ജാലകം നിത്യജീവൻ: May 2011

nithyajeevan

nithyajeevan

Sunday, May 29, 2011

സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ അമ്മയോടു വിട പറയുന്നു.

 പരിശുദ്ധ കന്യകാമേരി അവളുടെ മുറിയിലിരുന്ന് വായിക്കയാണ്. ഇപ്പോൾ അവൾ പീഡിതയല്ല. ദുഃഖിതമായ മുഖമല്ല; രാജകീയം. എന്നാൽ പ്രശാന്തമായ മുഖം.
പ്രഭാതസമയം. സൂര്യപ്രകാശം  ജനലിലൂടെ കടന്നുവന്ന് മുറിയെ പ്രകാശിപ്പിക്കുന്നു.
ഈശോ അകത്തേക്കു കടന്നുവന്നു. പുനരുത്ഥാന പ്രഭാതത്തിൽ ധരിച്ചിരുന്ന വിസ്മയകരമായ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.  മുഖത്തു നിന്ന് പ്രകാശം പരക്കുന്നു. മുറിവുകൾ ചെറിയ സൂര്യന്മാരായിരിക്കുന്നതു പോലെ.
മേരി പുഞ്ചിരി തൂകിക്കൊണ്ട് മുട്ടിന്മേൽ നിൽക്കുന്നു. പിന്നെ എഴുന്നേറ്റ് ഈശോയുടെ വലതുകരം ചുംബിക്കുന്നു. ഈശോ അമ്മയെ ചങ്കിനോടു ചേർത്തുപിടിച്ചു് പുഞ്ചിരിയോടെ നെറ്റിത്തടത്തിൽ ചുംബിക്കുന്നു. ഈശോയുടെ നെറ്റിത്തടത്തിൽ മേരിയും ചുംബനം
നൽകുന്നു.
ഈശോ പറയുന്നു: "അമ്മേ, ഭൂമിയിലെ എന്റെ വാസം അവസാനിച്ചിരിക്കുന്നു. ഞാൻ എന്റെ പിതാവിന്റെ പക്കലേക്ക് കരേറുകയാണ്. ഞാൻ വന്നത് അമ്മയോടു  പ്രത്യേകമായി യാത്ര ചോദിക്കാനാണ്. അനുഗ്രഹീതയായ അമ്മേ, അമ്മയുടെ മേൽ മകന്റെ അനുഗ്രഹം."
ആനന്ദപാരവശ്യത്തിൽ അമ്മ മേരി പ്രകാശിക്കുന്നു. ക്രിസ്തുവിന്റെ പ്രകാശത്താൽ ആ മുറി ഇപ്പോഴും പ്രകാശപൂരിതമാണ്.
ഈ ദർശനത്തെപ്പറ്റി ഈശോ പറയുന്നു: "മനുഷ്യരേ, എനിക്കു വസ്ത്രം മാറുവാൻ കഴിയുമായിരുന്നോ ഇല്ലയോ എന്നു നിങ്ങൾ ചർച്ച ചെയ്യേണ്ട.... മാനുഷികമായ ആവശ്യങ്ങൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്ന ആളല്ല ഇപ്പോൾ ഞാൻ.  പ്രപഞ്ചം എന്റെ പാദപീഠമാണ്; എല്ലാ പ്രപഞ്ചശക്തികളും എന്റെ ദാസരുമാണ്. അനുസരണയുള്ള ശുശ്രൂഷികൾ....  ഞാൻ സുവിശേഷ പ്രഘോഷകനായിരുന്ന കാലത്ത് താബോറിൽ ഞാൻ  രൂപാന്തരപ്പെട്ടു എങ്കിൽ, എന്റെ അമ്മയ്ക്കു വേണ്ടി ഞാൻ അപ്രകാരം ഞാൻ ചെയ്യേണ്ടതല്ലേ? മഹത്വത്തിൽ, രൂപാന്തരം പ്രാപിച്ച എന്നെ  അമ്മ കാണുക എന്നുള്ളത് കേവലം ന്യായം മാത്രം.
എല്ലാം, എല്ലാം, മേരിയിലൂടെ നിങ്ങൾക്കു ലഭിക്കും. ഇത് എല്ലായ്പ്പോഴും ഗ്രഹിക്കുവിൻ."

Saturday, May 28, 2011

സ്വർഗ്ഗാരോഹണത്തിനു മുൻപ് ഈശോ ശിഷ്യർക്കു നൽകിയ പ്രബോധനങ്ങൾ

ഈശോ അപ്പസ്തോലന്മാരോടും ശിഷ്യരോടുമൊപ്പം നസ്രസ്സിനടുത്തുള്ള ഒരു മലമുകളിലാണ്. മലയുടെ അടിയിൽ നിന്ന് നസ്രസ്സിലേക്ക് ഒരു വഴിയുണ്ട്.
ഈശോ എല്ലാവരേയും വൃത്താകൃതിയിൽ ഇരുത്തി. അപ്പസ്തോലന്മാർ ഈശോയുടെ അടുത്ത്. അവരുടെ പിന്നിൽ എഴുപത്തിരണ്ടു ശിഷ്യരിൽ അവിടവിടെ ഓടിപ്പോകാതിരുന്ന ശിഷ്യർ.
ഈശോ സംസാരിക്കുന്നു: "ഞാൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുവിൻ. കാരണം, ഏറ്റം പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഞാൻ നിങ്ങളോടു പറയാൻ പോകുന്നത്. നിങ്ങൾ അതെല്ലാം നന്നായി മനസ്സിലാക്കുകയില്ല. എന്നാൽ എന്റെ പിന്നാലെ വരുന്നവൻ, അവ നിങ്ങൾക്കു മനസ്സിലാക്കിത്തരും. അതിനാൽ ശ്രദ്ധിക്കുവിൻ.
ദൈവസഹായമില്ലെങ്കിൽ മനുഷ്യൻ എളുപ്പത്തിൽ പാപം ചെയ്യുമെന്ന് നിങ്ങളോളം ബോദ്ധ്യപ്പെട്ടവർ വേറെയില്ല. കാരണം ആദിപാപം നിമിത്തം മനുഷ്യന്റെ ബലഹീനമായ പ്രകൃതം അവശതയിലായി. അപ്പോൾ നിങ്ങളെ വീണ്ടെടുക്കുവാൻ ഇത്രയധികം ചെയ്തശേഷം, എന്റെ ബലിയുടെ ഫലങ്ങൾ സംരക്ഷിക്കുവാനുള്ള മാർഗ്ഗങ്ങൾ ഞാൻ  നൽകുന്നില്ലെങ്കിൽ, ഞാൻ വിവേകമില്ലാത്ത രക്ഷകനായിരിക്കും


പാപത്തിൽ വേഗം വീഴുവാനുള്ള പ്രവണത മനുഷ്യർക്കുണ്ടായത് ആദിപാപത്തിൽ നിന്നാണ്. ആദിപാപം മനുഷ്യനിൽ നിന്ന് കൃപാവരം അകറ്റി. നിങ്ങൾ പറഞ്ഞു, എന്നാൽ നീ ഞങ്ങൾക്കു് കൃപാവരം നൽകി. ഇല്ല; എന്റെ മരണം വരെ നീതിമാന്മാർക്ക് അതു നൽകപ്പെട്ടു. ഭാവിയിലുള്ളവർക്ക് അതു ലഭിക്കാൻ ഒരു മാർഗ്ഗമുണ്ടാകണം. ഒരടയാളം മാത്രമായിരിക്കാതെ, ദൈവമക്കളുടെ സ്വഭാവം അവരിൽ പതിപ്പിക്കുന്ന ഒന്നായിരിക്കണം; ആദവും ഹവ്വായും ആയിരുന്നതുപോലെ....  അവരുടെ ആത്മാക്കൾ കൃപാവരത്താൽ പ്രകാശിതമായിരുന്നതിനാൽ, ദൈവം തന്റെ പ്രിയപ്പെട്ട മക്കൾക്കു കൊടുക്കുന്ന  ഉദാത്തമായ വരങ്ങൾ കൊണ്ട് അവരുടെ  ആത്മാക്കൾ സജീവമാക്കപ്പെട്ടിരുന്നു. 

മനുഷ്യനു് എന്തുണ്ടായിരുന്നു എന്നും മനുഷ്യനു് എന്താണു നഷ്ടപ്പെട്ടതെന്നും നിങ്ങൾക്കറിയാം. ഇപ്പോൾ എന്റെ ബലി വഴി കൃപാവരത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ചോദിക്കുന്ന എല്ലാവരുടേയും മേൽ, എന്നോടുള്ള സ്നേഹം നിമിത്തം ചോദിക്കുന്ന എല്ലാവരുടേയും മേൽ, അതിന്റെ നദി താണൊഴുകും. അതിനാൽ മനുഷ്യർക്ക് ദൈവപുത്രരുടെ സ്വഭാവമുണ്ടാകും. മനുഷ്യരിൽ ആദ്യജാതനായവന്റെ, നിങ്ങളോടു  സംസാരിക്കുന്നവന്റെ യോഗ്യതകൾ വഴി അതു  സംഭവിക്കും. നിങ്ങളുടെ രക്ഷകൻ, നിത്യനായ പ്രധാനപുരോഹിതൻ, പിതാവിൽ നിങ്ങളുടെ സഹോദരൻ, നിങ്ങളുടെ ഗുരു, ആണ് ഇതു പറയുന്നത്. യേശുക്രിസ്തുവിനാലും യേശുക്രിസ്തുവിലൂടെയുമായിരിക്കും ഇപ്പോഴും ഭാവിയിലും മനുഷ്യൻ സ്വർഗ്ഗം സ്വന്തമാക്കുന്നത്. ഇക്കാലംവരേയും നീതിമാന്മാരിൽ അതിനീതിമാന്മാർ പോലും, തെരഞ്ഞെടുക്കപ്പെട്ടവരുടെ മക്കൾ എന്ന നിലയിൽ പരിഛേദിതരാണെങ്കിലും അവർക്കു് ആ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. അവരുടെ  നന്മകളെല്ലാം ദൈവം പരിഗണിച്ചിരുന്നുവെങ്കിലും അവർക്കുള്ള സ്ഥലങ്ങൾ
സ്വർഗ്ഗത്തിൽ ഒരുക്കിക്കഴിഞ്ഞിരുന്നു എങ്കിലും, സ്വർഗ്ഗം അടയ്ക്കപ്പെട്ടിരുന്നു. കാരണം, എല്ലാത്തരം സുകൃതങ്ങളാകുന്ന പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പൂത്തടങ്ങളായിരുന്നു അവരുടെ   ആത്മാക്കളെങ്കിലും, ആദിപാപം എന്ന ശപിക്കപ്പെട്ട വൃക്ഷവും അവിടെയുണ്ടായിരുന്നു. ഒരു പ്രവൃത്തിക്കും, അതെത്ര പരിശുദ്ധമായിരുന്നെങ്കിലും അതിനെ നശിപ്പിക്കുവാൻ കഴിയുമായിരുന്നില്ല. ആ ദുഷ്ടവൃക്ഷത്തിന്റെ  ഇലകളും വേരുകളുമായി സ്വർഗ്ഗത്തിൽ പ്രവേശിക്കുക സാദ്ധ്യമായിരുന്നില്ല.  

ലോകത്തിൽ തലമുറകൾ തലമുറകളായി ജനങ്ങൾ ക്രിസ്തുവിന്റെ പക്കലേക്കു വരും. തന്റെ പക്കലേക്കു വരുന്ന ഓരോ തലമുറയ്ക്കും വേണ്ടി മരിക്കാൻ ക്രിസ്തുവിനു കഴിയുമോ? ഇല്ല; ക്രിസ്തു ഒരിക്കൽ മരിച്ചു. ഇനി വീണ്ടും ഒരിക്കലും അവൻ മരിക്കയില്ല. എങ്കിൽ ഈ തലമുറകൾ, ഈ ജനതകൾ, സ്വർഗ്ഗം നേടാതെയും ദൈവത്തിൽ ആനന്ദിക്കുവാൻ കഴിയാതെയും ആയിരിക്കണമോ? കാരണം, അവർക്കു്  ആദിപാപത്തിന്റെ മുറിവേറ്റിട്ടുണ്ട്. വേണ്ട, അതു  നീതിയായിരിക്കയില്ല. അവരോടുള്ള നീതിയായിരിക്കയില്ല. കാരണം, അവർക്കു് എന്നോടുള്ള സ്നേഹം നിഷ്ഫലമായിപ്പോകും. എനിക്കത് നീതിയായിരിക്കയില്ല. കാരണം, ഞാൻ മരിച്ചത് വളരെക്കുറച്ചുപേർക്കു വേണ്ടി മാത്രമായിപ്പോകും. അപ്പോൾ വ്യത്യസ്തങ്ങളായ ഈ കാര്യങ്ങൾ എങ്ങനെ രഞ്ജിപ്പിക്കും? ക്രിസ്തു ഏതു പുതിയ അത്ഭുതമായിരിക്കും ചെയ്യുക? അവൻ
ഇപ്പോൾത്തന്നെ ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തെ വിട്ട് സ്വർഗ്ഗത്തിലേക്കു പോകുന്നതിനു മുമ്പ്; മനുഷ്യർക്കു വേണ്ടി മരിക്കത്തക്ക വിധത്തിൽ അത്രയധികം സ്നേഹിച്ചശേഷം...

 അവൻ ഒരത്ഭുതം പ്രവർത്തിച്ചു കഴിഞ്ഞു. അവന്റെ ശരീരവും രക്തവും, ബലപ്പെടുത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ഭക്ഷണമായി അവൻ നൽകി. അവന്റെ സ്നേഹത്തിന്റെ സ്മാരകമായി നൽകി. അതിനാൽ അവന്റെ ഓർമ്മയ്ക്കായി അതു ചെയ്യണമെന്ന കൽപ്പന അവൻ നൽകി. ശിഷ്യരുടെ വിശുദ്ധീകരണത്തിന്, യുഗാന്ത്യം വരെയുള്ള ശിഷ്യരുടെ വിശുദ്ധീകരണത്തിന് ഒരു മാർഗ്ഗമായി അവനതു നൽകി.  
എന്നാൽ, അന്ന് അന്ത്യഅത്താഴവേളയിൽ, നിങ്ങളെല്ലാവരും ബാഹ്യമായി ശുദ്ധിയുള്ളവരായിക്കഴിഞ്ഞ്, ഞാൻ എന്തുചെയ്തു എന്നു നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ? ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകി. എപ്പോൾ? അപ്പവും വീഞ്ഞും വിഭജിക്കുന്നതിനു മുമ്പ്.  ഞാൻ    ദൈവത്തിന്റെ കുഞ്ഞാടായതിനാൽ എനിക്ക് സാത്താന്റെ അടയാളമുള്ള സ്ഥലത്തേക്കു താഴുവാൻ കഴിയുമായിരുന്നില്ല. അതിനാൽ ആദ്യമേ ഞാൻ നിങ്ങളെ  കഴുകി. പിന്നെ
നിങ്ങൾക്ക് എന്നെത്തന്നെ നൽകി. നിങ്ങളും എന്റെ പക്കൽ വരുവാൻ ആഗ്രഹിക്കുന്നവരെ ജ്ഞാനസ്നാനത്താൽ കഴുകണം. അവർ എന്റെ ശരീരം അയോഗ്യമായി സ്വീകരിക്കാതിരിക്കുന്നതിനാണ് ഇത്. അവർക്കു്  ഭീകരമായ മരണവിധിക്ക് ഇടയാക്കാതിരിക്കുന്നതിനാണ് ഇത്. യൂദാസിന്റെ കാര്യം ഓർമ്മിക്കുക. യൂദാസ് അവന്റെ മരണമാണ് ഭക്ഷിച്ചത്.  അവന്റെ ഗുരുവിന്റെ സ്നേഹത്തിന്റെ  പാരമ്യത്തിലുള്ള പ്രവൃത്തി  അവന്റെ ഹൃദയത്തെ സ്പർശിച്ചില്ല. 

 അങ്ങനെ, ദിവ്യകാരുണ്യവിരുന്നിലേക്കു നിങ്ങളെ ചേർക്കുന്നതിനു മുമ്പ് ഞാൻ നിങ്ങളെ  കഴുകി; നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതിനു മുമ്പ്, പരിശുദ്ധാരൂപിയെ നിങ്ങളിൽ ആവസിപ്പിക്കുന്നതിനു മുമ്പ്, കഴുകി. പരിശുദ്ധാരൂപിയാണ് സത്യക്രിസ്ത്യാനികളെ കൃപാവരത്തിൽ ഉറപ്പിക്കുന്നതും പൗരോഹിത്യത്തിൽ ഉറപ്പിക്കുന്നതും. ക്രിസ്തീയ ജീവിതത്തിനായി നിങ്ങൾ ഒരുക്കുന്നവർക്കു വേണ്ടിയും ഇതുതന്നെയാണ് ചെയ്യേണ്ടത്.
ജലം കൊണ്ട് സ്നാനപ്പെടുത്തുവിൻ. ഏകവും ത്രിത്വവുമായ ദൈവത്തിന്റെ നാമത്തിലും എന്റെ അതിരറ്റ യോഗ്യതകളിലും എന്റെ നാമത്തിലും സ്നാനപ്പെടുത്തുവിൻ. ആദിപാപം അങ്ങനെ ഹൃദയങ്ങളിൽ നിന്ന് നീങ്ങിപ്പോകട്ടെ. പാപങ്ങൾ  പൊറുക്കപ്പെടട്ടെ; കൃപാവരവും ദൈവികനന്മകളും ആത്മാവിൽ നിവേശിക്കപ്പെടട്ടെ; വിശുദ്ധീകരിക്കപ്പെട്ട ആലയങ്ങളിൽ വസിക്കുന്നതിനായി പരിശുദ്ധാരൂപി താണിറങ്ങട്ടെ; കൃപാവരത്തിൽ ജീവിക്കുന്ന മനുഷ്യരുടെ ഉള്ളിൽ വസിക്കട്ടെ.

