ഈശോയേ, അങ്ങാണ് എന്റെ ഏകസ്നേഹം
ഈശോയേ, അങ്ങാണ് എന്റെ പ്രചോദനവും എന്റെ ആത്മാവിന്റെ ചങ്ങാതിയും
ഈശോയേ അങ്ങു തന്നെയാണ് എന്റെ പാനപാത്രവും എന്റെ പാനീയവും എന്റെ അനുഗ്രഹവും.
മരണം എന്നെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്നതുവരെ
അങ്ങയുടെ ഹൃദയാന്തർഭാഗത്ത് എന്നെ മറച്ചുവയ്ക്കേണമേ!
എന്റെ ആത്മാവിന്റെ കാവൽക്കാരനായ ഈശോയേ,
ഞാൻ എവിടെപ്പോയാലും
അങ്ങ് എന്നോടൊപ്പം ഉണ്ടായിരിക്കേണമേ. ആമേൻ
എന്റെ ദൈവമേ, അവിടുത്തെ നാമം വാഴ്ത്തപ്പെട്ടതാകട്ടെ
എന്റെ പ്രാർത്ഥന ചെവിക്കൊള്ളുന്നവനേ,
എന്റെ കർത്താവേ അവിടുന്ന് വാഴ്ത്തപ്പെട്ടവനാകുന്നു.
എന്റെ ആത്മാവിനെ കുഴിയിൽ നിന്നു കരേറ്റിയവനേ,
അവിടുന്ന് അത്യുന്നതങ്ങളിൽ നിന്ന്എന്റെ നേരെ നോക്കി.
എന്റെ ആത്മാവിനെ എളിമപ്പെടുത്തി.
അവിടുത്തെ കാരുണ്യാതിരേകം വാഴ്ത്തപ്പെടട്ടെ.
എന്നെ രക്ഷിക്കുന്നതിനും എനിക്കു സ്വാതന്ത്ര്യം നൽകുന്നതിനുമായി
അവിടുത്തെ ഹൃദയത്തിലേക്ക് അവിടുന്ന് എന്നെ വലിച്ചടുപ്പിക്കുന്നു.
ദൈവമേ, അവിടുന്നാണ് എന്റെ രക്ഷ.
എന്റെ ധനവും എന്റെ കാഴ്ചയും എന്റെ ജീവനും അവിടുന്നുതന്നെ.
അവിടുന്ന് നിത്യവും എന്റെ ആത്മാവിനെ ആകർഷിക്കുന്നു.
അവിടുത്തെ സാന്നിദ്ധ്യം മൂലംഎന്റെ ഹൃദയം ആനന്ദിക്കുന്നു.
അവിടുത്തെ സാന്നിദ്ധ്യത്തിൽ നിന്നു പ്രയോജനം ലഭിക്കാൻ എന്നെ അനുവദിച്ചാലും.
സമാധാനവും സത്യസന്ധതയും സ്നേഹവും ക്ഷമയുടെ ആത്മാവും
എന്റെ ഹൃദയത്തിന്റെ ഓരോ കണികയിലും നിലനിന്നു.
സ്നേഹത്തോടെ അവിടുത്തെ മഹത്വം പ്രഘോഷിക്കാൻ എനിക്കിടയാകട്ടെ.
എന്റെ പ്രാർത്ഥന ശ്രവിക്കേണമേ.
അവിടുത്തെ രാജ്യത്ത് കടന്നുവന്നിരിക്കുന്ന
അവിടുത്തെ അതിഥിയാകുന്നു ഞാൻ.
എനിക്കു് ഉത്തരമരുളേണമേ. ആമേൻ
(ദൈവത്തിലുള്ള യഥാർത്ഥ ജീവിതം- vol.9)