ഈശോ പറയുന്നു: "ഒരു സൃഷ്ടി, അതിന്റെ ഉറവിടത്തെക്കുറിച്ചു ചിന്തിച്ച് സ്വഭാവാതീത മണ്ഡലത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്നു മനസ്സിലാക്കുമ്പോൾ, അവൻ അരൂപികളായ ദൈവദൂതന്മാരേക്കാൾ ശ്രേഷ്ടനായിത്തീരുന്നു.
ഇത് എപ്പോഴാണ് സംഭവിക്കുക? ഒരു വ്യക്തി പൂർണ്ണമായും എന്റെ ഹിതത്തിൽ ജീവിക്കുമ്പോഴാണ് - പരിപൂർണ്ണമായി സ്വയം എനിക്കു വിട്ടുതരുമ്പോഴാണ് - എനിക്കുവേണ്ടിയും എന്നിലും അല്ലാതെ ജീവിക്കയോ സ്നേഹിക്കയോ പ്രവർത്തിക്കയോ ചെയ്യാതാകുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ഈ സ്ഥിതിയിലെത്തുമ്പോൾ ആ വ്യക്തി മാംസത്തെ ദൈവദൂതന്മാരേക്കാൾ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തുന്നു.
ദൈവദൂതന്മാർക്ക് മാംസത്തിന്റെ പരീക്ഷണം എന്താണെന്നറിഞ്ഞുകൂടാ. അതിനെ കീഴ്പ്പെടുത്തുന്നതിന്റെ ബഹുമതിയും അവർക്കില്ല. സൃഷ്ടി, തന്റെ ക്രൂശിതനായ ഗുരുവിനോടുള്ള സ്നേഹത്തെപ്രതി, ഈ സ്ഥിതിയിൽ തന്നെത്തന്നെ ക്രൂശിക്കുന്നു.അപ്പോൾ അവൻ, ദൈവദൂതഗണങ്ങളുടെ വിസ്മയത്തിന്റെ വിഷയമായിത്തീരുകയാണ്. എന്നോടുള്ള സ്നേഹത്തെപ്രതി സഹിക്കുവാനോ എന്നെപ്പോലെ ക്രൂശിക്കപ്പെടുവാനോ അവർക്കു സാധിക്കയില്ല. ഞാൻ ലോകത്തിന്റെ രക്ഷകനും നിത്യനായ പിതാവിന്റെ പുത്രനുമാണല്ലോ.
എന്റെ കുരിശിനു ചുറ്റും എന്റെ പുൽക്കൂടിനു ചുറ്റും ഉണ്ടായിരുന്നതുപോലെ, എന്നെ ആരാധിക്കുന്ന ദൈവദൂതഗണങ്ങളുണ്ടായിരുന്നു. കാരണം, പുൽക്കൂടും കുരിശും രക്ഷകൻ എന്നുള്ള എന്റെ ദൗത്യനിർവഹണത്തിന്റെ ആദിയും അന്ത്യവും ആയിരുന്നു. അതുപോലെ, ഇപ്പോൾ ക്രൂശിതരാകുന്ന ചെറിയ ആത്മാക്കൾക്കു ചുറ്റിലും ദൈവദൂതഗണങ്ങളുണ്ട്. കാരണം, എനിക്കായി മരിക്കുന്ന അത്തരം ആത്മാക്കളിൽ അവർ (ദൈവദൂതന്മാർ) എന്നെക്കാണുന്നു."
(മരിയ വാൾതോർത്തയുടെ 'Victim Souls' ൽ നിന്ന്)
(മരിയ വാൾതോർത്തയുടെ 'Victim Souls' ൽ നിന്ന്)