ജാലകം നിത്യജീവൻ: March 2012

nithyajeevan

nithyajeevan

Saturday, March 31, 2012

കുരിശിന്റെ വഴി - പത്താം സ്ഥലം

ഈശോയുടെ വസ്ത്രങ്ങള്‍  ഉരിഞ്ഞെടുക്കുന്നു
ഈശോ പറയുന്നു: "ഞാൻ   കുടിച്ച കാസ മുഴുവൻ  കുടിക്കുവാൻ നിങ്ങൾക്കു കഴിയണം. വിദ്വേഷത്തിനു പകരം സ്നേഹം, ജഡികാസക്തിയ്ക്കെതിരെ ചാരിത്ര്യശുദ്ധി, പ്രലോഭനങ്ങളിൽ  ധീരമായ ചെറുത്തുനില്‍പ്പ്, ദൈവസ്നേഹത്തിനും സഹോദരസ്നേഹത്തിനും വേണ്ടിയുള്ള ദഹനബലി....  ഇങ്ങനെ എല്ലാം ചെയ്തുകഴിഞ്ഞു പറയുക, "ഞങ്ങൾ  പ്രയോജനമില്ലാത്ത ദാസന്മാർ . -...".... ഗാഗുല്‍ത്തായിൽ   വച്ച് എന്റെ വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റിയതു പോലെ മാനുഷികമായതെല്ലാം നിങ്ങളിൽനിന്ന് ഉരിഞ്ഞുകളയണം..."

Friday, March 30, 2012

കുരിശിന്റെ വഴി - ഒന്‍പതാം സ്ഥലം

ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
              ഈശോ പറയുന്നു: "എന്റെ മുറിവുകളിലാണ് ലോകത്തിന്റെ ആരോഗ്യം സ്ഥിതിചെയ്യുന്നത്. വിരോധത്തിന്റെ ലോകം അവയെ തുറന്നു; എന്നാൽ  സ്നേഹം അവയെ ഔഷധവും പ്രകാശവുമാക്കി. അവയിലൂടെ കുറ്റം കുരിശിൽ   തറയ്ക്കപ്പെട്ടു. അവയിലൂടെ മനുഷ്യരുടെ സകല പാപങ്ങളും താങ്ങിനിർത്തപ്പെട്ടു. ഞാൻ  തുളയ്ക്കപ്പെട്ടു. ലോകപാപം മുഴുവന്റെയും ഭാരം ഞാൻ   വഹിച്ചു. ലോകം അതോർമ്മിച്ചിരിക്കണം. ഒരു ദൈവത്തിന് അതെത്ര വലിയ ത്യാഗമായിരുന്നെന്ന് ഓർമ്മിക്കണം. ദൈവം ലോകത്തെ എത്രയേറെ സ്നേഹിച്ചു എന്ന്  ഓർമ്മിക്കണം. ലോകം എന്റെ മുറിവുകളുടെ ചുവപ്പു കാണുന്നില്ലെങ്കിൽ  എല്ലാം മറന്നുകളയും. ലോകത്തിന്റെ പാപപ്പരിഹാരത്തിനായി ഒരു ദൈവം തന്നെത്തന്നെ ബലിയാക്കി എന്നുള്ളത്, ഏറ്റം ക്രൂരമായ പീഡനങ്ങളേറ്റാണ് ഞാൻ  മരിച്ചതെന്നുള്ളത്, എല്ലാം ലോകം വിസ്മരിക്കും. ഞാൻ   ഗൗരവമായി പറയുന്നു; ലോകത്തിനു് വിശുദ്ധീകരണവും കൃപയും ഒരിക്കലും മതിയാകുന്നതല്ല. കാരണം സ്വർഗ്ഗം  നിവേശിപ്പിക്കുന്നത് ലോകം വിഴുങ്ങിക്കളയും. ലോകത്തിന്റെ  നാശങ്ങൾക്ക് പരിഹാരമാകണമെങ്കി സ്വർഗ്ഗവും അതിലെ നിധികളും വേണം. സ്വർഗ്ഗീയമായ നിക്ഷേപങ്ങൾ എന്റെ തുറന്ന മുറിവുകളിലൂടെ ഒഴുകിവരുന്നു."

Thursday, March 29, 2012

കുരിശിന്റെ വഴി - എട്ടാം സ്ഥലം

ഈശോ ഭക്തസ്ത്രീകളെ ആശ്വസിപ്പിക്കുന്നു
              ഈശോ (അപ്പസ്തോലന്മാരോടു) പറയുന്നു: "എന്റെ ഉത്ഥാനശേഷം എന്റെ അമ്മയ്ക്കും മേരി മഗ്ദലനയ്ക്കും        മറ്റു        ഭക്തസ്ത്രീകള്‍ക്കും     ലാസറസ്സിനും    ആട്ടിടയന്മാര്‍ക്കും                    പ്രത്യക്ഷപ്പെട്ടതിനു ശേഷം മാത്രമാണ് നിങ്ങള്‍ക്കു പ്രത്യക്ഷനായത്      എന്നതില്‍      നിങ്ങള്‍ക്കു കുണ്ഠിതമാണോ? അതെന്തുകൊണ്ട് എന്നു നിങ്ങള്‍  ചോദിക്കയാണോ? ശരി, ഞാന്‍ പറയാം. എനിക്ക് പന്ത്രണ്ട്        അപ്പസ്തോലന്മാര്‍         ഉണ്ടായിരുന്നു. അവരെയെല്ലാം പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍  സ്നേഹിച്ചു.                      എനിക്ക്                  കുറെ ശിഷ്യരുമുണ്ടായിരുന്നു;    ധനികരും    ദരിദ്രരും;  ദുഃഖത്തില്‍       ആമഗ്നരായിരുന്ന       ഏതാനും സ്ത്രീകളും    ബലഹീനരായവരും.  എങ്കിലും ഏറ്റം പ്രിയപ്പെട്ടവര്‍  അപ്പസ്തോലന്മാര്‍  തന്നെയായിരുന്നു.
                     എന്റെ സമയം വന്നു; ഒരുത്തന്‍  എന്നെ ഒറ്റിക്കൊടുത്ത് കൊലയാളികളെ ഏൽപ്പിച്ചു. ഞാന്‍   രക്തം വിയർത്ത സമയത്ത് മൂന്നുപേര്‍ ഉറങ്ങി.  ഞാന്‍  പിടിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സമയത്ത് രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും ഓടിപ്പോയി. ഒരുവന്‍  ഭയംമൂലം എന്നെ തള്ളിപ്പറഞ്ഞു. അതു പോരാഞ്ഞ്, പന്ത്രണ്ടുപേരില്‍ ഒരുവന്‍   നിരാശയോടെ ആത്മഹത്യ ചെയ്തു... അങ്ങനെ എന്റെ  അപ്പസ്തോലഗണത്തെ മാനുഷികമായി വീക്ഷിച്ചിരുന്നെങ്കില്‍  എനിക്ക് ഇങ്ങനെ പറയാമായിരുന്നു; 'എനിക്കിനി ശിഷ്യരില്ല.'
             എനിക്ക് ഏതാനും ശിഷ്യകളുണ്ടായിരുന്നു. അതിലൊരുവള്‍, മുന്‍പ് ഏറ്റം കുറ്റക്കാരിയായി ജീവിച്ചവള്‍. തകര്‍ന്ന ഹൃദയതന്ത്രികളെ കൂട്ടിവിളക്കിയ തീജ്വാലയായിരുന്നു അവള്‍. ആ സ്ത്രീ, മഗ്ദലയിലെ മേരിയാണ്. നിങ്ങള്‍  എന്നെ തള്ളിപ്പറഞ്ഞു; ഓടിപ്പോയി... അവള്‍  എന്റെ അടുത്തായിരിക്കാൻ  വേണ്ടി മരണത്തെ ചെറുത്തുനിന്നു. എനിക്ക് ദരിദ്രരായ ഏതാനും ശിഷ്യരുണ്ടായിരുന്നു; ആട്ടിടയന്മാര്‍. അവരുടെ പക്കല്‍  അധികമൊന്നും ഞാൻ   പോയിട്ടില്ല. എങ്കിലും അവരുടെ വിശ്വസ്തത കൊണ്ട് അവരെന്നെ അംഗീകരിച്ചു.
               എനിക്ക് ഏതാനും ശിഷ്യകളുണ്ടായിരുന്നു. എല്ലാ ഹെബ്രായസ്ത്രീകളേയും പോലെ ലജ്ജാശീലമുള്ളവര്‍..... എങ്കിലും അവര്‍  വീട്ടില്‍നിന്നു പോന്നു... എന്നെ ശപിച്ച് ആകോശിച്ച വമ്പിച്ച ജനക്കൂട്ടത്തിനിടയിലൂടെ എന്റെപക്കലേക്കു കടന്നുവന്ന് എന്നെ സഹായിച്ചു. എന്നാൽ എന്റെ അപ്പസ്തോലന്മാര്‍  അതു ചെയ്തില്ല.
                                 നിങ്ങള്‍ക്ക് ഇപ്പോള്‍  കാണാന്‍  കഴിയും, നിങ്ങള്‍  നിന്ദയോടും അഹങ്കാരത്തോടും നോക്കിയവരെല്ലാം,  വിശ്വസിക്കുന്നതിലും പ്രവര്‍ത്തിക്കുന്നതിലും നിങ്ങളേക്കാള്‍  വളരെ മുൻപിലായിരുന്നുവെന്ന്. 
                പത്രോസേ,  നീ മനസ്സിടിവോടെ കരയുന്നതിനു പകരം കയ്പേറിയ ഈ സത്യങ്ങള്‍  നിന്റെ ഹൃദയത്തില്‍  കൊത്തിവയ്ക്കുക. നീ എന്റെ സഭയുടെ പാറയാകാനുള്ളവനാണല്ലോ. അജ്ഞാനികൾക്കു നേരെ നിന്റെ ഹൃദയം അടയ്ക്കുവാൻ   ആഗ്രഹിക്കുമ്പോള്‍  നീ ഓർക്കുക; ഇസ്രായേല്‍ക്കാരല്ല  നേരെമറിച്ച് റോമ്മാക്കാരാണ് എന്നെ സഹായിച്ചത്, എന്നോടു കരുണ കാണിച്ചത്. ഇക്കാര്യവും ഓർമ്മിച്ചിരിക്കുക; നീയല്ല, പാപിനിയായിരുന്ന ഒരു സ്ത്രീയാണ് കുരിശിന്‍ചുവട്ടില്‍ നില്‍ക്കുകയും ഒന്നാമതായി എന്നെക്കാണുവാന്‍  അർഹയാവുകയും ചെയ്തത്.  ശകാരത്തിന് അർഹനാകാതിരിക്കണമെങ്കിൽ  നിന്റെ ദൈവത്തെ നീ അനുകരിക്കുക; നിന്റെ ഹൃദയവും സഭയും എല്ലാവർക്കുമായി തുറന്നു കൊടുക്കുവിൻ "."..

Monday, March 26, 2012

കുരിശിന്റെ വഴി - ഏഴാം സ്ഥലം

 ഈശോ  രണ്ടാംപ്രാവശ്യം വീഴുന്നു  
     ഈശോ പറയുന്നു: "മാനുഷികമായ കാഴ്ചപ്പാടിൽ വേദന തിന്മയാണ്. പക്ഷേ, ആത്മീയമായ കാഴ്ചപ്പാടിൽ വേദന നന്മയാണ്. നീതിമാന്മാരുടെ മേന്മ വർദ്ധിപ്പിക്കുകയും ലോകത്തിന്റെ പാപങ്ങളും കറകളും കഴുകിക്കളയുകയും ചെയ്യുന്ന ബലിയാണത്. എതിർക്കുകയോ നിരാശപ്പെടുകയോ ചെയ്യാതെ അതു സ്വീകരിച്ചു കാഴ്ച വയ്ക്കണം. ഒരാൾ എത്രമാത്രം നല്ലവനാണോ അത്രമാത്രം അധികമായിരിക്കും അയാളുടെ ദുഃഖങ്ങൾ.."

