ജാലകം നിത്യജീവൻ: ദിവ്യകാരുണ്യ അത്ഭുതങ്ങൾ

nithyajeevan

nithyajeevan

Thursday, February 17, 2011

ദിവ്യകാരുണ്യ അത്ഭുതങ്ങൾ


ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ പരിശുദ്ധ സാന്നിദ്ധ്യത്തെ അവിശ്വസിക്കുന്നവര്‍ കത്തോലിക്കരുടെ ഇടയില്‍ത്തന്നെ ഏറെയുണ്ട്. ഒരു വാഴ്ത്തിയ ചെറിയ ഓസ്തിയില്‍   ദൈവമായ ഈശോ സന്നിഹിതനാണെന്നു വിശ്വസിക്കുവാൻ നമ്മുടെ യുക്തിക്ക് ബുദ്ധിമുട്ടാണ്. എന്നാൽ വിശ്വാസത്തിന്റെ കണ്ണുകൾ കൊണ്ടു നോക്കുമ്പോൾ അതളുപ്പമാകുന്നു. 

പരിശുദ്ധ കുർബാനയെപ്പറ്റി ഈശോ പറയുന്നു: "സ്നേഹിക്കപ്പെട്ട  എന്റെ  അപ്പസ്തോലന്റെ (വി. യോഹന്നാൻ ശ്ലീഹാ), സുവിശേഷത്തിന്റെ ആറാം അദ്ധ്യായം നിങ്ങൾ ഭക്ത്യാദരപൂർവ്വം ധ്യാനിച്ച്  വായിച്ചിരുന്നെങ്കിൽ എന്നു ഞാനാഗ്രഹിക്കുന്നു....! അന്ന് ഞാനരുളിച്ചെയ്തു: "സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്..."  ദിവ്യകാരുണ്യം ഒരു ദൈവിക രഹസ്യമാണ്. കൃപ ലഭിച്ചവർ മാത്രം അതു മനസ്സിലാക്കിയാൽ മതി. അന്നു ഞാനതു പറഞ്ഞപ്പോൾ, ഈ വചനം കഠിനമാണെന്ന് പറഞ്ഞ്, സത്യം ഗ്രഹിക്കാതെ,  അനേകർ എന്നെ വിട്ടുപോയി. എന്നാൽ എന്റെ അപ്പസ്തോലന്മാർ യാതൊന്നും സംശയിക്കാതെ അതിൽ വിശ്വസിച്ചു. നിങ്ങളും അതുപോലെ വിശ്വസിക്കാൻ പഠിക്കുക."

ലോകത്തിൽ പലയിടങ്ങളിലായി ഇന്നും  നടക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങൾ, നമ്മുടെ വിശ്വാസത്തെ  ഊട്ടിയുറപ്പിക്കുവാൻ പരാപ്തമാണ്. 


കേരളത്തിൽ,  പാലക്കാട്  ജില്ലയിലെ കഞ്ചിക്കോട് എന്ന സ്ഥലത്ത് 1997 ൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. കഞ്ചിക്കോട്ടുള്ള നല്ലിടയൻ പള്ളിയിൽ വച്ച്, 1997 ഒക്ടോബർ 26 ന് പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട  ദിവ്യബലിയിൽ, പരിശുദ്ധ കുർബാന സ്വീകരിച്ച റാണി ജോൺ എന്ന വീട്ടമ്മയുടെ നാവിൽ, തിരുവോസ്തി, ഈശോയുടെ തിരുശ്ശരീര രക്തങ്ങളായി മാറുകയുണ്ടായി. അതിനുശേഷവും ഈ അത്ഭുതം പലതവണ ആവർത്തിച്ചു. (കേരളത്തിലെ ജീവിച്ചിരിക്കുന്ന വിശുദ്ധരിൽ ഒരാളായ റാണിയ്ക്ക് ഈശോയുടെയും പരിശുദ്ധഅമ്മയുടേയും ദർശനങ്ങൾ (വ്യക്തിപരമായി) ഇപ്പോഴും ലഭിക്കുന്നുണ്ട്.)

2001 മേയ് മാസത്തിൽ, തിരുവനന്തപു രം രൂപതയിൽപ്പെട്ട ചിരട്ടക്കോണം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേലാലയത്തിൽ ആരാധനയ്ക്കായി എഴുന്നെള്ളിച്ചു വച്ച പരിശുദ്ധ കുർബാനയിൽ,  ശിരസ്സിൽ മുൾമുടിയണിഞ്ഞ നമ്മുടെ കർത്താവിന്റെ രൂപം കാണപ്പട്ടു.
(ചിത്രം മുകളിൽ)

(His Beatitude Cyril Mar Baselice,  then Archbishop of the diocese of Trivandrum, wrote regarding this prodigy: “For us believers,  what we have seen is something that we have always believed. If our Lord is speaking to us by giving us this sign, it certainly needs a response from us”. The monstrance containing the miraculous Host is to this day kept in the church.)