ഈശോ പറയുന്നു:
"എൻ്റെ സഭ എന്തുമാത്രം സഹനങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുമെന്നും നിയമവിധേയനല്ലാത്ത ഒരുവൻ്റെ നിയമത്തിനു കീഴ്പ്പെടുമെന്നും എഴുതപ്പെട്ടിരിക്കുന്നത് നിങ്ങൾ വായിക്കുക. സഭ അതിനുള്ളിൽത്തന്നെ വഞ്ചിക്കപ്പെടുന്നതിനും നിങ്ങൾ സാക്ഷികളാകും. എല്ലാ ദർശനങ്ങളും സത്യമായിത്തീരുന്നതും നിങ്ങൾ കാണും.
ഹാ ! കഷ്ടം, നിങ്ങളുടെ ഇടയന്മാരിൽ വളരെപ്പേർ നിദ്രയിലാണ്ടിരിക്കയാണ്. എൻ്റെ ആടുകളെ നയിക്കാൻ വളരെക്കുറച്ച് ഇടയന്മാർ മാത്രമേയുളളൂ എന്നതിനാൽ ആടുകൾ ചിതറിപ്പോയിരിക്കുന്നു..
ദൈവമായ ഞാൻ, എന്താണവർക്ക് നൽകുന്നതെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ദൈവിക ദാനങ്ങൾക്കായി അവർ എന്നോടപേക്ഷിക്കുമായിരുന്നു .."
(From The True Life in God)