭിച്ചതിനാലാണ് ഇത് എഴുതിയത്.

ഈശോ  പറഞ്ഞു:  "നിൻ്റെ അനുഭവങ്ങൾ നീ പങ്കുവെച്ചത്  എന്തുകൊണ്ടും നന്നായി. ഇത് അനേകരെ സ്വാധീനിക്കുകയും സ്പർശിക്കുകയും ചെയ്യും. മരണമെന്നത് ആരുടേയും  അവസാനമല്ലെന്നും പുതിയൊരു ജീവിതത്തിൻ്റെ ആരംഭമാണെന്നും അവർ മനസ്സിലാക്കും."

ഡയാനാ രാജകുമാരി ഒരിക്കൽക്കൂടി എനിക്ക് പ്രത്യക്ഷയായി. ഇപ്രാവശ്യം ഒരു മാലാഖയും അവളോടൊപ്പമുണ്ടായിരുന്നു!  വളരെ സന്തോഷവതിയായി അവൾ പറഞ്ഞു: "വാലൻറ്റീനാ,  നീ എനിക്കു ചെയ്ത എല്ലാ സഹായങ്ങൾക്കും ഞാൻ നന്ദി പറയുന്നു."

ധവളവസ്ത്രത്തിൽ അവൾ അതിമനോഹരിയായിരുന്നു!! 

(1997 ഓഗസ്റ്റ് 31 വെളുപ്പിന് 4 മണിക്ക്  ഡയാനാ രാജകുമാരി  പാരീസിൽവെച്ചുണ്ടായ  ഒരു കാറപകടത്തിൽ മരണമടഞ്ഞു. )


എൻ്റെ വിമലഹൃദയത്തിൻ്റെ വിജയം

പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം 

 

         അപഥസഞ്ചാരികളായ എൻ്റെ അനേകം മക്കൾക്ക് ഞാൻ കാരുണ്യവും രക്ഷയും നൽകും. സാത്താനും അവൻ്റെ അനുയായികൾക്കും ഉഗ്രവും നിർണായകവുമായ ശിക്ഷാവിധി  ഞാൻ വരുത്തും. 

സാത്താൻ ലോകത്തിൻ്റെ അധിപനായി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും താൻ വിജയിയായിയെന്ന് ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്ന നിമിഷത്തിൽ, ഇരയെ അവൻ്റെ കൈകളിൽനിന്ന് കവർച്ചദ്രവ്യത്തെയെന്നപോലെ ഞാൻ തട്ടിയെടുക്കും. ജാലവിദ്യയാലെന്നപോലെ തൻ്റെ കരങ്ങൾ ശൂന്യമായിപ്പോയെന്നും ഒടുവിൽ വിജയം എൻ്റെ പുത്രൻ്റെയും എൻ്റെതുമാണെന്നും അവൻ കാണും. ഇതായിരിക്കും ലോകത്തിൽ എൻ്റെ വിമലഹൃദയത്തിൻ്റെ വിജയം. 

മനുഷ്യപുത്രൻ്റെ ആഗമനം

 ഈശോയുടെ രണ്ടാം വരവിനെക്കുറിച്ച് വിശുദ്ധഗ്രന്ഥം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:

ഏശയ്യാ 66:18 - "ഞാൻ എല്ലാ ജനതകളെയും വിവിധ ഭാഷകൾ സംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടുന്ന സമയം വരുന്നു.അവർ വന്ന് എൻ്റെ മഹത്വം ദർശിക്കും." 

മത്തായി 24 :27 - "കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ്റെ ആഗമനം." 

വെളിപാട് 22:12 - ഇതാ, ഞാൻ വേഗം വരുന്നു. എൻ്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തം പ്രവൃത്തികൾക്കനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത്.

ആധുനിക കാലദർശകരിലൂടെ ഈശോ വീണ്ടും വെളിപ്പെടുത്തുന്നു:

"ഞാൻ മഹത്വത്തോടെ വരുന്നു; ആകാശം തുറക്കപ്പെടുകയും എന്നെകാണാൻ ഇഷ്ടപ്പെടാതിരുന്നവരുൾപ്പെടെ സകലരും  എന്നെക്കാണുകയും ചെയ്യും.  എൻ്റെ സർവശക്തമായ സാന്നിദ്ധ്യത്തിൽ നിന്ന് മറഞ്ഞിരിക്കാൻ ആർക്കും കഴിയുകയില്ല. ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തുമ്പോൾ എൻ്റെ മഹത്വത്തിൻ്റെ പ്രഭയിൽ സൂര്യൻ പോലും നിഷ്പ്രഭനായിപ്പോകും. എൻ്റെ തിരിച്ചുവരവ് വിളംബരം ചെയ്തുകൊണ്ട് ഭൂമി അതിശക്തമായി കുലുങ്ങും."


Monday, August 16, 2021

പുതിയ ജെറുസലേം

 (പരിശുദ്ധ 'അമ്മ ഫാ.സ്‌റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം) 



                  "ഒരു തള്ളപ്പക്ഷി ചിറകിൻകീഴിൽ തൻ്റെ കുഞ്ഞുങ്ങളെ സൂക്ഷിക്കുന്നതുപോലെ എത്ര പ്രാവശ്യം നിൻ്റെ  മക്കളെ സംരക്ഷിക്കുന്നതിന് ഞാൻ ആഗ്രഹിച്ചു! എന്നാൽ എന്നെ നീ തിരസ്കരിച്ചു. നിൻ്റെ സമാധാനത്തിൻ്റെതായ ദിവസങ്ങൾ നീ  അറിഞ്ഞിരുന്നെങ്കിൽ!"

