(മദർ എവുജീനിയാ എലിസബത്താ റവാസിയോയിലൂടെ പിതാവായ ദൈവം മാർപ്പാപ്പായ്ക്കു നൽകിയ സന്ദേശം.)
ഞാൻ എൻ്റെ പ്രിയപുത്രനും വികാരിയുമായ അങ്ങയെ ഒരു ചുമതല ഏൽപ്പിക്കുകയാണ്. അങ്ങയുടെ ജോലികളിൽ ഇതിനു പ്രഥമസ്ഥാനം നൽകണം. എനിക്കു വേണ്ടത് ഇതാണ്.
ഒരു ദിവസം, ഒരു ഞായറാഴ്ച, എൻ്റെ ബഹുമാനത്തിനായി പ്രതിഷ്ഠിക്കപ്പെടണം. മുഴുവൻ മനുഷ്യരാശിയുടേയും പിതാവ് എന്ന പ്രത്യേക അഭിധാനത്തിലായിരിക്കണം ഈ പ്രതിഷ്ഠ. ഈ തിരുനാളിന് വിശേഷാൽ ദിവ്യബലിയും ഒപ്പീസും വേണം. ഇതിനു വേണ്ട പ്രാർത്ഥനകൾ വിശുദ്ധ ലിഖിതങ്ങളിൽ നിന്നു കിട്ടാൻ പ്രയാസമില്ല. ഈ പ്രത്യേക ഭക്തിക്കു തെരഞ്ഞെടുക്കുന്നത് ഒരു ഞായറാഴ്ചയാണെങ്കിൽ, അത് ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാകുന്നതാണ് എനിക്കിഷ്ടം. ഇടദിവസമാണെങ്കിൽ, എല്ലാ വർഷവും ഓഗസ്റ്റ് 7 ആയിരിക്കട്ടെ.