Saturday, May 21, 2011

പുനരുത്ഥാനത്തെക്കുറിച്ചുള്ള ഈശോയുടെ പ്രബോധനം


ഈശോ പറയുന്നു: "എന്റെ അമ്മയുടെ തീക്ഷ്ണമായ പ്രാര്‍ത്ഥന എന്റെ പുനരുത്ഥാനത്തെ അൽപ്പസമയം മുന്നോട്ടു മാറ്റി.
         ഞാന്‍  പറഞ്ഞിരുന്നത്, 'മനുഷ്യപുത്രന്‍  വധിക്കപ്പെടാറായിരിക്കുന്നു. എന്നാൽ, മൂന്നാം ദിവസം അവന്‍  മരിച്ചവരിൽ നിന്നുയിര്‍ക്കും' എന്നാണ്. ഞാന്‍  വെള്ളിയാഴ്ച മൂന്നുമണിക്കാണു മരിച്ചത്. ദിവസങ്ങളുടെ പേരു വച്ച് എണ്ണിയാലും മണിക്കൂള്‍  കണക്കാക്കി എണ്ണിയാലും ഞാന്‍  
ഉയിര്‍ക്കുന്നതു കാണാനുള്ള സമയം ഞായറാഴ്ച പുലർച്ചെ അല്ലായിരുന്നു. മണിക്കൂള്‍   കണക്കാക്കിയാൽ എന്റെ ശരീരം ജീവനില്ലാത്തതായി 72 മണിക്കൂറിനു പകരം 38 മണിക്കൂര്‍   മാത്രമേ ഇരുന്നുള്ളൂ. ദിവസങ്ങള്‍  കണക്കാക്കിയാൽ, കല്ലറയിൽ മൂന്നു ദിവസം ആയിരുന്നു എന്നു പറയണമെങ്കിൽ മൂന്നാം ദിവസം സന്ധ്യയാകണമായിരുന്നു. എന്നാൽ എന്റെ അമ്മ മേരി, ആ അത്ഭുതം മുൻകൂറാക്കി. അവളുടെ പ്രാർത്ഥന കൊണ്ട് ലോകരക്ഷയ്ക്ക് നിശ്ചയിക്കപ്പെട്ട സമയം കുറെ മുന്നോട്ടു  മാറ്റിയെങ്കിൽ, ഇപ്പോള്‍  മരിക്കുന്ന അവളുടെ ഹൃദയത്തിന് ആശ്വാസം നൽകുവാന്‍  കുറെ മണിക്കൂറുകള്‍  മുമ്പേ പുനരുത്ഥാനത്തിനുള്ള സാദ്ധ്യത അവള്‍  നേടി.


ഞാന്‍   മഹത്വം ധരിപ്പിക്കപ്പെട്ടു. എന്റെ മുറിവുകള്‍  കൊണ്ട് എന്നെത്തന്നെ ഞാന്‍   അലങ്കരിക്കുന്നു. അവ ഇനി രക്തം ചൊരിയുകയില്ല. പ്രകാശം വിതറുകയാണു ചെയ്യുക. എന്റെ അമ്മയ്ക്കും അനുഗൃഹീതരായ ആത്മാക്കള്‍ക്കും സന്തോഷകാരണമായ ആ മുറിവുകള്‍, നശിച്ചുപോയ  ആത്മാക്കള്‍ക്കും പിശാചുക്കള്‍ക്കും ഭൂമിയിലും അന്ത്യനാളിലും ഭയം ജനിപ്പിക്കുന്നവയായിരിക്കും. 
ഉത്ഥാനം ചെയ്ത എന്റെ മുമ്പിൽ, മനുഷ്യജീവിതത്തിലെ എന്റെ ദൈവദൂതനും എന്റെ ദുഃഖങ്ങളുടെ ദൂതനും പ്രണമിക്കുന്നു. എന്റെ മഹത്വത്തെ ആരാധിക്കുന്നു. അവര്‍  രണ്ടുപേരും ഇവിടെ,  എന്റെ കബറിടത്തിലുണ്ട്. ഒരു ദൂതൻ, താൻ കാത്തുസൂക്ഷിച്ചവനെ കണ്ടു സന്തോഷിക്കുന്നതിന്; അവന് ഇനിയും ദൂതന്റെ സംരക്ഷണം ആവശ്യമില്ല. മറ്റേദൂതന്‍, എന്റെ കണ്ണീര്‍  കണ്ടവന്‍, എന്റെ പുഞ്ചിരി കാണുവാന്‍; എന്റെ കഷ്ടപ്പാടു കണ്ടവന്‍, എന്റെ മഹത്വം കാണുവാനാണു വന്നത്.


ഞാന്‍, പൂമൊട്ടുകളും മഞ്ഞും നിറഞ്ഞുനിന്ന തോട്ടത്തിലേക്കിറങ്ങി. ഇമ്പമേറിയ കാറ്റ്, റോസ് നിറമുള്ള മേഘം, വൃക്ഷശിഖരങ്ങളിലിരിക്കുന്ന പക്ഷികൾ ഇവയെല്ലാം എന്നെ അഭിവാദ്യം ചെയ്യുന്നു. ഞാനവരുടെ ദൈവമാണ്. അവര്‍ എന്നെ ആരാധിക്കുന്നു.


ഭൂകമ്പമുണ്ടായതോടെ പേടിച്ചരണ്ട ദേവാലയ കാവൽക്കാരുടെ ഇടയിലൂടെ ഞാന്‍  കടന്നുപോയി. അവരെന്നെ കണ്ടില്ല. മാരകമായ പാപത്തിലായിരിക്കുന്ന ആത്മാക്കളുടെ പ്രതീകമാണവര്‍. കടന്നുപോകുന്ന ദൈവത്തെ അവര്‍  കാണുകയില്ല.
ഞാന്‍  എന്റെ അമ്മയുടെ പക്കലേക്കു പോകുന്നു. അത് നീതിയാണ്. എന്റെ ദൂതന്മാര്‍ക്ക് അതു നീതിയായിരുന്നു. അവള്‍ക്ക് അതിലേറെ അതു നീതി നൽകലാണ്.  അവള്‍ , എന്റെ സംരക്ഷകയും ആശ്വാസവും മാത്രമായിരുന്നില്ല; എനിക്ക് അവള്‍  ജീവന്‍ നൽകി. മഹത്വീകൃതമായ എന്റെ ഭാവത്തിൽ, എന്റെ പിതാവിന്റെ പക്കലേക്കു പോകുന്നതിനു മുമ്പ്, ഞാന്‍  എന്റെ അമ്മയുടെ പക്കലേക്കു പോയി. അവള്‍ക്കെന്നെ തൊടാം, ചുബിക്കാം; കാരണം,  അവള്‍  പരിശുദ്ധയും ദൈവത്തിന് പ്രിയപ്പെട്ടവളുമാണ്.
പുതിയ ആദം, പുതിയ ഹവ്വായുടെ പക്കലേക്കു പോകുന്നു.  തിന്മ ഭൂമിയിൽ പ്രവേശിച്ചത് ഒരു സ്ത്രീയിലൂടെയാണ്. അത് തോൽപ്പിക്കപ്പെട്ടതും സ്ത്രീയാൽ ആണ്. സ്ത്രീയുടെ കനി, ലൂസിഫറിന്റെ വിഷമുള്ള തുപ്പലിൽ നിന്ന് മനുഷ്യനെ മോചിപ്പിച്ചു.  ഇപ്പോള്‍ , ആവശ്യമുണ്ടെങ്കിൽ മനുഷ്യന് രക്ഷ പ്രാപിക്കാം. 
പരിശുദ്ധയായവള്‍ക്ക്  എന്നെത്തന്നെ വെളിപ്പെടുത്തിയ ശേഷം, രക്ഷിക്കപ്പെട്ട സ്ത്രീയ്ക്ക് ഞാന്‍  എന്നെ വെളിപ്പെടുത്തി. ജഡികതയുടെ കുത്തലിൽ നിന്ന് സ്വതന്ത്രരാകുവാന്‍  കഴിയുന്ന സ്ത്രീലോകത്തിന്റെ പ്രതിനിധിയായി, അവരുടെ മുന്‍നിരയിൽ നിൽക്കുന്ന സ്ത്രീയ്ക്കാണ് ഞാന്‍   രണ്ടാമതു പ്രത്യക്ഷപ്പെട്ടത്. എന്റെ പക്കലേക്കു വരുവാന്‍, വന്നു സുഖം പ്രാപിക്കുവാന്‍, എന്നിൽ വിശ്വസിക്കുവാന്‍, അവരെ മനസ്സിലാക്കുകയും അവര്‍ക്കു മാപ്പു കൊടുക്കുകയും ചെയ്യുന്ന എന്റെ കരുണയിൽ വിശ്വസിക്കുവാന്‍, അവരുടെ മാസത്തിന്മേൽ തപ്പിത്തിരയുന്ന സാത്താനെ പരാജയപ്പെടുത്തുവാന്‍  അവള്‍  അവരോടു സംസാരിക്കും.


അവള്‍ എന്നെ തൊടുവാന്‍ഞാന്‍ സമ്മതിക്കുന്നില്ല. തൊടുവാന്‍  തക്ക പരിശുദ്ധിയുള്ളവളല്ല അവള്‍. പിതാവിന്റെ പക്കലേക്കു തിരിച്ചു പോകുന്ന അവനെ,  അവളുടെ സ്പര്‍ശം അശുദ്ധമാക്കും. അവള്‍ക്ക് പരിഹാര പ്രവൃത്തികള്‍  വഴി ഇനിയും ധാരാളം വിശുദ്ധീകരിക്കുവാനുണ്ട്. എന്നാൽ അവളുടെ സ്നേഹം പ്രതിസമ്മാനം അര്‍ഹിക്കുന്നതാണ്. സ്വന്തം നിശ്ചയദാര്‍ഢ്യത്താൽ അവള്‍ക്ക് അവളുടെ  ദുര്‍ഗ്ഗുണത്തിന്റെ കല്ലറയിൽ നിന്ന് എഴുന്നേൽക്കാന്‍  കഴിഞ്ഞു. അവളെ പിടിച്ചിരുന്ന സാത്താനെ കൊല്ലുവാന്‍  - ശ്വാസംമുട്ടിച്ചു കൊല്ലുവാന്‍  അവള്‍ക്ക് കഴിഞ്ഞു. രക്ഷകനോടുള്ള സ്നേഹം നിമിത്തം ലോകത്തെ ചെറുത്തു നിൽക്കുവാന്‍  അവള്‍ക്ക് കഴിഞ്ഞു. ദൈവത്തിനായി സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്ത് ഇല്ലായ്മയാകുന്ന സ്നേഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല അവള്‍! ദൈവം അവളെ 'മേരീ' എന്നു വിളിക്കുന്നു. അവളുടെ  'റബ്ബോണീ' എന്ന വിളിയിൽ അവളുടെ ഹൃദയം മുഴുവനുമുണ്ടായിരുന്നു.



അവള്‍  അര്‍ഹിച്ചിരുന്ന ജോലി ഞാനവള്‍ക്കു കൊടുത്തു. പുനരുത്ഥാനത്തിന്റെ ദൗത്യവാഹകയാകുവാന്‍. അവള്‍  സമനില തെറ്റി സംസാരിക്കുകയാണെന്നു പറഞ്ഞ് പരിഹസിക്കപ്പെടുമെന്ന് അവള്‍ക്കറിയാം. എന്നാൽ മനുഷ്യരുടെ വിധികള്‍  അവള്‍ക്ക് ഒട്ടും പ്രധാനമല്ല. മഗ്ദലനയിലെ മേരിക്ക്, മരിച്ചവരിൽ നിന്ന് ഞാനുയിര്‍ത്തതു കണ്ട മേരിക്ക്, മറ്റൊന്നും പ്രധാനമല്ല.


കുറ്റക്കാരായിരുന്നവരേയും ഞാന്‍  എങ്ങനെ സ്നേഹിക്കുന്നു എന്നു നിങ്ങള്‍ കാണുക."

Friday, May 20, 2011

ഒരു ധ്യാനാനുഭവം


ധ്യാനഗുരു ഫാദർ അഗസ്റ്റിൻ വല്ലൂരാൻ പങ്കു വയ്ക്കുന്ന ഒരു ധ്യാനാനുഭവം
"അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ഒരു ധ്യാനത്തിന്റെ അവസാനദിനങ്ങളിലൊന്നിൽ ഒരു യുവാവ് എന്നെക്കാണാൻ വന്നു. അദ്ദേഹം പറഞ്ഞു; "അച്ചൻ പറഞ്ഞതൊന്നും എനിക്കു മനസ്സിലാക്കാൻ പറ്റുന്നില്ല." അദ്ദേഹം മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലായതിനാൽ ഞാൻ തമാശ പറഞ്ഞ് അദ്ദേഹത്തിന്റെ ടെൻഷനകറ്റാൻ നോക്കി. "സഹോദരാ,  നന്ദി...  താങ്കൾ ആത്മാർത്ഥമായി സത്യം തുറന്നു പറഞ്ഞുവല്ലോ. താങ്കൾ  സത്യത്തിൽ നിന്നും ദൈവരാജ്യത്തിൽ നിന്നും വളരെ അകലെയല്ല."  പിന്നീടു് കാര്യമായിത്തന്നെ ഞാനദ്ദേഹത്തോടു ചോദിച്ചു; "ഞാൻ പറഞ്ഞതിൽ എന്താണു താങ്കൾക്ക്‌ മനസ്സിലാക്കാൻ കഴിയാതിരുന്നതെന്നു പറയാമോ?"
അദ്ദേഹം പറഞ്ഞു; "ഞാനൊരു homosexual (സ്വവർഗ്ഗാനുരാഗി) ആണ്. ജന്മനാ അങ്ങനെയാണ്;  എന്റെ ഇഷ്ടപ്രകാരവും അങ്ങനെയാണ്; എന്റെ sexual orientation ഇങ്ങനെയാണ്..  അച്ചനെങ്ങനെ എന്നെ കുറ്റപ്പെടുത്താൻ കഴിയും?" 
ഞാൻ പറഞ്ഞു; "എന്റെ പ്രിയ സഹോദരാ, ഞാനൊരിക്കലും താങ്കളെ കുറ്റപ്പെടുത്തുകയില്ല. കുറ്റപ്പെടുത്താൻ ഞാനാളല്ല. പക്ഷേ, മനസ്സിലാക്കൂ... ദൈവം താങ്കളെ വളരെയേറെ സ്നേഹിക്കുന്നു. താങ്കൾ സ്വാഭീഷ്ടപ്രകാരം സ്വവർഗ്ഗാനുരാഗി ആയവനാണെന്നു ഞാൻ  മനസ്സിലാക്കുന്നു. താങ്കളുടെ sexual orientation അപ്രകാരമാണെന്നും ഞാൻ  മനസ്സിലാക്കുന്നു. എന്നാൽ ജന്മനാ താങ്കൾ ഒരു സ്വവർഗ്ഗാനുരാഗി ആണെന്നു താങ്കൾ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, ആരും ജന്മനാ സ്വവർഗ്ഗാനുരാഗികളായി ജനിക്കുന്നില്ല. അങ്ങനെ പറഞ്ഞാൽ അതു വലിയൊരു നുണയാണ്. ബൈബിൾ പഠിപ്പിക്കുന്നു, ദൈവം ആദിയിൽ മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. അവർക്ക് പരസ്പരാകർഷണവും അവിടുന്ന് നൽകി.  അത്, കുടുബങ്ങളുടെ നിലനിൽപ്പിനും  പരിശുദ്ധമായ  പിതൃത്വവും  മാതൃത്വവും  വഴി 
സൃഷ്ടികർമ്മത്തിൽ  ദൈവത്തോടൊപ്പം പങ്കുചേരുന്നതിനുമായിട്ടാണ്. ഇതാണു സത്യം; ഇതിനെതിരായി പറയപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമായ എല്ലാക്കാര്യങ്ങളും അസത്യമാണ്. താങ്കൾ അത്തരത്തിലള്ള കുപ്രചാരണത്തിന് 
ഇരയായിത്തീർന്നിരിക്കുകയാണ്."
പിന്നീടു് അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടെ അദ്ദേഹത്തിനായി പ്രാർത്ഥിച്ചു. അപ്പോൾ കർത്താവ് എനിക്കൊരു ദർശനം നൽകി. അതിപ്രകാരമായിരുന്നു; ഒരു ചെറിയ കുഞ്ഞ് ഒരു കട്ടിലിന്റെ ഒരറ്റത്തിരുന്ന് ഏങ്ങലടിച്ചു കരയുകയാണ്.
ഞാൻ സാവധാനം ആ യുവാവിനോടു പറഞ്ഞു; "സഹോദരാ, താങ്കള്‍ക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ എനിക്കൊരു ദർശനം ലഭിച്ചു; അതു  ദൈവത്തിൽ നിന്നാണെന്നു തന്നെ ഞാൻ  വിശ്വസിക്കുന്നു. രാത്രിയിൽ, ഒരു കട്ടിലിന്റെ ഒരറ്റത്തിരുന്നു ഏങ്ങലടിച്ചു കരയുന്ന ഒരു  കൊച്ചുകുഞ്ഞിനെയാണ് ഞാൻ ദർശനത്തിൽക്കണ്ടത്."
യുവാവ് എന്നെ അൽപ്പനേരം സൂക്ഷിച്ചു നോക്കിയ ശേഷം പറഞ്ഞു; "അതു  ഞാനായിരിക്കണമച്ചോ..." അൽപ്പനേരത്തെ മൗനത്തിനുശേഷം അദ്ദേഹം തുടർന്നു; " എന്റെ ശൈശവകാലം അങ്ങിനെയായിരുന്നു ഞാൻ കഴിച്ചുകൂട്ടിയിരുന്നത്; കണ്ണീരിലും വേദനയിലും ദുരിതത്തിലും - " പിന്നീടു് അദ്ദേഹം തന്റെ ജീവിതകഥ വിവരിച്ചു. അദ്ദേഹത്തിന് രണ്ടുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ, അച്ഛനുമായുള്ള വിവാഹബന്ധം വേർപെടുത്തി ധനികനായ മറ്റൊരാളിന്റെ ഭാര്യയായി. അതോടെ ആ കുഞ്ഞിന്റെ ദുർദ്ദശയും തുടങ്ങുകയായിരുന്നു.  മിക്ക രാത്രികളിലും രണ്ടാനച്ഛൻ കഞ്ഞിനെ ലൈംഗികമായി ദുരുപയോഗിച്ചിരുന്നു! പേടിച്ചരണ്ട,  നിസ്സഹായനായ കുഞ്ഞ് രാത്രികളിൽ ഒറ്റയ്ക്കിരുന്ന് ഏങ്ങലടിച്ചു കരഞ്ഞിരുന്നു. ഒടുവിൽ ധൈര്യം സംഭരിച്ചു് ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണവും കുഞ്ഞിനെ ഞെട്ടിച്ചു. അമ്മ നിസ്സഹായയാണെന്നും രണ്ടാനച്ഛനെ എതിർത്താൽ അയാൾ രണ്ടുപേരെയും കൊല്ലാനും മടിക്കില്ല എന്നായിരുന്നു അമ്മയുടെ മറുപടി. 
യുവാവ് തുടർന്നു; "ഞാനെന്റെ അമ്മയേയും രണ്ടാനച്ഛനേയും കഠിനമായി വെറുത്തു. ഞാൻ മാനസികമായി മുറിവേറ്റവനായി. എന്റെ പകലുകളും രാത്രികളും,  ഭയത്തിലും വെറുപ്പിലും കുറ്റബോധത്തിലും കൂടിയായിരുന്നു കടന്നുപൊയ്ക്കൊണ്ടിരുന്നത്.      ഞാൻ വളർന്നതോടെ, മറ്റ് ആൺകുട്ടികളേയും രണ്ടാനച്ഛൻ  ഇത്തരത്തിൽ ദുരുപയോഗിക്കുന്നതിന് ഞാൻ സാക്ഷിയായി. അതോടെ അയാളെ ഞാൻ അങ്ങേയറ്റം വെറുത്തു. എന്റെ ജീവിതം ഇങ്ങനെയായിത്തീർന്നു. ഞാൻ നശിച്ചു...." അയാൾ നിശ്ശബ്ദനായി.
ഞാൻ കുനിഞ്ഞ് ആ യുവാവിന്റെ കാലിൽപ്പിടിച്ചുകൊണ്ട് പറഞ്ഞു: "എന്റെ പ്രിയ സഹോദരാ, താങ്കളെ  വേദനിപ്പിച്ച എല്ലാവർക്കും വേണ്ടി ഞാൻ താങ്കളോടു മാപ്പു ചോദിക്കുന്നു. കാരണം, താങ്കളെ നേർവഴി നയിക്കാൻ ചുമതലപ്പെട്ട താങ്കളുടെ മുതിർന്ന തലമുറ തന്നെയാണ് താങ്കളെ   നശിപ്പിച്ചത്. അവർക്കുവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു."
യുവാവ് പൊട്ടിക്കരഞ്ഞു. അദ്ദേഹം ശാന്തനായപ്പോൾ ഞാനദ്ദേഹന്റെ ഹൃദയത്തിലേക്ക് പ്രത്യാശയുടെ കിരണങ്ങൾ കടത്തിവിട്ടു. "ലൈംഗികത ദൈവത്തിന്റെ ഏറ്റവും മഹത്തായ ദാനമാണ്. എന്നാൽ താങ്കളിൽ അത് ദുരുപയോഗിക്കപ്പെടുകയാണുണ്ടായത്. അത് താങ്കളുടെ കുറ്റംകൊണ്ടായിരുന്നില്ല. എന്നാലിപ്പോൾ ദൈവത്തിന്റെ പരിശുദ്ധാത്മാവ് താങ്കളിലേക്കു കടന്നുവന്ന് താങ്കളെ രൂപാന്തരപ്പെടുത്തുകയാണ്. താങ്കളൊരു കുടുംബനാഥനായിത്തീരണമെന്നും അതുവഴി ദൈവത്തെ മഹത്വപ്പെടുത്തണമെന്നുമാണ് താങ്കളെ സംബന്ധിച്ചുള്ള ദൈവഹിതം. ദൈവത്തിലേക്ക് തിരിയുക. അവിടുന്ന് താങ്കള്‍ക്കു ശക്തി പകരും."
ആ യുവാവ് പാപങ്ങളേറ്റു പറഞ്ഞു കുമ്പസാരിച്ചു. ധ്യാനം മുഴുവൻ കൂടിയശേഷം ജോലിസ്ഥലത്തേക്കു മടങ്ങിപ്പോയി.
ആറുവർഷങ്ങൾക്കുശേഷം ഇന്നദ്ദേഹം കുടുബനാഥനായി, രണ്ടു മക്കളോടും ഭാര്യയോടുമൊപ്പം സന്തോഷവാനായി, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിതം നയിക്കുന്നു."