   എൻ്റെ മകൻ യേശുവിൻ്റെ വിലാപസ്വരം ഞാൻ വീണ്ടും കേൾക്കുന്നു. നിങ്ങളുടെ അമ്മയായ ഞാനും എൻ്റെ മാതൃസ്നേഹത്തിന്റെ  ചിറകിൻകീഴിൽ അഭയം തേടുന്നതിന് എത്ര പ്രാവശ്യം നിങ്ങളെ വിളിച്ചിട്ടുണ്ട്? ഇപ്പോൾ ക്ലേശങ്ങളുടെ ദിവസങ്ങൾ വന്നു കഴിഞ്ഞു. 

എൻ്റെ അഭ്യർത്ഥനകൾ സ്വീകരിക്കപ്പെട്ടില്ല. എൻ്റെ അസാധാരണമായ ഇടപെടലുകളെ അവർ വിശ്വസിച്ചില്ല. 

ജറുസലേമിൽ എല്ലാ പ്രവാചകന്മാരേയും മരണത്തിനു വിധേയരാക്കിയതുപോലെ, വാഗ്ദാനം ചെയ്യപ്പെട്ട മിശിഹായായ അവിടുന്ന് ത്യജിക്കപ്പെട്ട്, അപമാനിക്കപ്പെട്ട് മരണത്തിനു വിധിക്കപ്പെട്ടു. അതുപോലെ, പുതിയ ഇസ്രായേലായ സഭയും ഈ അവസാനനാളുകളുടെ പ്രവാചകിയായ എൻ്റെ രക്ഷാകരപ്രവൃത്തിയെപ്പറ്റി പലപ്പോഴും മൗനം പാലിച്ചും  അതിനെ തിരസ്‌കരിച്ചും വിഘാതപ്പെടുത്തുന്നു.

പലവിധത്തിലും ഞാൻ സംസാരിച്ചു. എന്നാൽ, എൻ്റെ വാക്കുകൾ ശ്രവിക്കപ്പെട്ടില്ല. പലപ്രകാരത്തിലും ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി. എന്നാൽ, ഞാൻ നൽകിയ അടയാളങ്ങൾ ആരും വിശ്വസിച്ചില്ല. എൻ്റെ പ്രത്യക്ഷപ്പെടലുകളെപ്പറ്റി അവർ വാദപ്രതിവാദം നടത്തി. ഓ, പുതിയ ജറുസലേമേ, യേശുവിൻ്റെ സഭയേ,  ദൈവത്തിൻ്റെ പുതിയ ഇസ്രായേലേ, തള്ളപ്പക്ഷി കുഞ്ഞുങ്ങളെ തൻ്റെ ചിറകിൻകീഴിൽ ശേഖരിക്കുന്നതുപോലെ നിങ്ങളെ ശേഖരിക്കാൻ ഞാൻ എത്രമാത്രം ആഗ്രഹിച്ചു!! എൻ്റെ സമാധാനത്തിൻ്റെ ദിവസങ്ങൾ നിങ്ങൾ അറിഞ്ഞില്ല. 

എന്നാൽ, ഇപ്പോൾ  വലിയ ക്ലേശങ്ങൾ നിൻ്റെമേൽ വരും. ഒരു കൊടുംകാറ്റിൻ്റെയും ചുഴലിക്കാറ്റിൻ്റെയും ആഘാതം നിൻ്റെമേൽ പതിക്കും. മനുഷ്യൻ്റെ അഹങ്കാരം നിന്നിൽ നിർമ്മിച്ച മഹൽക്കാര്യങ്ങളിൽ കല്ലിന്മേൽ കല്ല് അവശേഷിക്കുകയില്ല. 

ഓ, പുതിയ ജറുസലേമേ, മാനസാന്തരത്തിനും ആന്തരിക ശുദ്ധീകരണത്തിനുമായി ഇന്ന് ഞാൻ നൽകുന്ന ക്ഷണം സ്വീകരിക്കുക. അങ്ങനെ, നീതിയുടേയും വിശുദ്ധിയുടേയും പുതുയുഗം നിന്നിൽ  പ്രശോഭിക്കും. നിൻ്റെ പ്രകാശം ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും വ്യാപിക്കും. സ്നേഹത്തിന്റെയും സമാധാനത്തിൻ്റെയും മഹത്വപൂർണ്ണമായ  ഭരണം എൻ്റെ മകനായ യേശു നിങ്ങളുടെയിടയിൽ സംസ്ഥാപിക്കും.

സഭയ്ക്കുള്ളിലെ ഭിന്നിപ്പ്

  (പരിശുദ്ധ അമ്മയുടെ സന്ദേശം)



         കുഞ്ഞുമക്കളേ, സഭയ്ക്കുവേണ്ടി പ്രാർഥിക്കുവിൻ; സഭയ്ക്കുള്ളിലെ ആത്മീയമായ ഭിന്നിപ്പ്  രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ വിശ്വാസം പരിത്യജിക്കുന്ന കാലം വളരെ അടുത്തെത്തിയിരിക്കുന്നു.  മനുഷ്യകുലത്തിൻ്റെ മഹാഭൂരിപക്ഷവും ദൈവത്തിൽനിന്ന് അകന്നാണ് ജീവിക്കുന്നത്. അനേകം മക്കൾ സഭയെയും എൻ്റെ തിരുക്കുമാരനെയും തള്ളിപ്പറഞ്ഞ് മാമോദീസാ പോലും സ്വീകരിക്കാതെ മതത്യാഗികളായി ജീവിക്കുന്നു.  ദൈവാത്മാവിനെ അവരിൽനിന്ന്  അകറ്റിക്കളയുന്ന  അശുദ്ധിയിൽ ജീവിക്കുന്ന ഈ പാവപ്പെട്ട മക്കളെ കാണുമ്പോൾ മനുഷ്യകുലത്തിൻ്റെ അമ്മയായ ഞാൻ എന്തുമാത്രം വേദനിക്കുന്നു! ജ്ഞാനസ്നാനത്തെയും  സഭയെയും ദൈവത്തെയും തള്ളിപ്പറയുന്നതുവഴി  നിങ്ങൾ സാത്താൻ്റെ അടിമത്തത്തിന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. 
അതിനാൽ മക്കളേ, സഭയ്ക്കുവേണ്ടിപ്രാർഥിക്കുവിൻ. സഭയുടെ അടിത്തറയെ പിടിച്ചുകുലുക്കുവാൻ പോരുന്ന ഒരു ഭിന്നിപ്പ് സഭയിലുണ്ടാകാൻ പോകുന്നു. എന്നാൽ, സഭ തകരുവാൻ സ്വർഗം  അനുവദിക്കുകയില്ല. സഭയുടെ സംരക്ഷകനായ വി.മിഖായേലിനോടും സ്വർഗീയ ദൂതഗണങ്ങളോടും ഭൂമിയിലെ എൻ്റെ മരിയൻ സൈന്യത്തോടുമൊത്ത് നിങ്ങളുടെ സ്വർഗീയ മാതാവ് അതിനെ താങ്ങും.  പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽനിന്ന് ഞങ്ങൾ സഭയെ സംരക്ഷിക്കും.