Sunday, March 25, 2012

കുരിശിന്റെ വഴി - ആറാം സ്ഥലം

 വെറോനിക്ക ഈശോയെ ആശ്വസിപ്പിക്കുന്നു 

    ഈശോ പറയുന്നു: "നീതിയായിട്ടുള്ള പ്രാർത്ഥനയെ ദൈവം ഒരിക്കലും തള്ളിക്കളയുകയില്ല. അവനിൽ പ്രത്യാശ വയ്ക്കുന്ന മക്കളെ  അവൻ  ആശ്വസിപ്പിക്കുന്നു.  എന്റെ പീഡാനുഭവവേളയിൽ എന്റെ അമ്മയ്ക്ക് വേറോനിക്കായുടെ തൂവാല വഴി കിട്ടിയ ആശ്വാസം അതിനു തെളിവാണ്‌. മൃതനായ എന്റെ മുഖം പാവം അമ്മയുടെ കണ്ണുകളിൽ പതിഞ്ഞു. അതിനെ ചെറുത്തു നിൽക്കാൻ അവൾക്കു കഴിഞ്ഞില്ല. പീഡനങ്ങൾ കൊണ്ടു വൃദ്ധനായി, നീരുവന്നു വീർത്ത്, അടഞ്ഞ കണ്ണുകളോടെ, അവളെ നോക്കാൻ കഴിയാത്ത, അവളെ നോക്കി പുഞ്ചിരി തൂകുവാൻ കഴിയാത്ത, കോടിപ്പോയ അധരങ്ങളല്ല അവൾ കാണുന്നത്; ജീവിച്ചിരിക്കുന്ന ഈശോയുടെ മുഖമാണ് ആ തൂവാലയിൽ അവൾ കാണുന്നത്.  മുറിവുകളേറ്റതും ദുഃഖമുള്ളതുമായ മുഖം; എങ്കിലും ഇപ്പോഴും ജീവനുള്ള മുഖം. ഇതിൽ അവന്റെ കണ്ണുകൾ അമ്മയെ നോക്കുകയാണ്. അവന്റെ പുഞ്ചിരി അവളെ  അഭിവാദ്യം ചെയ്യുന്നു. 
               ഓ! നിങ്ങളുടെ ദുഃഖത്തിൽ നിങ്ങൾ ഈശോയെ അന്വേഷിക്കുക. അവൻ എപ്പോഴും വരും."

Saturday, March 24, 2012

കുരിശിന്റെ വഴി - അഞ്ചാം സ്ഥലം

   ശിമയോന്‍  ഈശോയെ  സഹായിക്കുന്നു
       ഈശോ പറയുന്നു: "ശതാധിപനായ ലോങ്കിനൂസ് നല്ല മനുഷ്യനായിരുന്നു. പീലാത്തോസിനേക്കാൾ  അധികാരം കുറഞ്ഞവനായിരുന്നെങ്കിലും കാല്‍വരിയിലേക്കുള്ള വഴിമദ്ധ്യേ വിരോധികളായ വമ്പിച്ച ജനക്കൂട്ടത്തിന്റെ നടുവിൽ, ഏതാനും പടയാളികൾ   മാത്രം കൂടെയുണ്ടായിരുന്ന സാഹചര്യത്തിൽ, അയാൾ   എന്നെ സംരക്ഷിക്കുവാന്‍  ധീരത കാണിച്ചു. എന്നെ സഹായിച്ചു; എനിക്ക് ല്‍പ്പം വിശ്രമം തന്നു; ഭക്തരായ സ്ത്രീകൾ   എന്നെ ആശ്വസിപ്പിക്കുവാന്‍  അനുവദിച്ചു; സൈറീന്‍കാരനായ മനുഷ്യന്റെ സഹായം തന്നു; എന്റെ അമ്മയെ  കുരിശിനരികിൽ   നില്‍ക്കാന്‍  അനുവദിച്ചു.    
            ഓ! മനുഷ്യരെ,   നിങ്ങൾ   ഭൗതിക കാര്യങ്ങളെക്കുറിച്ചു മാത്രം ആകുലരാകുന്നു. ഭൗതിക കാര്യങ്ങൾക്കു വേണ്ടിയും ദൈവം ഇടപെടുന്നു എന്നറിയുവിൻ . .     നീതിയായി പ്രവത്തിക്കുന്നവക്ക് എപ്പോഴും ഞാന്‍  പ്രതിസമ്മാനം കുന്നു. എന്റെ നാമത്തിഒരു പാത്രം വെള്ളം കൊടുക്കുന്നവക്കും പ്രതിസമ്മാനം ഉണ്ടെന്ന് എല്ലായ്പ്പോഴും പറയുന്നവനാണു ഞാന്‍.. എനിക്കു സ്നേഹം കുന്നവക്ക് ഞാന്‍  എന്നെത്തന്നെ കുന്നു."

Friday, March 23, 2012

കുരിശിന്റെ വഴി - നാലാം സ്ഥലം

ഈശോ വഴിയിവച്ച് തന്റെ അമ്മയെ കാണുന്നു
                          ഈശോ പറയുന്നു: "ബലിയായി സമപ്പിക്കപ്പെടുന്നയാളിന്റെ സ്ഥിതി വളരെ കഠിനമാണ്. എന്നാൽ  അതു തങ്ങളുടെ ഭാഗധേയമായി തെരഞ്ഞെടുക്കുന്നവരുടെ സ്ഥിതി ഭാഗ്യപ്പെട്ടതാണ്. 
       പിതാവിന്റെ വചനമാകുന്ന പുത്രൻ, അവന്റെ അരൂപിയിലും ശരീരത്തിലും ധാമ്മികബോധത്തിലും അനുഭവിച്ച പീഡനങ്ങപിതാവു മാത്രമേ അറിഞ്ഞുള്ളൂ. എന്റെ അമ്മയുടെ സാന്നിദ്ധ്യവും ഒരു പീഡനമായിരുന്നു. എന്റെ ഹൃദയം ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയുടെ സാന്നിദ്ധ്യമാണ്; കാരണം, എനിക്കു നിരാശ വരാതിരിക്കുവാൻ  അവളുടെ സാന്നിദ്ധ്യം,  മാംസം ധരിച്ച മാലാഖയായ അവളുടെ സാന്നിദ്ധ്യം ആവശ്യമായിരുന്നു. നിങ്ങളുടെ രക്ഷയ്ക്കു വേണ്ടി എന്റെ ദുഃഖത്തോടു കൂടെ അവളുടെ  ദുഃഖവും ചേക്കപ്പെടണമായിരുന്നു. മനുഷ്യകുലത്തിന്റെ അമ്മയായി അവരോധിക്കപ്പെടാനള്ള അവൾ, അതു സ്വീകരിക്കുവാൻ   അവിടെ സന്നിഹിതയാകണമായിരുന്നു. എന്റെ കഠിനവേദനയുടെ ഓരോ നടക്കത്തിലും അവൾ  മരിക്കുന്നതു കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ ദുഃഖം."  

Thursday, March 22, 2012

കുരിശിന്റെ വഴി - മൂന്നാം സ്ഥലം

ഈശോ കുരിശുമായി ഒന്നാം പ്രാവശ്യം വീഴുന്നു
          ഈശോ പറയുന്നു: "ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട സൃഷ്ടിയായിരുന്നു മനുഷ്യൻ. തന്റെ തന്നെ ഛായയിലും സാദൃശ്യത്തിലും ദൈവം അവനെ സൃഷ്ടിച്ചു. ദൈവത്തിന്റെ പൈതൃക സ്നേഹം നിമിത്തം, സൃഷ്ടവസ്തുക്കളൊന്നും മനുഷ്യന് ഉപദ്രവകാരണമാകരുതെന്ന് ദൈവം നിശ്ചയിച്ചു. 
                      എന്നാൽ  സാത്താൻ   മനുഷ്യന് കെണിവച്ചു;  ആദ്യം മനുഷ്യന്റെ ഹൃദയത്തിൽ, പിന്നീട്‌, പാപത്തിന്റെ ശിക്ഷയോടൊപ്പം ഭൂമിയിൽ  മുള്ളുകളും കൂർ മുള്ളുകളും ഉണ്ടായി. അതിനാൽ   മനുഷ്യനായ ഞാൻ,  മനുഷ്യരിൽ  നിന്നു മാത്രമല്ല വസ്തുക്കളിൽ   നിന്നും വേദന സഹിക്കേണ്ടി വന്നു. മനുഷ്യർ   എന്നെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. വസ്തുക്കൾ   അവർക്ക്  ആയുധങ്ങളായി. മനുഷ്യർ   ഭൂമിയെ അതിന്റെ വിവിധ രൂപങ്ങളിൽ   പങ്കെടുപ്പിച്ച് എന്നെ ഉപദ്രവിച്ചു. കല്ലുകൾ  കൊണ്ട് മനുഷ്യപുത്രനെ എറിഞ്ഞു മുറിവേല്‍പ്പിച്ചു; വൃക്ഷക്കമ്പുകൾ  ഒടിച്ചു വടികളാക്കി എന്നെ പ്രഹരിച്ചു; ചണക്കയർ   കൊണ്ട് എന്നെ ബന്ധിച്ചു; വലിച്ചിഴച്ചു; അവ മാംസത്തിലേക്കു മുറിഞ്ഞുകയറി. ക്ഷീണിതമായ എന്റെ ശിരസ്സില്‍  അവർ   മുള്ളുകൾ   കൊണ്ടുള്ള മുടി അണിയിച്ചു; കുത്തിക്കയറുന്ന തീയായിരുന്നു അത്....... വഴിയിലുണ്ടായിരുന്ന കല്ലുകൾ    ബലക്ഷയപ്പെട്ട എന്റെ കാലുകൾക്ക് ഒരു കെണിയായി; കുന്നു കയറിയപ്പോൾ   എന്നെ തട്ടിവീഴിച്ചു..
      അന്തരീക്ഷത്തിലെ,  ആകാശത്തിലെ വസ്തുക്കൾ  ഭൂമിയിലുള്ളവയോടു ചേർന്നു. പ്രഭാതത്തിലെ തണുപ്പ്, ഗദ്സെമൻ  തോട്ടത്തിലെ കഠിനവേദന നിമിത്തം തളർന്ന എന്റെ ശരീരത്തിന്വേദനയായി; മുറിവുകളിലേക്കു തുളഞ്ഞു കയറിയ കാറ്റ്, തൊണ്ടയുണങ്ങി ദാഹിക്കുന്ന സമയത്തുണ്ടായിരുന്ന വെയിൽ, ഈച്ചകൾ, പൊടി, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഇവയെല്ലാം ദൈവപുത്രനെ   ഉപദ്രവിക്കുവാൻ  ഉപകരണങ്ങളായി.

            നിങ്ങൾക്കു വേദനയുണ്ടാകുമ്പോൾ  ഇതാണു നിങ്ങൾ  ചിന്തിക്കേണ്ടത്. നിങ്ങളുടെ വേദനകളെ എന്റെ വേദനകളോടു തുലനം ചെയ്യുക. സമയത്ത് പിതാവ് എന്നോടു കാണിച്ചതിൽക്കൂടുതൽ  സ്നേഹമാണ്  നിങ്ങളോടു കാണിക്കുന്നത്    എന്നു    കാണുക.     അതിനാൽ   നിങ്ങളുടെ സർവശക്തിയുമുപയോഗിച്ച് പിതാവിനെ നിങ്ങൾ  സ്നേഹിക്കണം. അവന്റെ കാക്കശ്യം വക വയ്ക്കാതെ ഞാനവനെ സ്നേഹിച്ചതുപോലെ നിങ്ങൾ സ്നേഹിക്കണം."    

Wednesday, March 21, 2012

കുരിശിന്റെ വഴി - രണ്ടാം സ്ഥലം

രണ്ടാം സ്ഥലം -  ഈശോ കുരിശു ചുമക്കുന്നു


            ഈശോ പറയുന്നു: "ജനം വഴിപിഴച്ചതും നേതാക്കൾ പിശാചുക്കളും ആയിരിക്കുമ്പോൾ, നിർദ്ദോഷിയായ ഒരുവനിൽ കുറ്റമാരോപിക്കുന്നതിനേക്കാൾ എളുപ്പമായി ഒന്നുമില്ല. ഭരണകാര്യങ്ങളിലും വിധി നടത്തുന്നതിലും പരിചയസമ്പന്നനായിരുന്ന പീലാത്തോസിന് ഒറ്റനോട്ടത്തിൽത്തന്നെ ഞാനല്ല കുറ്റക്കാരനെന്നന്നും വിരോധം കൊണ്ടു ലഹരി പിടിച്ച ജനമാണ് കുറ്റം ചെയ്യുന്നതെന്നും ഗ്രഹിക്കാൻ കഴിഞ്ഞു. ഞാൻ നിർദ്ദോഷിയായിരുന്നതിനാൽ അവന് എന്നോടു സഹതാപം തോന്നി. എന്നെ രക്ഷിക്കാന്‍ ആദ്യം തുടങ്ങി അവൻ ശ്രമിച്ചു. 'നിങ്ങളുടെ നിയമപ്രകാരം അവനെ വിധിക്കുക' എന്നു പറഞ്ഞ് എന്നെ രക്ഷിക്കാന്‍ അവൻ ശ്രമിച്ചു.
              എന്നാൽ  കപടഭക്തരായിരുന്ന യഹൂദർ രണ്ടാം പ്രാവശ്യവും എന്നെ വിധിക്കുവാൻ കൂട്ടാക്കിയില്ല. ഞാൻ  കുറ്റവാളിയും റോമ്മായെ ധിക്കരിക്കുന്നവനുമാണെന്ന് ആരോപിച്ച് റോമ്മായെക്കൊണ്ടുതന്നെ എനിക്കെതിരേ വിധി നടത്തിപ്പിക്കുന്നു."

