(പരിശുദ്ധ അമ്മ ഫാദർ സ്റ്റെഫാനോ ഗോബിയ്ക്കു നൽകിയ സന്ദേശത്തിൽ നിന്ന്)
"പ്രിയസുതരേ, യേശുവിൻ്റെ രണ്ടാമത്തെ വരവ് ആദ്യവരവു പോലെ തന്നെയായിരിക്കും. യേശുവിൻ്റെ ജനനം ക്രിസ്മസ് രാത്രിയിൽ എങ്ങനെ നടന്നുവോ അതുപോലെ തന്നെയായിരിക്കും, അവസാന വിധി നടത്താനായി പിതാവിൻ്റെ നിഗൂഢ രഹസ്യങ്ങളിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മണിക്കൂറിൽ, മഹിമപ്രതാപത്തോടെ എഴുന്നെളളുന്നതിനു മുമ്പ് അവൻ നടത്താനിരിക്കുന്ന തൻ്റെ രണ്ടാമത്തെ ആഗമനവും.
ലോകം മുഴുവനും അന്ധകാരത്താൽ മൂടപ്പെടും. ദൈവനിഷേധത്തിൻ്റെയും ദൈവ നിരാകരണത്തിൻ്റെയും അന്ധകാരം ലോകത്തെ ആവരണം ചെയ്യും.
ഈ രണ്ടാമത്തെ ആഗമനത്തിലും പുത്രൻ തൻ്റെ അമ്മയിലൂടെയായിരിക്കും നിങ്ങളുടെ പക്കലേക്കു വരിക.

പ്രിയസുതരേ, ഞാൻ ചെയ്തതുപോലെ അവനെ സ്വീകരിക്കാൻ നിങ്ങളും ഒരുങ്ങണം."
ഇനി നിങ്ങൾ ജീവിക്കാനിരിക്കുന്ന വിനാഴികകൾ ഏറ്റവും പ്രാധാന്യമേറിയതും വേദനാനിർഭരവുമായിരിക്കും. നിങ്ങളുടെ മാതാവായ എന്നോടൊന്നിച്ച് പ്രാർത്ഥിക്കുക, ത്യാഗം ചെയ്യുക, സമർപ്പണം നടത്തുക, പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യുക.
ഭക്തിരാഹിത്യം, അശുദ്ധി, അനീതി, സ്വാർത്ഥത, വിദ്വേഷം, അക്രമം എന്നിവയുടേയും പാപത്തിൻ്റേയും തിന്മയുടേയും അത്യഗാധ ഗർത്തത്തിലാണ്ടു കിടക്കുന്ന ഈ ലോകത്തിൻ്റെ രക്ഷയ്ക്കു വേണ്ടി നിങ്ങൾ എന്നോടൊന്നിച്ച് പ്രാർത്ഥിക്കുക.
യേശുവിൻ്റെ ദ്വിതീയാഗമനം സമീപിച്ചിരിക്കുന്നു എന്ന സത്യം ചൂണ്ടിക്കാട്ടുന്ന വിശുദ്ധഗ്രന്ഥത്തിലെ അടയാളങ്ങൾ മനസ്സിലാക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം.
സുവിശേഷങ്ങളിലും പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ലേഖനങ്ങളിലും ഈ അടയാളങ്ങളെക്കുറിച്ച് വ്യക്തമായ പ്രതിപാദനമുണ്ട്.
വിശ്വാസത്തെയും മതത്തെയും ഉപേക്ഷിക്കുവാൻ തക്ക രീതിയിലുളള തെറ്റായ പ്രബോധനങ്ങളാണ് ഒന്നാമത്തെ അടയാളം.
വ്യാജഗുരുക്കന്മാരും സുവിശേഷസത്യങ്ങൾക്കനുസൃതമായി ഒരിക്കലും പഠിപ്പിക്കാത്ത വേദപണ്ഡിതന്മാരുമാണ് തെറ്റായ പഠനങ്ങളെ പ്രചരിപ്പിക്കുന്നത്. ഇത് വിനാശകരമായ പാഷണ്ഡതക്ക് വഴി തെളിക്കുന്നു. "ആരും നിങ്ങളെ വഴി തെറ്റിക്കാതെ സൂക്ഷിച്ചു കൊളളുവിൻ. പലരും എൻ്റെ നാമത്തിൽ വന്ന്, ഞാൻ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴി തെറ്റിക്കുകയും ചെയ്യും." (Mt.24:4,5).
"വിശ്വാസത്യാഗം സംഭവിക്കുന്നതു വരെ കർത്താവിൻ്റെ ദിവസം സമാഗതമാവുകയില്ല."
