ഈശോയുടെ രണ്ടാം വരവിനെക്കുറിച്ച് വിശുദ്ധഗ്രന്ഥം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു:
ഏശയ്യാ 66:18 - "ഞാൻ എല്ലാ ജനതകളെയും വിവിധ ഭാഷകൾ സംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടുന്ന സമയം വരുന്നു.അവർ വന്ന് എൻ്റെ മഹത്വം ദർശിക്കും."
മത്തായി 24 :27 - "കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ്റെ ആഗമനം."
വെളിപാട് 22:12 - ഇതാ, ഞാൻ വേഗം വരുന്നു. എൻ്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തം പ്രവൃത്തികൾക്കനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത്.
ആധുനിക കാലദർശകരിലൂടെ ഈശോ വീണ്ടും വെളിപ്പെടുത്തുന്നു:
"ഞാൻ മഹത്വത്തോടെ വരുന്നു; ആകാശം തുറക്കപ്പെടുകയും എന്നെകാണാൻ ഇഷ്ടപ്പെടാതിരുന്നവരുൾപ്പെടെ സകലരും എന്നെക്കാണുകയും ചെയ്യും. എൻ്റെ സർവശക്തമായ സാന്നിദ്ധ്യത്തിൽ നിന്ന് മറഞ്ഞിരിക്കാൻ ആർക്കും കഴിയുകയില്ല. ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തുമ്പോൾ എൻ്റെ മഹത്വത്തിൻ്റെ പ്രഭയിൽ സൂര്യൻ പോലും നിഷ്പ്രഭനായിപ്പോകും. എൻ്റെ തിരിച്ചുവരവ് വിളംബരം ചെയ്തുകൊണ്ട് ഭൂമി അതിശക്തമായി കുലുങ്ങും."