Tuesday, March 20, 2012

കുരിശിന്റെ വഴി - ഒന്നാം സ്ഥലം

ഒന്നാംസ്ഥലം - ഈശോ മരണത്തിനു വിധിക്കപ്പെടുന്നു

           ഈശോ പറയുന്നു: "പീലാത്തോസുമായുള്ള എന്റെ കൂടിക്കാഴ്ചയെപ്പറ്റി നിങ്ങൾ ധ്യാനിക്കുക. മിക്കവാറും എല്ലായ്പ്പോഴും തന്നെ സന്നിഹിതനായിരുന്ന ജോൺ (അപ്പസ്തോലൻ) ശരിക്കുള്ള സാക്ഷിയും കൃത്യമായി ലേഖനം ചെയ്തവനുമാണ്. കയ്യാഫാസിന്റെ വീട്ടിൽ നിന്ന് എന്നെ എങ്ങനെയാണ് പ്രത്തോറിയത്തിലേക്ക് കൊണ്ടുപോയതെന്ന് സുവിശേഷത്തിൽ അവൻ പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെയും അവൻ  കൃത്യമായി പറയുന്നു; 'അവർ - യഹൂദർ - അകത്തേക്കു പ്രവേശിച്ചില്ല; അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാണ് അവർ അങ്ങനെ ചെയ്തത്.' കപടഭക്തരായതിനാൽ, ഒരു വിജാതീയന്റെ വീട്ടിലെ പൊടിയിൽ ചവിട്ടിയാൽ അശുദ്ധരാകുമെന്ന് അവർ കരുതി. എന്നാൽ നിർദ്ദോഷിയായ ഒരുവനെ കൊല്ലുന്നത് പാപമായി അവർക്കു തോന്നിയില്ല. തങ്ങൾ നിറവേറ്റിയ പാതകത്തിൽ സംതൃപ്തരായി അവർ  പെസഹാഭക്ഷണം കൂടുതലായി ആസ്വദിക്കയായിരുന്നു.
              ഇക്കാലത്തുപോലും അവർക്ക് ധാരാളം അനുയായികളുണ്ട്. ആന്തരികമായി പാപംചെയ്ത്, ബാഹ്യമായി മതത്തെ ബഹുമാനിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നു എന്നെല്ലാം നടിക്കുന്നവർ അവരെപ്പോലെയാണ്. ചടങ്ങ്, ചടങ്ങ്; പക്ഷേ യഥാർത്ഥമായ ജീവിതമില്ല;  മതമില്ല.  ഇങ്ങനെയുള്ളവരെ അറപ്പോടും നിന്ദയോടും കൂടെ ഞാൻ കാണുന്നു."

Monday, March 19, 2012

വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ

 "പ്രിയ സുതരേ,
             എന്റെ ഏറ്റം വിരക്തപതിയായ  വിശുദ്ധ യൗസേപ്പിന്റെ തിരുനാൾ നിങ്ങളിന്നു സാഘോഷം കൊണ്ടാടുകയാണല്ലോ. ഈയവസരത്തിൽ, നിങ്ങൾ നിങ്ങളെത്തന്നെ അദ്ദേഹത്തിനു പ്രതിഷ്ഠിക്കുവാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ നിശ്ശബ്ദമായ അദ്ധ്വാനത്തെയും പ്രാർത്ഥനാമനോഭാവത്തെയും എളിമയേയും ആത്മവിശ്വാസത്തെയും നിങ്ങൾ അനുകരിക്കുക. ദൈവപിതാവിന്റെ പദ്ധതി പ്രകാരം, അവിടുത്തെ തിരുസുതന് സംരക്ഷണവും സഹായവും സ്നേഹവും സഹകരണവും നൽകാൻ അദ്ദേഹം കാണിച്ച ഔൽസുക്യം നിങ്ങളും സ്വന്തമാക്കുക.
                   നിങ്ങൾ അഭിമുഖീകരിക്കുവാൻ പോകുന്ന വേദനാജനകമായ സംഭവപരമ്പരകളിൽ  നിങ്ങൾക്ക് സംരക്ഷകനാണദ്ദേഹം. ശത്രുവിന്റെ സൂക്ഷ്മമായ കെണികളിൽക്കുടുങ്ങി അപകടം സംഭവിക്കാതെ നിങ്ങളെ അദ്ദേഹം  സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യും മഹാപരീക്ഷണത്തിന്റെയും അന്ത്യകാലത്തിന്റെയും മഹാദുരിതത്തിന്റെയും ഈ നിമിഷങ്ങളിൽ അദ്ദേഹം  നിങ്ങളെ  പരിപാലിക്കും. 
         ഈശോയോടും വിശുദ്ധ യൗസേപ്പിനോടും ചേർന്നുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നിങ്ങളെ ഏവരേയും ഞാൻ ആശീർവ്വദിക്കുന്നു."
  
(പരിശുദ്ധഅമ്മ ഫാദർ സ്റ്റെഫാനോ ഗോബി വഴി നൽകിയ സന്ദേശം)