ഭൂമിയിലെ എൻ്റെ മരിയൻ സൈന്യത്തിലെ അംഗങ്ങളേ, ഈ യുദ്ധത്തിനായി നിങ്ങൾ ഒരുങ്ങുവിൻ;  വിശ്വസ്തരായ സൈനികരെപ്പോലെ ജാഗ്രതയുള്ളവരായിരിക്കുവിൻ. 
ആത്മീയ പോരാട്ടം തുടങ്ങുകയായി. പരിശുദ്ധ ജപമാല കൈകളിലേന്തി പ്രാർത്ഥനയിൽ ഒരുമിക്കുവിൻ. വി.മിഖായേലിനോടും സ്വർഗീയ സൈന്യത്തോടുമൊപ്പം നമുക്ക് പോരാട്ടകാഹളം മുഴക്കം; ദൈവത്തെപ്പോലെ ആരുണ്ട് !!!
ദൈവത്തെപ്പോലെ ആരുമില്ല !!!


Sunday, August 15, 2021

സ്വാതന്ത്ര്യദിനാശംസകൾ



സ്വാതന്ത്ര്യദിനാശംസകൾ 











ആഹ്ളാദത്തിൻ്റെ തിരുനാൾ

 ഇന്ന് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ  സ്വർഗാരോപണത്തിരുനാൾ 


       ( പരിശുദ്ധ അമ്മ 1994 ആഗസ്റ് 15 ന്  ഫാ.സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശം )                                     

                                               സ്വർഗ്ഗത്തിൽ ഉത്സവമാണ്.  

 
                                                                      "ഇന്ന് സ്വർഗ്ഗത്തിലെ മാലാഖമാരും പുണ്യവാന്മാരും ആഹ്ളാദിക്കുന്നു. ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെടുന്നവർ  സന്തോഷിക്കുന്നു.  ഭൂമിയിലെ സഭ, എന്നെ ആശ്വാസത്തിൻ്റെയും ഗാഢമായ പ്രതീക്ഷയുടെയും അടയാളമായി കണ്ടുകൊണ്ട് ആഹ്ളാദിക്കുന്നു.   രോഗികളായ, ദരിദ്രരായ, ക്ഷതമേറ്റവരായ, നിരാശരായ എൻ്റെ മക്കളും ആഹ്ളാദിക്കുന്നു.
                          ഇന്ന് നിങ്ങളുടെ ആഹ്ളാദത്തിൻ്റെ ഉത്സവമാണ്. എൻ്റെ മക്കൾ ഈ അന്ത്യവിനാഴികകളിൽ, എല്ലാറ്റിനുമുപരിയായി ദുരന്തങ്ങൾക്കിരയാകുന്നവരായ നിങ്ങൾ ആഹ്ളാദിക്കണം. നിങ്ങളുടെ ഹൃദയങ്ങൾ പ്രത്യാശയ്ക്കായി ഒരുക്കണം. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, അവളുടെ അന്തിമവിജയം വരിക്കുവാനുള്ള സമയമെത്തിയിരിക്കുന്നു. അവളുടെ വിമലഹൃദയം ലോകത്തിൽ വിജയത്തിൻ്റെ വെള്ളിക്കൊടി നാട്ടും."

Thursday, August 12, 2021

മരണത്തിൻ്റെ മരണം

 ഈശോ പറയുന്നു:   

         "സമയത്തിൻ്റെ  പൂർത്തിയിൽ, ഭൂമിയിലെ മനുഷ്യവാസം  അവസാനിക്കുകയും സ്വർഗത്തിലോ നരകത്തിലോ   മാത്രമായി അത് തുടരുകയും ചെയ്യുമ്പോൾ, ഈ പ്രപഞ്ചം  സൃഷ്ടിയുടെ ആരംഭത്തിൽ എങ്ങിനെയായിരുന്നോ അതുപോലെ  വീണ്ടും ആയിത്തീരും.  പിന്നീട്, ഞാൻ അന്ത്യവിധി നടത്തിക്കഴിയുമ്പോൾ പ്രപഞ്ചം പൂർണമായി നശിപ്പിക്കപ്പെടും. 

അനേകർ ചിന്തിക്കുന്നത് ലോകാവസാനത്തോടൊപ്പം തന്നെ അന്ത്യവിധിയും ഉണ്ടാകുമെന്നാണ്.  എന്നാൽ, എൻ്റെ മകളേ, അങ്ങനെയല്ല;  കാരണം, ദൈവം നല്ലവനും നീതിമാനുമാണ്.

അവസാന മണിക്കൂറിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കുകയില്ല;  അതേസമയം, എല്ലാവരും നരകത്തിനർഹരുമായിരിക്കില്ല.  സ്വർഗത്തിലെത്താനുള്ളവരിൽ ചിലർക്ക് ചില കടങ്ങൾ വീട്ടാനുണ്ടായിരിക്കും.  അങ്ങനെയുള്ളവരുടെ പരിഹാരസമയം ഞാൻ ഇളച്ചുകൊടുക്കുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഞാൻ അനീതിയായിരിക്കും  ചെയ്യുന്നത്. പ്രത്യേകിച്ചും, അവർ മരിച്ച അതേ അവസ്ഥയിൽ, അവർക്കുമുമ്പേ  മരണപ്പെട്ടവരോട്. 

