(പരിശുദ്ധ അമ്മയുടെ സന്ദേശം)
കുഞ്ഞുമക്കളേ, സഭയ്ക്കുവേണ്ടി പ്രാർഥിക്കുവിൻ; സഭയ്ക്കുള്ളിലെ ആത്മീയമായ ഭിന്നിപ്പ് രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ വിശ്വാസം പരിത്യജിക്കുന്ന കാലം വളരെ അടുത്തെത്തിയിരിക്കുന്നു. മനുഷ്യകുലത്തിൻ്റെ മഹാഭൂരിപക്ഷവും ദൈവത്തിൽനിന്ന് അകന്നാണ് ജീവിക്കുന്നത്. അനേകം മക്കൾ സഭയെയും എൻ്റെ തിരുക്കുമാരനെയും തള്ളിപ്പറഞ്ഞ് മാമോദീസാ പോലും സ്വീകരിക്കാതെ മതത്യാഗികളായി ജീവിക്കുന്നു. ദൈവാത്മാവിനെ അവരിൽനിന്ന് അകറ്റിക്കളയുന്ന അശുദ്ധിയിൽ ജീവിക്കുന്ന ഈ പാവപ്പെട്ട മക്കളെ കാണുമ്പോൾ മനുഷ്യകുലത്തിൻ്റെ അമ്മയായ ഞാൻ എന്തുമാത്രം വേദനിക്കുന്നു! ജ്ഞാനസ്നാനത്തെയും സഭയെയും ദൈവത്തെയും തള്ളിപ്പറയുന്നതുവഴി നിങ്ങൾ സാത്താൻ്റെ അടിമത്തത്തിന് നിങ്ങളെത്തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
അതിനാൽ മക്കളേ, സഭയ്ക്കുവേണ്ടിപ്രാർഥിക്കുവിൻ. സഭയുടെ അടിത്തറയെ പിടിച്ചുകുലുക്കുവാൻ പോരുന്ന ഒരു ഭിന്നിപ്പ് സഭയിലുണ്ടാകാൻ പോകുന്നു. എന്നാൽ, സഭ തകരുവാൻ സ്വർഗം അനുവദിക്കുകയില്ല. സഭയുടെ സംരക്ഷകനായ വി.മിഖായേലിനോടും സ്വർഗീയ ദൂതഗണങ്ങളോടും ഭൂമിയിലെ എൻ്റെ മരിയൻ സൈന്യത്തോടുമൊത്ത് നിങ്ങളുടെ സ്വർഗീയ മാതാവ് അതിനെ താങ്ങും. പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽനിന്ന് ഞങ്ങൾ സഭയെ സംരക്ഷിക്കും.
ഭൂമിയിലെ എൻ്റെ മരിയൻ സൈന്യത്തിലെ അംഗങ്ങളേ, ഈ യുദ്ധത്തിനായി നിങ്ങൾ ഒരുങ്ങുവിൻ; വിശ്വസ്തരായ സൈനികരെപ്പോലെ ജാഗ്രതയുള്ളവരായിരിക്കുവിൻ.
ആത്മീയ പോരാട്ടം തുടങ്ങുകയായി. പരിശുദ്ധ ജപമാല കൈകളിലേന്തി പ്രാർത്ഥനയിൽ ഒരുമിക്കുവിൻ. വി.മിഖായേലിനോടും സ്വർഗീയ സൈന്യത്തോടുമൊപ്പം നമുക്ക് പോരാട്ടകാഹളം മുഴക്കം; ദൈവത്തെപ്പോലെ ആരുണ്ട് !!!
ദൈവത്തെപ്പോലെ ആരുമില്ല !!!