Sunday, March 18, 2012

അന്ത്യഅത്താഴം

ഈശോയുടെ പ്രബോധനം
            "അന്ത്യഅത്താഴദിവസം ഞാനെന്താണ് ചെയ്തതെന്ന് നിങ്ങൾ ഓർമ്മിക്കുവിൻ. അന്നു വൈകുന്നേരം, ബാഹ്യമായി നിങ്ങളെല്ലാവരും ശുദ്ധിയുള്ളവരായിക്കഴിഞ്ഞ് ഞാൻ തൂവാല അരയിൽ ചുറ്റിക്കൊണ്ട്  നിങ്ങളുടെ പാദങ്ങൾ കഴുകി. അതുകണ്ട് ഇടർച്ച തോന്നിയ ഒരുവനോടു ഞാൻ പറഞ്ഞു, "ഞാൻ  നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടൊപ്പം ഒരു പങ്കുമില്ല;" ഞാനെന്താണ്  ഉദ്ദേശിച്ചതെന്ന്, എന്തു പങ്കാണെന്ന്, എന്തു  പ്രതീകമാണു ഞാനുപയോഗിച്ചതെന്ന് നിങ്ങൾക്കറിഞ്ഞുകൂടാ. ശരി; ഞാൻ  പറയാം; എളിമ നിങ്ങളെ പഠിപ്പിക്കണം; പരിശുദ്ധരായിരിക്കേണ്ടതിന്റെ ആവശ്യം നിങ്ങളറിയണം. എന്റെ രാജ്യത്തിൽ പ്രവേശിക്കുന്നതിനും അതിൽ പങ്കാളികളാകുന്നതിനും ഇവ ആവശ്യമാണ്. നീതിമാനായ ഒരു മനുഷ്യനിൽനിന്ന്, അതായത്, അരൂപിയിലും ചിന്തയിലും പരിശുദ്ധനായ ഒരുവനിൽ നിന്ന് ദൈവം ഒരു ക്ഷാളനം മാത്രം അവസാനം ആവശ്യപ്പെടുന്നു; നീതിമാന്മാരിൽപ്പോലും വേഗം അശുദ്ധമാകാനിടയുള്ള ഭാഗത്തിന്റെ ക്ഷാളനം;  മനുഷ്യരുടെ കൂടെ സഹവസിക്കുമ്പോൾ ഉണ്ടാകുന്ന പൊടി കൊണ്ടുള്ള അശുദ്ധി. ഞാൻ  ഒരു കാര്യം കൂടി നിങ്ങളെ പഠിപ്പിച്ചു. ഞാൻ നിങ്ങളുടെ പാദങ്ങൾ- ശരീരത്തിന്റെ ഏറ്റം  അടിയിലത്തെ ഭാഗം- ചെളിയിലും പൊടിയിലും ചിലപ്പോൾ അഴുക്കിലും ചവിട്ടിപ്പോകുന്ന ഭാഗം കഴുകി. ഇതു ജഡത്തെ-  മനുഷ്യനിലെ പദാർത്ഥപരമായ ഭാഗത്തെയാണു സൂചിപ്പിക്കുന്നത്. അതിന് എപ്പോഴും അപൂർണ്ണതകളുണ്ടായിരിക്കും. ഉത്ഭവപാപമില്ലാത്തവർ മാത്രമേ അതിൽനിന്ന് ഒഴിവാക്കപ്പെടുന്നുള്ളൂ; ഒന്നുകിൽ ദൈവത്തിന്റെ പ്രവൃത്തിയാൽ; അല്ലെങ്കിൽ ദൈവത്തിന്റെ സ്വഭാവത്താൽ.
          ഞാൻ   നിങ്ങളുടെ  പാദങ്ങൾ  കഴുകി. എപ്പോൾ? അപ്പവും വീഞ്ഞും വിഭജിക്കുന്നതിനു മുമ്പ്; അവയെ എന്റെ ശരീരവും രക്തവുമായി വസ്തുഭേദം വരുത്തുന്നതിനു മുമ്പ്. ഞാൻ ദൈവത്തിന്റെ  കുഞ്ഞാടായതിനാൽ എനിക്ക് സാത്താന്റെ അടയാളമുള്ള സ്ഥലത്തേക്ക് താഴുവാൻ സാധിക്കില്ല. അതിനാൽ ഞാൻ  ആദ്യമേ നിങ്ങളെ  കഴുകി... പിന്നെ നിങ്ങൾക്ക് എന്നെത്തന്നെ നൽകി. നിങ്ങളും എന്റെപക്കൽ വരാനാഗ്രഹിക്കുന്നവരെ മാമോദീസായാൽ കഴുകണം. അവർ എന്റെ   ശരീരം   അയോഗ്യമായി സ്വീകരിക്കാതിരിക്കുന്നതിനാണിത്. അവർക്ക്   ഭീകരമായ മരണവിധിക്ക് ഇടയാക്കാതിരിക്കുന്നതിനാണ് ഇത്.
       നിങ്ങളുടെ മനസ്സിൽ യൂദാസിനെപ്പറ്റി ചോദ്യമുയരുന്നുവോ? ഞാൻ നിങ്ങളോടു പറയുന്നു; യൂദാസ് അവന്റെ മരണമാണു ഭക്ഷിച്ചത്. സ്നേഹത്തിന്റെ പാരമ്യത്തിലുള്ള പ്രവൃത്തി അവന്റെ ഹൃദയത്തെ സ്പർശിച്ചില്ല. ഗുരുവിന്റെ അവസാനത്തെ പരിശ്രമം അവന്റെ ഹൃദയമാകുന്ന കരിങ്കല്ലിൽത്തട്ടി; ആ കല്ലിൽ സാത്താന്റെ  ഭയാനകമായ അടയാളമാണ്‌ കൊത്തിയിരുന്നത്.
      അങ്ങനെ, ദിവ്യകാരുണ്യവിരുന്നിലേക്ക് നിങ്ങളെ ചേർക്കുന്നതിനു  മുമ്പ് ഞാൻ നിങ്ങളെ കഴുകി. നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ്, പരിശുദ്ധാരൂപിയെ നിങ്ങളിൽ ആവസിപ്പിക്കുന്നതിനു മുമ്പ് കഴുകി. പരിശുദ്ധാരൂപിയാണ് സത്യക്രിസ്ത്യാനികളെ കൃപാവരത്തിൽ ഉറപ്പിക്കുന്നതും പൗരോഹിത്യത്തിൽ ഉറപ്പിക്കുന്നതും. ക്രിസ്തീയ ജീവിതത്തിന് നിങ്ങൾ ഒരുക്കുന്നവർക്കു വേണ്ടി ഇതുതന്നെ ചെയ്യുവിൻ.
                 ജലം കൊണ്ട് സ്നാനപ്പെടുത്തുവിൻ; ഏകവും ത്രിത്വവുമായ ദൈവത്തിന്റെ   നാമത്തിലും എന്റെ  അതിരറ്റ യോഗ്യതകളിലും എന്റെ നാമത്തിലും സ്നാനപ്പെടുത്തുവിൻ; ആദിപാപം അങ്ങനെ ഹൃദയങ്ങളിൽ നിന്നു നീങ്ങിപ്പോകട്ടെ; പാപങ്ങൾ പൊറുക്കപ്പെടട്ടെ; കൃപാവരവും ദൈവികനന്മകളും ആത്മാവിൽ നിവേശിക്കപ്പെടട്ടെ; വിശുദ്ധീകരിക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നതിനായി പരിശുദ്ധാരൂപി താണിറങ്ങട്ടെ; കൃപാവരത്തിൽ  ജീവിക്കുന്ന മനുഷ്യരുടെയുള്ളിൽ വസിക്കട്ടെ.
                            പാപം നിഹനിക്കുന്നതിന് ജലം ആവശ്യമായിരുന്നോ? ജലം ആത്മാവിനെ സ്പർശിക്കുന്നില്ല. എല്ലാ പ്രവൃത്തികളിലും വളരെ   പദാർത്ഥപരമായി   വ്യാപരിക്കുന്ന   മനുഷ്യന്റെ കാഴ്ചയെ, പദാർത്ഥപരമല്ലാത്ത അടയാളം സ്പർശിക്കുന്നില്ല. ദൃശ്യമായ ഒരടയാളവും കൂടാതെ ജീവൻ പ്രവേശിപ്പിക്കാം; പക്ഷേ അങ്ങനെ ചെയ്താൽ അതാരു വിശ്വസിക്കും? അവർ കാണുന്നില്ലെങ്കിൽ എത്ര മനുഷ്യർ ഒരുകാര്യം വിശ്വസിക്കും? അതിനാൽ മോശ കൽപ്പിച്ചിട്ടുള്ള ശുദ്ധീകരണജലം എടുക്കുക. അശുദ്ധരായ ആളുകളെ ശുദ്ധീകരിക്കുന്നതിനും അവരെ സംഘങ്ങളിൽ ചേർക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന ശുദ്ധീകരണജലം; മൃതശരീരം നിമിത്തം അശുദ്ധരായവരെ ശുദ്ധീകരിച്ചിരുന്ന ജലം.
ജലം നിങ്ങൾക്ക്  ഒരു  പ്രിയപ്പെട്ട വസ്തുവായിരിക്കട്ടെ. മുപ്പത്തിമൂന്നു വർഷം കഠിനാദ്ധ്വാനത്തിന്റെ ജീവിതം നയിച്ചു് ഞാൻ പരിഹാരം ചെയ്യുകയും വീണ്ടെടുക്കുകയും ചെയ്തു.  ആ ജീവിതം പാടുപീഡകളിൽ അതിന്റെ പാരമ്യത്തിലെത്തി. മനുഷ്യപാപപരിഹാരത്തിനായി എന്റെ രക്തം മുഴുവൻ കൊടുത്തുകഴിഞ്ഞ് ആദിപാപം കഴുകി മാറ്റുന്നതിനു വേണ്ട ശുദ്ധീകരണജലം, ബലിയായിത്തീർന്ന രക്തസാക്ഷിയുടെ രക്തമില്ലാത്ത മൃതമായ ശരീരത്തിൽ നിന്നെടുക്കപ്പെടും. പൂർത്തിയാക്കപ്പെട്ട ബലി വഴി ആ കറയിൽ നിന്ന് നിങ്ങളെ    ഞാൻ വീണ്ടെടുത്തു. മരണത്തിന്റെ നിമിഷത്തിൽ, ദൈവികമായ ഒരത്ഭുതത്താൽ, എന്നെ കുരിശിൽ നിന്നിറക്കിയിരുന്നെങ്കിൽ ഞാൻ ചിന്തിയ രക്തത്താൽ മനുഷ്യപാപങ്ങൾക്ക് ഞാൻ    പരിഹാരം ചെയ്തുകഴിഞ്ഞിരിക്കുമായിരുന്നുവെങ്കിലും  ആദിപാപത്തിന് പരിഹാരമാകുമായിരുന്നില്ല. പരിപൂർണ്ണമായ പൂർത്തീകരണം അതിനാവശ്യമായിരുന്നു. യഥാർത്ഥത്തിൽ എസക്കിയേൽ പറയുന്ന പരിശുദ്ധമായ ജലം എന്റെ പാർശ്വത്തിൽ നിന്ന്  ഒഴുകി. ആത്മാക്കളെ അതിൽ  മുക്കുവിൻ. അതിൽ നിന്ന് കളങ്കരഹിതരായി അവർ പുറത്തുവരട്ടെ. അരൂപിയെ  സ്വീകരിക്കാൻ തയ്യാറാകട്ടെ. ആദത്തിന്റെ മേൽ ദൈവം നിശ്വസിച്ച ശ്വാസം, അവന് അരൂപിയെ നൽകി. അങ്ങനെ  ദൈവത്തിന്റെ  രൂപവും ഛായയും അവനു ലഭിച്ചു. അതിന്റെ ഓർമ്മയിൽ അതേ അരൂപി വരും. അത് രക്ഷിക്കപ്പെട്ട ആളുകളിൽ നിവേശിക്കയും അവരുടെ ഹൃദയങ്ങളിൽ വാഴുകയും ചെയ്യും.
          എന്റെ സ്നാനം കൊണ്ട് നിങ്ങൾ സ്നാനപ്പെടുത്തുവിൻ; എന്നാല്‍ ത്രിത്വൈകദൈവത്തിന്റെ നാമത്തിൽ അതു ചെയ്യുവിൻ. കാരണം, യഥാർത്ഥത്തിൽ പിതാവ് അതാഗ്രഹിച്ചിരുന്നില്ലെങ്കിൽ, അരൂപി പ്രവർത്തിച്ചിരുന്നില്ലെങ്കിൽ, വചനം മനുഷ്യനായി അവതരിക്കുമായിരുന്നില്ല. അപ്പോൾ നിങ്ങളുടെ വീണ്ടെടുപ്പ് സംഭവിക്കുമായിരുന്നില്ല. അതിനാൽ ഓരോ മനുഷ്യനും ജീവൻ സ്വീകരിക്കേണ്ടത്, അത് അവനു നൽകുവാൻ ഒന്നിച്ചു പ്രവർത്തിച്ച പിതാവിനെയും പുത്രനെയും പരിശുദ്ധാരൂപിയെയും മാമോദീസായിൽ പേരു പറഞ്ഞ് അനുസ്മരിച്ചുകൊണ്ടായിരിക്കണം.  മാമോദീസാ ലഭിക്കുന്നവർ എന്റെ പേരു ചേർത്ത് ക്രിസ്ത്യാനി എന്നറിയപ്പെടണം. അത് ഭൂതകാലത്തിലും  ഭാവിയിലും   ഉണ്ടാകുന്ന    കർമ്മങ്ങളിൽനിന്ന്  വേർതിരിക്കപ്പെട്ട്, അറിയപ്പെടുന്ന, മായ്ച്ചുകളയാനാവാത്ത അടയാളം അമർത്യമായ ആത്മാവിൽ വരുത്തും.
       ഞാൻ ചെയ്തതുപോലെ അപ്പവും വീഞ്ഞും എടുക്കുക; ആശീർവദിക്കുക; എന്റെ നാമത്തിൽ കൊടുക്കുവിൻ. ക്രിസ്ത്യാനികൾ എന്നെ ഭക്ഷിക്കട്ടെ. അപ്പവും വീഞ്ഞും എടുത്ത് സ്വർഗ്ഗസ്ഥനായ പിതാവിന് ഒരു കാഴ്ച സമർപ്പിക്കുവിൻ. പിന്നീട്‌, നിങ്ങളുടെ രക്ഷക്കായി കുരിശിന്മേൽ ഞാൻ അർപ്പിക്കുകയും പൂർത്തിയാക്കുകയും ചെയ്ത ബലിയുടെ ഓർമ്മയ്ക്കായി നിങ്ങൾ ഉൾക്കൊള്ളുവിൻ. പുരോഹിതനും ബലിവസ്തുവുമായ ഞാൻ  എന്നെത്തന്നെ സമർപ്പിക്കുകയും ആ സമർപ്പണം പൂർത്തിയാക്കുകയും ചെയ്തു. ഞാനതു ചെയ്തില്ലായിരുന്നുവെങ്കിൽ മറ്റാർക്കും അതു ചെയ്യാൻ കഴിയുമായിരുന്നില്ല. എന്റെ പുരോഹിതരായ നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ. എന്റെ ബലിയുടെ പരിധിയില്ലാത്ത സമ്പത്ത് യാചനാപൂർവ്വം ദൈവത്തിലേക്കുയരട്ടെ. ഉറച്ച വിശ്വാസത്തോടെ അവയുടെ യോഗ്യതകളെക്കുറിച്ച് കൃപകൾ യാചിക്കുന്നവരുടെ മേൽ അത് താണിറങ്ങട്ടെ.
    ഉറച്ച വിശ്വാസം എന്നു ഞാൻ  പറഞ്ഞു. ദിവ്യകാരുണ്യം ലഭിക്കുന്നതിനു് ഒരു ശാസ്ത്രവും ആവശ്യമില്ല. വിശ്വാസം  മതി. അപ്പത്തിലും     വീഞ്ഞിലും     ഞാൻ    അധികാരപ്പെടുത്തുന്നവർ  
സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ അത് എന്റെ യഥാർത്ഥ ശരീരവും യഥാർത്ഥ  രക്തവും ആയിത്തീരും. അതു  ഭക്ഷിക്കുന്നവർ, മാംസവും രക്തവും, ആത്മാവും ദൈവത്വവുമായി എന്നെ സ്വീകരിക്കുന്നു. എന്നെ സമർപ്പിക്കുന്നവൻ, യഥാർത്ഥത്തിൽ ഈശോമിശിഹായെ സമർപ്പിക്കുന്നു; അവൻ ലോകപാപങ്ങൾക്കു വേണ്ടി  സ്വയം സമർപ്പിച്ചതുപോലെ തന്നെ. എനിക്കു പിന്നാലെ വരുന്ന നിങ്ങളാണ് ഇതു ചെയ്യേണ്ടത്. പത്രോസേ, പുതിയ സഭയുടെ പ്രധാനാചാര്യനായ നീ, നീ ജയിംസ് (ഈശോയുടെ കസിൻ), നീ ജോൺ, നീ ആൻഡ്രൂ, നീ സൈമൺ, നീ ഫിലിപ്പ്, നീ ബർത്തലോമിയോ, നീ  തോമസ്, നീ യൂദാസ്, നീ സെബദിയുടെ പുത്രൻ ജയിംസ്, നീ മാത്യു, നിങ്ങൾ എന്റെ പേരിൽ എനിക്കുശേഷം ഈ ബലി അർപ്പിക്കും. ഒരു കൊച്ചുകുട്ടിക്കും അറിവില്ലാത്തവർക്കും എന്നെ സ്വീകരിക്കാം; പഠനമുള്ള ഒരാളെയും പ്രായപൂർത്തിയായ ഒരാളെയും പോലെതന്നെ. ഒരു കൊച്ചുകുട്ടിക്കും അറിവില്ലാത്ത മനുഷ്യനും നിങ്ങളിൽ ആർക്കെങ്കിലും ലഭിക്കുന്ന അതേ നന്മകൾ ലഭിക്കും; വിശ്വാസവും കർത്താവിന്റെ കൃപയും അവരിൽ ഉണ്ടായിരിക്കണമെന്നു മാത്രം."
(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)