 അതിനാൽ, ഭൂമിയിലെ അവസാന മണിക്കൂറിൽ ജീവിച്ചിരിക്കുന്നവരും അവസാന മണിക്കൂറിൽ മരണം വരിക്കുന്നവരുമായവരിൽ, സ്വർഗത്തിന് അർഹരായവരെങ്കിലും ശുദ്ധീകരണം ആവശ്യമുള്ളവർ, ശുദ്ധീകരണാഗ്നിയിൽക്കൂടി കടന്നു പോകേണ്ടതായി വരും.

ഭൂമിയുടെ മരണം സംഭവിച്ചു കഴിയുമ്പോൾ  പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ക്രമേണ നശിക്കും. 

മരണം - ഭൂമിയിലെ എൻ്റെ അവസാന ഭൃത്യൻ - തൻ്റെ അവസാന ജോലിയും പൂർത്തീകരിച്ചു കഴിയുമ്പോൾ , മരണവും ഇല്ലാതാകും. പിന്നെ നിത്യജീവൻ മാത്രം;  ഒന്നുകിൽ ദൈവത്തോടൊത്ത്  നിത്യാനന്ദം, അല്ലെങ്കിൽ സാത്താനോടൊത്ത്  നിത്യപീഢ."

(from "The End Times" by maria valtorta)

Wednesday, August 11, 2021

വ്യാഘ്രസമാനമായ മൃഗം

   (പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

"കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു."  (വെളിപാട് 13:1)



                   "കർത്താവ്,  അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ  ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു.

ഞാനല്ലാതെ     മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന കൽപ്പനയ്‌ക്കെതിരെ, അവർ ക്ഷുദ്ര വിഗ്രഹങ്ങളെ പടുത്തുയർത്തുകയും നിരവധിയാളുകൾ സാഷ്ടാംഗം വീണ് അവയെ ആരാധിക്കുവാനിടയാക്കുകയും ചെയ്യുന്നു. 

നിൻ്റെ കർത്താവിൻ്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന കല്പനയ്ക്കു വിപരീതമായി, ദൈവത്തെയും അവിടുത്തെ അഭിഷിക്തനായ ക്രിസ്തുവിനെയും ദൂഷണം പറഞ്ഞുകൊണ്ട് പലതരത്തിലുള്ള കുടിലമാർഗ്ഗങ്ങളിൽക്കൂടി ദൈവനാമത്തെ അവിശുദ്ധമായ രീതിയിൽ ഒരു പരസ്യവില്പനച്ചരക്കായി തരം താഴ്ത്തുകയും അവിടുത്തെ ജീവിതത്തെയും ദിവ്യവ്യക്തിത്വത്തെയും പരാമർശിച്ചുള്ള ദൈവദൂഷണപരമായ ചലച്ചിത്രങ്ങൾ നിർമിക്കുകയും ചെയ്യുന്നു. 

സാബത്തു ദിവസം പരിശുദ്ധമായി ആചരിക്കണം എന്ന നിയമത്തിനു പകരം, അവർ ഞായറാഴ്ചയെ വാരാന്ത്യദിനമാക്കി കായിക വിനോദങ്ങൾക്കും മത്സരങ്ങൾക്കും മറ്റുമായി മാറ്റിവെച്ചിരിക്കുന്നു. 

മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്ന കല്പനയ്ക്കു പകരം, ഒരു പുതിയ രീതിയിലുള്ള കുടുംബ സഹവാസവും സ്വവർഗഭോഗികളുടെ സഹവർത്തിത്വവും അവർ പ്രോത്സാഹിപ്പിക്കുന്നു.

അശുദ്ധ പ്രവൃത്തികൾ ചെയ്യരുതെന്ന കല്പനയ്‌ക്കെതിരായി എല്ലാത്തരത്തിലുള്ള അശുദ്ധിയേയും പ്രകൃതിവിരുദ്ധപ്രവൃത്തികളെയും ന്യായീകരിക്കുകയും അവയെ പ്രകീർത്തിക്കുകയും പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

കൊല്ലരുതെന്ന ദൈവപ്രമാണത്തിനു വിരുദ്ധമായ ഭ്രൂണഹത്യയെ എല്ലായിടത്തും നിയമവിധേയമാക്കുകയും  ദയാവധം സർവത്ര സ്വീകാര്യമാക്കിത്തീർക്കുകയും ചെയ്യുന്നു. മനുഷ്യജീവനു കല്പിച്ചിരിക്കുന്നു മൂല്യം തന്നെ തിരോഭവിച്ചു കഴിഞ്ഞു.

മോഷ്ടിക്കരുതെന്ന കല്പന വളച്ചൊടിച്ച്, മോഷണം, കവർച്ച, ബലപ്രയോഗം, പിടിച്ചുപറി  തുടങ്ങിയവ ദൈനംദിനം വമ്പിച്ച തോതിൽ പെരുകിക്കൊണ്ടിരിക്കുന്നു.

  കള്ളസാക്ഷി പറയരുതെന്ന കല്പനയ്‌ക്കെതിരെ വഞ്ചനയുടെ നിയമവും അസത്യഭാഷണവും ഇരട്ടത്താപ്പുനയവും കൂടുതൽ കൂടുതൽ പ്രചരിപ്പിക്കപ്പെടുകയാണ്.

അന്യൻ്റെ വസ്തുക്കളെയും ഭാര്യയേയും മോഹിക്കരുതെന്ന പ്രമാണം സംബന്ധിച്ചാണെങ്കിൽ, മനഃസാക്ഷിയുടെ ആഴങ്ങളെത്തന്നെ ദുഷിപ്പിച്ച് മനുഷ്യമനസ്സിനെയും ഹൃദയത്തെയും മരവിപ്പിക്കാനായി അത് അത്യദ്ധ്വാനം നടത്തുന്നു."