Thursday, May 19, 2011

യഹൂദറബ്ബി ഗമാലിയേൽ ക്രിസ്ത്യാനിയാകുന്നു

ഈശോയുടെ മരണത്തിനും ഉത്ഥാനത്തിനും ശേഷം കുറെ വർഷങ്ങൾ കടന്നുപോയി. ഈശോയുടെ അമ്മ മേരിയും അപ്പസ്തോലനായ ജോണും ലാസറസ്സിന്റെ ഗദ്സെമനിയിലുള്ള ചെറുഭവനത്തിലാണ് വസിക്കുന്നത്. 
മേരി നൂൽ നൂൽക്കുന്നു. ജോൺ അവരുടെ ചെറിയ വീടിന്റെ അടുക്കള വൃത്തിയാക്കുന്നു. മേരിയുടെ മുഖം ശാന്തമാണ്. മകന്റെ മരണം വരുത്തിയ ദുഃഖത്തിന്റെ കണിക പോലും ഇപ്പോഴില്ല. കാലം കടന്നുപോയതിന്റെ അടയാളങ്ങളും ആ മുഖത്തില്ല.
വിളക്കുപീഠത്തിൽ കത്തിച്ചു വച്ചിരിക്കുന്ന വിളക്കിന്റെ പ്രകാശം മേരിയുടെ കരങ്ങളിൽ തട്ടുന്നുണ്ട്. തുറന്നുകിടക്കുന്ന വാതിലിലൂടെ നിലാവ് അടുക്കളയിലേക്ക് കയറുന്നു. വെളിയിൽ, വീടിനു ചുറ്റിലുമുള്ള വൃക്ഷങ്ങളിലിരുന്ന് രാപ്പാടികൾ സ്നേഹഗീതികൾ ആലപിക്കുന്നു.
 ഭയപ്പെട്ടതുപോലെ അവ പെട്ടെന്ന് നിശ്ശബ്ദമായി. താമസിയാതെ കുറെ കാൽപ്പരുമാറ്റം 
കേൾക്കുന്നു. അത് അടുക്കളയുടെ വാതിൽക്കൽ വന്നുനിന്നു. മേരി തലയുയർത്തി 
വാതിൽക്കലേക്കു നോക്കി. ജോണും നോക്കി. രണ്ടുപേരും ഒരുമിച്ച്  'ഓ'  എന്നു പറഞ്ഞുകഴിഞ്ഞു. അടുക്കള വാതിൽക്കൽ കാണുന്നത് ഗമാലിയേലിനെയാണ്. വളരെ വൃദ്ധനായ ഗമാലിയേൽ. 
"റബ്ബീ, നീ ഇവിടെ വന്നോ? അകത്തേക്കു വരൂ! വരൂ! സമാധാനം നിന്നോടു കൂടെ." ജോൺ  പറയുന്നു. മേരി  ഏതാനും ചുവടുകൾ പിന്നിലാണ്.
"നീ എന്നെ നയിക്കുമെങ്കിൽ...... ഞാൻ അന്ധനാണ്..." ഗമാലിയേൽ വിറയാർന്ന ശബ്ദത്തിൽ പറയുന്നു.
ജോൺ സ്തബ്ധനായി, സഹതാപത്തോടെ ചോദിക്കുന്നു; "അന്ധനോ? ഇതെന്ന് സംഭവിച്ചു?"
"ഓ! അതു വളരെക്കാലം മുമ്പു തുടങ്ങി... അതു കഴിഞ്ഞ ഉടനെ എന്റെ കാഴ്ച മങ്ങി, മങ്ങിപ്പൊയ്ക്കൊണ്ടിരുന്നു. മനുഷ്യരെ പ്രകാശിപ്പിക്കുവാൻ വന്ന യഥാർത്ഥ പ്രകാശം ഞാൻ തിരിച്ചറിയാതിരുന്ന സമയം മുതൽ ഭൂകമ്പം ദേവാലയ തിരശ്ശീല കീറിക്കളയുകയും കനത്ത ഭിത്തികൾ കുലുക്കുകയും ചെയ്തതു വരെ. അവൻ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. 
യഥാർത്ഥത്തിൽ ഇരട്ടവിരികളാണുണ്ടായിരുന്നത്; ഒന്ന് ദേവാലയത്തിലെ അതിവിശുദ്ധ സ്ഥലത്തെ വേർതിരിക്കുന്ന തിരശ്ശീല; മറ്റേത്, യഥാർത്ഥത്തിലുള്ള അതിവിശുദ്ധനെ, ദൈവത്തിന്റെ വചനത്തെ, നിത്യനായ അവന്റെ ഏകജാതനെ, വളരെ വിശുദ്ധമായ മാംസം മറച്ച ആ വിരിയാണ്. അതു നീക്കി ഏറ്റം മന്ദതയുള്ള ബുദ്ധിക്കുപോലും വെളിപ്പെടുത്തിയത് അവന്റെ പീഡാനുഭവവും മഹത്വമേറിയ ഉത്ഥാനവുമാണ്. എല്ലാറ്റിലും ഒന്നാമതായി എനിക്ക് അതു വെളിപ്പെടുത്തപ്പെട്ടു. അതായത്, അവൻ ക്രിസ്തുവാണ്; ദൈവം നമ്മോടുകൂടെ ആയവനാണ് എന്നെനിക്കു ബോദ്ധ്യപ്പെട്ടു. ആ നിമിഷം മുതൽ അന്ധകാരം എന്റെ  കണ്ണുകളിലേക്കിറങ്ങി. അതു കൂടിക്കൂടി വരികയും ചെയ്തു. എനിക്കു ലഭിച്ച നീതിയായ ഒരു ശിക്ഷ.... കുറച്ചുനാൾ ഞാൻ പൂർണ്ണ അന്ധകാരത്തിലായിരുന്നു.... ഞാൻ ഇതാ വന്നിരിക്കുന്നു."
"ജോൺ ഉത്സാഹത്തോടെ ഇടയ്ക്കു കയറിച്ചോദിക്കുന്നു; "ഒരുപക്ഷേ, അത്ഭുതം വേണം എന്നാവശ്യപ്പെടാനായിരിക്കും?"
"അതെ... ഒരു വലിയ അത്ഭുതം...ഞാനതു ചോദിക്കുന്നത് സത്യദൈവത്തിന്റെ അമ്മയോടാണ്."
"ഗമാലിയേൽ, എന്റെ മകനുണ്ടായിരുന്ന അധികാരം എനിക്കില്ല. അവന്, അന്ധമായ കണ്ണുകൾക്ക് ജീവനും കാഴ്ചയും, ഊമർക്ക് സംസാരശേഷിയും തളർന്നുപോയവർക്ക് ചലനവും നൽകാൻ കഴിഞ്ഞു. എന്നാൽ എനിക്കതിനു കഴിവില്ല." മേരി മറുപടി പറയുന്നു. അവൾ തുടരുന്നു: "എന്നാൽ ഇവിടെ, മേശയുടെ അടുത്തേക്കു വരൂ... വന്ന് ഇവിടെ ഇരിക്കുക. നിനക്കു ക്ഷീണമുണ്ട്; പ്രായാധിക്യവും. ഇനി കൂടുതൽ ക്ഷീണിതനാകരുത്." കാരുണ്യത്തോടെ, ജോണിന്റെ സഹായം സ്വീകരിച്ച് അവൾ റബ്ബിയെ മേശയ്ക്കരികിൽ ഒരു  സ്റ്റൂളിന്മേൽ ഇരുത്തി.
മേരി കൈയെടുക്കുന്നതിനു മുമ്പ് ഗമാലിയേൽ ആ കൈ മുത്തുന്നു. പിന്നെ അവളോടു പറയുന്നു; "മേരീ, വീണ്ടും കണ്ണുകൾക്ക്  കാഴ്ച ലഭിക്കുവാനുള്ള അത്ഭുതമല്ല ഞാൻ  ചോദിക്കുന്നത്. ഈ ഭൗതിക കാര്യമല്ല ഞാനാവശ്യപ്പെടുന്നത്. സ്ത്രീകളിൽ ഏറ്റം അനുഗൃഹീതയായ നിന്നോടു ഞാൻ  ചോദിക്കുന്നത്, എന്റെ അരൂപിക്ക് കഴുകന്റെ കാഴ്ചശക്തി തരണമേയെന്നാണ്. അങ്ങനെ സത്യം മുഴുവൻ ഞാൻ കാണാനിടയാകണം. എന്റെ അന്ധമായ കണ്ണുകൾക്ക് പ്രകാശം വേണമെന്നല്ല ഞാൻ പറയുന്നത്; സ്വഭാവാതീതമായ, ദൈവികമായ സത്യവെളിച്ചം; ജ്ഞാനം, സത്യം, ജീവൻ - എന്റെ ആത്മാവിനും ഹൃദയത്തിനും - തരണമെന്നാണ്.  കാരണം, എന്റെ ആത്മാവും ഹൃദയവും വിശ്രമമില്ലാതെ ഇച്ഛാഭംഗത്താൽ എന്നെ കീറുകയും 
തളർത്തുകയുമാണ്. എന്റെ കണ്ണുകൾ കൊണ്ട് ഈ ഹെബ്രായലോകത്തെ കാണാൻ ഞാനാഗ്രഹിക്കുന്നില്ല. അതെ! വലിയ ദുശ്ശാഠ്യത്തോടെ ദൈവത്തോട് എതിരിട്ടവർ!  അവന്റെ കാരുണ്യത്തിന് ഞങ്ങൾക്കു് യാതൊരർഹതയും ഉണ്ടായിരുന്നില്ല. എന്റെ അന്ധത സൻഹെദ്രീന്റെയും ദേവാലയത്തിന്റെയും എല്ലാ വ്യാപാരങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചിരിക്കയാണ്. അവർ നിന്റെ മകനോടും അവന്റെ അനുയായികളോടും അനീതിയായിട്ടാണ് വർത്തിച്ചിട്ടുള്ളത്. ഞാൻ കാണുവാൻ ആഗ്രഹിക്കുന്നത്, എന്റെ മനസ്സും ഹൃദയവും അരൂപിയും കൊണ്ട് നിന്റെ മകൻ ഈശോയെ കാണുവാനാണ്. അവനെ എന്നിൽക്കാണുവാൻ; എന്റെ അരൂപിയിൽ ദർശിക്കുവാൻ; അവനെ ആത്മീയമായി 
ദർശിക്കുവാൻ... ഓ! ദൈവത്തിന്റെ  പരിശുദ്ധയായ അമ്മേ, നീ തീർച്ചയായും കാണുന്നതുപോലെ കാണുവാൻ, പരിശുദ്ധനായ ജോണിനെപ്പോലെ, ജയിംസ് ജീവിച്ചിരുന്നിടത്തോളം കാലം ചെയ്തതുപോലെ, മറ്റുള്ളവർ അവരുടെ കുഴിമാടത്തിൽ അവന്റെ സഹായം ലഭിക്കുവാനും അവരുടെ ബുദ്ധിമുട്ടുള്ള ശുശ്രൂഷയിൽ ശക്തി ലഭിക്കുവാനും ആഗ്രഹിച്ചതു പോലെ, അവനെ ഞാനും കാണുവാൻ എനിക്കനുഗ്രഹം ലഭിക്കണം. എന്റെ ശക്തിയൊക്കെയോടും കൂടെ അവനെ സ്നേഹിക്കുന്നതിനായി അവനെ കാണുന്നതിനും, ആ സ്നേഹത്തിലൂടെ എന്റെ പാപങ്ങൾക്കു പരിഹാരം ചെയ്യുന്നതിനുമാണ് ഞാനാഗ്രഹിക്കുന്നത്. അവനിൽനിന്ന് പാപപ്പൊറുതി ലഭിച്ച്, ഞാൻ അർഹിക്കാതിരുന്ന നിത്യജീവൻ എനിക്കു  പ്രാപിക്കണം."  മേശമേൽ മടക്കിവച്ചിരിക്കുന്ന കൈകളിൽ തലചായ്ച്ചുവച്ച് അയാൾ കരയുന്നു.
അയാളുടെ ശിരസ്സിൽ കൈവച്ചുകൊണ്ട് മേരി  പറയുന്നു: "ഇല്ല, നിത്യജീവൻ പ്രാപിക്കുന്നതിൽ നീ പരാജയപ്പെട്ടിട്ടില്ല. മുമ്പു ചെയ്ത അബദ്ധങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്ന എല്ലാവരോടും രക്ഷകൻ ക്ഷമിക്കുന്നു.  അവൻ, അവനെ ഒറ്റിക്കൊടുത്തവനോടു പോലും ക്ഷമിക്കുമായിരുന്നു; അവന്റെ ഭയാനകമായ പാപത്തെക്കുറിച്ച് അവന് അനുതാപമുണ്ടായിരുന്നെങ്കിൽ! 
നിന്റെ കുറ്റം താരതമ്യേന വളരെച്ചെറുതാണ്. തന്നെയല്ല, അതിനെ ഒരു കുറ്റം എന്നു പറയുക തന്നെ അസാദ്ധ്യം. നിന്റേത് അവിശ്വാസമല്ല; നേരെമറിച്ച് അധികവിശ്വാസമാണ്. നീ പന്ത്രണ്ടു വയസ്സായിരുന്ന ബാലനെ അമിതമായി വിശ്വസിച്ചു. അവനിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ചുകൊണ്ട് സത്യസന്ധമായി,  എന്നാൽ നിശ്ചയദാർഢ്യത്തോടെ നീ സംസാരിച്ചു. അവന്റെ അധരങ്ങളിൽ നിന്ന് പരിധിയില്ലാത്ത ജ്ഞാനത്തിന്റെ വാക്കുകൾ നീ ശ്രവിച്ചു. എന്നാൽ അതു വിശ്വസിക്കുവാനും അവനിൽ മിശിഹായെക്കാണുവാനും അതിന് ഒരടയാളം ലഭിക്കുന്നതിനും നീ കാത്തിരുന്നു. അത്രയും ശക്തമായ വിശ്വാസമുള്ളവരോട് ദൈവം ക്ഷമിക്കുന്നു."
"മേരീ, നോക്കൂ... നിന്റെ മകനുമായി അവന്റെ ആദ്യത്തെ പരസ്യമായ വെളിപ്പെടുത്തലിൽത്തന്നെ പരിചയപ്പെടുവാനുള്ള അപൂർവ്വമായ കൃപ എനിക്കു ലഭിച്ചു. അവന്റെ പ്രായപൂർത്തി അംഗീകരിക്കപ്പെട്ട ദിവസമായിരുന്നു അത്.  അന്നുമുതൽ ഞാൻ കാണേണ്ടതായിരുന്നു. ഞാൻ ഗ്രഹിക്കണമായിരുന്നു. ഞാൻ  അന്ധനും ഭോഷനുമായിപ്പോയി. ഞാൻ കണ്ടില്ല;  ഗ്രഹിച്ചില്ല. അവൻ വളർന്നു, വലുതായി; ഗുരുവായി. കൂടുതൽ നീതിയുടെ, ശക്തമായ  വാക്കുകൾ അവനിൽനിന്ന് ഞാൻ  കേട്ടു. എങ്കിലും ഞാൻ ഗ്രഹിച്ചില്ല. ഞാൻ  ശാഠ്യത്തോടെ മാനുഷികമായ ഒരടയാളത്തിനായി കാത്തിരുന്നു പോയി. പ്രവാചകന്മാർ പറഞ്ഞിട്ടുള്ള മൂലക്കല്ല് അവനെണെന്നു ഞാൻ മനസ്സിലാക്കിയില്ല. ലോകത്തെ കുലുക്കിത്തുടങ്ങിയ കല്ല്; ഹെബ്രായരുടേയും അജ്ഞാനികളുടേയും ലോകത്തെ കുലുക്കിയ കല്ല്.... അവൻ പറയുകയും പ്രവർത്തിക്കുകയും ചെയ്തതിലെല്ലാം അവന്റെ പിതാവിന്റെ വ്യക്തമായ അടയാളം ഞാൻ കണ്ടില്ല. ഇത്രയധികം ദുശ്ശാഠ്യം അവൻ എങ്ങനെ പൊറുക്കാനാണ്?"
"ഗമാലിയേൽ, സ്വഭാവാതീത കാര്യങ്ങളിൽ നല്ല ഉപദേശം തരാൻ എനിക്കു കഴിയുമെന്ന് നിനക്കു വിശ്വസിക്കാമോ? കാരണം, ജ്ഞാനം തന്നെയായവൻ എന്നിൽ മാംസം ധരിച്ചു. അവൻ എന്നിൽ കൃപാവരം വർഷിച്ചു. സ്വഭാവാതീത കാര്യങ്ങളിൽ അറിവിന്റെ തികവ് എന്നിലുണ്ട്."
"ഓ! തീർച്ചയായും ഞാനത് വിശ്വസിക്കുന്നു. നിന്നിൽനിന്ന് പ്രകാശം ലഭിക്കുന്നതിനാണ് ഞാൻ  നിന്റെ പക്കലേക്കു വന്നത്. നീ ദൈവത്തിന്റെ പുത്രിയും അമ്മയും മണവാട്ടിയുമാണ്. എനിക്കു  സമാധാനം വേണം; സത്യം കണ്ടുപിടിക്കണം. യഥാർത്ഥ ജീവൻ എനിക്കു  നേടണം. എന്റെ തെറ്റുകളെക്കുറിച്ച് നല്ല ബോദ്ധ്യം എനിക്കുണ്ട്. ആദ്ധ്യാത്മിക ദുരിതത്താൽ ഞാൻ 
തകർന്നിരിക്കയാണ്. ദൈവസന്നിധിയിലേക്ക് ധൈര്യപ്പെട്ടു പോകാൻ എനിക്കു സഹായം വേണം."

