"പ്രിയ സുതരേ,
എന്റെ ഏറ്റം വിരക്തപതിയായ വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ നിങ്ങളിന്നു സാഘോഷം കൊണ്ടാടുകയാണല്ലോ. ഈയവസരത്തിൽ, നിങ്ങൾ നിങ്ങളെത്തന്നെ അദ്ദേഹത്തിനു പ്രതിഷ്ഠിക്കുവാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ നിശ്ശബ്ദമായ അദ്ധ്വാനത്തെയും പ്രാർത്ഥനാമനോഭാവത്തെയും എളിമയേയും ആത്മവിശ്വാസത്തെയും നിങ്ങൾ അനുകരിക്കുക. ദൈവപിതാവിന്റെ പദ്ധതി പ്രകാരം, അവിടുത്തെ തിരുസുതന് സംരക്ഷണവും സഹായവും സ്നേഹവും സഹകരണവും നൽകാൻ അദ്ദേഹം കാണിച്ച ഔൽസുക്യം നിങ്ങളും സ്വന്തമാക്കുക.
നിങ്ങൾ അഭിമുഖീകരിക്കുവാൻ പോകുന്ന വേദനാജനകമായ സംഭവപരമ്പരകളിൽ നിങ്ങൾക്ക് സംരക്ഷകനാണദ്ദേഹം. ശത്രുവിന്റെ സൂക്ഷ്മമായ കെണികളിൽക്കുടുങ്ങി അപകടം സംഭവിക്കാതെ നിങ്ങളെ അദ്ദേഹം സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും മഹാപരീക്ഷണത്തിന്റെയും അന്ത്യകാലത്തിന്റെയും മഹാദുരിതത്തിന്റെയും ഈ നിമിഷങ്ങളിൽ അദ്ദേഹം നിങ്ങളെ പരിപാലിക്കും.
ഈശോയോടും വിശുദ്ധ യൗസേപ്പിനോടും ചേർന്നുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നിങ്ങളെ ഏവരേയും ഞാൻ ആശീർവ്വദിക്കുന്നു."
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)