(2 Th 2:3)
"നിങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാരുണ്ടാകും. തങ്ങളെ വില കൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിച്ചുകൊണ്ട് തങ്ങൾക്കുമേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന അവർ, വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കും. പലരും അവരുടെ ദുഷിച്ച മാർഗത്തെ അനുഗമിക്കും. അങ്ങനെ അവർ മൂലം സത്യമാർഗം നിന്ദിക്കപ്പെടും. അവർ അതിമോഹത്തോടെ വ്യാജം പറഞ്ഞ് നിങ്ങളെ ചൂഷണം ചെയ്യും." (2 Pet 2:1-3)
സഹോദരൻ്റെ വധത്തിനായുളള ചരിത്രവും യുദ്ധങ്ങളുടെ പൊട്ടിപ്പുറപ്പെടലുമാണ് രണ്ടാമത്തെ അടയാളം. പല സ്ഥലങ്ങളിലും ക്ഷാമവും ഭൂകമ്പങ്ങളും ഉണ്ടാകും. അധർമ്മം വർദ്ധിക്കുക നിമിത്തം മിക്കവരുടേയും സ്നേഹം തണുത്തുറഞ്ഞു പോകും. അവസാനം വരെ സഹിച്ചു നിൽക്കുന്നവർ രക്ഷപ്പെടും.
സുവിശേഷത്തോടും യേശുവിനോടും വിശ്വസ്തത പുലർത്തുന്നവരും സത്യവിശ്വാസത്തിൽ നിലനിൽക്കുന്നവരുമായ വ്യക്തികളുടെ രക്തരൂക്ഷിതമായ പീഢനമാണ് മൂന്നാമത്തെ അടയാളം. വി.മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം 9 മുതൽ 14 വരെയുളള തിരുവചനങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നു.
വിശുദ്ധ വസ്തുക്കളോടുളള അവഹേളനമാണ് നാലാമത്തെ അടയാളം. ക്രിസ്തുവിനെ എതിർക്കുന്ന അന്തിക്രിസ്തുവാണ് ഈ കർമ്മം നിർവഹിക്കുന്നത്. അവൻ ദൈവത്തിൻ്റെ ആലയത്തിലേക്കു പ്രവേശിക്കുകയും അവിടുത്തെ സിംഹാസനത്തിൽ ഉപവിഷ്ടനാവുകയും ചെയ്യും. പരിശുദ്ധ സ്ഥലത്തുവച്ച് വിശുദ്ധവസ്തുക്കളെ അവൻ അവഹേളിക്കുന്നത് നിങ്ങൾ കാണും.ദാനിയേൽ പ്രവാചകൻ ഇതു പറഞ്ഞിട്ടുണ്ട്.
(ദാനിയേൽ 12:9-12).
വിശുദ്ധ കുർബാനയാണ് അനുദിനബലി. ഈ ബലിയർപ്പണം തിരുസഭയിൽ നിർത്തലാക്കപ്പെടും. ഇതിലൂടെ എൻ്റെ ശത്രുവായ അന്തിക്രിസ്തു ആഗ്രഹിച്ച വിശുദ്ധ വസ്തുക്കളോടുളള ഭയങ്കരമായ അവഹേളനം അവൻ നേടിയെടുക്കും.
അഞ്ചാമത്തെ അടയാളം, അകാശത്ത് പ്രത്യക്ഷപ്പെടുന്ന അസാധാരണ പ്രതിഭാസങ്ങളിലാണ് അടങ്ങിയിരിക്കുന്നത്.
ആ ദിവസങ്ങളിലെ ദുരിതത്തിനു ശേഷം സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശിക്കില്ല. നക്ഷത്രങ്ങൾ ആകാശത്തിൽ നിന്നു വീഴും. ആകാശശക്തികൾക്ക് ഇളക്കം തട്ടും.
ഫാത്തിമയിൽ, എൻ്റെ അവസാനത്തെ പ്രത്യക്ഷപ്പെടലിൻ്റെ വേളയിൽ സൂര്യനിൽ സംഭവിച്ച അത്ഭുതം, യേശുവിൻ്റെ മഹത്വപൂർണമായ പ്രത്യാഗമനം അടുത്തുവെന്ന് നിങ്ങളെ ബോദ്ധ്യപ്പെടുത്തുവാനായിരുന്നു.
അന്തി ക്രിസ്തു തൻ്റെ ശക്തിപ്രഭാവം മുഴുവൻ കാട്ടുന്ന സമയം ഇതാ സമാഗതമായിക്കൊണ്ടിരിക്കുന്നു..
ആകയാൽ നിങ്ങൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുവാൻ ഞാൻ ആവശ്യപ്പെടുന്നു. വിശ്വാസത്തിൻ്റെയും ആർദ്രമായ പരസ്നേഹത്തിൻ്റെയും അരൂപിയിൽ നിങ്ങൾ ജീവിക്കുക. നിങ്ങളെ വഴി നടത്താൻ എന്നെ അനുവദിക്കുക.