"തടസ്സമെന്നു നീ കരുതുന്നത് നിനക്കു ദൈവസന്നിധിയിലേക്ക് ഉയരാനുള്ള ചിറകാണ്. നീ നിന്നെത്തന്നെ എളിമപ്പെടുത്തി. നീ ഒരു മഹാപർവ്വതമായിരുന്നു; നീ നിന്നെത്തന്നെ  ആഴമുള്ള ഒരു  താഴ്വരയാക്കി. ഇക്കാര്യം ഓർമ്മിക്കുവിൻ; ഏറ്റം വരണ്ട മണ്ണിനെപ്പോലും ഫലപുഷ്ടിയുള്ളതാക്കുന്നത് എളിമയാണ്. ദൈവത്തിലേക്ക് ഉയരാനുള്ള ഗോവണിയാണത്. എളിമയുള്ള ഒരു  മനുഷ്യനെ കാണുമ്പോൾ ദൈവം അവനെ തന്റെ പക്കലേക്കു വിളിക്കുന്നു. അവനെ ഉയർത്തുന്നതിനും തന്റെ സ്നേഹം കൊണ്ട് അവനെ ജ്വലിപ്പിക്കുന്നതിനുമാണ് അതു ചെയ്യുന്നത്. അതുകൊണ്ടാണ് ഞാൻ നിന്നോടു പറയുന്നത്, നീ ഇപ്പോൾത്തന്നെ പ്രകാശത്തിലാണെന്ന്; ശരിയായ വഴിയിലാണെന്ന്. ദൈവപുത്രരുടെ യഥാർത്ഥ ജീവിതത്തിലേക്കാണു നീങ്ങുന്നതെന്ന്."
"എന്നാൽ കൃപാവരം ലഭിക്കുന്നതിനു് ഞാൻ സഭയിൽ പ്രവേശിക്കണം. മാമോദീസാ സ്വീകരിക്കണം. 
ഞാൻ അതിനെതിരല്ല. നേരെമറിച്ചാണ്. നിയമത്തിന്റെ പുത്രൻ എന്നുള്ളത് ഞാൻ എന്നിൽ നിന്ന് നശിപ്പിച്ചു. എനിക്കിനി ദേവാലയത്തെ ബഹുമാനിക്കുവാനോ സ്നേഹിക്കുവാനോ കഴിവില്ല. എന്നാൽ ഒന്നുമില്ലാത്തവനാകുവാൻ ഞാനാഗ്രഹിക്കുന്നുമില്ല. അതിനാൽ എന്നിലെ പഴയതിന്റെ അവശിഷ്ടങ്ങൾക്കു മുകളിൽ പുതിയ വിശ്വാസം പണിയുവാൻ ഞാനാഗ്രഹിക്കുന്നു. പക്ഷേ, എനിക്കു തോന്നുന്നു, അപ്പസ്തോലന്മാർക്കും ശിഷ്യർക്കും എന്നെ വിശ്വാസമില്ല. കടുത്ത ദുശ്ശാഠ്യക്കാരനായ ഈ റബ്ബിക്കെതിരേ അവർക്കു് നല്ല മുൻവിധിയുണ്ട്."


ജോൺ ഇടയ്ക്കു കയറിപ്പറയുന്നു; "ഗമാലിയേൽ പറയുന്നത് ശരിയല്ല. നിന്നെ സ്നേഹിക്കുന്നവരിൽ ഒന്നാമൻ ഞാനാണ്. ക്രിസ്തുവിന്റെ അജഗണത്തിൽ നീ ഒരാട്ടിൻകുട്ടിയാകുന്ന ദിവസം, ഞാൻ  പ്രത്യേകം അടയാളപ്പെടുത്തും. ആ ദിവസം അസാധാരണ കൃപയുടെ ഒരു ദിവസമായിരിക്കും. എന്റെ കൂടെ വരൂ.. ഞാൻ നിന്നെ ദൈവത്തിന്റെ പുത്രനും രക്ഷകനായ ക്രിസ്തുവിന്റെ സഹോദരനുമാക്കാം."
"നീയല്ലല്ലോ പ്രധാനി. പത്രോസാണ് പ്രധാനാചാര്യൻ. പത്രോസ് എന്നോടു നന്നായി വർത്തിക്കുമോ? അവൻ നിന്നിൽനിന്ന് വളരെ വ്യത്യസ്തനാണെന്ന് എനിക്കറിയാം."
"അവൻ അങ്ങനെയായിരുന്നു. എന്നാൽ എത്ര ദുർബ്ബലനാണു താൻ എന്നറിഞ്ഞപ്പോൾ മുതൽ അവൻ  പഴയ ആളല്ല. അവന് സകലരുടേയും മേൽ കരുണയാണുള്ളത്."
"എങ്കിൽ എന്നെ ഉടനെ തന്നെ അവന്റെ പക്കലേക്കു കൊണ്ടുപോകുവിൻ. എനിക്കു വാർദ്ധക്യമായി; ഞാൻ വളരെ വൈകിയാണു വരുന്നത്. എനിക്കു  തീരെ അർഹതയില്ല എന്നാണു ഞാൻ വിചാരിച്ചത്. ഇപ്പോൾ മേരിയുടെ വാക്കുകളും നിന്റെ വാക്കുകളും എനിക്ക് ആശ്വാസമായതിനാൽ എനിക്ക് ഗുരുവിന്റെ അജഗണത്തിൽ ഉടനെതന്നെ ചേരണം. നഷ്ടപ്പെട്ട ആടായ ഞാൻ, നിത്യനായ ഇടയന്റെ യയഥാർത്ഥമായ ആലയിലേക്കു പോകും."
പെട്ടെന്നുള്ള ഒരു  നിവേശനത്താൽ മേരി അവനെ ആലിംഗനം ചെയ്തുകൊണ്ടു പറയുന്നു: "ദൈവം  നിനക്കു സമാധാനം നൽകട്ടെ. സമാധാനവും നിത്യമായ മഹത്വവും; കാരണം, നീയത് അർഹിക്കുന്നു. നിന്റെ യഥാർത്ഥമായ ചിന്തകൾ ഇസ്രായേലിന്റെ ശക്തരായ നേതാക്കളെ നീ അറിയിച്ചു. അവരുടെ പ്രതികരണങ്ങളെ നീ ഭയപ്പെട്ടില്ല. ദൈവം എല്ലായ്പ്പോഴും നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ."

ഗമാലിയേൽ അവളുടെ കരങ്ങൾക്കായി തപ്പുന്നു. അവന്റെ കരങ്ങളിൽ ആ കരങ്ങളെടുത്ത് അവയെ ചുംബിക്കുന്നു. അയാൾ മുട്ടിന്മേൽ നിന്ന് അവളുടെ അനുഗൃഹീത കരങ്ങൾ, തന്റെ ക്ഷീണിച്ച, വാർദ്ധക്യത്തിലെത്തിയ ശിരസ്സിന്മേൽ വയ്ക്കുവാൻ പ്രാർത്ഥിക്കുന്നു.


മേരി അപ്രകാരം ചെയ്തു. കുനിച്ചിരിക്കുന്ന ആ ശിരസ്സിൽ അവൾ കുരിശ്ശടയാളം വരച്ചു. പിന്നെ ജോണിനെയും കൂട്ടി അയാളെ പിടിച്ചെഴുന്നേൽപ്പിക്കുന്നു. അവൾ വാതിൽക്കലേക്കു് അയാളെ നയിച്ചു. അയാൾ ജോണിന്റെ സഹായത്തോടെ നടന്നുപോകുന്നതു് അവൾ 
നോക്കിനിൽക്കുന്നു. യഥാർത്ഥ  ജീവിതത്തിലേക്കു നടന്നുപോകുന്ന മനുഷ്യൻ; മാനുഷികമായി തീർന്നിരിക്കുന്നവൻ; എന്നാൽ  സ്വഭാവാതീതമായി വീണ്ടും സൃഷ്ടിക്കപ്പെട്ടവൻ....

Wednesday, May 18, 2011

പത്തു കുഷ്ഠരോഗികൾ


            ഈശോ എഫ്രായിമിലേക്കുള്ള വഴിയിലൂടെ സഞ്ചരിക്കയാണ്. അപ്പസ്തോലന്മാർ ഒപ്പമുണ്ട്. അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങള്‍ക്കും ഈശോ ക്ഷമയോടെ, കാരുണ്യപൂർവം മറുപടി നൽകുന്നു. പർവതത്തിലൂടെയുള്ള ദുർഘടവഴിയിലൂടെ അവർ മുമ്പോട്ടു നീങ്ങവേ, സമീപെയുള്ള കുന്നിൻമുകളിൽ നിന്ന് ഉച്ചത്തിലുള്ള കരച്ചിൽ കേൾക്കുന്നു; "ഈശോയെ, റബ്ബി ഈശോയേ, ദാവീദിന്റെ പുത്രാ, ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ."

"അവർ കുഷ്ഠരോഗികളാണ്. ഗുരുവേ, നമുക്ക് പോകാം. അല്ലെങ്കിൽ ഗ്രാമം മുഴുവനും ഓടിയെത്തി അവരുടെ വീടുകളിൽ നമ്മെ തടഞ്ഞുവയ്ക്കും." അപ്പസ്തോലന്മാർ പറയുന്നു.

കുഷ്ഠരോഗികൾ അവർക്കു മുമ്പിൽ ഉയരത്തിലാണ്. അവർ ഞൊണ്ടിയും വലിഞ്ഞും കരഞ്ഞുകൊണ്ട് ഈശോയുടെ പക്കലേക്കു പാഞ്ഞുവരികയാണ്.

"നമുക്ക് ഗ്രാമത്തിലേക്കു പോകാം ഗുരുവേ, അവർക്ക് അവിടെ വരാൻ സാധിക്കയില്ല." അപ്പസ്തോലന്മാരിൽ ചിലർ പറയുന്നു. "നമ്മൾ ഗ്രാമത്തിൽ പ്രവേശിച്ചാൽ കുഷ്ഠരോഗികളെ ഒഴിവാക്കാൻ കഴിയും. പക്ഷേ നമ്മെ കണ്ടുപിടിക്കുകയും താമസിപ്പിക്കുകയും ചെയ്യാതിരിക്കയില്ല."

കുഷ്ഠരോഗികൾ  ഇതിനോടകം ഈശോയുടെ പക്കലേക്കു  കൂടുതൽ അടുത്തുകഴിഞ്ഞു. അപ്പസ്തോലന്മാരുടെ എതിർപ്പു വകവയ്ക്കാതെ ഈശോ മുമ്പോട്ടുതന്നെ നടക്കുകയാണ്. അപ്പസ്തോലന്മാർ  നിവൃത്തികേടു കൊണ്ട് അവനെ അനുഗമിക്കുന്നു. കുറെ സ്ത്രീകളും ഏതാനും വൃദ്ധന്മാരും കാണുവാൻ ഇറങ്ങിവന്നു. അവർ കുഷ്ഠരോഗികളിൽ നിന്ന് വിവേകപൂർവം അകന്നാണു നിൽക്കുന്നത്. കുഷ്ഠരോഗികൾ  ഈശോയിൽനിന്ന് ഏതാനും മീറ്റർ അകലെ നിന്നുകൊണ്ട് വീണ്ടും കരഞ്ഞപേക്ഷിക്കുന്നു; 'ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ.'

ഈശോ ഒരുനിമിഷം അവരെ നോക്കി. അനന്തരം അവരുടെ അടുത്തേക്കു പോകാതെ ചോദിക്കുന്നു: "നിങ്ങൾ ഈ ഗ്രാമത്തിലെ ആളുകളാണോ?"

"അല്ല ഗുരുവേ, ഞങ്ങൾ പല സ്ഥലങ്ങളിൽ നിന്നു വന്നവരാണ്. ഞങ്ങൾ താമസിക്കുന്ന മലയുടെ എതിർവശം ജറീക്കോ റോഡാണ്. അതിനാൽ നല്ല ഒരു സ്ഥാനവും."

"എങ്കിൽ നിങ്ങളുടെ മലയ്ക്ക് ഏറ്റം അടുത്തുള്ള ഗ്രാമത്തിലേക്കു പോയി നിങ്ങളെത്തന്നെ പുരോഹിതന്മാർക്ക് കാണിച്ചുകൊടുക്കുക. 

ഈശോ നടന്നു പോവുകയാണ്. ഈശോയെ നോക്കിനിൽക്കുന്ന കുഷ്ഠരോഗികളെ സ്പർശിക്കാതിരിക്കാൻ റോഡിന്റെ എതിർവശത്തുകൂടിയാണ് പോകുന്നത്.  ഈശോ  അടുത്തെത്തിയപ്പോൾ അവർ പ്രത്യാശപൂർവ്വം നോക്കുന്നു.  അവർ നിൽക്കുന്ന ഭാഗത്തെത്തിയപ്പോൾ ഈശോ കൈകളുയർത്തി അവരെ അനുഗ്രഹിക്കുന്നു. 
ഗ്രാമത്തിലെ  ആളുകൾ നിരാശരായി വീടുകളിലേക്കു മടങ്ങി. കുഷ്ഠരോഗികൾ നിരങ്ങി മുകളിലേക്കു കയറി അവരവരുടെ ഗുഹകളിലേക്കു പോകുന്നു. ചിലരെല്ലാം ജറീക്കോ റോഡിന്റെ ഭാഗത്തേക്കും.

"അവരെ നീ സുഖപ്പെടുത്താതിരുന്നതു നന്നായി. ഗ്രാമത്തിലെ  ആളുകൾ നമ്മെ വിടില്ലായിരുന്നു.

"അതെ, രാത്രിയാകുന്നതിനു മുമ്പ് നമുക്ക് എഫ്രായിമിൽ എത്തുകയും വേണം."

ഈശോ മൗനം പാലിച്ചു നടക്കുകയാണ്. വളഞ്ഞുകിടക്കുന്ന റോഡായതിനാൽ ഗ്രാമം ഇപ്പോൾ കാണാനില്ല. എന്നാൽ ഒരു മനുഷ്യസ്വരം അവരുടെ കാതുകളിൽ എത്തുന്നു. "അത്യുന്നതനായ ദൈവത്തിനു സ്തുതി. യൂദയായിലും സമരിയായിലും ഗലീലിയായിലും യോർദ്ദാന്റെ അപ്പുറത്തുമുള്ള പട്ടണവാസികളേ, അവനെ സ്തുതിക്കുവിൻ. അത്യുന്നതനും അവന്റെ ക്രിസ്തുവിനുമുള്ള സ്തുതി ഹെർമോന്റെ മുകളിലുളള മഞ്ഞുവരെ മാറ്റൊലിക്കൊള്ളട്ടെ. ബാലാമിന്റെ പ്രവചനം നിറവേറിയിരിക്കുന്നു. ഗോത്രപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം ഇവിടെ നിറവേറിയിരിക്കുന്നു. പാലസ്തീനായിലെ ജനങ്ങളേ, ഇതു ശ്രദ്ധാപൂർവം ശ്രവിച്ചു മനസ്സിലാക്കുവിൻ. ഇതു കർത്താവാകുന്നു. അവനെ അനുഗമിക്കുവിൻ. ഇവിടെയിതാ പ്രകാശം നമ്മുടെയിടയിൽക്കൂടി കടന്നുപോകുന്നു. ആത്മാവിൽ അന്ധരായിരിക്കുന്ന മനുഷ്യരേ, നിങ്ങളുടെ കണ്ണുകൾ തുറക്കുവിൻ. കാണുവിൻ."

കുഷ്ഠരോഗികളിൽ  ഒരുവൻ അവരെ അനുഗമിക്കുന്നു. അവൻ അടുത്തേക്കു  വരികയും ഈശോയെ കാണിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്.

അപ്പസ്തോലന്മാർക്ക് അസഹ്യത. രണ്ടുമൂന്നു പ്രാവശ്യം അവർ തിരിഞ്ഞുനോക്കി,  പൂർണ്ണസൗഖ്യം പ്രാപിച്ച അവനോട് ശബ്ദിക്കരുതെന്ന് ആജ്ഞാപിക്കുന്നു. അവസാനം ഭീഷണിയായി.
അവൻ ഒരുനിമിഷത്തേക്ക് അവന്റെ പ്രഭാഷണം നിർത്തി, എല്ലാവരോടും മറുപടി പറയുവാൻ. "ദൈവം എനിക്കു ചെയ്ത വൻകാര്യങ്ങൾ ഞാൻ പറയാതിരിക്കണമെന്നാണോ നിങ്ങൾ വിചാരിക്കുന്നത്? അവനെ വാഴ്ത്തരുതെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത്?"

"നിന്റെ ഹൃദയത്തിൽ അവനെ വാഴ്ത്തുക. എന്നിട്ട് അടങ്ങൂ."

"ഇല്ല, എനിക്കു സംസാരിക്കാതിരിക്കുക സാദ്ധ്യമല്ല. ദൈവം എന്റെ അധരങ്ങളിൽ വാക്കുകൾ വയ്ക്കുന്നു." അവൻ  അൽപ്പംകൂടി ഉച്ചത്തിൽ അവന്റെ പ്രഭാഷണം  തുടരുന്നു. ആൾക്കൂട്ടം വർദ്ധിച്ചുവരുന്നു. 

