(യുഗാന്ത്യത്തെപ്പറ്റിയുളള സന്ദേശങ്ങളിൽ നിന്ന്)
"എൻ്റെ കരുണയുടെ കാലഘട്ടം അവസാനിച്ചു കൊണ്ടിരിക്കുന്നുവെന്നും ഭൂമിയിലെ എൻ്റെ ഭരണത്തിൻ്റെ കാലം സമീപിച്ചു കൊണ്ടിരിക്കുന്നുവെന്നും പ്രഖ്യാപിക്കുന്നതിനു വേണ്ടി നിങ്ങളുടെ ദൈവമായ ഞാൻ ദൂതന്മാരെ അയച്ചുകൊണ്ടിരിക്കുന്നു. എൻ്റെ സ്നേഹത്തെക്കുറിച്ച് "ഭൂമിയിലുളളവരോടും സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും" (വെളിപാട്14:6) സാക്ഷ്യപ്പെടുത്തുന്നതിനു വേണ്ടി ഞാൻ എൻ്റെ ദൂതന്മാരെ അയയ്ക്കുന്നു. "ലോകത്തിൻ്റെ ഭരണാധികാരം, ഉന്നതത്തിലെ എൻ്റെ ഭരണാധികാരം പോലെ എന്നേക്കും എൻ്റെ ആത്മാവിൻ്റേതായിരിക്കും" (വെളിപാട് 11:15) എന്നുളളതു പ്രഖ്യാപിക്കുന്നതിനുവേണ്ടിയും അവസാന നാളുകളിലെ അപ്പസ്തോലന്മാരായി എൻ്റെ ദൂതന്മാരെ ഞാനയയ്ക്കുന്നു.
"എന്നെ ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുവിൻ; എന്തെന്നാൽ, എൻ്റെ വിധിയുടെ സമയം വന്നുകഴിഞ്ഞു" (വെളിപാട്14:7) എന്ന് ഈ മരുഭൂമിയിൽ നിങ്ങളോടു വിളിച്ചു പറയുന്നതിനു വേണ്ടി എൻ്റെ ദാസന്മാരായ പ്രവാചകന്മാരെ ഞാനയയ്ക്കുന്നു.

എൻ്റെ രാജ്യം നിങ്ങളിൽ ഉടനെ വന്നെത്തും. ഇക്കാരണത്താൽ, അവസാനം വരെ നിങ്ങൾക്ക് സ്ഥിരതയും വിശ്വാസവും ഉണ്ടായിരിക്കണം.
എൻ്റെ കുഞ്ഞുങ്ങളേ, തൻ്റെ നാശത്തെക്കുറിച്ച് ബോധവാനല്ലാത്ത പാപിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ. സമാധാനത്തിനും ആത്മാക്കളുടെ മാനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുവിൻ.
ലോകം തീവ്രദു:ഖത്തിലും അന്ധകാരത്തിലും കഠിനവേദനയിലും ആയിത്തീരുന്ന മണിക്കൂർ ആസന്നമായിരിക്കുന്നു.. "കാർമേഘങ്ങളുടെയും കൂരിരുട്ടിൻ്റെയും ദിനം! ഇതുപോലൊന്ന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല." (ജോയേൽ 2:2) അതേ, ഇത് ആസന്നമായിരിക്കുന്നു..."
(message of Jesus given to Vassula Ryden)