ജാലകം നിത്യജീവൻ: വ്യാഘ്ര തുല്യമായ മൃഗം (വെളിപാട് 13:1)

nithyajeevan

nithyajeevan

Wednesday, August 11, 2021

വ്യാഘ്ര തുല്യമായ മൃഗം (വെളിപാട് 13:1)

(പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

കടലിൽനിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രത്‌നങ്ങളും തലകളിൽ ദൈവദൂഷണപരമായ ഒരു നാമവുമുണ്ടായിരുന്നു.  (വെളിപാട് 13:1)



"സൂര്യനെ ഉടയാടയായി ധരിച്ച സ്ത്രീയുടെ മക്കളും ചുവന്ന സർപ്പത്തിൻ്റെ അനുയായികളും  തമ്മിലുള്ള ഘോരയുദ്ധത്തിൽ, എൻ്റെ വിമലഹൃദയമാണ് സുനിശ്ചിതമായ എൻ്റെ വിജയത്തിന്റെ അടയാളമായി കാണപ്പെടുന്നത്. 

ഈ ഭയാനകമായ പോരാട്ടത്തിൽ ചുവന്ന സർപ്പത്തെ സഹായിക്കാൻ വ്യാഘ്ര തുല്യമായ ഒരു മൃഗം കടലിൽനിന്ന് പൊങ്ങിവന്നു.
                            ചുവന്ന സർപ്പം മാർക്സിസ്റ് കമ്മ്യൂണിസമാണെങ്കിൽ,  ഈ കറുത്ത മൃഗമാകട്ടെ, ഫ്രീമേസൺ സംഘടനയാകുന്നു.
                      സർപ്പം അതിൻ്റെ ശക്തിയുടെ വൻബലം പ്രകടമാക്കുമ്പോൾ കറുത്ത മൃഗം നിഴലിൻ്റെ മറവിൽ നിഗൂഢമായി കഴിഞ്ഞുകൊണ്ടും രഹസ്യമായി എല്ലായിടത്തും നുഴഞ്ഞു കയറിക്കൊണ്ടും മുന്നേറുന്നു. അതിന് കരടി നഖങ്ങളും സിംഹത്തിൻ്റെ വായയുമാണ് ഉള്ളത്. കാരണം അത്, എല്ലായിടത്തും വക്രബുദ്ധി ഉപയോഗിച്ച് സാമൂഹ്യസമ്പർക്ക  മാധ്യമങ്ങൾ വഴിയാണ് പ്രചാരണ വേല നടത്തുന്നത്. ഏഴു തലകൾ സൂചിപ്പിക്കുന്നത് ഫ്രീമേസൺ സംഘടനയുടെ വിവിധ ഘടകങ്ങളെയാണ്. അവ എല്ലായിടത്തും ദുരൂഹമായ വിധത്തിൽ അപകടകാരികളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 
                                      ഈ കറുത്ത മൃഗത്തിന് പത്തുകൊമ്പുകളും കൊമ്പുകളുടെ അഗ്രഭാഗത്ത് പത്തു കിരീടങ്ങളുമുണ്ട്. ഈ അടയാളങ്ങൾ അധികാരവും രാജകീയ ശക്തിയും പ്രദ്യോദിപ്പിക്കുന്നു. മേസൺ സംഘം ഈ പത്തുകൊമ്പുകൾ വഴിയാണ് ലോകമാസകലം ഭരണം നടത്തുന്നത്. കൊമ്പ് എന്ന പദം, വിശുദ്ധഗ്രന്ഥത്തിലെ പ്രയോഗപ്രകാരം, വികാസത്തിൻ്റെയും സ്വന്തം സ്വരം ശ്രവിക്കപ്പെടാനുള്ള നല്ലൊരു ഉപാധിയുടെയും ശക്തിമത്തായ ഒരു മാധ്യമത്തിൻ്റെയും  പ്രതീകമാണ്. 
                 കർത്താവ്,  അവിടുത്തെ നിയമത്തെ പത്തു കല്പനകൾ വഴി നമുക്ക് കൈമാറിത്തന്നെങ്കിൽ, ഫ്രീമേസൺ സംഘം അതിൻ്റെ  ഈ പത്തുകൊമ്പുകൾ വഴി ദൈവനിയമത്തിനു കടകവിരുദ്ധമായ മറ്റൊരു നിയമം എല്ലായിടത്തും വ്യാപിപ്പിക്കുന്നു."