"അവനെ നിശ്ശബ്ദനാക്കൂ കർത്താവേ, അവൻ  സമരിയാക്കാരനാണ്. നിന്നെക്കുറിച്ച് പ്രസംഗിച്ചുകൊണ്ട് മുൻപേ പോകാൻ ഞങ്ങളെ അനുവദിക്കാത്തതിനാൽ അവൻ   സംസാരിക്കുവാനും നീ അനുവദിക്കരുത്." അപ്പസ്തോലന്മാർ കോപത്തോടെ പറയുന്നു.

"എന്റെ പ്രിയ സ്നേഹിതരേ, മോശ നൂനിന്റെ മകനായ ജോഷ്വായോടു പറഞ്ഞ വാക്കുകൾ ഞാൻ  ഇപ്പോൾ നിങ്ങൾക്കായി ആവർത്തിക്കാം. എൽദാദും മെദാദും കൂടാരത്തിനുള്ളിൽ പ്രവചിക്കുന്നു എന്ന് ജോഷ്വാ പരാതിപ്പെട്ടു. 'എന്നെക്കുറിച്ച് നിനക്ക് അസൂയയാണോ?' ഓ! യാഹ്വേയുടെ ജനം മുഴുവനും പ്രവചിച്ചിരുന്നെങ്കിൽ... യാഹ്വേ തന്റെ അരൂപി അവർക്കെല്ലാവർക്കും കൊടുത്തിരുന്നെങ്കിൽ.... എന്നാലും നിങ്ങളുടെ  സന്തോഷത്തിനായി അവന്റെ സംസാരം ഞാൻ  നിർത്താം."

ഈശോ നിന്ന് പുറകോട്ടു തിരിഞ്ഞ് സുഖം പ്രാപിച്ച  കുഷ്ഠരോഗിയെ വിളിച്ചു. അയാൾ ഓടിച്ചെന്ന് ഈശോയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച് നിലം ചുംബിക്കയാണ്.

"എഴുന്നേൽക്കൂ, മറ്റുള്ളവർ എവിടെ? നിങ്ങൾ  ആകെ പത്തുപേരായിരുന്നില്ലേ? ബാക്കി ഒൻപതുപേർക്കും കർത്താവിനു നന്ദി പറയേണ്ടത് ആവശ്യമാണെന്നു തോന്നിയില്ല. എന്ത്? പത്തു കുഷ്ഠരോഗികളിൽ  സമരിയാക്കാരനായി ഒരുവൻ  മാത്രമേ ഉണ്ടായിരുന്നുള്ളൂ? ഈ വിദേശിയായ ഒരുത്തനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് കർത്താവിനെ മഹത്വപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നു തോന്നിയില്ലല്ലോ. എന്നിട്ട്  അവർ പറയുന്നു, അവൻ   ഒരു സമരിയാക്കാരനാണെന്ന്. വിദേശീയർ അവന്റെ വാക്കു മനസ്സിലാക്കുന്നു. അവന്റെ നാട്ടുകാർ മനസ്സിലാക്കുന്നുമില്ല. എങ്കിൽ വചനം അന്യഭാഷയാണോ സംസാരിക്കുന്നത്?"

ഈശോ തന്റെ സുന്ദരമായ കണ്ണുകൾ  പാലസ്തീനായുടെ എല്ലാ ഭാഗങ്ങളിൽനിന്നും അവിടെ വന്നുകൂടിയിരിക്കുന്നവരുടെ മേൽ തിരിക്കുന്നു.  ആ നോട്ടം താങ്ങാനാവാതെ പലരും സ്ഥലം വിടുന്നു.
ഈശോ കണ്ണുകൾ   താഴ്ത്തി വളരെ കാരുണ്യത്തോടെ തന്റെ പാദത്തിങ്കൽ മുട്ടിന്മേൽ നിൽക്കുന്ന  സമരിയാക്കാരനെ നോക്കുന്നു. കരമുയർത്തി അവനെ അനുഗ്രഹിച്ചുകൊണ്ട് ഈശോ പറയുന്നു: "എഴുന്നേൽക്കൂ, പൊയ്ക്കൊള്ളുക. നിന്റെ വിശ്വാസം നിന്റെ ജഡത്തേക്കാൾ ശ്രേഷ്ടമായി നിന്നിലുള്ള എന്തിനെയോ രക്ഷിച്ചിരിക്കുന്നു. ദൈവത്തിന്റെ പ്രകാശത്തിൽ മുന്നേറുക. പോകുക."

Sunday, May 15, 2011

ഈശോ ഷാരോൺ സമതലത്തിൽ ഒരു സ്ത്രീയ്ക്ക് പ്രത്യക്ഷനാകുന്നു

തീരപ്രദേശത്തുകൂടെയുള്ള ഒരു വഴിയിലൂടെ അതിരാവിലെ കണ്ണീരൊഴുക്കിക്കൊണ്ട് ഒരു സ്ത്രീ പോകുന്നു. അവൾ ക്ഷീണിതയാണ്. ഇടയ്ക്ക് മൈൽക്കുറ്റിയിലോ വഴിയിലോ തന്നെ അവൾ ഇരിക്കുന്നുണ്ട്. അൽപ്പം കഴിഞ്ഞ് വീണ്ടും നടക്കുന്നു. മുന്നോട്ടുതന്നെ പോകാൻ എന്തോ അവളെ പ്രേരിപ്പിക്കുന്നുണ്ട്.
ഈശോ മേലങ്കിയും ധരിച്ച് ഒരു  വഴിയാത്രക്കാരനായി അവളുടെ സമീപെ തന്നെ നടക്കുന്നു. സ്ത്രീ അവനെ നോക്കുന്നില്ല. അവൾ സ്വന്തം ദുഃഖത്തിൽ ആമഗ്നയായി നടക്കുന്നു. ഈശോ അവളോട് ചോദിക്കുന്നു: "സ്ത്രീയേ, എന്തിനാണു നീ കരയുന്നത്? എവിടെ നിന്നാണ് നീ വരുന്നത്? എങ്ങോട്ടാണ് ഒറ്റയ്ക്കു പോകുന്നത്?"
"ഞാൻ ജറുസലേമിൽ നിന്നു വരുന്നു. വീട്ടിലേക്കാണു പോകുന്നത്."
"ദൂരെയാണോ?"
"ജോപ്പായുടേയും സെസ്സേറിയായുടേയും മദ്ധ്യത്തിലാണെന്നു പറയാം."
"നടന്നു പോകയോ?"
"താഴ്വരയിൽ വച്ച് മോഡിനിൽ എത്തുന്നതിനു മുമ്പ് കൊള്ളക്കാർ എന്റെ കഴുതയേയും അതിന്മേൽ വച്ചിരുന്നതുമെല്ലാം അപഹരിച്ചു."
"നീ ഒറ്റയ്ക്കു വന്നതു വിവേകമായില്ല. പെസഹായ്ക്ക് ഒറ്റയ്ക്കു വരുന്ന പതിവില്ലല്ലോ?"
"ഞാൻ പെസഹായ്ക്കു വന്നതല്ല. ഞാൻ വീട്ടിലിരിക്കയായിരുന്നു. കാരണം, എനിക്കു രോഗിയായ ഒരു  മകനുണ്ട്. ഇപ്പോഴും ഉണ്ടെന്നു ഞാൻ  വിചാരിക്കുന്നു. എന്റെ ഭർത്താവ് മറ്റുള്ള ആളുകളുടെ കൂടെപ്പോയി. അവനാദ്യം പോകാൻ ഞാൻ  അനുവദിച്ചു. നാലു ദിവസം കഴിഞ്ഞാണ്‌ ഞാൻ പുറപ്പെട്ടത്. കാരണം, ഞാൻ  പറഞ്ഞു,  റബ്ബി  പെസഹായ്ക്ക് 
തീർച്ചയായും ജറുസലമിൽ ഉണ്ടായിരിക്കും; ഞാനവനെ അന്വേഷിക്കും. എനിക്കു പേടിയുണ്ടായിരുന്നു; എങ്കിലും ഞാൻ പറഞ്ഞു, ഞാൻ തെറ്റു ചെയ്യുന്നില്ലല്ലോ.... ദൈവം കാണുന്നു. ഞാൻ വിശ്വസിക്കുന്നു. അവൻ നല്ലവനാണെന്ന് എനിക്കറിയാം... അവൻ എന്നെ നിരസിക്കയില്ല; കാരണം..." ഭയപ്പെട്ടതുപോലെ പെട്ടെന്നവൾ സംസാരം നിർത്തി. അവളുടെ സമീപെ നടക്കുന്ന മനുഷ്യനെ നോക്കി. അവൻ ആകെ മൂടിപ്പുതച്ചിരിക്കുന്നു. കണ്ണുകൾ മാത്രം കഷ്ടിച്ചുകാണാം.
"എന്തുകൊണ്ടാണ് നീ മൗനിയായത്? നിനക്കെന്നെ ഭയമാണോ? നീ അന്വേഷിക്കുന്നവന്റെ ശത്രുവാണു ഞാൻ എന്നു നീ വിചാരിക്കുന്നുണ്ടോ? കാരണം  നസ്രസ്സിലെ റബ്ബിയെയാണു നീ അന്വേഷിക്കുന്നത്; നിന്റെ വീട്ടിൽ വന്ന് ബാലനെ സുഖപ്പെടുത്തണം എന്നാവശ്യപ്പെടണം, ഭർത്താവ് ദൂരെയായിരിക്കുന്ന സമയത്ത്."
"നീ ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. നീ പറഞ്ഞത് ശരിയാണ്. പക്ഷേ ഞാൻ പട്ടണത്തിലെത്തിയപ്പോൾ ഗുരു മരിച്ചു കഴിഞ്ഞു... " കണ്ണീർ അവൾക്ക് ശ്വാസതടസ്സം വരുത്തി.
"അവൻ ഉയിർത്തു. നീ അതു വിശ്വസിക്കുന്നില്ലേ?"
"എനിക്കറിയാം.... ഞാനത് വിശ്വസിക്കുന്നു. പക്ഷേ ഞാൻ.....  പക്ഷേ ഞാൻ..... കുറെ ദിവസങ്ങൾ ഞാൻ വിചാരിച്ചു ഞാനവനെ കാണുമെന്ന്. അവർ പറയുന്നു, അവൻ ചിലയാളുകൾക്ക് കാണപ്പെട്ടുവെന്ന്... അതിനാൽ ഞാനെന്റെ യാത്ര നീട്ടിവച്ചു. എന്നും അതൊരു പീഡനമായിരുന്നു... കാരണം എന്റെ മകൻ അത്രയ്ക്കും രോഗിയാണ്.  എന്റെ മനസ്സ് രണ്ടുവിധത്തിൽ ചിന്തിച്ചു; ഞാൻ തിരിച്ചുപോയി അവന്റെ മരണസമയത്ത് അവന് ആശ്വാസം നൽകണമോ അതോ ഗുരുവിനെ അന്വേഷിച്ച് തുടർന്ന് താമസിക്കണമോ? ഗുരു എന്റെ വീട്ടിൽ വരണമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല; എന്നാൽ അവനെ  സുഖപ്പെടുത്താം എന്നു പറഞ്ഞെങ്കിൽ മതിയായിരുന്നു.."
"അതു നീ  വിശ്വസിക്കുമായിരുന്നോ? ദൂരെ നിന്ന് അതു ചെയ്യാൻ അവനു സാധിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ?"
"ഞാൻ വിശ്വസിക്കുന്നു... ഓ! അവനെന്നോട് ഇങ്ങനെ പറഞ്ഞെങ്കിൽ  മതിയായിരുന്നു; സമാധാനത്തിൽ പോവുക, നിന്റെ മകൻ സുഖം പ്രാപിക്കും. ഞാൻ സംശയിക്കയില്ല...   എന്നാൽ എനിക്കതിന് അർഹതയില്ല... കാരണം..."  അവൾ കരയുകയാണ്. ശിരോവസ്ത്രം അധരങ്ങളിലേക്കു ചേർത്ത് അമർത്തിപ്പിടിച്ചിരിക്കുന്നു. 
"കാരണം, നിന്റെ ഭർത്താവ്  യേശുക്രിസ്തുവിനെ കുറ്റപ്പെടുത്തുകയും കുരിശിൽ തറയ്ക്കുകയും ചെയ്തവരിൽ ഒരുവനാണ്. എന്നാൽ  യേശുക്രിസ്തു മിശിഹായാണ്. അവൻ ദൈവമാണ്. ദൈവം നീതിമാനാണ്. സ്ത്രീയേ, കുറ്റക്കാരനായ ഒരുവൻ നിമിത്തം, കുറ്റമില്ലാത്തവനെ അവൻ ശിക്ഷിക്കയില്ല. ഒരു പിതാവ് പാപിയായതു കൊണ്ട് അവൻ ഒരമ്മയെ പീഡിപ്പിക്കുകയില്ല. യേശുക്രിസ്തു ജീവിക്കുന്ന കാരുണ്യമാണ്."
"ഓ! നീ ഒരുപക്ഷേ, അവന്റെ അപ്പസ്തോലന്മാരിൽ ഒരുവനാണോ? അവൻ എവിടെയാണെന്ന് ഒരുപക്ഷേ നിനക്കറിയാമായിരിക്കും. നീ... ഒരുപക്ഷേ ഇക്കാര്യം എന്നോടു പറയാൻ അവൻ നിന്നെ അയച്ചതായിരിക്കും. അവൻ എന്റെ പ്രാർത്ഥന കേട്ടു; എന്റെ ദുഃഖം കണ്ടു. എന്റെ വിശ്വാസവും കണ്ടു. തോബിയാസിന്റെ പക്കലേക്കു് അത്യുന്നതൻ റപ്പായേലിനെ അയച്ചതുപോലെ അവൻ നിന്നെ എന്റെ പക്കലേക്കു്  അയച്ചിരിക്കയാണ്. ഇതു ശരിയാണോ എന്ന് എന്നോടു പറയൂ... ഞാനിപ്പോൾ ക്ഷീണിതയാണെങ്കിലും എനിക്കു പനി പിടിച്ചതുപോലെ തോന്നുന്നുണ്ടെങ്കിലും ഞാൻ തിരിച്ചുപോയി കർത്താവിനെ അന്വേഷിച്ചുകൊള്ളാം."
"ഞാൻ അപ്പസ്തോലനല്ല. എന്നാൽ  അപ്പസ്തോലന്മാർ അവന്റെ ഉയിർപ്പിനുശേഷം അനേക ദിവസങ്ങൾ  ജറുസലമിൽ  ഉണ്ടായിരുന്നു."
"അതു  സത്യമാണ്... എനിക്ക് അവരോടു ചോദിക്കാമായിരുന്നു."
"അങ്ങനെ, അവർ  ഗുരുവിന്റെ തുടർച്ചയാണ്."
"അവർക്കു് അത്ഭുതം ചെയ്യുവാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല."
"അവർ  എപ്പോഴും അങ്ങനെ ചെയ്തിട്ടുണ്ട്."
"എന്നാൽ ഇപ്പോൾ... ഞാൻ  കേട്ടത് അവരിൽ ഒരുവൻ മാത്രമേ വിശ്വസ്തനായിരുന്നുള്ളൂ എന്നാണു്. ഞാൻ വിചാരിച്ചില്ല....."
"ശരിയാണ്. നിന്റെ ഭർത്താവ്  നിന്നോടങ്ങനെ പറഞ്ഞു. അവന്റെ തെറ്റായ വിജയാഹ്ളാദത്തിൽ നിന്നെ അവൻ നിന്ദിക്കയായിരുന്നു. എന്നാൽ ഞാൻ നിന്നോടു പറയുന്നു, മനുഷ്യൻ പാപം ചെയ്യാന്‍ പാടുണ്ട്. കാരണം, ദൈവം മാത്രമേ പരിപൂർണ്ണനായിട്ടുള്ളൂ. മനുഷ്യന് അനുതപിക്കാൻ കഴിയും. അവൻ  അനുതപിക്കയാണെങ്കിൽ അവന്റെ ശക്തി 
വർദ്ധിക്കും. ദൈവം  തന്റെ കൃപ അവനിൽ വർദ്ധിപ്പിക്കുന്നു. അത്യുന്നതനായ കർത്താവ് ദാവീദിനു മാപ്പു നൽകിയില്ലേ?"
"എന്നാൽ നീ ആരാണ്? ഇത്ര ശാന്തനായും ജ്ഞാനത്തോടെയും സംസാരിക്കുന്ന നീ അപ്പസ്തോലനല്ലെങ്കിൽ പിന്നെ ആരാണ്? ഒരുപക്ഷേ  എന്റെ മകൻ അന്ത്യശ്വാസം വലിച്ചിട്ടുണ്ടാകും... എന്നെ ഒരുക്കുവാനായിരിക്കും നീ വന്നത്?"
ഈശോ തന്റെ മേലങ്കി താഴെ വീഴ്ത്തി. സാധാരണക്കാരനായ തീർത്ഥാടകന്റെ രൂപം മാറി; മഹത്വീകൃതനായ ദൈവമനുഷ്യൻ. മരിച്ചവരിൽ നിന്നുയിർത്തവൻ. കാരുണ്യം നിറഞ്ഞ മഹിമയോടെ ഈശോ പറയുന്നു: "ഇത് ഞാനാണ്. കുരിശിൽ തറയ്ക്കപ്പെട്ട മിശിഹാ. ഞാനാണ് പുനരുത്ഥാനവും ജീവനും. സ്ത്രീയേ പൊയ്ക്കൊള്ളുക. നിന്റെ മകൻ ജീവിച്ചിരിക്കുന്നു. കാരണം, നിന്റെ വിശ്വാസത്തിനു ഞാൻ പ്രതിസമ്മാനം നൽകുന്നു.  
നിന്റെ മകൻ സുഖം പ്രാപിച്ചു. നസ്രസ്സിലെ റബ്ബി അവന്റെ ദൗത്യം പൂർത്തിയാക്കിയെങ്കിൽ, ഇമ്മാനുവലായ അവൻ, അവന്റെ ദൗത്യം കാലത്തിന്റെ അന്ത്യം വരെ തുടരുന്നു. ഏകവും ത്രിത്വവുമായ ദൈവത്തിൽ വിശ്വാസവും  പ്രത്യാശയും സ്നേഹവും അർപ്പിച്ചിരിക്കുന്നവർക്ക് അത് ലഭിക്കും. അവതരിച്ച വചനം, ആ ത്രിത്വത്തിൽ ഒരുവനാണ്. ദൈവികസ്നേഹത്താൽ അവൻ സ്വർഗ്ഗം വിട്ടിറങ്ങി വന്നു; പഠിപ്പിക്കുവാൻ, സഹിക്കുവാൻ, മനുഷ്യർക്ക് ജീവൻ പ്രദാനം ചെയ്യുന്നതിനായി മരിക്കുവാൻ. സ്ത്രീയേ, സമാധാനത്തിൽ പോകുവിൻ. വിശ്വാസത്തിൽ ദൃഢതയുള്ളവളായിരിക്കുവിൻ."


ഈശോ അവളെ  അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനാകുന്നു.

