രണ്ടാം സ്ഥലം - ഈശോ കുരിശു ചുമക്കുന്നു
ഈശോ പറയുന്നു: "ജനം വഴിപിഴച്ചതും നേതാക്കൾ പിശാചുക്കളും ആയിരിക്കുമ്പോൾ, നിർദ്ദോഷിയായ ഒരുവനിൽ കുറ്റമാരോപിക്കുന്നതിനേക്കാൾ എളുപ്പമായി ഒന്നുമില്ല. ഭരണകാര്യങ്ങളിലും വിധി നടത്തുന്നതിലും പരിചയസമ്പന്നനായിരുന്ന പീലാത്തോസിന് ഒറ്റനോട്ടത്തിൽത്തന്നെ ഞാനല്ല കുറ്റക്കാരനെന്നന്നും വിരോധം കൊണ്ടു ലഹരി പിടിച്ച ജനമാണ് കുറ്റം ചെയ്യുന്നതെന്നും ഗ്രഹിക്കാൻ കഴിഞ്ഞു. ഞാൻ നിർദ്ദോഷിയായിരുന്നതിനാൽ അവന് എന്നോടു സഹതാപം തോന്നി. എന്നെ രക്ഷിക്കാന്‍ ആദ്യം തുടങ്ങി അവൻ ശ്രമിച്ചു. 'നിങ്ങളുടെ നിയമപ്രകാരം അവനെ വിധിക്കുക' എന്നു പറഞ്ഞ് എന്നെ രക്ഷിക്കാന്‍ അവൻ ശ്രമിച്ചു.
എന്നാൽ കപടഭക്തരായിരുന്ന യഹൂദർ രണ്ടാം പ്രാവശ്യവും എന്നെ വിധിക്കുവാൻ കൂട്ടാക്കിയില്ല. ഞാൻ കുറ്റവാളിയും റോമ്മായെ ധിക്കരിക്കുന്നവനുമാണെന്ന് ആരോപിച്ച് റോമ്മായെക്കൊണ്ടുതന്നെ എനിക്കെതിരേ വിധി നടത്തിപ്പിക്കുന്നു."