ഇന്ന് സുവിശേഷകനായ വി.ലൂക്കായുടെ തിരുനാള്‍
St.Luke |
വിശുദ്ധ ബൈബിളിലെ മൂന്നാമത്തെ സുവിശേഷത്തിന്റെയും അപ്പസ്തോല നടപടികളുടെയും രചയിതാവായ വി.ലൂക്കായുടെ ജന്മദേശം, സിറിയയിലെ അന്ത്യോക്യായാണ്. വി.പൌലോസിനാല്‍ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം, വി.പൌലോസിന്റെ ഭൂരിഭാഗം പ്രേഷിത യാത്രകളിലും സന്തത സഹാരിയായിരുന്നു.
തൊഴില്‍ കൊണ്ട് വൈദ്യനായിരുന്ന വി.ലൂക്കാ, മികവുറ്റ ഒരു ചിത്രകാരന്‍ കൂടിയായിരുന്നു. ഇന്ന് നാം കാണുന്ന നിത്യസഹായമാതാവിന്റെ പുകള്‍പെറ്റ ചിത്രം അദ്ദേഹം രചിച്ചതായാണ് ഐതിഹ്യം. അതെന്തായാലും, പരിശുദ്ധ അമ്മയുടെ ഏറ്റം മനോഹരമായ വാഗ്മയചിത്രമാണ് തന്റെ സുവിശേഷത്തിലൂടെ അദ്ദേഹം നമുക്കു നല്‍കിയിരിക്കുന്നത്.