Wednesday, March 7, 2012

ഉപദേശത്തെക്കുറിച്ചുള്ള പ്രബോധനം


                     പെസഹാത്തിരുനാൾ  അടുത്തതോടെ,  ജറുസലേമിലേക്കു പോകാനായി ഈശോ,   അപ്പസ്തോലന്മാരും   അമ്മയും ശിഷ്യകളുമൊത്ത്  എഫ്രായിമിൽ നിന്ന്  യാത്രയാകുന്നു.  ഷീലോ, ലബോനാ, ഷെക്കെം,  ഈനോൺ,  വഴി ബഥനിയിലെത്തിയ ശേഷം,   അവിടെ നിന്ന് ജറുസലേം ദേവാലയത്തിലേക്കു പോകാനായിരുന്നു  ഈശോയുടെ  ഉദ്ദേശ്യം. ഷീലോയിലെത്തിയ ഈശോയെ   താൽപ്പര്യപൂർവം ശ്രവിക്കാനായി എത്തിയ ജനങ്ങളോട്  ഈശോ സംസാരിക്കുന്നു: 
                          "ഷീലോയിലെ ജനങ്ങളേ,  യുഗങ്ങളായി നിരവധി ഉപദേശങ്ങൾ നിങ്ങൾക്കു ലഭിച്ചിട്ടുണ്ട്. ദൈവവും മനുഷ്യരും സാത്താനും നിങ്ങൾക്കുപദേശം തന്നിട്ടുണ്ട്. നല്ലകാര്യങ്ങൾക്കായി ലഭിച്ച നല്ല ഉപദേശം സ്വീകരിച്ചപ്പോൾ അത് നല്ല ഫലങ്ങൾ പുറപ്പെടുവിച്ചു; അഥവാ, ചീത്ത ഉപദേശങ്ങൾ ചീത്തയാണെന്ന് മനസ്സിലാക്കി തിരസ്ക്കരിച്ചപ്പോഴും സൽഫലങ്ങൾ ഉണ്ടായി. വിശുദ്ധമായ ഉപദേശങ്ങൾ നിരസിച്ചപ്പോൾ അഥവാ ചീത്ത ഉപദേശങ്ങൾ സ്വീകരിച്ചപ്പോൾ അവ ചീത്ത ഫലങ്ങൾ  ഉളവാക്കി.  
           കാരണം, മനുഷ്യന് സ്വതന്ത്രമനസ്സുണ്ടെന്നുള്ളത് വിസ്മയകരമായ ഒരു കാര്യമാണ്. അവന് സ്വതന്ത്രമായി നന്മയോ തിന്മയോ തെരഞ്ഞെടുക്കാം.  അവന് അതിശ്രേഷ്ഠമായ വേറൊരു ദാനമുണ്ട്. ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്ന ബുദ്ധി.  അതിനാൽ സമ്മാനമോ ശിക്ഷയോ ലഭിക്കുന്നത് പ്രധാനമായും ഒരുവനു ലഭിച്ച ഉപദേശമനുസരിച്ചായിരിക്കയില്ല; ആ ഉപദേശം സ്വീകരിക്കുന്ന വിധത്തെ ആശ്രയിച്ചായിരിക്കും.  ദുഷ്ടരായ ആളുകൾ,  അയൽക്കാരെ തിന്മയിലേക്കു പ്രലോഭിപ്പിക്കുന്നതു  തടയാൻ കഴിയാത്തതുപോലെ,  നല്ലയാളുകളെ   നന്മയിൽ വിശ്വസ്തരായി നിൽക്കാൻ  നിർബന്ധിക്കുവാനും കഴിയുകയില്ല. ഒരേ ഉപദേശം പത്തു പേർക്ക് ഉപദ്രവം ചെയ്തേക്കാം; എന്നാൽ വേറെ  പത്തു പേർക്ക് പ്രയോജനപ്പെടാം. കാരണം, ആ ഉപദേശം അനുസരിക്കുന്നവർക്ക് തിന്മയാണു ഭവിക്കുന്നതെങ്കിൽ, അത്  സ്വീകരിക്കാത്തവർക്ക് നന്മയാണുണ്ടാകുന്നത്" 
                       അതിനാൽ ഒരുത്തർക്കും ഇങ്ങനെ പറയാൻ സാധിക്കയില്ല; "അങ്ങനെ ചെയ്യാൻ ഞങ്ങളോടു പറഞ്ഞിട്ടാണതു ചെയ്തത്."  എല്ലാവരും ആത്മാർത്ഥമായി പറയേണ്ടത് "ഞാനതു ചെയ്യാനാഗ്രഹിച്ചു" എന്നാണ്. അപ്പോൾ ആത്മാർത്ഥതയുള്ള ആത്മാക്കൾക്കു ലഭിക്കുന്ന മാപ്പെങ്കിലും നിങ്ങൾക്കു ലഭിക്കും. നിങ്ങൾക്കു ലഭിക്കുന്ന ഉപദേശത്തിന്റെ നന്മയെക്കുറിച്ചു സംശയമുണ്ടെങ്കിൽ അതു സ്വീകരിക്കുന്നതിനു മുമ്പ് ചിന്തിക്കുവിൻ. അത്യുന്നതനോട് കേണപേക്ഷിക്കുക. സന്മനസ്സുള്ളവർക്ക് അവൻ തന്റെ പ്രകാശം ഒരിക്കലും നിഷേധിക്കുകയില്ല.  എന്നിട്ട്, ദൈവത്തിൽ നിന്ന് പ്രകാശം ലഭിച്ച മനസ്സാക്ഷി നിനക്കുണ്ടെങ്കിൽ, കാണാൻ തന്നെ കഴിയാത്ത ഒരു ചെറിയ പൊട്ടു മാത്രമാണ് അതിൽ കണ്ടുപിടിക്കുന്നതെങ്കിലും നീതിയായ പ്രവർത്തനത്തിന് അതു യോജിക്കാത്തതാണെങ്കിൽ നിന്നോടു തന്നെ അപ്പോൾ പറയുവിൻ: "ഞാനതു ചചെയ്യുകയില്ല;  കാരണം, അത് അശുദ്ധമായ നീതിയാണ്."
              ഓ! ഞാൻ ഗൗരവമായി പറയുന്നു:  സ്വന്തബുദ്ധിയും സ്വതന്ത്രമായ മനസ്സും നന്നായി ഉപയോഗിക്കുകയും കാര്യങ്ങളിലെ സത്യം ഗ്രഹിക്കാൻ കൃപ യാചിക്കുകയും ചെയ്യുന്നവൻ പ്രലോഭനങ്ങൾ കൊണ്ട് നശിക്കയില്ല.  കാരണം, സ്വർഗ്ഗത്തിലിരിക്കുന്ന പിതാവ് അവനെ സഹായിക്കും. ലോകത്തിന്റെയും സാത്താന്റെയും സകല കെണികളും ഉണ്ടെങ്കിലും നന്മ പ്രവർത്തിക്കാൻ  അവനെ സഹായിക്കും.
           എൽക്കാനായുടെ അന്നയെയും ഏലിയുടെ പുത്രന്മാരേയും ഓർമ്മിക്കുവിൻ. അന്നായുടെ ദൈവദൂതൻ, ഒരു വ്രതം ചെയ്യുവാൻ അവളോട് ഉപദേശിച്ചു. അവൾ ഗർഭിണിയായാൽ സന്താനത്തെ കർത്താവിനു സമർപ്പിക്കണമെന്ന്...  പുരോഹിതനായ ഏലി, അവന്റെ മക്കളോട് ദുർമാർഗ്ഗങ്ങൾ ഉപേക്ഷിച്ച് നേരായ വഴിയിൽ ചരിക്കുവാൻ ഉപദേശിച്ചു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന്റെ സ്വരം മനസ്സിലാക്കാൻ എളുപ്പമാണ്. ഇന്ദ്രിയാതീതമായ ആത്മീയ സംസാരം മനസ്സിലാക്കുക കൂടുതൽ ബുദ്ധിമുട്ടാണു്. എങ്കിലും എൽക്കാനായുടെ അന്ന കർത്താവിന്റെ ദൂതൻ പറഞ്ഞതു മനസ്സിലാക്കി.  കാരണം, അവൾ നല്ലവളും കർത്താവിന്റെ കണ്ണുകളിൽ സത്യമുള്ളവളും ആയിരുന്നു. അവൾ ഒരു പ്രവാചകനു ജന്മം നൽകി.  എന്നാൽ ഏലിയുടെ പുത്രന്മാർ ദുഷ്ടന്മാരും ദൈവത്തിൽ നിന്നകന്നവരും ആയിരുന്നതിനാൽ തങ്ങളുടെ പിതാവിന്റെ ഉപദേശം സ്വീകരിച്ചില്ല. അത്യാഹിത മരണം നൽകി ദൈവം അവരെ ശിക്ഷിച്ചു.

                      ഉപദേശത്തിനു രണ്ടു തരത്തിലുള്ള വിലയുണ്ട്; ഒന്ന്, ഉപദേശം എവിടെ നിന്ന്  വരുന്നു എന്നുള്ളതനുസരിച്ച്; രണ്ട്, അതു നൽകപ്പെടുന്ന ഹൃദയത്തിന്റെ സ്ഥിതിയനുസരിച്ച്. ഒന്നാമത്തേത് വളരെ മഹത്വമുളവാക്കുന്നതാണ്;  കാരണം, വിലമതിക്കാനാവാത്ത വിധം അത്ര വലിയ ഫലമുളവാക്കാൻ പാടുണ്ട്.  ഹൃദയം നൽകുന്ന വിലയും കണക്കാക്കാൻ കഴിയാത്ത വിധത്തിൽ വലുതായിരിക്കാം; മാറ്റമില്ലാത്തതുമാകാം.  കാരണം, ഹൃദയം  നല്ലതും നല്ല ഉപദേശം സ്വീകരിക്കുന്നതുമാണെങ്കിൽ, അത് ആ ഉപദേശത്തിന് നീതിയുടെ പ്രവൃത്തിയ്ക്കുള്ള വില നൽകിക്കഴിഞ്ഞു.  അത് സ്വീകരിക്കുന്നില്ലെങ്കിൽ,  അതിന്റെ വില നഷ്ടപ്പെടുന്നു; ഉപദേശമായിത്തന്നെ നിൽക്കുന്നു; പ്രവൃത്തിയിലേക്കു വളരുന്നില്ല.  ഉപദേശം പറഞ്ഞ  ആളിനു മാത്രം നമ്മാനാർഹത നൽകുന്നു. അത് ദുഷ്ടമായ ഉപദേശമാണെങ്കിൽ, ഒരു നല്ല ഹൃദയം അതിനെ തിരസ്ക്കരിക്കുന്നെങ്കിൽ, ഭീഷണി കൊണ്ടോ ഉപദ്രവം കൊണ്ടോ അത് പ്രവൃത്തിയിലാക്കാൻ പ്രലോഭിപ്പിച്ചാലും ആ പ്രവൃത്തിയ്ക്ക് തിന്മയുടെ മേൽ വിജയം വരിക്കാനുള്ള, ദൈവത്തോടുള്ള വിശ്വസ്തത പാലിക്കുന്നതിന് രക്തസാക്ഷിത്വം വരിച്ചതിനുള്ള ഒരു വലിയ നിധി സ്വർഗ്ഗരാജ്യത്തിൽ ഒരുക്കുകയാണു ചെയ്യുന്നത്.
           അതിനാൽ, മറ്റുള്ളവർ നിങ്ങളുടെ ഹൃദയത്തെ പ്രലോഭിപ്പിക്കുമ്പോൾ ധ്യാനിക്കുക; ദൈവിക പ്രകാശത്തിൽ ചിന്തിക്കുക,  അത് നല്ല വാക്കാണോ എന്ന്. അതു നല്ലതല്ലെന്ന് ദൈവസഹായത്താൽ മനസ്സിലായാൽ, തന്നോടു തന്നെയും പ്രലോഭിപ്പിക്കുന്നവരോടും ധൈര്യമായി ഇങ്ങനെ പറയുവിൻ: "ഇല്ല, ഞാനെന്റെ കർത്താവിനോടു വിശ്വസ്തത പുലർത്തും. എന്റെ വിശ്വസ്തത, എന്റെ മുൻകാല പാപങ്ങളിൽ നിന്ന് എന്നെ മോചിപ്പിക്കട്ടെ. രാജ്യത്തിന്റെ കവാടങ്ങൾ കടക്കുവാൻ അതെന്നെ അനുവദിക്കട്ടെ. കാരണം, അത്യുന്നതൻ തന്റെ പുത്രനെ അയച്ചത് എനിക്കുവേണ്ടിക്കൂടിയാണ്; എന്നെ നിത്യരക്ഷയിലേക്കു നയിക്കാനാണ്."     സമാധാനത്തിൽ  പോകുവിൻ."