വ്യാഘ്ര തുല്യമായ മൃഗം (വെളിപാട് 13:1)

(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.  (വെളിപാട് 13:1)



"സൂര്യനെ ഉടയാടയായി ധരിച്ച സ്ത്രീയുടെ മക്കളും ചുവന്ന സർപ്പത്തിൻ്റെ അനുയായികളും  തമ്മിലുള്ള ഘോരയുദ്ധത്തിൽ, എൻ്റെ വിമലഹൃദയമാണ് സുനിശ്ചിതമായ എൻ്റെ വിജയത്തിന്റെ അടയാളമായി കാണപ്പെടുന്നത്. 

ഈ ഭയാനകമായ പോരാട്ടത്തിൽ ചുവന്ന സർപ്പത്തെ സഹായിക്കാൻ വ്യാഘ്ര തുല്യമായ ഒരു മൃഗം കടലിൽനിന്ന് പൊങ്ങിവന്നു.
                            ചുവന്ന സർപ്പം മാർക്സിസ്റ് കമ്മ്യൂണിസമാണെങ്കിൽ,  ഈ കറുത്ത മൃഗമാകട്ടെ, ഫ്രീമേസൺ സംഘടനയാകുന്നു.
                      സർപ്പം അതിൻ്റെ ശക്തിയുടെ വൻബലം പ്രകടമാക്കുമ്പോൾ കറുത്ത മൃഗം നിഴലിൻ്റെ മറവിൽ നിഗൂഢമായി കഴിഞ്ഞുകൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും മുന്നേറുന്നു. അതിന് കരടി നഖങ്ങളും സിംഹത്തിൻ്റെ വായയുമാണ് ഉള്ളത്. കാരണം അത്, എല്ലായിടത്തും വക്രബുദ്ധി ഉപയോഗിച്ച് സാമൂഹ്യസമ്പർക്ക  മാധ്യമങ്ങൾ വഴിയാണ് പ്രചാരണ വേല നടത്തുന്നത്. ഏഴു തലകൾ സൂചിപ്പിക്കുന്നത് ഫ്രീമേസൺ സംഘടനയുടെ വിവിധ ഘടകങ്ങളെയാണ്. അവ എല്ലായിടത്തും ദുരൂഹമായ വിധത്തിൽ അപകടകാരികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 
                                      ഈ കറുത്ത മൃഗത്തിന് പത്തുകൊമ്പുകളും കൊമ്പുകളുടെ അഗ്രഭാഗത്ത് പത്തു കിരീടങ്ങളുമുണ്ട്. ഈ അടയാളങ്ങൾ അധികാരവും രാജകീയ ശക്തിയും പ്രദ്യോദിപ്പിക്കുന്നു. മേസൺ സംഘം ഈ പത്തുകൊമ്പുകൾ വഴിയാണ് ലോകമാസകലം ഭരണം നടത്തുന്നത്. കൊമ്പ് എന്ന പദം, വിശുദ്ധഗ്രന്ഥത്തിലെ പ്രയോഗപ്രകാരം, വികാസത്തിൻ്റെയും സ്വന്തം സ്വരം ശ്രവിക്കപ്പെടാനുള്ള നല്ലൊരു ഉപാധിയുടെയും ശക്തിമത്തായ ഒരു മാധ്യമത്തിൻ്റെയും  പ്രതീകമാണ്. 
                 കർത്താവ്,  അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ  ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു."

Sunday, August 8, 2021

തിരുരക്തത്തിൻ്റെ ശക്തി

                                                                                    


   
                                                                                                                     

      വിശുദ്ധ കുർബാനയ്ക്കിടെ, കുർബാന സ്വീകരണത്തിനു ശേഷം ഈശോ തൻ്റെ തിരുരക്തത്തിൻ്റെ  ശക്തിയെക്കുറിച്ചു സംസാരിച്ചു. "ലോകത്തിൻ്റെ രക്തദാതാവ് ഞാനാണ്. എൻ്റെ രക്തമാണ് നിന്നെ ലഹരിയിലാഴ്ത്തുന്നത്. നിൻ്റെ മനസ്സിന് ഇതു ഗ്രഹിക്കാനാകുമോ?ബുദ്ധിമുട്ടാണ്. ഞാൻ മാത്രമേയുള്ളൂ ഈ ലോകത്തിൻ്റെ  രക്തദാതാവായി; ഇതേക്കുറിച്ചു ധ്യാനിക്കുക. എൻ്റെ അളവില്ലാത്ത സ്നേഹത്തെക്കുറിച്ചു മനസ്സിലാക്കുക. നിൻ്റെ മുടന്തൻ ആത്മാവിനെ ചൂടു പിടിപ്പിക്കുന്നത് എൻ്റെ വിലയേറിയ തിരുരക്തമാണ്. എൻ്റെ രക്തം ഭൂമിയിലെ സകല ആത്മാക്കളുടെ മേലും കോരിയൊഴിക്കാൻ ഞാനാഗ്രഹിക്കുന്നു. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒന്നുമാത്രം; എല്ലാവരെയും എൻ്റെ കരങ്ങളിൽ മുഴുവനായി സമർപ്പിക്കുക. നിങ്ങളുടെ ആത്മാവിലെ ജോലി ചെയ്യാൻ എന്നെ അനുവദിക്കുക. നിങ്ങൾ എൻ്റെ ദൈവികജീവിതം പങ്കു വയ്ക്കാൻ ആഗ്രഹിക്കുക. അപ്പോൾ എനിക്ക്  ആഹ്ളാദിക്കാനാവും.നിങ്ങളിൽ, നിങ്ങളോടുകൂടി വളരാനും കഴിയും."                                                                                                                                                                                                                                                                                                               