ഈശോ യൂദാസിന്റെ അമ്മയ്ക്കു പ്രത്യക്ഷപ്പെടുന്നു

ഈശോയെ ഒറ്റിക്കൊടുത്ത അപ്പസ്തോലൻ യൂദാ സ്കറിയോത്തായുടെ അമ്മയും സൈമണിന്റെ ഭാര്യയുമായ മേരി, ഈശോയുടെ വനിതാശിഷ്യഗണത്തിലെ ഒരംഗമായിരുന്നു. യൂദാസിന്റെ ദുഃസ്വഭാവത്തെയോർത്ത് വളരെ വേദനിച്ചിരുന്ന മേരിയെ ഈശോ പലപ്പോഴും അതീവ സ്നേഹത്തോടെ ആശ്വസിപ്പിച്ചിരുന്നു. 
               ഈശോയുടെ അപ്പസ്തോലനാകുന്നതിനു മുമ്പ് യൂദാസ്, മേരിയുടെ കൂട്ടുകാരിയായ അന്നയുടെ മകൾ യോവന്നായുമായി വിവാഹവാഗ്ദാനം നടത്തിയിരുന്നെന്നും എന്നാൽ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ യൂദാസ് അതിൽനിന്നു പിന്മാറുകയാൽ യോവന്നാ ഹൃദയം തകർന്ന് മരിച്ചുവെന്നും അന്നുമുതൽ തന്റെ കൂട്ടുകാരിയും യോവന്നായുടെ അമ്മയുമായ അന്ന തന്നോട് കടുത്ത ശത്രുതയിലാണ് കഴിയുന്നതെന്നും, ഒരിക്കൽ യൂദാസിന്റെ  കറിയോത്തിലെ ഭവനത്തിലെത്തിയപ്പോൾ ഈശോയോട് മേരി പറയുകയും ആ ശത്രുത അവസാനിപ്പിക്കുവാൻ ഈശോയുടെ സഹായം തേടുകയുമുണ്ടായി. അന്ന് മേരിയുടെ  അഭ്യർത്ഥന പ്രകാരം, ഈശോ മേരിയുമൊത്ത് അന്നയുടെ ഭവനം സന്ദർശിക്കുകയും മകളുടെ മരണത്തിൽ മനംനൊന്ത് രോഗിയായിത്തീർന്നിരുന്ന അന്നയെ സമാധാനിപ്പിക്കുകയും സൗഖ്യമാക്കുകയും  ചെയ്തു. അന്ന് ഈശോ അന്നയോട് ഒരു പ്രത്യേകസഹായം ആവശ്യപ്പെടുകയും ചെയ്തു. അതായത്, യൂദാസിന്റെ  അമ്മ മേരി, കറിയോത്തിലെ എല്ലാവരാലും വെറുക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന ഒരു സമയം വരും. അന്ന്, യൂദാസിന്റെ  അമ്മ മേരിയെ കൈവിടരുത് എന്ന് ഈശോ അന്നയോട്  ആവശ്യപ്പെട്ടു. അന്ന, അപ്രകാരം ഈശോയ്ക്ക് വാഗ്ദാനം നൽകുകയും ഈശോയുടെ മരണശേഷം ജനങ്ങളാൽ അധിക്ഷേപിക്കപ്പെടുകയും ഹൃദയതാപത്താൽ രോഗിയായി ശയ്യാവലംബിയായിത്തീരുകയും ചെയ്ത മേരിയെ സ്വഭവനത്തിൽ സ്വീകരിച്ച് ശുശ്രൂഷിക്കുകയും ചെയ്തു.  അന്നയുടെ ഈ ഭവനത്തിൽ വച്ച് ഈശോ ഉത്ഥാനശേഷം       അവർക്കു പ്രത്യക്ഷനാകുന്നു.
                    യോവന്നായുടെ അമ്മ അന്നയുടെ വീട്. ഈ വീട്ടിൽ ഒരു  സ്ത്രീ മുറിയിൽ കട്ടിലിന്മേൽ കിടക്കുന്നു. മാരകമായ മനോവേദനയാൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വിരൂപയായിത്തീർന്നിരിക്കുന്ന ഒരു  സ്ത്രീ.... അവളുടെ മുഖം ശോഷിച്ച് തൊലി മാത്രമായി. പനികൊണ്ട് അത് ചുവന്ന് കവിളിന്റെ എല്ലിന്മേൽ തിളങ്ങുന്നു. കവിളുകൾ ഒട്ടി കുഴിഞ്ഞിരിക്കുന്നു. പനിയുടെ ചുവപ്പില്ലാത്ത ഭാഗമെല്ലാം വെറും മഞ്ഞനിറം. കരങ്ങൾ വിരിപ്പിന്മേൽ തളർന്നു കിടക്കുന്നു. കിതപ്പിനനുസരിച്ച് വിരിപ്പുകൾ അനങ്ങുന്നുണ്ട്. 
                           രോഗിണിയായ ഈ സ്ത്രീ യൂദാസിന്റെ  അമ്മയാണ്. അവളുടെയടുത്ത്   യോവന്നായുടെ  അമ്മ  അന്നയുണ്ട്.   അവൾ രോഗിണിയുടെ വിയർപ്പും കണ്ണീരും തുടയ്ക്കുന്നു. അവളുടെ  അഴിഞ്ഞു കിടക്കുന്ന     മുടിയിലും     കൈകളിലും      തലോടുന്നു.    അന്ന കരഞ്ഞുകൊണ്ട്   ആശ്വാസവാക്കുകൾ    പറയുന്നു;    "മേരി, കരയാതിരിക്കൂ... കരഞ്ഞതു മതി; അവൻ പാപംചെയ്തു... പക്ഷേ, നിനക്കറിയാമല്ലോ,     കർത്താവായ     ഈശോ     എങ്ങനെ....."
                            "മിണ്ടാതിരിക്കൂ......       ആ പേര്...    എന്നോട്.....     എന്നോട്.....  പറയുമ്പോൾ  അത്    അശുദ്ധമാക്കപ്പെടുകയാണ്.     ഞാൻ.... കായേന്റെ ....    അമ്മ....    ദൈവത്തിന്റെ     കായേൻ ....     ഹാ!" 
                                    ശാന്തമായിരുന്ന     അവളുടെ     കരച്ചിൽ      ഹൃദയഭേദകമായി പൊട്ടിപ്പുറപ്പെട്ടിരിക്കയാണ്.    ശ്വാസംമുട്ടൽ    അനുഭവപ്പെടുന്ന അവൾ,    സ്നേഹിതയുടെ    കഴുത്തിൽ   ബലം   പിടിച്ച് അൽപ്പം പിത്തവെള്ളം ഛർദ്ദിച്ചു.
                    "സമാധാനം, സമാധാനം, മേരീ... കർത്താവായ അവൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നിന്നെ ബോദ്ധ്യപ്പെടുത്താൻ ഞാനെന്താണ് പറയേണ്ടത്?   ഞാനത് ആവർത്തിച്ചു പറയുന്നു. എനിക്കേറ്റവും വിശുദ്ധമായ   വസ്തുക്കൾ   സാക്ഷിയായി   ഞാൻ ശപഥം ചെയ്തു പറയുന്നു;  എന്റെ രക്ഷകന്റേയും എന്റെ കുഞ്ഞിന്റേയും പേരിൽ ശപഥം  ചെയ്തു പറയുന്നു;   നീ   അവനെ   എന്റെ    പക്കലേക്കു കൂട്ടിക്കൊണ്ടു വന്നപ്പോൾ അവൻ പറഞ്ഞിരുന്നു, അവൻ നിനക്ക് പരിധിയില്ലാത്ത     സ്നേഹത്തിന്റെയും      പരിപാലനയുടേയും വാക്കുകളാണ് തന്നിട്ടുള്ളത്.   നീ കുറ്റമില്ലാത്തവളാണ്. അവൻ നിന്നെ സ്നേഹിക്കുന്നു. എനിക്കുറപ്പാണ്... നല്ല ഉറപ്പാണ്. അവൻ വീണ്ടും അവനെത്തന്നെ സമർപ്പിക്കും, രക്തസാക്ഷിണിയായ അമ്മേ, നിനക്കു സമാധാനം നൽകുന്നതിന്..."
                            "ദൈവത്തിന്റെ   കായേന്    ജന്മം  നൽകിയ അമ്മ... നിനക്കിതു കേൾക്കാൻ    കഴിയുന്നുണ്ടോ...?    ആ കാറ്റ്...      വെളിയിൽ... അതങ്ങനെയാണ്   പറയുന്നത്....   ആ സ്വരം   ലോകം മുഴുവൻ എത്തുന്നു...   സൈമണിന്റെ  ഭാര്യ മേരി...   യൂദാസിന്റെ  അമ്മ ... യൂദാസ് ...   ഗുരുവിനെ വഞ്ചനയാൽ ഏൽപ്പിച്ചു കൊടുത്തവൻ... കൊലയാളികൾക്ക് ഏൽപ്പിച്ചു കൊടുത്തവൻ... യൂദാസിന്റെ  അമ്മ ... നിനക്കതു കേൾക്കാൻ കഴിയുന്നുണ്ടോ? എല്ലാം അങ്ങനെയാണു പറയുന്നത്... അവിടെയുള്ള ആ അരുവി, ആ പ്രാവുകൾ, ആ ആട്ടിൻപറ്റങ്ങൾ.... ഭൂമി മുഴുവനും ഉച്ചത്തിൽ പറയുന്നു... വേണ്ട... എനിക്ക് ആരോഗ്യം വീണ്ടു കിട്ടേണ്ട... എന്നെ ശിക്ഷിക്കയില്ല.. എന്നാൽ ഇവിടെ... ഇല്ല, ലോകം ക്ഷമിക്കയില്ല... ഞാൻ ഭ്രാന്തിയായിപ്പോകുന്നു... കാരണം ലോകം കൂവിപ്പറയുന്നു... നീ യൂദാസിന്റെ  അമ്മയാണ്..."

                         അവൾ    അവശയായി   തലയണകളിൽ    തളർന്നു വീഴുന്നു.     അന്ന, അവൾക്കു പരിചരണം നൽകി
 സമാധാനപ്പെടുത്തിയ ശേഷം വൃത്തിഹീനമായ തുണികളുമായി പുറത്തേക്കു പോകുന്നു.
                       മരിച്ചതുപോലെ വിളറിക്കിടക്കുന്ന മേരി തേങ്ങുന്നു.... "യൂദാസിന്റെ  അമ്മ... യൂദാസ് ... യൂദാസ് ..  എന്നാൽ  യൂദാസ് എന്താണ്? ഞാൻ എന്തിനെയാണ് പ്രസവിച്ചത്...?"

             ഈശോ   മുറിയിൽ വന്നു.   ചലിക്കുന്ന ഒരു  പ്രകാശം.   ഈശോ ശാന്തമായി വിളിക്കുന്നു:   "മേരീ,   സൈമണിന്റെ ഭാര്യ മേരീ..."
                     ആ സ്ത്രീയുടെ മനസ്സ് സ്വസ്ഥമല്ല. ഈശോയുടെ വിളി അവൾ  കാര്യമാക്കിയില്ല. അവളുടെ  മനസ്സ് വളരെ വിദൂരത്താണ്. മനസ്സിനെ   അലട്ടുന്ന   ആശയങ്ങൾ    അവൾ    യാന്ത്രികമായി ആവർത്തിച്ചുകൊണ്ടിരിക്കയാണ്. "യൂദാസിന്റെ  അമ്മ...  ഞാൻ  എന്തിനെയാണ്  പ്രസവിച്ചത്...    ലോകം  ആക്രോശിക്കുന്നു... യൂദാസിന്റെ  അമ്മ..."

                        ഈശോയുടെ ശാന്തമായ കൺകോണുകളിൽ കണ്ണീർത്തുള്ളികൾ നിറഞ്ഞു. ഈശോ കുനിഞ്ഞ് പനി പിടിച്ച ആ നെറ്റിത്തടത്തിൽ കൈവയ്ക്കുന്നു. ഈശോ പറയുന്നു: "പാവം! ദുരിതം അനുഭവിക്കുന്ന സ്ത്രീ ... ലോകം  സ്വരം വയ്ക്കുന്നെങ്കിൽ ദൈവം   അതിലും    ഉച്ചത്തിൽ    നിന്നോടു     പറയുന്നു:  സമാധാനമായിരിക്കുക;   കാരണം ഞാൻ നിന്നെ  സ്നേഹിക്കുന്നു. എന്നെ നോക്കൂ, പാവം അമ്മേ, നിന്റെ നഷ്ടപ്പെട്ട അരൂപി സ്വരൂപിച്ച് എന്റെ കൈകളിൽ വയ്ക്കുക. ഞാൻ  ഈശോയാണ്."
                        മേരി ഏതോ പേടിസ്വപ്നത്തിൽ നിന്നുണർന്നു വരുന്നതു പോലെ കണ്ണുകൾ തുറക്കുന്നു. അവൾ  കർത്താവിനെക്കാണുന്നു. അവന്റെ കരം അവളുടെ നെറ്റിത്തടത്തിൽ  വച്ചിരിക്കയാണെന്നു മനസ്സിലാക്കുന്നു.   അവൾ      വിറയ്ക്കുന്ന     കൈകൾ    കൊണ്ടു മുഖംപൊത്തിക്കരയുന്നു;     "എന്നെ ശപിക്കരുതേ...    ഞാൻ   ഇവനെയാണ്                  പ്രസവിക്കാൻ                   പോകുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ എന്റെ ഗർഭപാത്രം വലിച്ചുകീറി അവൻ ജനിക്കുവാൻ ഇടയാക്കുകയില്ലായിരുന്നു."
                   "അപ്പോൾ നീ പാപം ചെയ്യുമായിരുന്നു മേരീ! ഓ! മേരീ! മറ്റൊരാളിന്റെ പാപം നിമിത്തം നിന്റെ നീതിയുടെ പാതയിൽനിന്ന് നീ വിട്ടുപോകരുത്. തങ്ങളുടെ ചുമതലകൾ നിർവ്വഹിച്ച അമ്മമാർ, തങ്ങളുടെ മക്കളുടെ പാപങ്ങൾക്ക് ഉത്തരവാദികളാണെന്ന് വിചാരിക്കരുത്. മേരീ... നീ നിന്റെ കടമ നിർവ്വഹിച്ചു. നിന്റെ ക്ഷീണിച്ച കരങ്ങൾ ഇങ്ങുതരൂ... നീ ശാന്തമാകൂ... പാവം അമ്മ!"

             "ഞാൻ യൂദാസിന്റെ അമ്മയാണ്... പിശാച് സ്പർശിച്ച എല്ലാ സാധനങ്ങളും പോലെ ഞാൻ  അശുദ്ധയാണ്... ഒരു പിശാചിന്റെ അമ്മ... എന്നെ സ്പർശിക്കരുതേ..." അവളെ താങ്ങുവാൻ ആഗ്രഹിക്കുന്ന കരങ്ങൾ ഒഴിവാക്കുവാൻ അവൾ ശ്രമിക്കുന്നു.

               ഈശോയുടെ  കണ്ണുകളിൽ നിറഞ്ഞുനിന്ന രണ്ടുതുള്ളി കണ്ണീർ, പനി കൊണ്ടു പൊള്ളുന്ന അവളുടെ മുഖത്തേക്കു വീണു. "നിന്നെ ഞാൻ ശുദ്ധീകരിച്ചിരിക്കുന്നു മേരീ... എന്റെ സഹതാപക്കണ്ണീർ നിന്റെമേൽ   വീണിരിക്കുന്നു.    എന്റെ   ദുഃഖങ്ങൾ    ഞാൻ ഉൾക്കൊണ്ടശേഷം മറ്റൊരുത്തരുടേയും മേൽഎന്റെ കണ്ണീർ ഞാൻ വീഴ്ത്തിയിട്ടില്ല." അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് കട്ടിലിന്റെ വക്കിൽ ഈശോ ഇരിക്കുന്നു. 

                                           ഈശോയുടെ തിളങ്ങുന്ന കണ്ണുകളിലെ സഹതാപം     അവളെ     ആവരണം     ചെയ്യുന്നു.    അവളെ സുഖപ്പെടുത്തുന്നു.    അവൾ    ശാന്തമായി  കരഞ്ഞുകൊണ്ട്
ചോദിക്കുന്നു; "നിനക്ക് എന്നോട് ഒരു വിഷമവുമില്ലേ?"

                "എനിക്കുള്ളത് സ്നേഹമാണ്. അതുകൊണ്ടാണ് ഞാൻ വന്നത്. സമാധാനമായിരിക്കുക."

                     "നീ ക്ഷമിക്കുന്നു. എന്നാൽ ലോകം! നിന്റെ അമ്മ!  അവൾ എന്നെ വെറുക്കും."
                     "അവൾ ഒരു സഹോദരിയായിട്ടാണ് നിന്നെക്കുറിച്ച് ചിന്തിക്കുന്നത്. ലോകം ക്രൂരമാണ്; അതു ശരി. എന്നാൽ  എന്റെ അമ്മ    സ്നേഹത്തിന്റെ     അമ്മയാണ്.     അവൾ നല്ലവളാണ്. നിനക്കിപ്പോൾ പുറത്തിറങ്ങി നടക്കാൻ സാധിക്കില്ല. എല്ലാം ശാന്തമായിക്കഴിയുമ്പോൾ അവൾ  നിന്റെ പക്കലേക്കു വരും. സമയം എല്ലാം ശാന്തമാക്കും."

"നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ മരിപ്പിക്കുക."

"അൽപ്പം കൂടെ കഴിഞ്ഞുകൊള്ളട്ടെ. നിന്റെ മകന് എനിക്കൊന്നും തരാൻ കഴിവുണ്ടായില്ല. സഹനത്തിന്റെ ഒരു കാലം നീയെനിക്കു തരും. അത് ചെറിയ ഒരു കാലമായിരിക്കും."

"എന്റെ മകൻ നിനക്കു വളരെയധികം തന്നു; പരിധിയില്ലാത്ത ഭയങ്കര തിക്താനുഭവങ്ങൾ..."

"നീ നിന്റെ പരിധിയില്ലാത്ത ദുഃഖങ്ങളും.  ഭീകരാനുഭവങ്ങൾ കടന്നുപോയി. അവ കൊണ്ട് ഒരുപകാരവുമില്ല. എന്നാൽ നിന്റെ ദുഃഖം കൊണ്ട് പ്രയോജനമുണ്ട്. അത് എന്റെ മുറിവുകളോടു ചേരുന്നു. നിന്റെ കണ്ണീരും എന്റെ രക്തവും ലോകത്തെ കഴുകി ശുദ്ധിയാക്കുന്നു. ലോകത്തെ കഴുകുവാൻ എല്ലാ ദുഃഖങ്ങളും ഒരുമിച്ചു ചേരുന്നു. നിന്റെ കണ്ണുനീർ, എന്റെ രക്തത്തിന്റെയും എന്റെ അമ്മയുടെ കണ്ണീരിന്റെയും ഇടയ്ക്കുണ്ട്. അവയ്ക്കു ചുറ്റും വിശുദ്ധരായ എല്ലാവരുടേയും കണ്ണീരുണ്ട്. അവർ ക്രിസ്തുവിനു വേണ്ടിയും മനുഷ്യർക്കു വേണ്ടിയും സഹിക്കുന്നവരാണ്... പാവം മേരി!"
അവൻ അവളെ മെല്ലെ കിടത്തി അവൾ മെല്ലെ ശാന്തയാകുന്നതു നോക്കി നിൽക്കുന്നു.