Tuesday, March 6, 2012

യൂദാസിന്റെ മോഷണശ്രമം ( ഭാഗം 2)

                ഈശോ യൂദാസിനു മറുപടി നൽകുന്നു:  "ശരി, ഞാൻ നിന്നെ വെറുക്കുന്നുണ്ടോ?  എനിക്ക് എന്റെ കാലുകൊണ്ട് നിന്നെ പ്രഹരിക്കാം;  നിന്റെമേൽ ചവിട്ടിക്കൊണ്ട് കൃമി എന്നു നിന്നെ വിളിക്കാം; എനിക്കു നിന്നെ ശപിക്കാം;   നീ പുലഭ്യം പറയാനിടയാക്കിയ ആ ശക്തിയിൽ നിന്ന് നിന്നെ മോചിപ്പിച്ചതുപോലെ തന്നെ നിന്നെ ശപിക്കാതിരുന്നത് എന്റെ ബലഹീനതയാണെന്ന് നീ വിചാരിച്ചു.  ഓ!  അത് ബലഹീനതയല്ലായിരുന്നു.. അങ്ങനെ ചെയ്യാതിരുന്നത് ഞാൻ രക്ഷകനായതു കൊണ്ടാണ്. രക്ഷകന് ശപിക്കാൻ സാധിക്കയില്ല. അവന് രക്ഷിക്കാൻ കഴിയും. അവൻ രക്ഷിക്കാനാഗ്രഹിക്കുന്നു... നീ പറഞ്ഞു, "ഞാനാണ് ശക്തി; നിന്നെ വെറുക്കുന്ന ശക്തി; നിന്നെ തോൽപ്പിക്കുന്ന ശക്തി" എന്ന്.  എന്നാൽ എന്റെ ശക്തി വിരോധമല്ല; അത് സ്നേഹമാണ്.. സ്നേഹം വെറുക്കുന്നില്ല; ഒരിക്കലും ശപിക്കുന്നില്ല. ഒരിക്കലും...
                               ഞാൻ നിന്നെ വെറുക്കുന്നുവെന്ന് നീ കൂവിപ്പറഞ്ഞു.  നീ എനിക്കെതിരേ പ്രയോഗിച്ച ആരോപണം, ഏകവും ത്രിത്വവുമായ ദൈവത്തിനെതിരേയാണ് നീ പ്രയോഗിച്ചത്. നിന്നെ സ്നേഹം നിമിത്തം സൃഷ്ടിച്ച ദൈവപിതാവിനെതിരെ,  സ്നേഹത്താൽ നിന്നെ രക്ഷിക്കുന്നതിന് മനുഷ്യരൂപം ധരിച്ച ദൈവപുത്രനെതിരേ,  നിന്നിൽ നല്ല ആഗ്രഹങ്ങൾ ഉണ്ടാകുന്നതിന് അനേകം പ്രാവശ്യം സ്നേഹം നിമിത്തം സംസാരിച്ച ദൈവാരൂപിക്കെതിരെ... എന്നിട്ട് നീ... എന്നിട്ട് നീ...    എന്നെക്കാണുകയും കേൾക്കുകയും ചെയ്തിട്ട്, നന്മയിലേക്ക് സ്വമനസ്സാലെ വന്നതിനുശേഷം,   അതു മാത്രമാണ് യഥാർത്ഥ മഹത്വത്തിലേക്കുള്ള  വഴിയെന്നു നിന്റെ ബുദ്ധി കൊണ്ടു മനസ്സിലാക്കിയ ശേഷം, നീ ആ നന്മയെ തിരസ്ക്കരിച്ചു; എന്നിട്ട്, സ്വമനസ്സാലെ നിന്നെത്തന്നെ തിന്മയ്ക്ക് സമർപ്പിച്ചു.  നിന്റെ സ്വതന്ത്രമനസ്സു കൊണ്ട്, നീ കൂടുതൽ കൂടുതലായി എന്റെ കൈ - നിന്റെ നേർക്കു് നീട്ടിയിരുന്ന എന്റെ കൈ - തിന്മയുടെ ചുഴിയിൽ നിന്ന് നിന്നെ പിടിച്ചു കയറ്റാൻ നീട്ടിയിരുന്ന എന്റെ കൈ -  നീ കൂടുതൽ കൂടുതൽ ധിക്കാരത്തോടെ നിരസിച്ചെങ്കിൽ,  നിനക്ക് എന്നോടോ, ഞാൻ ആരിൽ നിന്നു വരുന്നോ അവനോടോ  പറയാൻ കഴിയുമോ, ഞങ്ങൾ നിന്നെ വെറുക്കുകയായിരുന്നുവെന്ന്?
                         നിനക്കു തിന്മ വരാൻ ഞാൻ ആഗ്രഹിച്ചെന്ന് നീ എന്നെ കുറ്റപ്പെടുത്തി... രോഗമുള്ള ഒരു കുട്ടി അവന്റെ വൈദ്യനെയും അമ്മയെയും കുറ്റപ്പെടുത്തും;  അവർ കയ്പുള്ള മരുന്നു കൊടുക്കുന്നതിനാലും അവൻ ആവശ്യപ്പെടുന്ന സാധനങ്ങൾ കൊടുക്കാതിരിക്കുന്നതിനാലുമാണ് അങ്ങനെ ചെയ്യുന്നത്.  എന്നാലത് അവന്റെ നന്മയ്ക്കുവേണ്ടിയാണ്. ഞാൻ നിനക്കു വേണ്ടി ചെയ്തിട്ടുള്ളതെല്ലാം  നീ മനസ്സിലാക്കാത്ത വിധത്തിൽ സാത്താൻ നിന്നെ അത്ര അന്ധനും ഭ്രാന്തനുമാക്കിയിരിക്കയാണോ?  നിന്റെ ഗുരു, നിന്റെ രക്ഷകൻ, നിന്റെ സ്നേഹിതൻ നിന്നെ സുഖപ്പെടുത്താൻ ചെയ്തതെല്ലാം ദുർമ്മനസ്സു കൊണ്ടാണെന്നും അതെല്ലാം നിന്റെ നാശത്തിനായി ആണെന്നും നിനക്ക് ചിന്തിക്കുവാൻ കഴിയുന്നോ? ഞാൻ നിന്നെ എന്നോടടുപ്പിച്ചു നിർത്തി; ഞാൻ നിന്റെ കൈയിൽ നിന്ന് പണം മാറ്റിക്കളഞ്ഞു...   നിന്നെ ഭ്രാന്തു പിടിപ്പിക്കുന്ന ആ നാണയങ്ങളിൽ നീ തൊടുന്നത് ഞാൻ തടഞ്ഞു.  എന്നാൽ നിനക്കറിഞ്ഞുകൂടേ,  നിനക്കു തോന്നുന്നില്ലേ, അതു ചില മാന്ത്രിക പാനീയങ്ങൾ പോലെ പ്രവർത്തിക്കുന്നു എന്ന്?  ശമിപ്പിക്കുവാൻ കഴിയാത്ത ദാഹം അതുളവാക്കും... രക്തം വളരെ ചൂടാക്കും...  തൽഫലമായി ആൾ മരണത്തിലവസാനിക്കും എന്ന്? നീ...  എനിക്കു നിന്റെ ചിന്ത മനസ്സിലാകുന്നുണ്ട്... നീ എന്നെ കുറ്റപ്പെടുത്തുകയാണ്.. പിന്നെ എന്തിനാണ് കുറെയധികനാൾ  പണം കൈകാര്യം ചെയ്യാൻ  ഞാൻ നിന്നെ ഏൽപ്പിച്ചതെന്ന്...  എന്തുകൊണ്ടാണെന്നോ? നേരത്തെതന്നെ പണം നിന്നെ തൊടീക്കാതിരുന്നെങ്കിൽ, നീ നിന്നെത്തന്നെ വിൽക്കുമായിരുന്നു;  വളരെ മുമ്പേ തന്നെ മോഷ്ടിക്കുകയും ചെയ്യുമായിരുന്നു.  എന്നിട്ടും നീ നിന്നെത്തന്നെ വിറ്റു;  കാരണം, വിൽക്കാൻ വേറൊന്നും നിനക്കില്ലായിരുന്നു... സ്വർണ്ണമാണ് നിന്റെ നാശം... സ്വർണ്ണം നിമിത്തം നീ ജഡികാസക്തനും വഞ്ചകനുമായി.."
                 "അങ്ങനെ വരട്ടെ;  സാമുവൽ പറഞ്ഞതെല്ലാം നീ വിശ്വസിച്ചു.  ഞാൻ .... " (ഫരിസേയനും   ഈശോയുടെ മുഖ്യശത്രുക്കളിലൊരാളുമായ  ഉറിയേലിന്റെ മുൻശിഷ്യനാണ്  ഈശോയുടെ  ശിഷ്യഗണത്തിലേക്കു  പുതുതായി വന്ന സാമുവൽ) 

