ഈശോ പറയുന്നു: "പലപ്പോഴും നാം കേള്‍ക്കുന്ന ഒന്നാണ് ദുഷ്ടന്മാര്‍ നല്ലവരെക്കാള്‍ സുഖമായിക്കഴിയുന്നു; അത് നീതിയാണോ എന്ന ചോദ്യം. ഞാന്‍ പറയുന്നു, പുറമെ കാണുന്നതിനെക്കണ്ടുകൊണ്ട് വിധിക്കരുത്. നിങ്ങള്‍ക്കു പലതും അറിഞ്ഞുകൂടാ. പുറമെ കാണുന്നത് മിക്കതും വഴിതെറ്റിക്കുന്നു. ദൈവത്തിന്റെ വിധി ഭൂമിയിലാര്‍ക്കും അറിഞ്ഞുകൂടാ. അടുത്ത ജീവിതത്തില്‍ അതേക്കുറിച്ച് മനസ്സിലാകും. ക്ഷണഭംഗുരമായ സുസ്ഥിതി ദുഷ്ടനു നല്‍കിയത് അവനെ ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കുന്നതിന് ഒരു മാര്‍ഗ്ഗമായിട്ടാണ്. ഏറ്റം ദുഷ്ടനായവന്‍ പോലും ചെയ്തിട്ടുള്ള അല്‍പ്പമായ നന്മയ്ക്ക് പ്രതിസമ്മാനമായും... എന്നാല്‍ ഭാവിജീവിതത്തിന്റെ ശരിയായ വെളിച്ചത്തില്‍ കാര്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകും പാപിയുടെ സന്തോഷദിനങ്ങള്‍ ഒരു പുല്‍ക്കൊടിയുടെ ജീവിതത്തേക്കാള്‍ ഹൃസ്വമായിരുന്നെന്ന് - വസന്തത്തില്‍ കിളിര്‍ത്ത് വേനല്‍ക്കാലത്തു വറ്റിപ്പോകുന്ന നദീതടത്തിലെ മണലില്‍ കരിഞ്ഞു വീഴുന്ന പുല്ലിനേക്കാള്‍ ഹൃസ്വജീവിതം ... അതേസമയം, സ്വര്‍ഗ്ഗത്തിലെ മഹിമയുടെ ഒരു നിമിഷം, ഏതു മനുഷ്യനും എത്ര വിജയിയായിരുന്നെങ്കിലും ഭൂമിയില്‍ ജീവിച്ചതിനേക്കാള്‍ വളരെ വലുതാണ്. അത്രയധികം സന്തോഷമാണ് സ്വര്‍ഗ്ഗജീവിതം നല്‍കുന്നത്. അതിനാല്‍ ദുഷ്ടന്മാരുടെ ഐശ്വര്യത്തില്‍ അസൂയപ്പെടേണ്ട. നേരെമറിച്ച്, നീതിമാന്മാരുടെ നിത്യമായ സമ്പത്ത് സ്വന്തമാക്കുവാന്‍ സന്മനസ്സോടെ പരിശ്രമിക്കുക."
("ദൈവമനുഷ്യന്റെ സ്നേഹഗീത"യില്‍ നിന്ന്)
("ദൈവമനുഷ്യന്റെ സ്നേഹഗീത"യില്‍ നിന്ന്)