വി.മത്തായി 24 :1 -3 (from the sermon of Fr.Michael Rodriges)
കല്ലുകൾ സഭയുടെ പ്രബോധനങ്ങളെ പ്രതിനിധീകരിക്കുന്നു. യുഗാന്ത്യ കാലത്തിൽ സഭയുടെ പ്രബോധനങ്ങളാകുന്ന ഈ കല്ലുകൾ വലിച്ചെറിയപ്പെടും. സഭയുടെ ചരിത്രത്തിലാദ്യമായി ഈ പ്രബോധനങ്ങളാകെ ആക്രമിക്കപ്പെടും. കൂദാശകൾ നശിപ്പിക്കപ്പെടും. കൂദാശകളിൽ ആളുകൾക്ക് വിശ്വാസമില്ലാതാകുന്ന ഒരു കാലം വരും. പ്രാർത്ഥിക്കുകയോ ദൈവത്തെ ആരാധിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്ന് വിശ്വാസികൾ ചിന്തിക്കുന്ന ഒരു കാലം വരും. ഇതാണ് ഒരടയാളം.
ആ അടയാളം ആരംഭിച്ചുകഴിഞ്ഞു. തെറ്റായ പ്രബോധനങ്ങളുടെ ഒരു പ്രവാഹം തന്നെ നമ്മുടെ ചുറ്റും നമുക്കിപ്പോൾ കാണാൻ കഴിയും. നമ്മുടെ സർവ്വകലാശാലകൾ, സെമിനാരികൾ, കുടുംബങ്ങൾ, എല്ലാംതന്നെ അവയുടെ പിടിയിലമർന്നിരിക്കുന്നു. ലോകമാധ്യമങ്ങളും എല്ലാ തലങ്ങളിലുമുള്ള വ്യാജ പ്രവാചകന്മാരും ചേർന്നാണ് ഈ വ്യാജ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നത്.
മത്തായി 24:3 - "അവൻ ഒലിവു മലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവനെ സമീപിച്ചുപറഞ്ഞു; ഇതെല്ലാം എപ്പോൾ സംഭവിക്കുമെന്നും നിൻ്റെ ആഗമനത്തിനെയും യുഗാന്തത്തിൻ്റെയും അടയാളമെന്താണെന്നും ഞങ്ങൾക്കു പറഞ്ഞു തരണമേ!"
ഈശോ ഒലിവുമലയിൽ ഇരിക്കുമ്പോഴാണ് ഇതു പറഞ്ഞത്. ശിഷ്യന്മാർ മൂന്നു ചോദ്യങ്ങളാണ് അവനോടു ചോദിച്ചത്.
1. ഇത് എപ്പോഴാണ് സംഭവിക്കുക?
2. നിൻ്റെ ആഗമനത്തിൻ്റെ അടയാളമെന്താണ്?
3. യുഗാന്തത്തിൻ്റെ അടയാളമെന്താണ് ?
യേശുവിൻ്റെ ആഗമനത്തിൻ്റെ ഒന്നാമത്തെ അടയാളം,സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന അവിടുത്തെ മഹത്വപൂർണ്ണമായ
ഒരു വെളിപ്പെടുത്തലാണ്.
വി.ഫൗസ്റ്റീന ഉൾപ്പെടെ സഭയിലെ പല വിശുദ്ധരിലൂടെയും ആധുനിക കാലത്തെ പല ദർശകരിലൂടെയും വെളിപ്പെടുത്തപ്പെട്ടിട്ടുള്ളതും ഭൂമുഖത്തുള്ള സകല മനുഷ്യരും ഒരേസമയം ഒരുപോലെ ദർശിക്കുന്നതുമായ ഒരടയാളമായിരിക്കും അത്.
The Great Warning അഥവാ മഹാ മുന്നറിയിപ്പ് എന്ന ഈ പ്രതിഭാസം ദൈവത്തിന്റെ കരുണയുടെ അവസാന പ്രവൃത്തിയായിരിക്കും