ഒരു ദിവസം ഞാൻ എൻ്റെ സാധാരണ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ പരിശുദ്ധ അമ്മ പരാതിപ്പെട്ടു. "നീയും ഒരമ്മയല്ലേ? എൻ്റെ ഹൃദയത്തിലെ ദുഃഖങ്ങളെല്ലാം ഞാൻ നീയുമായി പങ്കു വയ്ക്കുന്നു. നിൻ്റെ ആറു മക്കളിലൊരാൾ നശിച്ചു പോകുന്നുവെന്നു നീ ചിന്തിക്കുക. എത്രമാത്രം നീ ദുഖിക്കും? എൻ്റെ അവസ്ഥ ചിന്തിക്കൂ.. എൻ്റെ എത്രയോ മക്കൾ നരകത്തിലേക്കു പോകുന്നത് ഞാൻ കാണുന്നു ! എൻ്റെ കുഞ്ഞേ, എന്നെ സഹായിക്കൂ..
എത്രയോ വട്ടം എത്രയോ പേരിലൂടെ, ഞാൻ വ്യാകുലങ്ങളുടെ അമ്മയാണ് എന്നറിയിച്ചു. അന്ന് എൻ്റെ പുത്രനുവേണ്ടി ഞാൻ കാൽവരിയിൽ സഹിച്ചതുപോലെ ഇന്നും അനേകം മക്കൾക്കുവേണ്ടി സഹിക്കുകയാണെന്നും പറഞ്ഞു. ആരും ഇതു മനസ്സിലാക്കുന്നില്ല..."
(ഹംഗറിയിലെ എലിസബത്ത് കിൻഡൽമാൻ എന്ന ദർശകയ്ക്കു ലഭിച്ച സന്ദേശങ്ങളിൽ നിന്ന്)