Wednesday, July 28, 2021

വി.മത്തായി 24 :1 -3 - വിശദീകരണം

 വി.മത്തായി 24 :1 -3 (from the sermon of Fr.Michael Rodriges)

         
                         "യേശു ദേവാലയം വിട്ടുപോകുമ്പോൾ ദേവാലയത്തിൻ്റെ   പണികൾ അവനു കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരോടു പറഞ്ഞു: നിങ്ങൾ ഇതെല്ലാം കാണുന്നല്ലോ.  സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; ഇവിടെ കല്ലിന്മേൽ കല്ലു ശേഷിക്കാതെ എല്ലാം തകർക്കപ്പെടും."
(മത്തായി 24:1 -2 )    

   ഇതൊരു അടയാളമാണ്; കാരണം, ഈ പ്രവചനം നടത്തിയിരിക്കുന്നത് കർത്താവായ ഈശോ തന്നെയാണ്. ഇത് ജെറുസലേം ദേവാലയത്തെക്കുറിച്ചു മാത്രമുള്ള പ്രവചനമല്ല, അവിടുത്തെ ശരീരമായ തിരുസഭയെ കുറിച്ചുകൂടിയുള്ള പ്രവചനമാണ്.  ഈശോ കടന്നുപോയ അതേ വഴികളിലൂടെത്തന്നെ സഭയും കടന്നുപോകും. ഈശോ ക്രൂശിക്കപ്പെട്ടതുപോലെതന്നെ സഭയും ക്രൂശിക്കപ്പെടും.  നാമിപ്പോൾ സഭയുടെ ക്രൂശീകരണനാളിലേക്കു കടന്നിരിക്കുകയാണ്. സഭ ക്രൂശിക്കപ്പെടുകയും കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും. ലോകത്തിനു നൽകാൻ അവൾക്ക് ഒരു സന്ദേശവും ഉണ്ടാവുകയില്ല.  ലോകത്തിനു മുൻപിൽ അവൾക്ക് യാതൊരു വിലയും ഉണ്ടാവുകയില്ല. 

           കല്ലുകൾ സഭയുടെ പ്രബോധനങ്ങളെ പ്രതിനിധീകരിക്കുന്നു. യുഗാന്ത്യ കാലത്തിൽ സഭയുടെ പ്രബോധനങ്ങളാകുന്ന ഈ കല്ലുകൾ വലിച്ചെറിയപ്പെടും. സഭയുടെ ചരിത്രത്തിലാദ്യമായി ഈ പ്രബോധനങ്ങളാകെ ആക്രമിക്കപ്പെടും.  കൂദാശകൾ നശിപ്പിക്കപ്പെടും. കൂദാശകളിൽ ആളുകൾക്ക് വിശ്വാസമില്ലാതാകുന്ന ഒരു കാലം വരും. പ്രാർത്ഥിക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വാസികൾ ചിന്തിക്കുന്ന ഒരു കാലം വരും. ഇതാണ് ഒരടയാളം.

ആ അടയാളം ആരംഭിച്ചുകഴിഞ്ഞു.  തെറ്റായ പ്രബോധനങ്ങളുടെ ഒരു പ്രവാഹം തന്നെ നമ്മുടെ ചുറ്റും നമുക്കിപ്പോൾ കാണാൻ കഴിയും.  നമ്മുടെ സർവ്വകലാശാലകൾ, സെമിനാരികൾ, കുടുംബങ്ങൾ, എല്ലാംതന്നെ അവയുടെ പിടിയിലമർന്നിരിക്കുന്നു. ലോകമാധ്യമങ്ങളും എല്ലാ തലങ്ങളിലുമുള്ള വ്യാജ പ്രവാചകന്മാരും ചേർന്നാണ് ഈ വ്യാജ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത്.

മത്തായി 24:3 - "അവൻ ഒലിവു മലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവനെ സമീപിച്ചുപറഞ്ഞു; ഇതെല്ലാം എപ്പോൾ സംഭവിക്കുമെന്നും നിൻ്റെ ആഗമനത്തിനെയും യുഗാന്തത്തിൻ്റെയും  അടയാളമെന്താണെന്നും ഞങ്ങൾക്കു പറഞ്ഞു തരണമേ!"

ഈശോ ഒലിവുമലയിൽ ഇരിക്കുമ്പോഴാണ് ഇതു പറഞ്ഞത്. ശിഷ്യന്മാർ മൂന്നു ചോദ്യങ്ങളാണ് അവനോടു ചോദിച്ചത്.

1. ഇത് എപ്പോഴാണ് സംഭവിക്കുക?

2. നിൻ്റെ ആഗമനത്തിൻ്റെ അടയാളമെന്താണ്?

3. യുഗാന്തത്തിൻ്റെ  അടയാളമെന്താണ് ?

യേശുവിൻ്റെ ആഗമനത്തിൻ്റെ ഒന്നാമത്തെ അടയാളം,സമീപഭാവിയിൽ  സംഭവിക്കാനിരിക്കുന്ന  അവിടുത്തെ മഹത്വപൂർണ്ണമായ

                                          ഒരു വെളിപ്പെടുത്തലാണ്.

                     

                      വി.ഫൗസ്റ്റീന ഉൾപ്പെടെ സഭയിലെ പല വിശുദ്ധരിലൂടെയും ആധുനിക കാലത്തെ പല ദർശകരിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതും ഭൂമുഖത്തുള്ള സകല മനുഷ്യരും ഒരേസമയം ഒരുപോലെ ദർശിക്കുന്നതുമായ ഒരടയാളമായിരിക്കും അത്. 