ഈശോ  അധികാരത്തിൽ,  അസ്ത്രം പായുന്ന പോലെ ഒരു നോട്ടം നോക്കി യൂദാസിനോട് ആജ്ഞാപിച്ചു: "ശാന്തമാവുക."
                    യൂദാസ് നേരെ പുറകിലേക്കു മറിഞ്ഞു നിലംപതിച്ചു; ഒന്നും ശബ്ദിക്കുന്നില്ല.
            കഠിനമായ നിശ്ശബ്ദത.. ഈശോ ബുദ്ധിമുട്ടി തന്റെ മാനുഷികതയെ നിയന്ത്രണത്തിലാക്കി.  സാധാരണ സംസാരിക്കുന്ന സ്വരത്തിൽ ഈശോ തുടരുന്നു.  കർശനമായി സംസാരിക്കുമ്പോഴും ആ സ്വരം ശാന്തവും നയപരവും സ്വാധീനിക്കുന്നതുമാണ്. പിശാചുക്കൾക്കു മാത്രമേ ആ സ്വരത്തെ എതിർക്കാൻ സാധിക്കൂ.
                                 "നീ എന്താണു ചെയ്യുന്നതെന്നറിയാൻ എനിക്ക് സാമുവലിൽ നിന്നോ മറ്റാരിൽ നിന്നെങ്കിലുമോ വിവരമൊന്നും അറിയേണ്ട. ദൈവത്തിന്റെ പുത്രന് മനുഷ്യരുടെ വാക്കു വേണമെന്നു നീ കരുതുന്നുണ്ടോ?   എന്നാൽ നികൃഷ്ടനായവനേ, നിനക്കറിയാമോ നീ ആരുടെ മുൻപിലാണെന്ന്?   നീ നിന്നെത്തന്നെ സാത്താനു നൽകി. അവൻ നൽകിയ പ്രലോഭനങ്ങളിലെല്ലാം നീ അവന്റെ പിന്നാലെ പോയി. അവൻ നിന്നെ ബുദ്ധിഹീനനാക്കി. എങ്കിലും ഒരിക്കൽ നീയെന്നെ മനസ്സിലാക്കിയിരുന്നു;  ആയിരിക്കുന്നവൻ ഞാനാണെന്നു നീ ഗ്രഹിച്ചിരുന്നു. ഇപ്പോഴും അതിന്റെ വ്യക്തമായ ഓർമ്മ നിന്നിലുണ്ട്. ഞാൻ ദൈവമല്ലെന്നു കരുതാൻ തക്ക വിധത്തിൽ നീ അത്രയ്ക്ക് വികടനായിട്ടില്ല.  അവിടെയാണ് നിന്റെ ഏറ്റം വലിയ കുറ്റം കിടക്കുന്നത്.  അതിന്റെ തെളിവ് നീ എന്റെ കോപത്തെ ഭയപ്പെടുന്നു എന്നുള്ളതാണ്.  നീ ഒരു മനുഷ്യനെതിരെയല്ല പ്രത്യുത, ദൈവത്തിനെതിരെ  തന്നെയാണ്   പൊരുതുന്നതെന്ന് നിനക്കറിയാം. അതിനാൽ നീ വിറയ്ക്കുന്നു. കായേനായ നീ വിറയ്ക്കുന്നത്,  ദൈവം തനിക്കു വേണ്ടിയും നിർദ്ദോഷികളായവർക്കു വേണ്ടിയും പ്രതികാരം ചെയ്യുംഎന്നു നിനക്കറിയാവുന്നതു കൊണ്ടാണ്.  കോറാ, ദാഥാൻ, അബീറാം എന്നിവർക്കും അവരുടെ അനുചരന്മാർക്കും സംഭവിച്ചത് നിനക്കും സംഭവിച്ചേക്കാം എന്നു നീ ഭയപ്പെടുന്നു.  എന്നിട്ടും നീ എനിക്കെതിരേ പൊരുതുന്നു.. ഞാൻ നിന്നോടു് ഇങ്ങനെയാണ് പറയേണ്ടത്; "ശപിക്കപ്പെട്ടവൻ".  പക്ഷേ പിന്നെ ഞാൻ നിനക്കു രക്ഷകനായിരിക്കയില്ല.
                  ഞാൻ നിന്നെ തിരസ്ക്കരിക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.  അതു നേടാൻ നീ സകലതും ചെയ്യുന്നു എന്നാണ് പറയുന്നത്.  ഇപ്രകാരമുള്ള കാരണങ്ങളൊന്നും നിന്റെ പ്രവൃത്തിയെ ന്യായീകരിക്കയില്ല.  കാരണം, എന്നിൽ നിന്ന് അകന്നു പോകുന്നതിന് പാപം ചെയ്യണമെന്നില്ല;  നിനക്കതു ചെയ്യാം... ഞാനിതാ പറയുന്നു; നോബിലെ സംഭവം (യൂദാസിന്റെ ദുഃസ്വഭാവം വെളിവായ മറ്റൊരു സംഭവമാണ് ഈശോ പരാമർശിക്കുന്നത്)  മുതൽ ഞാനതു പറയുന്നുണ്ടായിരുന്നു...  ഒരു പ്രഭാതത്തിൽ,  കളവു പറഞ്ഞുകൊണ്ട്,  ജഡികാസക്തനായി,   കാമാസക്തി പൂണ്ട കുരങ്ങിൻകൂട്ടത്തിൽ ചേർന്നതു പോലെ നീ തിരിയെ വന്നപ്പോൾ, എനിക്ക് എന്നോടുതന്നെ എത്ര യുദ്ധം ചെയ്യേണ്ടതായി വന്നു!!  നിന്നെ എന്റെ ചെരിപ്പിന്റെ കൂർത്ത അറ്റംകൊണ്ട് ചീഞ്ഞ കീറത്തുണിയെന്നപോലെ തോണ്ടി ദൂരെയെറിയാൻ തോന്നി...  എന്റെ അരൂപിയ്ക്കു മാത്രമല്ല, എന്റെ കുടലിനു പോലും അറപ്പും ഓക്കാനവും വരുത്തുന്ന സ്ഥിതിയിലായിരുന്നു നീ...   ഇതെല്ലാം എന്നെ എങ്ങനെ ബാധിക്കുന്നു എന്നു നീ ചിന്തിക്കുന്നുണ്ടോ? സത്യമായ മനുഷ്യന് മനുഷ്യസഹജമായ പ്രതികരണങ്ങളെല്ലാമുണ്ട്. സത്യദൈവമായ എനിക്ക് ദൈവികമായ പ്രതികരണങ്ങളുമുണ്ട്.  നിന്നെ ഞാൻ കാണുന്നത് കാമാസക്തനായി,  കള്ളം പറഞ്ഞ മോഷ്ടാവായി,  വഞ്ചകനായി, കൊലയാളിയായിട്ടാണ്...  നീ  എന്റെ കൂടെയായിരിക്കുന്നതിൽ,  നിന്നോടു സഹവസിക്കുന്ന കാര്യത്തിൽ എനിക്കെത്ര ബുദ്ധിമുട്ടാണു നീ വരുത്തുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ?  ഇപ്പോൾ ഞാൻ ചെയ്യുന്നതു പോലെ, എന്നെത്തന്നെ നിയന്ത്രിക്കുന്നത് എത്ര ബുദ്ധിമുട്ടുളവാക്കുന്നു എന്നു നീയറിയുന്നുണ്ടോ?  യൂദാസേ, നീയെന്നോട് സംസാരിക്കയില്ലേ?  നിനക്ക് നിന്റെ ഗുരുവിനോടു പറയാൻ ഒരു വാക്കു പോലുമില്ലേ?  ഒരു പ്രാർത്ഥന പോലും?  "എന്നോടു ക്ഷമിക്കണമേ"  എന്നു നീ പറയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.  ഞാൻ നിന്നോടു് അനേകം പ്രാവശ്യം ക്ഷമിച്ചതു വ്യർത്ഥമായി. നീ പറഞ്ഞ വാക്കുകൾ നിന്റെ അധരങ്ങളിൽ നിന്നു മാത്രം വന്ന സ്വരമായിരുന്നു.. അത് അനുതപിക്കുന്ന അരൂപിയുടെ ഒരു ചലനമായിരുന്നില്ല.  ഞാൻ നിന്നോടു പറയുന്നു, കുറ്റങ്ങളിൽ വച്ച് ഏറ്റം വലിയ കുറ്റം ചെയ്താലും ആ കുറ്റവാളി ദൈവത്തിന്റെ പാദങ്ങളിലേക്ക് സത്യമായ അനുതാപത്തോടെ ഓടിച്ചെന്നാൽ, പരിഹാരം ചെയ്യാൻ പ്രത്യാശയോടെ സ്വയം സമർപ്പിച്ചാൽ, നിരാശയ്ക്കിടം കൊടുക്കാതിരുന്നാൽ, ദൈവം അവനോടു ക്ഷമിക്കും.  പരിഹാരപ്രവൃത്തികൾ വഴി കുറ്റവാളി അവന്റെ ആത്മാവിനെ രക്ഷിക്കും. യൂദാസേ,  ഞാൻ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു... നിനക്ക് എന്റെ പരിധിയില്ലാത്ത സ്നേഹത്തോടു ചോദിക്കുവാൻ ഒന്നുമില്ലേ?"
                         "ഇല്ല; അഥവാ, കൂടിയാൽ ഒരു കാര്യം മാത്രം; ഒന്നും ജോൺ പറയരുതെന്ന് അവനോടു നീ  കൽപ്പിക്കണം.  ഞാൻ നിങ്ങളുടെയിടയിൽ ഒരു മോശക്കാരനല്ലേ?  അപ്പോൾ ഞാൻ എങ്ങനെ പരിഹാരം ചെയ്യുമെന്നാണ് നീ പ്രതീക്ഷിക്കുന്നത്?"  വളരെ ധാർഷ്ട്യത്തോടെ യൂദാസ് ചോദിക്കുന്നു.
                        ഈശോ മറുപടി പറയുന്നു: "നീ അങ്ങനെ പറയുന്നു; ജോൺ ഒന്നും  പറയുകയില്ല. എന്നാൽ നീ നിന്റെ നാശത്തെക്കുറിച്ച് ഒന്നും പുറത്താകാത്ത വിധത്തിൽ വർത്തിക്കണം. ആ നാണയങ്ങൾ പെറുക്കിയെടുത്ത് യോവന്നായുടെ സഞ്ചിയിൽ ഇടുക. പണപ്പെട്ടി ഞാൻ അടച്ചുപൂട്ടാൻ ശ്രമിക്കാം; അതു തുറക്കാൻ നീ ഉപയോഗിച്ച ഉപകരണം കൊണ്ടുതന്നെ..."
                         യൂദാസ് വളരെ അനിഷ്ടഭാവത്തിൽ നിലത്തു ചിതറിക്കിടന്ന നാണയങ്ങൾ പെറുക്കിയെടുത്ത് യോവന്നായുടെ ഭാരമുള്ള സഞ്ചിയിലേക്കിട്ട് അടച്ചുകൊണ്ടു പറയുന്നു; "അതെല്ലാം ഇതാ സഞ്ചിയിലിട്ടു." അവൻ ഒരു വശത്തേക്കു മാറി.
                                        ഈശോ പെട്ടി പൂട്ടി; ഈശോയുടെ കണ്ണിൽ നിന്ന് കണ്ണീരൊഴുകുന്നു.  യൂദാസിന് അവസാനം  അൽപ്പം സുബോധം വന്നു. മുഖം കൈകൾ കൊണ്ട് പൊത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ പറയുന്നു; "ഞാൻ ശപിക്കപ്പെട്ടവനാണ്; ഞാൻ ഭൂമിയുടെ അപകീർത്തിയായിപ്പോയി.."
                    "നീയാണ് നിത്യനായ നിർഭാഗ്യൻ എന്നു നീ വിചാരിക്കുന്നു.  എന്നാൽ നിനക്കാഗ്രഹമുണ്ടെങ്കിൽ നിനക്കിനിയും സന്തോഷമുള്ളവനാകാം."
                                   "എന്നോടു് ശപഥം ചെയ്തു പറയണം, ഒരുത്തരോടും ഇതു പറയുകയില്ലെന്ന്... ഞാൻ എന്നെത്തന്നെ രക്ഷിക്കുമെന്ന് ഞാൻ ശപഥം ചെയ്തു പറയുന്നു.." യൂദാസ് അലറിപ്പറയുന്നു.
                                  "ഞാൻ എന്നെത്തന്നെ രക്ഷിക്കുമെന്ന് നീ പറയരുത്. നിനക്ക് നിന്നെത്തന്നെ രക്ഷിക്കാൻ സാധിക്കയില്ല. എനിക്കു മാത്രമേ നിന്നെ രക്ഷിക്കാൻ കഴിയൂ. അൽപ്പം മുമ്പ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ച സാത്താനെ കീഴ്പ്പെടുത്താൻ, പരാജയപ്പെടുത്താൻ എനിക്കു മാത്രമേ  കഴിയൂ.  എളിമയുടെ ഈ വാക്കുകൾ എന്നോടു നീ പറയൂ .."കർത്താവേ, എന്നെ രക്ഷിക്കണമേ" എന്ന്... നിന്റെമേൽ ഭരണം നടത്തുന്നവനിൽ നിന്ന്  ഞാൻ
നിന്നെ മോചിപ്പിക്കാം.. നിന്നിൽ നിന്ന് ആ വാക്കുണ്ടാകാൻ ഞാൻ കാത്തിരിക്കയാണെന്ന് നിനക്കറിഞ്ഞുകൂടേ?  എന്റെ അമ്മയുടെ ഒരു ചുംബനത്തേക്കാൾ കൂടുതലായി ഇതാണ് ഞാനാഗ്രഹിക്കുന്നത്."
                              യൂദാസ് കരയുന്നുണ്ട്; എന്നാൽ ആ വാക്കു പറയുന്നില്ല.  ഒടുവിൽ ഇപ്രകാരം പറഞ്ഞുകൊണ്ട്  ഈശോ യൂദാസിനെ പറഞ്ഞുവിടുന്നു.  " പോകൂ, ഇവിടെനിന്ന് ഇറങ്ങിപ്പോകൂ... ആരും നിന്നെ കണ്ടുപിടിക്കയില്ല. നാളെ മുതൽ നീയായിരിക്കും പണം സൂക്ഷിക്കുന്നത്. ഈ സമയത്ത് യാതൊന്നുകൊണ്ടും പ്രയോജനമില്ല.."  മറുപടി പറയാതെ യൂദാസ് പോകുന്നു... ഈശോ തനിച്ചായി... മേശയ്ക്കരികിലുള്ള ഇരിപ്പിടത്തിലേക്കു വീണ് കൈകൾ മടക്കി മേശയിൽവച്ച് ശിരസ്സു് അതിന്മേൽ താങ്ങി,  അനുതാപമില്ലാത്ത യൂദാസിനെയോർത്ത്   യാതൊരാശ്വാസവുമില്ലാത്തവനായി ഈശോ കരയുന്നു...

