"അമലോൽഭവയായി ലൂർദ്ദിൽ പ്രത്യക്ഷയായ നിങ്ങളുടെ സ്വർഗ്ഗീയ മാതാവിന്റെ തേജോപൂർണ്ണമായ മുഖത്തേക്ക് നിങ്ങൾ ഒന്നു നോക്കുക. എന്റെ പരിപൂർണ്ണ വെളിപാടിന്റെ കാലഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു എന്നു നിങ്ങളോട് പ്രഖ്യാപിക്കുവാൻ വേണ്ടിയാണ് അന്നു ഞാൻ പ്രത്യക്ഷയായത്. നിങ്ങളുടെ അന്തിമ വിനാഴികയുടെ ഈ കാലയളവിൽ, ഏതുവഴിയിലൂടെയാണ് നിങ്ങൾ സഞ്ചരിക്കേണ്ടതെന്ന് മാർഗ്ഗനിർദ്ദേശം നൽകുന്നതിനു വേണ്ടിയാണ് അന്നു ഞാൻ പ്രത്യക്ഷയായത്. നിങ്ങളുടെയും എന്റെയും ശത്രുവായ പിശാചിന്റെ കെണിയിൽ കുടുങ്ങിയ നിങ്ങളെ, മാതൃനിർവ്വിശേഷമായ എന്റെ ദൗത്യത്താൽ വിമോചിതരാക്കുന്നതിനുവേണ്ടിയാണ് അന്നു ഞാൻ പ്രത്യക്ഷയായത്. കഠിന പരീക്ഷണങ്ങളുടെ കാലയളവിൽ നിങ്ങളെ സംഭീതരാക്കുന്ന അപകടങ്ങളെ ചൂണ്ടിക്കാട്ടുക കൂടി എന്റെ ദൗത്യമാണ്.
വഴി (വിശുദ്ധ ബർണ്ണദീത്ത) ഞാൻ നിങ്ങളോട് പറഞ്ഞത്, ഏറ്റവും ശക്തമായതും ഉപകാരപ്രദമായതും ഞാനേറ്റം ആഗ്രഹിക്കുന്നതുമായ പ്രാർത്ഥന ജപമാലയാണെന്ന്."
(പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബിക്കു നൽകിയ സന്ദേശങ്ങളിൽ നിന്ന്)