The Great Warning അഥവാ മഹാ മുന്നറിയിപ്പ് എന്ന ഈ പ്രതിഭാസം ദൈവത്തിന്റെ കരുണയുടെ അവസാന പ്രവൃത്തിയായിരിക്കും 

 

Monday, July 26, 2021

വി.ജോവാക്കിമും വി.അന്നയും

  ഇന്ന് വി.ജോവാക്കിമിൻ്റെയും വി.അന്നയുടെയും തിരുനാൾ 


ദൈവമാതാവായ പരിശുദ്ധ  കന്യകാമറിയത്തിൻ്റെ മഹനീയരായ മാതാപിതാക്കളാണ് വി.ജോവാക്കിമും  വി.അന്നയും. 

തൻ്റെ മാതാമഹനെയും മാതാമഹിയെയും പറ്റി ഈശോ ഇപ്രകാരം പറയുന്നു:

"എനിക്ക് മാനുഷികമായി ലഭിച്ച ബന്ധുക്കളിൽ എൻ്റെ ജീവിതത്തോടു കൂടുതൽ ബന്ധപ്പെട്ടവർ ജ്ഞാനമുള്ളവരായിരുന്നു. യോവാക്കിം,അന്ന, ജോസഫ്, സക്കറിയാസ്, അവരെക്കാളും കൂടുതലായി എലിസബത്തും യോഹന്നാനും (സ്നാപകൻ)..

ഇവരെല്ലാം ശരിക്കും ജ്ഞാനികളായിരുന്നില്ലേ? ജ്ഞാനത്തിൻ്റെ വാസസ്ഥലം തന്നെയായിരുന്നു എൻ്റെ അമ്മയുടെ കാര്യം പറയേണ്ടതില്ലല്ലോ?

തങ്ങളുടെ ചെറുപ്പം മുതൽ മരണം വരെയും ദൈവത്തിനിഷ്ടപ്പെട്ട വിധം ജീവിക്കേണ്ടതെങ്ങനെയെന്ന് ജ്ഞാനം എൻ്റെ വല്യപ്പനും വല്യമ്മയ്ക്കും മനസ്സിലാക്കികൊടുത്തിരുന്നു. ഒരു കൂടാരം പ്രകൃതിശക്തികളിൽനിന്നു നമ്മെ സംരക്ഷിക്കുന്നതുപോലെ ജ്ഞാനം അവരെ പാപത്തിൻ്റെ അപകടത്തിൽനിന്നു സംരക്ഷിച്ചു. ജ്ഞാനമാകുന്ന വൃക്ഷത്തിൻ്റെ വേര് ദൈവഭയമാകുന്നു. ഈ വൃക്ഷം അതിൻ്റെ ശാഖകളെ നാലുവശത്തേക്കും വളർത്തി ശാന്തവും സമാധാനപൂർണ്ണവുമായ സ്നേഹത്തിൽ എത്തിക്കുന്നു. 

യോവാക്കിമും അന്നയും ഇപ്രകാരം ജ്ഞാനത്തെ സ്നേഹിച്ചവരാണ്. അവരുടെ പരീക്ഷണങ്ങളിൽ ജ്ഞാനം അവരോടുകൂടിയുണ്ടായിരുന്നു.

അവരുടെ വിശുദ്ധമായ ജീവിതം അർഹിച്ചിരുന്നതുപോലെ, അവരുടെ വിശുദ്ധി നിമിത്തം, ദൈവത്തിൻ്റെ  പ്രിയപ്പെട്ട കന്യകയുടെ രക്ഷകർത്താക്കളാകാൻ അവർ അർഹരായി. തങ്ങളുടെ ജീവിതാന്ത്യത്തിൽ ഒരു വലിയ സൂര്യൻ പ്രത്യക്ഷപ്പെട്ടപ്പോൾ മാത്രമേ തങ്ങൾക്കു ദൈവം നൽകിയ വലിയ അനുഗ്രഹം അവർ മനസ്സിലാക്കിയുള്ളൂ. 

(ദൈവമനുഷ്യൻ്റെ സ്നേഹഗീതയിൽ നിന്ന്) 

നാവിനെ നിയന്ത്രിക്കുക

(പരിശുദ്ധ അമ്മയുടെ സന്ദേശം)



കുഞ്ഞുങ്ങളേ, ഉപവസിക്കുക; ഭക്ഷണം മാത്രം   ഉപേക്ഷിച്ചാൽ  പോരാ, നിങ്ങളുടെ അവയവങ്ങളെയും നിയന്ത്രിക്കുവാൻ ശീലിക്കുക; പ്രത്യേകിച്ചും, നാവിനെ...  പ്രാർത്ഥനയ്ക്കായി മാത്രം നാവിനെ  ഉപയോഗിക്കുക. 

Sunday, July 25, 2021

ഈശോ എഫ്രായിമിൽ പ്രസംഗിക്കുന്നു

 

മാതളപ്പഴത്തിൻ്റെ ഉപമ 

               ഈശോ എഫ്രായിമിലാണ്.   ഒരരുവിക്കരയിലുള്ള വലിയൊരു പാറമേൽ ഇരിക്കുന്നു.  ഈശോയുടെ ചുറ്റിനുമായി (സമരിയാക്കാരായ) ആളുകൾ   പുല്ലുള്ള    നിലത്തിരിക്കുന്നു.  കൊച്ചുകുട്ടികളും കൂട്ടത്തിലുണ്ട്.  ഈശോ അവരെ നോക്കി പുഞ്ചിരിക്കുന്നു.

                    ഒരു ബാലൻ, തൻ്റെ കൈയിലുള്ള മൂന്ന് ചെമന്ന മാതളപ്പഴങ്ങൾ ഈശോയുടെ കൈയിൽ കൊടുത്തു. ഈശോ രണ്ടെണ്ണം പൊട്ടിച്ച് എല്ലാ കൊച്ചു കൂട്ടുകാർക്കും വീതിച്ചുകൊടുത്തു. മൂന്നാമത്തേത് ഇടതു കൈയിൽ പിടിച്ചുകൊണ്ട് എഴുന്നേറ്റുനിന്ന് സംസാരിക്കാൻ തുടങ്ങി. മാതളപ്പഴം ഇപ്പോൾ എല്ലാവർക്കും കാണാം.

