ജാലകം നിത്യജീവൻ: മരണത്തിൻ്റെ മരണം

nithyajeevan

nithyajeevan

Thursday, August 12, 2021

മരണത്തിൻ്റെ മരണം

 ഈശോ പറയുന്നു:   

         "സമയത്തിൻ്റെ  പൂർത്തിയിൽ, ഭൂമിയിലെ മനുഷ്യവാസം  അവസാനിക്കുകയും സ്വർഗത്തിലോ നരകത്തിലോ   മാത്രമായി അത് തുടരുകയും ചെയ്യുമ്പോൾ, ഈ പ്രപഞ്ചം  സൃഷ്ടിയുടെ ആരംഭത്തിൽ എങ്ങിനെയായിരുന്നോ അതുപോലെ  വീണ്ടും ആയിത്തീരും.  പിന്നീട്, ഞാൻ അന്ത്യവിധി നടത്തിക്കഴിയുമ്പോൾ പ്രപഞ്ചം പൂർണമായി നശിപ്പിക്കപ്പെടും. 

അനേകർ ചിന്തിക്കുന്നത് ലോകാവസാനത്തോടൊപ്പം തന്നെ അന്ത്യവിധിയും ഉണ്ടാകുമെന്നാണ്.  എന്നാൽ, എൻ്റെ മകളേ, അങ്ങനെയല്ല;  കാരണം, ദൈവം നല്ലവനും നീതിമാനുമാണ്.

അവസാന മണിക്കൂറിൽ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കുകയില്ല;  അതേസമയം, എല്ലാവരും നരകത്തിനർഹരുമായിരിക്കില്ല.  സ്വർഗത്തിലെത്താനുള്ളവരിൽ ചിലർക്ക് ചില കടങ്ങൾ വീട്ടാനുണ്ടായിരിക്കും.  അങ്ങനെയുള്ളവരുടെ പരിഹാരസമയം ഞാൻ ഇളച്ചുകൊടുക്കുകയോ ഇല്ലാതാക്കുകയോ ചെയ്താൽ ഞാൻ അനീതിയായിരിക്കും  ചെയ്യുന്നത്. പ്രത്യേകിച്ചും, അവർ മരിച്ച അതേ അവസ്ഥയിൽ, അവർക്കുമുമ്പേ  മരണപ്പെട്ടവരോട്. 

 അതിനാൽ, ഭൂമിയിലെ അവസാന മണിക്കൂറിൽ ജീവിച്ചിരിക്കുന്നവരും അവസാന മണിക്കൂറിൽ മരണം വരിക്കുന്നവരുമായവരിൽ, സ്വർഗത്തിന് അർഹരായവരെങ്കിലും ശുദ്ധീകരണം ആവശ്യമുള്ളവർ, ശുദ്ധീകരണാഗ്നിയിൽക്കൂടി കടന്നു പോകേണ്ടതായി വരും.

ഭൂമിയുടെ മരണം സംഭവിച്ചു കഴിയുമ്പോൾ  പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളും നക്ഷത്രങ്ങളും ക്രമേണ നശിക്കും. 

മരണം - ഭൂമിയിലെ എൻ്റെ അവസാന ഭൃത്യൻ - തൻ്റെ അവസാന ജോലിയും പൂർത്തീകരിച്ചു കഴിയുമ്പോൾ , മരണവും ഇല്ലാതാകും. പിന്നെ നിത്യജീവൻ മാത്രം;  ഒന്നുകിൽ ദൈവത്തോടൊത്ത്  നിത്യാനന്ദം, അല്ലെങ്കിൽ സാത്താനോടൊത്ത്  നിത്യപീഢ."

(from "The End Times" by maria valtorta)