(ഗബ്രിയേലി ബോസിസ് എന്ന ഫ്രഞ്ചു വനിത, ഈശോയുമായി നടത്തിയ സ്നേഹസംഭാഷണങ്ങളില്‍ നിന്ന്)
1940 April 2
1940 April 2
ഗബ്രിയേലി: ദിവ്യകാരുണ്യ സന്ദര്‍ശനസമയത്ത് ഞാന്‍ പറഞ്ഞു; "ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു എന്നത് ഞാനറിയുന്നുണ്ടോ ? ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ ഒരുവന്‍ സ്നേഹിക്കുന്നത് എത്ര വിചിത്രം !"
ഈശോ: അതാണ് എനിക്ക് പ്രസാദകരമായിട്ടുള്ള സ്നേഹം. എന്നെ കണ്ടുകഴിഞ്ഞ് എന്നെ സ്നേഹിക്കുന്നതില്‍ നിനക്ക് എന്ത് യോഗ്യതയാണുള്ളത് ? ഈ ജീവിതത്തിന്റെ പരീക്ഷണമാണിത്."
August 29 (തിരുമണിക്കൂര്‍) - ഗബ്രിയേലി: "എന്നില്‍ വസിക്കുന്ന പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ."
ഈശോ: ഈ ഒരു മണിക്കൂര്‍ മുഴുവനും മറ്റൊന്നും ചെയ്യാതെ ഈ പ്രാര്‍ത്ഥന മാത്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍പ്പോലും അത് ഒരു സമയം നഷ്ടപ്പെടുത്തലായിരിക്കില്ല. കാരണം നിന്റെ ഒരു പ്രാര്‍ത്ഥന പോലും കേള്‍ക്കപ്പെടാതെ പോവുകയില്ല. തന്റെ കുഞ്ഞുമക്കളുടെ വാക്കുകളും പ്രവര്‍ത്തികളും പിതാവ് എത്ര താത്പര്യത്തോടെ ശ്രദ്ധിക്കുന്നു എന്ന് ആളുകള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍! വാസ്തവത്തില്‍, അവയില്‍ മിക്കവയും അവിടുത്തെ ഏകപുത്രന്റെ ഈ ഭൂമിയിലെ അധ്വാനത്തെക്കുറിച്ചാണ് അവിടുത്തെ ഓര്‍മിപ്പിക്കുന്നത്.
പരിശുദ്ധത്രിത്വം നിങ്ങളില്‍ ഓരോരുത്തരിലും വസിക്കുന്നു. കൂടുതലോ ..... കുറവോ ..... അത് നിങ്ങള്‍ അനുവദിച്ചു തരുന്ന സ്ഥലം പോലെയായിരിക്കും. കാരണം, നിനക്കറിയാവുന്നതുപോലെ, ദൈവം ഒരിക്കലും ആരെയും നിര്‍ബന്ധിക്കില്ല. അവിടുന്ന് മുട്ടിക്കൊണ്ട് കാത്തുനില്‍ക്കുന്നു. നീ വിശ്വസ്തയാണെങ്കില്‍, സ്വര്‍ഗ്ഗം പ്രദാനം ചെയ്യുന്ന ആനന്ദം നിനക്ക് ഉറപ്പാണ്. ഈ ചിന്ത എപ്പോഴും നിന്റെയുള്ളില്‍ ഉണ്ടായിരിക്കട്ടെ..."