"ലോകത്തെ മുഴുവൻ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്? പ്രത്യേകിച്ചും,  പാലസ്തീനാ നാടിനെ എന്തിനോടാണ് ഉപമിക്കുക? ഒരിക്കൽ അതൊരു രാഷ്ട്രമായി ഐക്യത്തിൽ വർത്തിച്ചിരുന്നു.  ദൈവഹിതവും അതായിരുന്നു.  പിൽക്കാലങ്ങളിൽ അത് തെറ്റിൽ വീണു. സഹോദരങ്ങളുടെ ദുഃശാഠ്യവും രാജ്യം വിഭജിച്ചു പോകാൻ കാരണമായി.  സ്വന്തം ഇഷ്ടത്താൽത്തന്നെ ചെറുതാക്കപ്പെട്ടുപോയ ഇസ്രായേലിനെ ഞാൻ എന്തിനോടാണ് താരതമ്യം ചെയ്യുക?  ഞാൻ അതിനെ ഈ  മാതളപ്പഴത്തോട് ഉപമിക്കുകയാണ്.  ഞാൻ ഗൗരവമായിപ്പറയുന്നു;  യഹൂദരിലും സമരിയാക്കാരിലും കാണുന്ന ഭിന്നത തന്നെ വേറെ രൂപത്തിലും അളവിലും ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളിലും കാണുന്നുണ്ട്.  ചിലപ്പോൾ  ഒരു രാജ്യത്തിലെതന്നെ പ്രവിശ്യകളിലും കാണുന്നു. അവ ദൈവം സൃഷ്ടിച്ചവയാണോ?  അല്ല.  എത്ര വർഗ്ഗങ്ങളുണ്ടോ അത്രയും ആദാമുകളെയും ഹവ്വമാരെയും ദൈവം സൃഷ്ടിച്ചില്ല. എത്രയേറേ വർഗ്ഗങ്ങളും ഗോത്രങ്ങളും കുടുംബങ്ങളുമാണ് പരസ്പരം ശത്രുതയിൽ കഴിയുന്നത്?  ദൈവം ഒരു  ആദത്തെയും ഹവ്വായെയും മാത്രമേ  സൃഷ്ടിച്ചുള്ളൂ.  അവരിൽ നിന്നാണ് സകല  മനുഷ്യരും ഉണ്ടായിട്ടുള്ളത്;  ഒരൊറ്റ കുടുംബവും വീടും പോലെ..  കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ച് വീടിൻ്റെ മുറികളും കൂടിയതുപോലെ ..പല മുറികളായി വളർന്നു, വർദ്ധിച്ചു .. അതിനാൽ, എന്തിനാണ് ഇത്രയധികം വിരോധം? ഇത്രയധികം പ്രതിബന്ധങ്ങളും തെറ്റിദ്ധാരണകളും ?  നിങ്ങൾ എന്നോടു പറഞ്ഞല്ലോ,  സഹോദങ്ങളെപ്പോലെ പരിഗണിച്ച് ഐക്യത്തിൽ ജീവിക്കാൻ നിങ്ങൾക്കറിയാമെന്ന് ? എന്നാൽ, അതുപോരാ; നിങ്ങൾ സമരിയാക്കാരല്ലാത്തവരെയും സ്നേഹിക്കണം. 

                   ഈ മാതളപ്പഴത്തിലേക്കു നോക്കൂ..  ഇതിൻ്റെ ഭംഗി മാത്രമല്ല, രുചിയും നിങ്ങൾക്കറിയാം. തൊണ്ടു കൊണ്ടു മൂടിയിരിക്കുന്നെങ്കിലും അതിൻ്റെ നീര് മധുരമുള്ളതാണെന്ന് നിങ്ങൾക്കറിയാം. അതു  തുറക്കുമ്പോൾ സ്വർണച്ചെപ്പിൽ അടുക്കി വെച്ചിരിക്കുന്ന മാണിക്യക്കല്ലുകൾ പോലെയാണ് അതിൻ്റെ അല്ലികൾ.  എന്നാൽ, അല്ലികളുടെ അറകൾ വേർതിരിക്കുന്ന അകത്തെ കട്ടിയുള്ള പാട നീക്കാതെ അതിന്മേൽ കടിക്കുന്നവർ,  അത് കയ്പ് , അല്ലെങ്കിൽ വിഷമാണെന്നു പറഞ്ഞു ദൂരെയെറിയും. അതുപോലെ, ജനതകൾ തമ്മിൽ, ഗോത്രങ്ങൾ തമ്മിൽ, വേർതിരിവു വരുത്തുന്ന  വിരോധം വിഷമാണ്.  മധുരത്തിനു പകരം കയ്പ്.. ഈ വേർതിരിവുകൾ കൊണ്ട് ഒരുപകാരവുമില്ല. ഇവ പരിമിതികൾ വരുത്തുകയാണ് ചെയ്യുന്നത്. ഉത്ക്കണ്ഠയും ദുഃഖവും കൂടെ അവ കയ്‌പുള്ളവയാക്കുന്നു. അതു ഭക്ഷിക്കുന്നവരിൽ വിഷമായിത്തീരുന്നു.  സ്നേഹിക്കുന്നതിനു പകരം അയൽക്കാരെ ഉപദ്രവിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുമ്പോൾ വിഷം കഴിച്ചതുപോലെയുള്ള അനുഭവമാണുണ്ടാവുക. ഇത് തുടച്ചുനീക്കാൻ സാധിക്കാത്തതാണോ?  അല്ല,  സന്മനസ്സ് അവയെ ഇല്ലാതാക്കും.  ഈ പഴത്തിലുള്ള കയ്പ് പാട ഒരു കൊച്ചുകുട്ടിക്ക് എടുത്തുകളയാൻ കഴിയുന്നതുപോലെ എളുപ്പമാകും.  സന്മനസ്സുണ്ടായാൽ മതി. "