പരിശുദ്ധ അമ്മ ഫാ.സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം
അപഥസഞ്ചാരികളായ എൻ്റെ അനേകം മക്കൾക്ക് ഞാൻ കാരുണ്യവും രക്ഷയും നൽകും. സാത്താനും അവൻ്റെ അനുയായികൾക്കും ഉഗ്രവും നിർണായകവുമായ ശിക്ഷാവിധി ഞാൻ വരുത്തും.
സാത്താൻ ലോകത്തിൻ്റെ അധിപനായി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും താൻ വിജയിയായിയെന്ന് ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്ന നിമിഷത്തിൽ, ഇരയെ അവൻ്റെ കൈകളിൽനിന്ന് കവർച്ചദ്രവ്യത്തെയെന്നപോലെ ഞാൻ തട്ടിയെടുക്കും. ജാലവിദ്യയാലെന്നപോലെ തൻ്റെ കരങ്ങൾ ശൂന്യമായിപ്പോയെന്നും ഒടുവിൽ വിജയം എൻ്റെ പുത്രൻ്റെയും എൻ്റെതുമാണെന്നും അവൻ കാണും. ഇതായിരിക്കും ലോകത്തിൽ എൻ്റെ വിമലഹൃദയത്തിൻ്റെ വിജയം.