ഇന്ന് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗാരോപണത്തിരുനാൾ
സ്വർഗ്ഗത്തിൽ ഉത്സവമാണ്.
"ഇന്ന് സ്വർഗ്ഗത്തിലെ മാലാഖമാരും പുണ്യവാന്മാരും ആഹ്ളാദിക്കുന്നു. ശുദ്ധീകരണസ്ഥലത്ത് ശുദ്ധീകരിക്കപ്പെടുന്നവർ സന്തോഷിക്കുന്നു. ഭൂമിയിലെ സഭ, എന്നെ ആശ്വാസത്തിൻ്റെയും ഗാഢമായ പ്രതീക്ഷയുടെയും അടയാളമായി കണ്ടുകൊണ്ട് ആഹ്ളാദിക്കുന്നു. രോഗികളായ, ദരിദ്രരായ, ക്ഷതമേറ്റവരായ, നിരാശരായ എൻ്റെ മക്കളും ആഹ്ളാദിക്കുന്നു.
ഇന്ന് നിങ്ങളുടെ ആഹ്ളാദത്തിൻ്റെ ഉത്സവമാണ്. എൻ്റെ മക്കൾ ഈ അന്ത്യവിനാഴികകളിൽ, എല്ലാറ്റിനുമുപരിയായി ദുരന്തങ്ങൾക്കിരയാകുന്നവരായ നിങ്ങൾ ആഹ്ളാദിക്കണം. നിങ്ങളുടെ ഹൃദയങ്ങൾ പ്രത്യാശയ്ക്കായി ഒരുക്കണം. സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, അവളുടെ അന്തിമവിജയം വരിക്കുവാനുള്ള സമയമെത്തിയിരിക്കുന്നു. അവളുടെ വിമലഹൃദയം ലോകത്തിൽ വിജയത്തിൻ്റെ വെള്ളിക്കൊടി നാട്ടും."