              അന്ന തിരിച്ചുവന്നു. അവൾ വാതിൽപ്പടിക്കൽ സ്തംഭിച്ചു നിന്നുപോയി. ഈശോ അവളെ  നോക്കിക്കൊണ്ടു പറയുന്നു: "നീ എന്റെ   ആഗ്രഹപ്രകാരം  ചെയ്തു.   അനുസരണയുള്ളവർക്ക് സമാധാനമുണ്ട്. നിന്റെ ആത്മാവ് എന്നെ മനസ്സിലാക്കി. നീ എന്റെ സമാധാനത്തിൽ ജീവിക്കുക."

             ഈശോ വീണ്ടും മേരിയെ നോക്കുന്നു. അവൾ കണ്ണീർ ധാരധാരയായി ഒഴുക്കിക്കൊണ്ട്, എന്നാൽ ശാന്തമായി ഈശോയെ  നോക്കുന്നുണ്ട്. ഈശോ അവളെ നോക്കി പുഞ്ചിരി തൂകുന്നു. ഇങ്ങനെ പറയുകയും ചെയ്യുന്നു: "നിന്റെ പ്രത്യാശ കർത്താവിൽ വയ്ക്കുവിൻ. അവൻ സകലവിധ ആശ്വാസങ്ങളും നിനക്കു തരും." അവൻ അവളെ  അനുഗ്രഹിച്ചുകൊണ്ട് പോകാൻ തുടങ്ങുന്നു.
മേരി ശക്തി സംഭരിച്ച് ഉച്ചത്തിൽക്കരഞ്ഞുകൊണ്ട് പറയുന്നു; "ആളുകൾ പറയുന്നത് എന്റെ മകൻ ഒരു ചുംബനം വഴിയാണ് നിന്നെ  ശത്രുക്കൾക്കു കാണിച്ചുകൊടുത്തതെന്നാണ്. 
കർത്താവേ, അതു സത്യമാണോ? ആണെങ്കിൽ, നിന്റെ കരങ്ങൾ  ചുംബിച്ചുകൊണ്ട് അതു  കഴുകിക്കളയുവാൻ എന്നെ അനുവദിക്കണമേ... എനിക്കു മറ്റൊന്നും ചെയ്യാൻ സാധിക്കുന്നില്ല... അത് ഇല്ലാതാക്കാൻ വേറൊന്നും എനിക്കു ചെയ്യുവാനില്ല..." അവൾക്ക് ആഴമായ ദുഃഖം.

ഈശോ തന്റെ കരം അവൾക്ക്  ചുംബിക്കുവാൻ കൊടുക്കുന്നില്ല. മഞ്ഞുപോലെ ധവളമായ അവന്റെ അങ്കിയുടെ വീതികൂടിയ കൈ, മുറിവിനെ മറച്ച് അത്രയും ഇറങ്ങിയാണ് കിടക്കുന്നത്. ഈശോ അവളുടെ ശിരസ്സ്‌ കൈകളിലെടുത്ത് കുനിഞ്ഞ് ആ ദൈവികമായ അധരങ്ങൾ കൊണ്ട് പനിപിടിച്ച നെറ്റിയിൽ മെല്ലെ  ചുംബിച്ചു. നിവർന്നുനിന്ന് വീണ്ടും അവളോടു പറയുന്നു: "എന്റെ ചുംബനവും വേറെയൊരുത്തർക്കും ഇത്രയധികം എന്നിൽനിന്ന് കിട്ടിയിട്ടില്ല. അതിനാൽ സമാധാനമായിരിക്കൂ! കാരണം, നമുക്ക് പരസ്പരം സ്നേഹമല്ലാതെ മറ്റൊന്നുമില്ല."

അവളെ  അനുഗ്രഹിച്ചശേഷം  ഈശോ മുറിയിൽ നിന്ന് അന്നയുടെ പുറകിലൂടെ കടന്നുപോകുന്നു. അന്ന, മുന്നോട്ടു ചെല്ലുവാൻ ധൈര്യപ്പെടാതെ തരളിതയായി കരയുന്നു...

Saturday, May 14, 2011

ഈശോ പത്രോസിനെ സഭയുടെ തലവനായി നിയോഗിക്കുന്നു

            ഇല പോലും അനങ്ങാതെ ശ്വാസം മുട്ടിക്കുന്ന ഒരു രാത്രി. ആകാശം നിറയെ നക്ഷത്രങ്ങളുണ്ട്. തടാകത്തിലൂടെ ചില ചെറുവഞ്ചികൾ സഞ്ചരിക്കുന്നുണ്ട്. 
            തടാകതീരത്തുള്ള ഒരു കൂരയിൽ നിന്ന് പത്രോസ് തല പുറത്തേക്കിട്ടു നോക്കുന്നു. അവൻ ആകാശത്തിലേക്കു നോക്കുന്നു; പിന്നെ തടാകത്തിലേക്കും നോക്കുന്നു. അവൻ തീരത്തിന്റെ വക്കു വരെ പോകുന്നു. പിന്നീടു് വെള്ളത്തിലിറങ്ങി നീന്തി, കൈനീട്ടി ഒരു വഞ്ചിയുടെ വക്കിൽ തടവുന്നു. സബദീപുത്രന്മാരായ ജോണും ജയിംസും അവിടേയ്ക്കെത്തി.
"നല്ല രാത്രി."
"ചന്ദ്രൻ ഉടനെ ഉയരും."
"മീൻ പിടിക്കുന്ന രാത്രി."
"പക്ഷേ തുഴയണം."
"കാറ്റ് അശേഷമില്ല."
"എന്തു ചെയ്യും?"
"നമ്മൾ പോകണം. പിടിക്കുന്ന മൽസ്യത്തിൽ കുറച്ചു നമുക്കു വിൽക്കാം."
ആൻഡ്രൂ, തോമസ്, ബർത്തലോമിയോ എന്നിവരും എത്തി.
"എത്ര ചൂടുള്ള രാത്രി!"  ബർത്തലോമിയോ പറയുന്നു.
"കൊടുങ്കാറ്റുണ്ടാവുമോ?" തോമസ് ചോദിക്കുന്നു.
"ഓ! ഇല്ല; ശാന്തമാണ്. കട്ടിയായ മൂടൽമഞ്ഞുണ്ടായേക്കും. പക്ഷേ കൊടുങ്കാറ്റുണ്ടാവുകയില്ല. ഞാൻ മീൻ പിടിക്കാൻ പോകയാണ്. ആരാണ് എന്റെ കൂടെ വരുന്നത്?"
"ഞങ്ങളെല്ലാവരും വരുന്നു. ഒരുപക്ഷേ, അവിടെ കുറേക്കൂടെ തണുപ്പുണ്ടായിരിക്കും."
"ഞാൻ പോയി സൈമണിനോടു പറയട്ടെ. അവൻ തനിയെ അവിടെ നിൽക്കുന്നു." ജോൺ പറഞ്ഞു. 
          പത്രോസ് വഞ്ചി ഒരുക്കിത്തുടങ്ങി. ആൻഡ്രൂവും ജയിംസും കൂടെയുണ്ട്.  പഴയ ദിനങ്ങളിലെ സന്തോഷം ഒരുത്തർക്കുമില്ല. 
"ഞങ്ങൾ തയ്യാറായി. വരൂ, നീ അമരത്ത്; നിങ്ങൾ തുഴയുമായി....  നമ്മൾ  പോകുന്നത് എപ്പോസിന്റെ ആ വളവിലേക്കാണ്. അതൊരു നല്ല സ്ഥാനമാണ്‌."
              പത്രോസാണ് വഞ്ചിയുടെ ഗതി നിയന്ത്രിക്കുന്നത്. ബർത്തലോമിയോ അമരത്ത്; തോമസും സൈമണും പണിക്കാരെപ്പോലെ വലയെറിയാൻ തയ്യാറായി നിൽക്കുന്നു. ചന്ദ്രൻ  ഉയർന്നു കഴിഞ്ഞു. 
"നല്ലൊരു കോളു കിട്ടിയാൽ അതൊരനുഗ്രഹമായിരിക്കും. കാരണം,  നമുക്ക് പണമില്ല. നമ്മൾ  റൊട്ടി വാങ്ങി മൽസ്യവും റൊട്ടിയും കൂടെ മലയിലുള്ളവർക്കു കൊണ്ടുചെന്നു കൊടുക്കാം."
"വല തുറക്കൂ, സാവധാനത്തിൽ..... തുഴയുന്നത് വളരെ സാവധാനത്തിൽ..... തുറമുഖത്തേക്കു തിരിയൂ, ബർത്തലോമിയോ... വലിക്കൂ, തിരിയൂ... വലിക്കൂ, തിരിയൂ... വല ശരിക്കു വിരിഞ്ഞാണോ കിടക്കുന്നത്? തുഴ എടുത്തുകൊള്ളൂ... ഇനി നമുക്കു  കാത്തിരിക്കാം." പത്രോസ്  ആജ്ഞാപിക്കുന്നു.
           മണിക്കൂറുകൾ കടന്നുപോയി. ഇടയ്ക്കിടെ വല വലിക്കുന്നു; വലയിലൊന്നുമില്ല.... അവർ വീണ്ടും വലയിറക്കി. വേറെ സ്ഥലത്ത്.... ഒരു  ഭാഗ്യവുമില്ല.... ചന്ദ്രൻ   അസ്തമിച്ചു. പ്രഭാതം പൊട്ടി വിടരുകയാണ്.... മഞ്ഞ് തീരത്തേക്കു പുകഞ്ഞു പായുന്നു. തിബേരിയാസ് മഞ്ഞുകൊണ്ടു മൂടിപ്പോയി. അതിനെ ഒഴിവാക്കാൻ അവർ കിഴക്കു വശത്തേക്കു പോകുന്നു. ആഴങ്ങളും അവയിലെ ആപത്തും അറിയാവുന്ന അവർ, സൂക്ഷിച്ചാണ് തുഴയുന്നത്.
"വഞ്ചിയിൽ പോകുന്നവരേ, നിങ്ങൾക്കു ഭക്ഷിക്കുവാൻ എന്തെങ്കിലുമുണ്ടോ?"  തീരത്തു നിന്ന് ഒരു മനുഷ്യന്റെ സ്വരം കേൾക്കുന്നു. ആ സ്വരം അവരെ ഞെട്ടിച്ചു.
എന്നാലവർ തോളുകൾ ഉയർത്തിക്കൊണ്ട് വലിയ സ്വരത്തിൽ പറയുന്നു; "ഇല്ല." പിന്നെ അവർ പരസ്പരം പറയുന്നു; "നമുക്കെപ്പോഴും തോന്നുന്നത് കേൾക്കുന്നതെല്ലാം അവന്റെ സ്വരമാണെന്നാണ്."
"വഞ്ചിയുടെ  വലതുഭാഗത്തു വലയിറക്കൂ. അപ്പോൾ മീൻ കിട്ടും."
              അവർ വലയിറക്കി. അവർ സംഭ്രമത്തിലാകുന്നു... ചാട്ടം, കുലുക്കം, ഘനം... വഞ്ചി ആ വശത്തേക്കു ചെരിയുന്നു.
"പക്ഷേ, അതു കർത്താവാണ്..." ജോൺ വിളിച്ചുപറയുന്നു.
"കർത്താവോ?... നിനക്കുറപ്പാണോ?" പത്രോസ്  ചോദിക്കുന്നു.
"നിനക്കു സംശയമാണോ? അവന്റെ സ്വരമാണെന്ന് നമ്മൾ  സംശയിച്ചില്ലേ? ഇതാണ് അതിന്റെ തെളിവ്... വലയിൽ നോക്കൂ!! അന്നത്തേതു പോലെ! ഞാൻ  പറയുന്നു ഇതവനാണെന്ന്... ഓ! എന്റെ ഈശോയേ... നീ എവിടെയാണ്?"
എല്ലാവരും കണ്ണുകൾ തുറന്ന് മഞ്ഞിനിടയിലൂടെ നോക്കുന്നു.
                 വല ബലമായി വഞ്ചിയിൽ  ബന്ധിച്ചു. അത് വഞ്ചിയുടെ പിന്നാലെ വലിച്ചുകൊണ്ടു വരുന്നു. അവർ തീരത്തേക്കു തുഴയുന്നു. പത്രോസിന്റെ തുഴ തോമസെടുത്തു. പത്രോസ് ട്രൗസറിന്റെ മുകളിൽ ഒരു ചെറിയ അങ്കി ധരിച്ച് വെള്ളത്തിലേക്ക്‌ ചാടി; ശക്തിയോടെ ആഞ്ഞു നീന്തി വഞ്ചിക്കു മുന്നിലായി തീരത്ത് കാലുകുത്തി. അവിടെ രണ്ടുകല്ലുകൾ അടുപ്പിച്ചുവച്ച് ഇടയ്ക്ക് തീ കത്തിച്ചിട്ടുണ്ട്. തീയുടെയരികിൽ സ്നേഹത്തോടെ പുഞ്ചിരി തൂകിക്കൊണ്ട് ഈശോ നിൽക്കുന്നു.
"കർത്താവേ, കർത്താവേ..." വികാരാവേശത്താൽ ശ്വാസമെടുക്കാൻ കഴിയാത്ത പത്രോസിന് അതു മാത്രമേ പറയാൻ കഴിയുന്നുള്ളൂ. മണലിൽ സാഷ്ടാംഗപ്രണാമം ചെയ്ത് അയാൾ ഈശോയെ ആരാധിക്കുന്നു. 
                  ചരലുള്ള തീരത്ത് വഞ്ചി ഉരഞ്ഞുകയറി, ഉറച്ചു. അവരെല്ലാം സന്തോഷത്താൽ വിസ്മയഭരിതരായി നിൽക്കുന്നു.
"ആ മൽസ്യത്തിൽ ചിലത് ഇവിടെ കൊണ്ടുവരൂ. തീ ശരിയായിരിക്കുന്നു. വന്നു വല്ലതും ഭക്ഷിക്കുവിൻ." ഈശോ കൽപ്പിച്ചു.
            പത്രോസ് വഞ്ചിയിലേക്കോടി വല വലിച്ചു കയറ്റാൻ സഹായിച്ചു. വളഞ്ഞുപുളഞ്ഞു കൊണ്ടിരുന്ന മൽസ്യക്കൂനയിൽ നിന്ന് മൂന്നു വലിയ മൽസ്യങ്ങൾ അവൻ പിടിച്ചെടുത്തു. അവയെക്കൊല്ലുവാൻ വഞ്ചിയുടെ വക്കിൽ അടിച്ചു. പിന്നെ കത്തിയെടുത്ത് വയറു കീറി വൃത്തിയാക്കി. പക്ഷേ കൈകൾ വിറയ്ക്കുന്നു; തണുപ്പു മൂലമല്ല. മൽസ്യം കഴുകിക്കൊണ്ടുചെന്ന് തീയ്ക്കു മീതേ വച്ചു. അതു വേവുന്നതു ശ്രദ്ധിച്ചു കാത്തുനിന്നു. മറ്റുള്ളവർ കർത്താവിനെ ആരാധിക്കുന്നു.
"എല്ലാം ശരിയായി; റൊട്ടി  ഇവിടെ ഇതാ; നിങ്ങൾ രാത്രി മുഴുവൻ അദ്ധ്വാനിച്ചു. അതിനാൽ ക്ഷീണിച്ചിട്ടുണ്ട്. ഇനി അൽപ്പം ഭക്ഷണം കഴിക്കൂ... അത് തയ്യാറായോ പത്രോസേ?"
"ഉവ്വ്, എന്റെ കർത്താവേ..." പത്രോസ് മൽസ്യം എടുത്ത് ഒരിലയിൽ വച്ചു. 
                  ഈശോ ഭക്ഷണം സമർപ്പിച്ചു് ആശീർവ്വദിച്ചു. അപ്പവും മീനും ഭാഗിച്ച് എട്ടുപേർക്കും കൊടുത്തു. ഈശോയും അൽപ്പം രുചിച്ചു. അവർ വളരെ ബഹുമാനത്തോടെ, ആദരവോടെയാണു ഭക്ഷിക്കുന്നത്. ഈശോ അവരെ  നോക്കുകയും പുഞ്ചിരി തൂകുകയും ചെയ്യുന്നു. ഈശോ ചോദിക്കുന്നു: "മറ്റുള്ളവർ എവിടെയാണ്?" 
"മലമുകളിൽ, നീ പറഞ്ഞ സ്ഥലത്ത്. ഞങ്ങൾ മീൻ  പിടിക്കുവാൻ പോന്നു; കാരണം ഞങ്ങളുടെ പക്കൽ പണമില്ല. ഞങ്ങൾക്കു് ശിഷ്യരിൽ നിന്നു സ്വീകരിക്കാൻ ആഗ്രഹമില്ല."
"നിങ്ങൾ  ശരിയായി പ്രവർത്തിച്ചു. എന്നാൽ ഇപ്പോൾത്തുടങ്ങി അപ്പസ്തോലന്മാരായ നിങ്ങൾ  മലയിൽ പ്രാർത്ഥിക്കണം. ശിഷ്യർക്കു സന്മാതൃക നൽകണം. അവരെ മീൻ  പിടിക്കാൻ വിടണം. നിങ്ങൾ  അവിടെ പ്രാർത്ഥനയിൽ ചെലവഴിക്കുന്നതും ആവശ്യമുള്ളവർക്ക് ഉപദേശം നൽകുന്നതുമായിരിക്കും കൂടുതൽ നല്ലത്. ശിഷ്യരെ ഐക്യമുള്ള ഒരു ഗണമായി പരിശീലിപ്പിക്കണം. ഞാൻ  വേഗംതന്നെ വരും."
"കർത്താവേ, ഞങ്ങൾ അങ്ങനെ ചെയ്യും."
                മൗനം... പിന്നെ തല അൽപ്പം കുനിച്ച് ചിന്തിച്ചുകൊണ്ടിരുന്ന ഈശോ നേരെ നോക്കി. പത്രോസിനെ സൂക്ഷിച്ചു നോക്കുകയാണ്. പത്രോസിന് ഭയമായി; ഞെട്ടിക്കൊണ്ട് അൽപ്പം  പിന്നിലേക്കു വലിഞ്ഞു.... എന്നാൽ ഈശോ സ്നേഹത്തോടെ ഒരു കൈ പത്രോസിന്റെ തോളിൽ വച്ചുകൊണ്ട്, ആ കൈ കൊണ്ട് മുറുകെപ്പിടിച്ചുകൊണ്ടു ചോദിക്കുന്നു: "യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"തീർച്ചയായും, കർത്താവേ.... ഞാൻ  നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ?" നിശ്ചയദാർഡ്യത്തോടെ പത്രോസ് പറയുന്നു.
" എന്റെ ആട്ടിൻകുട്ടികളെ മേയിക്കുക.
.........യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"ഉവ്വ്, എന്റെ കർത്താവേ, ഞാൻ  നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം." പത്രോസിന്റെ  സ്വരത്തിന് അത്ര ദൃഢതയില്ല.  ഈശോ ചോദ്യം ആവർത്തിച്ചതിൽ വിസ്മയിക്കയും ചെയ്യുന്നു.
"എന്റെ ആട്ടിൻകുട്ടികളെ മേയിക്കുക......... യോനായുടെ പുത്രൻ ശിമയോനെ, നീ എന്നെ സ്നേഹിക്കുന്നുവോ?"
"കർത്താവേ, നിനക്കെല്ലാം അറിയാം... ഞാൻ  നിന്നെ സ്നേഹിക്കുന്നുണ്ടോ എന്നു നിനക്കറിയാം.." പത്രോസിന്റെ സ്വരം വിറയ്ക്കുന്നു. അവന് അവന്റെ സ്നേഹത്തെക്കുറിച്ച് ഉറപ്പാണ്. എന്നാൽ അവന്റെ വിചാരം ഈശോയ്ക്ക് ഉറപ്പില്ല എന്നാണു്.
"എന്റെ ആടുകളെ മേയിക്കുക. മൂന്നു പ്രാവശ്യം നീ നടത്തിയ സ്നേഹപ്രഖ്യാപനം മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിച്ചു പറഞ്ഞതിനെ റദ്ദാക്കിയിരിക്കുന്നു. നീ പരിപൂർണ്ണമായി ശുദ്ധനാക്കപ്പെട്ടിരിക്കുന്നു. യോനായുടെ പുത്രൻ ശിമയോനെ, നീ അത്യുന്നത പുരോഹിതവസ്ത്രങ്ങൾ അണിയുക. എന്റെ അജഗണങ്ങൾക്കിടയിൽ കർത്താവിന്റെ പരിശുദ്ധിയുള്ളവനായിരിക്കുക. എന്റെ വസ്ത്രങ്ങൾ അരയിൽ കെട്ടിമുറുക്കുക. അത് അപ്രകാരം തന്നെയിരിക്കട്ടെ. ഇടയന്റെ സ്ഥാനത്തുനിന്ന് ആട്ടിൻകുട്ടിയാകുന്നതു വരെ നീയും അതു  ചെയ്യുക. ഞാൻ  ഗൗരവമായിപ്പറയുന്നു,  നീ ചെറുപ്പമായിരുന്നപ്പോൾ നീ തന്നെ നിന്റെ ബൽറ്റ് മുറുക്കിയിരുന്നു. നിനക്കിഷ്ടപ്പെട്ട സ്ഥലത്തേക്ക് പോയിരുന്നു. എന്നാല്‍ നിനക്ക് 
വാർദ്ധക്യമാകുമ്പോൾ നീ നിന്റെ കൈകൾ നീട്ടുകയും മറ്റു ചിലർ നിന്റെ ബൽറ്റു മുറുക്കുകയും നീ പോകുവാനിഷ്ടപ്പെടാത്ത സ്ഥലത്തേക്ക് നിന്നെ കൊണ്ടുപോകയും ചെയ്യും. എന്നാലിപ്പോൾ ഞാനാണ് നിന്നോടു പറയുന്നത്, അരമുറുക്കി എന്റെ വഴിയിലൂടെ എന്നെ അനുഗമിക്കുക. എഴുന്നറ്റു് വരിക."
        ഈശോ എഴുന്നേൽക്കുന്നു. പത്രോസും എഴുന്നേൽക്കുന്നു. തീരത്തേക്കു  പോകുന്നു. മറ്റുള്ളവർ തീയ് മണ്ണിൽക്കുത്തി കെടുത്തുന്നു.
റൊട്ടി മിച്ചംവന്നത് ശേഖരിച്ചശേഷം ജോൺ ഈശോയെ അനുഗമിക്കുന്നു. പത്രോസ്     പിന്നിലെ കാലൊച്ച കേട്ടു തിരിഞ്ഞുനോക്കി; ജോണിനെക്കണ്ടപ്പോൾ അവനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈശോയോട് ചോദിക്കുന്നു; "അപ്പോൾ  ഇവന് എന്താണ് സംഭവിക്കുക?"
ഞാൻ തിരിച്ചുവരുന്നതു വരെ അവൻ  ഇവിടെ നിൽക്കട്ടെ എന്നാണു് ഞാൻ   ആവശ്യപ്പെടുന്നതെങ്കിൽ നിനക്കെന്ത്? നീ എന്നെ അനുഗമിക്കയാണു വേണ്ടത്."
             അവർ തീരത്തെത്തി. പത്രോസിന്  തുടർന്നു സംസാരിച്ചാൽക്കൊള്ളാമെന്നുണ്ട്. എന്നാല്‍  ഈശോയുടെ മഹത്വവും അവനോടു പറഞ്ഞ വാക്കുകളും അവനെ പിന്തിരിപ്പിക്കുന്നു. അവൻ  മുട്ടിന്മേൽ നിന്നു. മറ്റുള്ളവരും അവനെ അനുകരിച്ചു. എല്ലാവരും  ഈശോയെ  ആരാധിക്കുന്നു. ഈശോ അവരെ അനുഗ്രഹിച്ച് പറഞ്ഞയച്ചു. അവർ വഞ്ചിയിൽ തുഴഞ്ഞകലുന്നു. അവർ പോകുന്നതുനോക്കി ഈശോ നിൽക്കുന്നു.