Monday, March 5, 2012

യൂദാസിന്റെ മോഷണശ്രമം ( ഭാഗം 1)

              എഫ്രായിമിലെ ഈശോയുടെ വാസത്തിനിടയ്ക്ക് ശിഷ്യകളായ ഏലീശാ, നൈക്ക് (വെറോനിക്ക), യോവന്നാ, സൂസന്ന  തുടങ്ങിയവരോടൊപ്പം   ഈശോയുടെ അമ്മ എഫ്രായിമിലെത്തുന്നു.    ജേക്കബിന്റെ ഭാര്യ മേരി എന്ന വിധവയും വൃദ്ധയുമായ സ്ത്രീയുടെ എളിയ ഭവനത്തിലാണ് അവർ താമസിച്ചത്.   
                    അവിടെ വച്ച് ഒരു ദിവസം,  ധനാഢ്യയായ യോവന്നായുടെ പണപ്പെട്ടിയിൽ നിന്ന്  യൂദാ  സ്കറിയോത്താ പണം മോഷ്ടിക്കാൻ ശ്രമിക്കുന്നത്  യാദ്യച്ഛികമായി അവിടേയ്ക്കു കടന്നുവന്ന അപ്പസ്തോലൻ ജോൺ കാണാനിടയാകുന്നു.   ജോൺ വലിയ ഭയത്തോടെ 'ഹാ' എന്ന് ഉച്ചത്തിൽ സ്വരം വച്ചു, കൈകൾ കൊണ്ട് മുഖംപൊത്തി.   മുറിയിൽ നാണയങ്ങൾ നിലത്തു വീഴുന്നതിന്റെ കിലുക്കം കേട്ട്  ഈശോയും  മുറിയുടെ വാതിൽക്കലെത്തി.  ജോൺ കരഞ്ഞുകൊണ്ട് പറയുന്നു:  "പോകൂ,  ഈശോ പോകൂ..."  എന്നാൽ  ജോണിനെ തള്ളിമാറ്റി ഈശോ മുറിയ്ക്കകത്തു കയറി.  അവർ ഭക്ഷണം കഴിക്കുന്ന മുറിയാണത്. ഇപ്പോൾ സ്ത്രീകൾ കൂടിയുള്ളതിനാലാണ് ആ മുറി ഭക്ഷണമുറിയാക്കിയിരിക്കുന്നത്.  മുറിയിലുള്ള രണ്ടു പണപ്പെട്ടികളിൽ ഒന്നിന്റെ മുമ്പിൽ വാതിലിനെതിരേ യൂദാ  സ്കറിയോത്താ നിൽക്കുന്നു.  ആകെ നിറം മാറി, ദേഷ്യം, വിസ്മയം ഇവ കൊണ്ട് നിറഞ്ഞു നിൽക്കുന്നു. അയാളുടെ കൈയിൽ ഒരു സഞ്ചിയുണ്ട്. പണപ്പെട്ടി തുറന്നിരിക്കുന്നു.  നാണയങ്ങൾ നിലത്തു വീണിട്ടുണ്ട്.  പെട്ടിയുടെ വക്കിൽ ചരിഞ്ഞിരിക്കുന്ന മറ്റൊരു സഞ്ചിയിൽ നിന്ന് നാണയങ്ങൾ തറയിലേക്കു വീഴുന്നുമുണ്ട്.  എന്താണു് സംഭവിച്ചതെന്ന് വ്യക്തം; യൂദാസ് വീട്ടിൽ കടന്നു; പണപ്പെട്ടി തുറന്നു മോഷണം നടത്തിക്കൊണ്ടിരിക്കയായിരുന്നു.
                               ആരും സംസാരിക്കുന്നില്ല.  മൂന്നു പ്രതിമകൾ... പിശാചായിരിക്കുന്ന      യൂദാസ്,          വിധിയാളനായ      ഈശോ, കൂട്ടുകാരന്റെ ഹീനത്വത്തിൽ ഭയചകിതനായ ജോൺ...
                       യൂദാസിന്റെ    പണസഞ്ചി    പിടിച്ചിരിക്കുന്ന   കൈ വിറയ്ക്കുന്നു.    ജോൺ വല്ലാതെ ഭയപ്പെട്ട് ഈശോയെ നോക്കുന്നു.
                                           ഈശോയ്ക്ക് ചലനമേയില്ല. അനങ്ങാതെ നിൽക്കുകയാണ്. അവസാനം ഒരു ചുവടു മുമ്പോട്ടു വച്ചു;  ആംഗ്യം കാണിച്ചു കൊണ്ട് ഒരു വാക്കു പറഞ്ഞു: "പോകൂ.." ചുവടു വച്ചത് യൂദാസിന്റെ നേർക്കു്; പോകൂ എന്നു പറഞ്ഞത് ജോണിനോട്.
                   ജോൺപോയിക്കഴിഞ്ഞപ്പോൾ ഈശോ കതകടച്ചു കുറ്റിയിട്ടു; തിരിഞ്ഞു യൂദാസിനെ നോക്കുന്നു. അവൻ കടുത്ത ധിക്കാരിയാണെങ്കിലും ഒരു വാക്കുമുച്ചരിക്കുന്നില്ല. അനങ്ങുന്നുമില്ല. ഈശോ നേരെ അവന്റെ മുന്നിൽ ചെന്നുനിന്നു. യൂദാസ് ഭയപ്പെട്ട് പിന്നിലേക്കു വലിയുന്നു..
                             ഈശോ ശബ്ദിക്കുന്നില്ല.  എന്നാൽ പൂട്ടു കുത്തിത്തുറക്കുന്ന ഒരു ചെറിയ ആയുധം യൂദാസിന്റെ അങ്കിയുടെ ബൽറ്റിൽ നിന്ന് പൊങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ഈശോ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ച്  'ശപിക്കപ്പെട്ടവൻ' എന്നു പറയാനൊരുങ്ങി; എന്നാൽ സ്വയം നിന്ത്രിക്കുന്നു.   യൂദാസിന്റെ  കൈയിലെ പണസഞ്ചി തട്ടിപ്പറിച്ച് നിലത്തേക്കെറിഞ്ഞു. അതിന്മേൽ ചവിട്ടിക്കൊണ്ട് നാണയങ്ങൾ ചിതറിച്ചു.  വലിയ ദേഷ്യം.. "ദൂരെ... സാത്താന്റെ അഴുക്ക്... ശപിക്കപ്പെട്ട സ്വർണ്ണം... നരകത്തിന്റെ ഉമിനീർ... സർപ്പത്തിന്റെ വിഷം... ദൂരെ!!"
                ഈശോ അവനെ ശപിക്കുമെന്നു തോന്നിയപ്പോൾ യൂദാസ് അൽപ്പം നിയന്ത്രണത്തിൽ കരയാൻ തുടങ്ങി. വേറൊരു പ്രതികരണവുമില്ല. എന്നാൽ അടച്ചിരുന്ന വാതിലിനപ്പുറത്തത്തു നിന്ന് കേട്ട ജോണിന്റെ കരച്ചിൽ അവനെ ചൊടിപ്പിച്ചു; പൈശാചികമായ തന്റേടം അവനിലേക്കു തിരിച്ചുവന്നു. അവൻ വിളിച്ചുകൂവിപ്പറയുന്നു; "എന്നെ അധിക്ഷേപിക്കാൻ നീ ചാരനെ അയച്ചിരിക്കയായിരുന്നു!  അവൻ എല്ലാവരുടേയും മുമ്പിൽ എന്നെ അധിക്ഷേപിക്കും. അതാണ് നിനക്കു വേണ്ടിയിരുന്നത്.  എന്തായാലും ... അതെ, അതാണ് എനിക്കും വേണ്ടത്... നീ എന്നെ തള്ളിക്കളയാൻ വേണ്ടി ഞാൻ എല്ലാം ചെയ്തുനോക്കി..." അവന് ദേഷ്യം കൊണ്ട് സ്വരം പതറുന്നു.
                    താഴ്ന്ന സ്വരത്തിൽ,  എന്നാൽ ഭയം ജനിപ്പിക്കുന്ന വിധത്തിൽ ഈശോ അവനോട് ആവർത്തിച്ചു പറയുന്നു: "കള്ളൻ!  കള്ളൻ!  കള്ളൻ!  ഇന്ന് കള്ളൻ!  നാളെ കൊലയാളി...."
                       യൂദാസ്  ശ്വാസമെടുത്ത ശേഷം മറുപടി പറയുന്നു; "അതെ,  കള്ളൻ!  അത് നിന്റെ കുറ്റം കൊണ്ടാണ്... ഞാൻ ചെയ്യുന്ന എല്ലാ തിന്മയും നീ കാരണമാണ്... നീ എല്ലാവരേയും രക്ഷിക്കുന്നു; പാപികളെ സ്വീകരിക്കുന്നു... വേശ്യകൾ നിന്നിൽ അറപ്പുളവാക്കുന്നില്ല. നീ ഭോഷൻ! ഒരു പഠനവുമില്ലാത്തവനെ ഞങ്ങളുടെ തലവനായി നിയമിച്ചിരിക്കുന്നു.. ഒരു ചുങ്കക്കാരനെ പണം സൂക്ഷിപ്പുകാരനാക്കിയിരിക്കുന്നു... എന്നാൽ എന്റെ കാര്യത്തിൽ,  നീ ഏറ്റം ചെറിയ നാണയം പോലും കണക്കു ചോദിച്ചാണു തരുന്നത്.  നീ എന്നെ സദാ കൂടെക്കൊണ്ടുനടക്കുന്നു... ഒരു കപ്പലടിമ എന്നപോലെ എന്നെ കരുതുന്നു. തീർത്ഥാടകരുടെ കാഴ്ചകൾ സ്വീകരിക്കുന്നതിൽ നിന്ന് എന്നെ മാത്രമേ  വിലക്കിയിട്ടുള്ളൂ... കാരണം, പണത്തെ ഞാൻ തൊടരുതെന്നാണ് നീ ആഗ്രഹിക്കുന്നത്.  നീ എന്നെ വെറുക്കുന്നു... ശരി, ഞാൻ നിന്നെയും വെറുക്കുന്നു... അൽപ്പം മുമ്പ് എന്നെ ശപിക്കാനൊരുങ്ങിയെങ്കിലും നീയത് ചെയ്തില്ല. നിന്റെ ശാപം എന്നെ ചാമ്പലാക്കാൻ പാടുണ്ടായിരുന്നു... നീ എന്തുകൊണ്ടാണ് നിന്റെ ശാപം എന്റെമേൽ വീഴിക്കാതിരുന്നത്?  എനിക്കതായിരുന്നു കൂടുതലിഷ്ടം... "
 

"മിണ്ടാതിരിക്കൂ..."
                         "ഇല്ല, നിനക്കു ഭയമാണോ?  ഹാ! നിനക്ക് ഭയമാണ്... നീ ഭീരുവാണ്... ഞാൻ  ശക്തനാണെന്ന് നിനക്കറിയാം...   നിന്നെ വെറുക്കുകയും നിന്നെ തോൽപ്പിക്കുകയും ചെയ്യുന്ന ശക്തി.... നീ എപ്പോഴും എന്നെ നിന്ദിച്ചിരുന്നു... നീ വിചാരിച്ചു നീ ജ്ഞാനിയാണെന്ന്... നീയൊരു മഠയനാണ് ...   നല്ല വഴി നിന്നെ ഞാൻ പഠിപ്പിച്ചു... എന്നാൽ നീ... ഓ! നീയാണ് പരിശുദ്ധനായവൻ!  നീയാണ് മനുഷ്യനാണെങ്കിലും ദൈവമായിരിക്കുന്ന സൃഷ്ടി... എന്നിട്ട് നീ ബുദ്ധിയുള്ളവന്റെ ഉപദേശം നിരാകരിക്കുന്നു.  ആദ്യം മുതൽ നിനക്കു തെറ്റു പറ്റി... എന്നെക്കുറിച്ചും തെറ്റു പറ്റി... നീ .. നീ .... ഹാ!!
             

               വാഗ് ധോരണി പെട്ടെന്നു നിലച്ചു.   ഇതു പറയുന്ന സമയത്ത് യൂദാസ്, ഇരയെ ലക്ഷ്യം വച്ച് ആക്രമിക്കാൻ ഒരുങ്ങുന്നതു പോലെ ഈശോയോടു് അടുക്കുകയായിരുന്നു.  ഈശോയിൽ  ഭയത്തിന്റെ കണിക പോലുമില്ല.  വാതിലിന്മേൽ ചാരി ഈശോ നിശ്ശബ്ദനായി നിൽക്കുന്നു.  കണ്ണുകൾ യൂദാസിൽ ഉറപ്പിച്ചിരിക്കയാണ്.;  ദുഃഖത്തിന്റെയും പ്രാർത്ഥനയുടേയും ഭാവമാണ് മുഖത്ത്.  യൂദാസ് സുബോധത്തിലേക്കു വരുന്ന ഒരാളെപ്പോലെ നെറ്റിത്തടവും മുഖവുമെല്ലാം കൈകൊണ്ടു തുടയ്ക്കുന്നു.... അവൻ ചിന്തിക്കുന്നു; ഓർമ്മിക്കുന്നു... എല്ലാം ഓർത്തപ്പോൾ ശക്തിയെല്ലാം നഷ്ടപ്പെട്ടതുപോലെ  തളർന്ന് നിലത്തു വീഴുന്നു... 
                        ഈശോ താഴ്ന്ന സ്വരത്തിൽ, എന്നാൽ വളരെ വ്യക്തമായി അവനു മറുപടി നൽകുന്നു...

(ദൈവമനുഷ്യന്റെ സ്നേഹഗീതയിൽ നിന്ന്)