ജാലകം നിത്യജീവൻ: പരിശുദ്ധഅമ്മയെ സ്തുതിച്ചുകൊണ്ട് അപ്പസ്തോലനായ ജോൺ പാടിയ പാട്ട്

nithyajeevan

nithyajeevan

Thursday, February 3, 2011

പരിശുദ്ധഅമ്മയെ സ്തുതിച്ചുകൊണ്ട് അപ്പസ്തോലനായ ജോൺ പാടിയ പാട്ട്


പ്രഭാതനക്ഷത്രമേ വന്ദനം
രാത്രിയുടെ മുല്ലമലരേ
സ്വർഗ്ഗത്തിലെ സ്വർണ്ണചന്ദ്രികയേ
ഈശോയുടെ പരിശുദ്ധയായ അമ്മേ,
യാത്ര ചെയ്യുന്നവരുടെ പ്രതീക്ഷ നീയാണ്.
വേദനിക്കുന്നവരും മരണാസന്നരും
നിന്നെ സ്വപ്നം കാണുന്നു മേരീ..
പരിശുദ്ധയായ  പുണ്യനക്ഷത്രമേ പ്രശോഭിച്ചാലും
നിന്നെ സ്നേഹിക്കുന്നവരുടെ മേൽ പ്രകാശംവീശിയാലും!