Monday, May 9, 2011

ഈശോ അപ്പസ്തോലന്മാർക്കു പ്രത്യക്ഷപ്പെടുന്നു

           അപ്പസ്തോലന്മാർ തിരുവത്താഴമുറിയിൽ ഒരുമിച്ചു കൂടിയിരിക്കുന്നു. പെസഹാ അത്താഴം കഴിച്ച മേശയ്ക്കു ചുറ്റുമാണ് അവർ കൂടിയിരിക്കുന്നത്. എന്നാൽ ബഹുമാനം നിമിത്തം മദ്ധ്യത്തിലുള്ള ഇരിപ്പിടം - ഈശോയുടെ ഇരിപ്പിടം - ഒഴിവാക്കിയിട്ടിരിക്കുന്നു.
ജനലുകളെല്ലാം അടച്ചിരിക്കയാണ്. വാതിലുകൾ പൂട്ടിയിട്ടുമുണ്ട്. ഒരു തൂക്കുവിളക്കിന്റെ രണ്ടു തിരികൾ മാത്രം കുത്തിച്ചിട്ടുണ്ട്. അത് നേരിയ പ്രകാശം പ്രദാനം ചെയ്യുന്നു. 
         മുറിയുടെ ഒരുവശത്തുള്ള ഭിത്തിയോടു ചേർന്ന് ഒരു പലകത്തട്ടുണ്ട്. അതിന്മേൽ അവരുടെ ഭക്ഷണത്തിനാവശ്യമായ മൽസ്യം, റൊട്ടി, തേൻ, പുതിയ ചീസ് തുടങ്ങിയവ വച്ചിരിക്കുന്നു. ജോണിനാണ് ഭക്ഷണം വിളമ്പുന്ന ചുമതല. അവൻ, തന്റെ സഹോദരനായ ജയിംസ് ആവശ്യപ്പെട്ട ചീസ്  കൊടുക്കുവാൻ മേശയിലേക്കു തിരിഞ്ഞപ്പോൾ ഈശോയെക്കണ്ടു.
               ഈശോ വെള്ളവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതീവസുന്ദരൻ. സ്നേഹവും പുഞ്ചിരിയും വഴിഞ്ഞൊഴുകുന്ന മുഖം. കൈകൾ നേരെ പാർശ്വങ്ങളിൽ; ഉള്ളംകൈ അപ്പസ്തോലന്മാരുടെ നേർക്കു തുറന്നു പിടിച്ചിരിക്കയാണ്. കൈകളിലെ മുറിവുകൾ വജ്റം കൊണ്ടുള്ള നക്ഷത്രങ്ങൾ പോലെയുണ്ട്. അവയിൽ നിന്ന് പ്രകാശധാര ഒഴുകുന്നു. പാദങ്ങളും മാറിടവും വസ്ത്രം കൊണ്ടു മറഞ്ഞിരിക്കുന്നു.  ആദ്യം ഒരു പ്രകാശരൂപം പോലെ കാണപ്പെട്ട ഈശോയുടെ രൂപം ഇപ്പോൾ സ്വാഭാവികരൂപത്തിലായി. ദൈവമനുഷ്യൻ; എന്നാൽ കൂടുതൽ ഗാംഭീര്യമുള്ളവൻ.
           ഈശോയെ ആദ്യം കണ്ടത് ജോൺ ആണ്. അവൻ ചീസ്  വച്ചിരുന്ന പാത്രം മേശയിലേക്കിട്ടു. കൈകൾ മേശയുടെ വക്കിൽപ്പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞ് വികാരാവേശത്തിൽ "ഓ!" എന്നു പറഞ്ഞു.
         പാത്രം മേശയിൽ വീണ സ്വരം കേട്ട് എല്ലാവരും ജോണിനെ നോക്കി. അവന്റെ ആനന്ദപാരവശ്യം കണ്ട് അവൻ നോക്കുന്ന ഭാഗത്തേക്കു തന്നെ നോക്കി. അവരെല്ലാം ഈശോയുടെ  നേർക്ക് തിരിഞ്ഞിരിക്കുന്നു. എല്ലാവരും എഴുന്നറ്റു് ഈശോയുടെ പക്കലേക്കു വേഗം കടന്നുചെല്ലുകയാണ്. കൂടുതൽ തെളിവായി പുഞ്ചിരിച്ചുകൊണ്ട് ഈശോ അവർക്കഭിമുഖമായി അടുത്തുവരുന്നു. തറയിലൂടെ നടന്നാണ് ഈശോ വരുന്നത്.
             ആദ്യം ജോണിനെ മാത്രം സൂക്ഷിച്ചു നോക്കിയിരുന്ന ഈശോ, ഇപ്പോൾ  എല്ലാവരേയും നോക്കിക്കൊണ്ടു പറയുന്നു: "നിങ്ങൾക്കു സമാധാനം."
          അപ്പസ്തോലന്മാരെല്ലാവരും ഇപ്പോൾ  ഈശോയ്ക്കു ചുറ്റിലുമാണ്. ചിലരെല്ലാം മുട്ടിന്മേൽ നിൽക്കുന്നു.  പത്രോസും ജോണും അക്കൂട്ടത്തിലുണ്ട്.  ജോൺ ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ ചുംബിക്കുന്നു. പിന്നിൽ നിൽക്കുന്നവർ ആദരവോടെ കുനിഞ്ഞു നിൽക്കുന്നു.
               അൽപ്പം അകലെ മാറി നിൽക്കുന്ന ഒരേ ഒരാൾ, അന്ധാളിച്ചു നിൽക്കുന്ന തോമസാണ്. അയാൾ മേശയ്ക്കരികിൽ മുട്ടിന്മേൽ നിൽക്കുകയാണ്. മുന്നോട്ടു വരാൻ ധൈര്യമില്ല. 
               ഈശോ ഇരുകരങ്ങളും ചുംബിക്കുന്നതിന് നീട്ടിക്കൊടുത്തു. അപ്പസ്തോലന്മാർ ആ കരം ചുംബിക്കുവാൻ വലിയ ആഗ്രഹത്തോടെ മുന്നോട്ടു വരുമ്പോൾ - ഈശോ ചുറ്റിലും കുനിഞ്ഞ ശിരസ്സുകൾ നോക്കുന്നു; പതിനൊന്നാമനെ അന്വേഷിക്കുന്നതു പോലെ ശ്രദ്ധിച്ചു നോക്കുന്നു. വാസ്തവത്തിൽ ഈശോ ആദ്യം തന്നെ തോമസിനെ കണ്ടു; എന്നാൽ ഇങ്ങനെ ചെയ്തുകൊണ്ട് തോമസിനു സമയം കൊടുക്കുകയാണ്, ധൈര്യമാർജ്ജിച്ച് മുന്നോട്ടു വരാൻ. അവിശ്വാസിയായ അവൻ മുന്നോട്ടു  വരുന്നില്ലെന്നു കണ്ടപ്പോൾ ഈശോ അവനെ വിളിക്കുന്നു: "തോമസേ, ഇവിടെ വരൂ.."
             തോമസ് തലയുയർത്തുന്നു; വലിയ വിഷമവും കണ്ണീരും.... എങ്കിലും ഈശോയുടെ  പക്കലേക്കു പോകുന്നില്ല. വീണ്ടും തല കുനിച്ചു മുട്ടിന്മേൽ നിൽക്കയാണ്....
                ഈശോ ഏതാനും ചുവടുകൾ മുന്നോട്ടുവച്ചു. ആവർത്തിച്ചു പറയുന്നു: ""തോമസേ, ഇവിടെ വരൂ.." ആദ്യത്തേക്കാൾ ആജ്ഞാസ്വരത്തിലാണ് ഈശോ പറഞ്ഞത്.
               തോമസ്  എഴുന്നറ്റുനിന്നു; മടിച്ചു മടിച്ച് ലജ്ജിച്ച് ഈശോയുടെ അടുത്തേക്ക് ചെന്നു.
              ഈശോ പറയുന്നു: "കാണാതെ വിശ്വസിക്കയില്ലാത്ത മനുഷ്യൻ ഇതാ..." എന്നാൽ  ആ സ്വരത്തിൽ മാപ്പു നൽകുന്നതിന്റെ പുഞ്ചിരി അടങ്ങിയിട്ടുണ്ട്.
            തോമസിനു് അതു മനസ്സിലായി. അതിനാൽ ഈശോയെ നോക്കാൻ ധൈര്യപ്പെട്ടു. ഈശോ വാസ്തവത്തിൽ പുഞ്ചിരിയോടെയാണു നിൽക്കുന്നതെന്നു മനസ്സിലായപ്പോൾ ധൈര്യപ്പെട്ടു് കൂടുതൽ വേഗത്തിൽ നടന്നു.
"ഇവിടെ വരൂ.... എന്റെയടുത്തു ചേർന്നുനിൽക്കൂ... നോക്കൂ! നോക്കുന്നതു പോരെങ്കിൽ നിന്റെ വിരൽ നിന്റെ ഗുരുവിന്റെ മുറിവുകളിലേക്കു് ഇടുക."
                 ഈശോ രണ്ടു കൈകളും നീട്ടിപ്പിടിച്ചുകൊണ്ടാണ് പറഞ്ഞത്. പിന്നീട്‌ മാറിലെ അങ്കി മാറ്റി പാർശ്വത്തിലെ വലിയ മുറിവു കാണിച്ചു. 
                തോമസ് വിറയ്ക്കുന്നു; നോക്കുന്നുണ്ട്, എന്നാൽ സ്പർശിക്കുന്നില്ല. അധരങ്ങൾ ചലിപ്പിക്കുന്നുണ്ട്; എന്നാൽ ശബ്ദം പുറത്തേക്കു വരുന്നില്ല.
                      ഈശോ വലിയ കാരുണ്യത്തോടെ പറയുന്നു: "നിന്റെ കൈ ഇവിടെ കൊണ്ടുവരിക, തോമസേ." ഈശോ തന്റെ വലതുകരം കൊണ്ടു് തോമസിന്റെ വലതുകൈയിൽ പിടിച്ചു; അയാളുടെ ചൂണ്ടുവിരൽ ഈശോയുടെ ഇടതുകൈയിലെ മുറിവിലേക്കു കൊണ്ടുവന്നു. ആ വിരൽ മുറിവിനുള്ളിലേക്കു തള്ളിക്കയറ്റി. പിന്നെ ആ കൈയെടുത്ത് മാറിലെ മുറിവിലേക്കു കൊണ്ടുപോയി. തോമസിന്റെ നാലു വിരലുകളും ഒരുമിച്ചു ചേർത്തുപിടിച്ച് മാറിലെ ആഴമേറിയ മുറിവിലേക്കു കടത്തി. അങ്ങനെ പിടിച്ചുകൊണ്ട് തോമസിന്റെ മുഖത്തേക്കു തറപ്പിച്ചു നോക്കി. നിശിതമായ, എന്നാലും കാരുണ്യമുള്ള നോട്ടം. ഈശോ പറയുന്നു: "നിന്റെ വിരൽ ഇവിടെ വയ്ക്കുക; നിന്റെ വിരലുകളും കൈ മുഴുവനും വേണമെങ്കിൽ എന്റെ പാർശ്വത്തിൽ ഇടുക; സംശയിക്കാതിരിക്കുക; നീ വിശ്വസിക്കുക."
             തോമസ്  മുട്ടിന്മേൽ വീണ് കൈകൾ രണ്ടും ഉയർത്തിപ്പിടിച്ച് അനുതാപത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു; "എന്റെ കർത്താവേ.... എന്റെ ദൈവമേ...."  വേറൊന്നും പറയുവാൻ അയാൾക്കു കഴിയുന്നില്ല.
              ഈശോ അവനു മാപ്പു നൽകുന്നു.  തന്റെ വലതുകരം അവന്റെ ശിരസ്സിൽ വച്ചുകൊണ്ട് ഈശോ പറയുന്നു: "തോമസേ, തോമസേ, നീ ഇപ്പോൾ വിശ്വസിക്കുന്നത് നീ കണ്ടതുകൊണ്ടാണ്. എന്നാൽ  കാണാതെ എന്നിൽ വിശ്വസിക്കുന്നവർ അനുഗൃഹീതരാകുന്നു. നിന്റെ വിശ്വാസം,  നിനക്കു കാണാൻ സാധിച്ചു എന്നതുകൊണ്ട് സഹായിക്കപ്പെട്ടു. നിന്റെ ഈ വിശ്വാസത്തിനു ഞാൻ പ്രതിസമ്മാനം നൽകുകയാണെങ്കിൽ, അവർക്കു ഞാൻ എത്ര വലിയ പ്രതിസമ്മാനമായിരിക്കും കൊടുക്കേണ്ടത്?"
        പിന്നീട്‌ ഈശോ ജോണിന്റെ തോളിൽ കൈയിട്ടുകൊണ്ട് പത്രോസിന്റെ കരം ഗ്രഹിച്ച് മേശയ്ക്കരികിലേക്കു പോയി. ഈശോ തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. തോമസിനെ ജോണിന്റെ അടുത്തിരുത്തി.
"എന്റെ സ്നേഹിതരേ, ഭക്ഷണം കഴിക്കുവിൻ."
പക്ഷേ ഒരുത്തർക്കും വിശപ്പില്ല. സന്തോഷത്തിന്റെ നിറവിലാണ് എല്ലാവരും. അനുദ്ധ്യാനത്തിന്റെ ആനന്ദം...