ക്രിസ്തീയ സഭകളുടെ ഐക്യം എന്ന ദൈവിക പദ്ധതിക്കായി, ദൈവത്തിന്റെ തിരഞെടുക്കപ്പെട്ട ഉപകരണമായി പ്രവർത്തിച്ചു വരുന്ന വാസുല റിഡൻ എന്ന പ്രമുഖ മിസ്റ്റിക്, തന്റെ ജീവിതത്തിൽ കാവൽമാലാഖ എപ്രകാരംഇടപെട്ട്, ഒരു തികഞ്ഞ ലൗകികയായി ജീവിച്ച തന്നെ പടിപടിയായി ആത്മീയതയിലേക്കു നയിച്ചു എന്നും ഈശോയുടെയും പരിശുദ്ധ ത്രിത്വത്തിന്റേയും മാതാവിന്റെയും സന്ദേശങ്ങൾ സ്വീകരിക്കാൻ തന്നെ ഒരുക്കി എന്നും "എന്റെ കാവൽമാലാഖ ഡാനിയൽ" എന്ന തന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കാവൽമാലാഖ തന്നെ അവളുടെ കൈ പിടിപ്പിച്ച് വരപ്പിച്ച ചിത്രം മുകളിൽ കാണുക.
ഒക്ടോബര്‍ 2
ഇന്ന് കാവല്‍ മാലാഖമാരുടെ തിരുനാള്‍.
ദൈവത്താല്‍ അയക്കപ്പെടുന്ന നമ്മുടെ സ്വര്‍ഗീയ സംരക്ഷകരാണ് കാവല്‍ മാലാഖമാര്‍.
ഒരാൾ മാമോദീസാ സ്വീകരിക്കുന്നതോടെ, അയാൾ, അല്ലെങ്കിൽ ആ കുഞ്ഞ് ക്രിസ്തുവിന്റെ അനുയായി (ക്രിസ്ത്യാനി) ആകുന്നു. ആ നിമിഷം മുതൽ മരണം വരെ ദൈവത്താൽ അയയ്ക്കപ്പെട്ട ഒരു മാലാഖ അയാളെ കാത്തുകൊണ്ടും നന്മയുടെ വഴിയിൽ നടക്കാൻ പ്രേരിപ്പിച്ചുകൊണ്ടും അയാൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടും അയാളുടെ കൂടെയുണ്ടാകും.
എന്നാൽ, മനുഷ്യന്റെ ഇച്ഛ (സ്വതന്ത്ര മനസ്സ് - free will) യിന്മേൽ അവർക്ക് സ്വാധീനം ചെലുത്താനാവില്ലെന്നതിനാൽ (ദൈവവും ഇതുചെയ്യുന്നില്ല) തിന്മ ചെയ്യുന്നതിൽനിന്ന് അവനെ തടയാൻ കാവൽമാലാഖക്ക് കഴിയില്ല.വാസുലായും കാവല്‍ മാലാഖയും |